2013 ഒക്‌ടോബർ 14, തിങ്കളാഴ്‌ച

ആത്മാവിന്റെ സ്വരൂപമാണ്‌ ശാന്തിയെന്നത്‍. ആത്മാവ്‌ ചൈതന്യസ്വരൂപമായതുകൊണ്ട്‍ ശാന്തിയും ചൈതന്യവത്താണ്‌. ശാന്തിയെ ആത്മാവില്‍ നിന്ന്‍  വേര്‍പെടുത്താന്‍ കഴിയില്ല. ജലത്തിന്റെ ശീതളിമയെ ജലത്തില്‍നിന്നും അഗ്നിയുടെ ഉഷ്ണതയെ അഗ്നിയില്‍ നിന്നും വേര്‍പെടുത്താന്‍ കഴിയാത്തതുപോലെ ശാന്തിയെ ആത്മാവില്‍നിന്ന്‍ വേര്‍പെടുത്താന്‍ സാധ്യമല്ല. അത്‍ കണ്ടെത്താനും സാധ്യമല്ല. ശാന്തോഽയം അത്മാ: അതിന്റെ പേരുതന്നെ അതാണ്‌. അതുകൊണ്ടുതന്നെ ശാന്തി  ചൈതന്യസ്വരൂപവുമാണ്‌.  സുഖം, ദു:ഖം തുടങ്ങിയതൊക്കെ മനസ്സിന്റെ തലങ്ങളാണ്‌. മനസ്സ്‍ പരിമിതത്ത്വമുള്ളതാണ്‌.  അതുകൊണ്ടുതന്നെ സുഖദു:ഖാദികള്‍ക്കും പരിമിതികളുണ്ട്‍. ശാന്തി എന്നത്‍ ഒരു പൂര്‍ണ്ണതയാണ്‌. ധ്യാനത്തിന്റെയും യോഗത്തിന്റെയുമൊക്കെ ലക്ഷ്യം ശാന്തിയാണ്‌.

അഭിപ്രായങ്ങളൊന്നുമില്ല: