2013 ഒക്‌ടോബർ 14, തിങ്കളാഴ്‌ച

ശരീരം അശുദ്ധമാണ്‌


ശരീരശുദ്ധിയെന്ന്‍ പറയുന്നത്‍ വെറും മിഥ്യയാണ്‌. ഏറ്റവും അശുദ്ധമായതാണ്‌ ശരീരം.  

ചുരുങ്ങിയത്‍ ഒരു വര്‍ഷമെങ്കിലും നില്‍ക്കെണ്ടുന്ന കടുമാങ്ങ ഭരണിയുടെ അടപ്പ്‍ തുറന്ന്‍ കൈകൊണ്ട്‍ തൊട്ടു. അടുത്ത ദിവസം രാവിലേയ്ക്ക്‍ അത്‍ മുഴുവനും കേടുവന്നു.   


രാവിലെ ഉണ്ടാക്കിയ കറി ഒന്ന്‍ കൈകൊണ്ട്‍ ചെറുതായി ഇളക്കി വെക്കുക. ഉച്ചയാകുന്നതിനു മുമ്പെ കേടുവരും.



ശരീരശുദ്ധി ഒരിക്കലും സംഭവ്യമല്ല.  സങ്കല്‍പ്പത്തില്‍ മാത്രമേ അതുള്ളു.



ശരീരം പ്രക്ര്‌തിയാണ്‌, ജഡമാണ്‌, അചേതനമാണ്‌. അതിനാല്‍ അത്‍ ശുദ്ധമല്ല. അചേതനത്തില്‍നിന്ന്‍ ചൈതന്യത്തിന്റെ ഉല്പത്തി ഉണ്ടാകില്ല. ചൈതന്യത്തില്‍നിന്ന്‍ ജഡോല്പത്തിയും ഉണ്ടാകില്ല.  ശുദ്ധമായ ഒന്നേ ഉള്ളു, അത്‍ ആത്മസ്വരൂപമായ ബ്രഹ്മം, അഥവാ ബ്രഹ്മാംശമായ ആത്മാവ്‌ മാത്രം. അശുദ്ധരൂപിയായ ശരീരത്തില്‍ ശുദ്ധരൂപിയായ ആത്മാവ്‌ വിളങ്ങുന്നത്‍ ജീവാത്മാവിന്‌ അനുഭവിയ്ക്കാന്‍ കഴിയുന്നില്ല. അശുദ്ധരൂപിയായ ശരീരത്തിനെ ആശ്രയിച്ച്‍ അതിനെത്തന്നെ അത്മവിചാരം ചെയ്താല്‍ അശുദ്ധിയില്‍ ശുദ്ധത്ത്വം പ്രശോഭിയ്ക്കും. അശുദ്ധിയായ ശരീരത്തിനെ ആത്മവിചാരത്തിലൂടെ നശിപ്പിയ്ക്കാം. പ്രാരബ്ധകര്‍മ്മങ്ങള്‍ക്കായിക്കൊണ്ട്‍ ഈ അശുദ്ധരൂപിയായ ശരീരത്തിനെ എറിഞ്ഞുകൊടുത്ത്‍ ശുദ്ധബുദ്ധമുക്തസ്വരൂപമായ അത്മതത്ത്വത്തില്‍ രമിക്കുക. അവന്‍ പരമമായ ശുദ്ധരൂപം കൈവരിക്കുന്നു. 


അഭിപ്രായങ്ങളൊന്നുമില്ല: