2013 ഒക്‌ടോബർ 14, തിങ്കളാഴ്‌ച

എന്റെ വസ്ത്രം, എന്റെ കൈയ്യ്‌, എന്റെ കാല്, എന്റെ തല, എന്റെ കണ്ണ്‍, എന്റെ മനസ്സ്‍, എന്റെ ബുദ്ധി എന്റെ ശരീരം, എന്റെ ശബ്ദം, എന്റെ വാക്ക്‍, എന്റെ വരികള്‍,  എന്നൊക്കെ പറയുമ്പോള്‍ ഇതൊന്നും ഞാനല്ല എന്നത്‌ സുതരാം സ്പഷ്‍ടമാണല്ലൊ. ഇതില്‍ വിയോജിപ്പുണ്ടാവാന്‍ തരമില്ല. ഇതൊന്നും ഞാനല്ലെങ്കില്‍ ഈ ഞാനാരാണ്‌ എന്ന്‍ ചിന്തിയ്ക്കുക.

മനസ്സ്‍ ബുദ്ധി ചിത്തം അഹങ്കാരം, ഈ നാലും ചേര്‍ന്നതാണ്‌ മനസ്സ്‍ എന്ന അന്തക്കരണം. ചിന്തകള്‍ ഓരോന്നോരോന്നായി വിടരുന്നതാണ്‌ ചിത്തം. പല ചിന്തകളുംകൂടി ചേരുന്നതാണ്‌ ചിത്തവ്ര്‌ത്തി. ഏകാന്തമായൊരിടത്തിരുന്ന്‍ വിടര്‍ന്നുവരുന്ന ചിന്തകളെ വീക്ഷിയ്ക്കുക. ആരോ ഒരാള്‍ എന്നോട്‍ പറഞ്ഞ ഒരു കാര്യം ചിത്തത്തിലേക്ക്‍ കയറിവന്നു. അതിനെ കണ്ണടച്ചുകൊണ്ട്‍ വീക്ഷിയ്ക്കുക. അതിനെത്തന്നെ നോക്കിക്കൊണ്ടിരിക്കുക. എത്രനേരം അങ്ങിനെത്തന്നെ വീക്ഷിച്ചുകൊണ്ടിരിയ്ക്കാന്‍ കഴിയുമോ അത്രയും നേരം അതുതന്നെ നോക്കിക്കൊണ്ടിരിക്കുക. നേരത്തെ കണ്ട/അനുഭവിച്ച ഒരു ദ്ര്‌ശ്യം കയറിവന്നു. അതിനെത്തന്നെ വീക്ഷിച്ചുകൊണ്ടിരിക്കുക. അങ്ങിനെ നീട്ടിക്കൊണ്ടുപോവുക.
ഇങ്ങിനെ ചെയ്യുമ്പോള്‍ മറ്റ്‍ ദ്ര്‌ശ്യങ്ങള്‍ക്ക്‍ പെട്ടെന്ന്‍ പെട്ടെന്ന്‍ കയറിവരാന്‍ പറ്റില്ല. നാം അറിയാതെ വേറൊരു ദ്ര്‌ശ്യം കയറിവരുമ്പോള്‍ ആദ്യത്തേതിനെത്തന്നെ വീക്ഷിയ്ക്കുക. ഈശ്വരസ്വരൂപമായിരിക്കും ഉത്തമം. അല്ലെങ്കില്‍ സൂര്യബിംബത്തെ കാണുന്നതായിരിക്കും നല്ലത്‍. ഏതാണ്ട്‍ മുപ്പത്‍ മിനിറ്റോ നാല്പതുമിനിറ്റോ കഴിയുമ്പോഴേയ്ക്കും, കുറെയൊക്കെ ഒരേ ദ്ര്‌ശ്യത്തില്‍ത്തന്നെ മനസ്സിനെ നിര്‍ത്തന്‍ പറ്റും. മെല്ലെമെല്ലെ ഒന്നുമില്ലാത്ത തലത്തിലേയ്ക്ക്‍ കടക്കാം.

അഭിപ്രായങ്ങളൊന്നുമില്ല: