2013 ഒക്‌ടോബർ 14, തിങ്കളാഴ്‌ച

കര്‍മ്മംകൊണ്ട്‍, അല്ലെങ്കില്‍ കര്‍മ്മത്തിലൂടെ കര്‍മ്മമുക്തി എന്നാണ്‌ കര്‍മ്മയോഗംകൊണ്ട്‍ വിവക്ഷിയ്ക്കുന്നത്‍.  കര്‍മ്മത്തെ കര്‍മ്മംകൊണ്ട്‌ ഇല്ലാതാക്കാന്‍ സാധ്യമല്ല. താത്‍ക്കാലിക ശാന്തി ഉണ്ടായേയ്ക്കാം. ആത്യന്തിക ശുദ്ധി നേടാന്‍ പറ്റില്ല. കര്‍മ്മത്തിന്റെകൂടെ സംന്യാസവും സമന്വയിപ്പിയ്ക്കുമ്പോഴാണ്‌ ആത്മശുദ്ധി കൈവരുന്നത്‍.  സമ്യക്കായുള്ള ന്യാസം എന്ന്‍ സന്യാസത്തിന്‌ അര്‍ഥം. സമമായി ത്യജിയ്ക്കുക. മെല്ലെ മെല്ലെ ഓരോ ഇച്ഛയെയും ത്യജിക്കുക. അതിന്‌  പരമാത്മധ്യാനംതന്നെ വേണമെന്ന്‍ പിന്നീട്‍ മനസ്സിലകും. സ്വസ്വരൂപാനുസന്ധാനത്താല്‍ മാത്രമേ കര്‍മ്മമുക്തിഎന്ന കര്‍മ്മസന്യാസയോഗം കൈവരൂ.

അഭിപ്രായങ്ങളൊന്നുമില്ല: