2013 ഒക്‌ടോബർ 14, തിങ്കളാഴ്‌ച

കര്‍മ്മം അജ്ഞാനമാണ്‌, അറിവില്ലായ്മയാണ്‌.  അജ്ഞാനത്തില്‍നിന്നു മാത്രമേ കര്‍മ്മങ്ങള്‍ ഉത്ഭവിക്കൂ. അറിവെന്ന്‍ പറയുന്നത്‍ ബ്രഹ്മംമാത്രമാണ്‌.  വാസനകളാണ്‌ കര്‍മ്മത്തിലേക്ക്‍ തള്ളിയിടുന്നത്‍ എന്ന്‍ പറയുമ്പോള്‍ എങ്ങിനെ കര്‍മ്മമുക്തനാവാന്‍ പറ്റും, എങ്ങനെ വാസനകളില്‍നിന്ന്‍ മുക്തിനേടാം.

വാസനാമുക്തനാവാന്‍ വളരെ എളുപ്പമാണ്‌. കര്‍മ്മരഹിതനായി ഇരിക്കുക. ഒരു കര്‍മ്മത്തിലും ഇടപെടാതിരിക്കുക.
അചിന്ത്യത്തെ ചിന്ത്യമാനമാക്കുന്നതാണ്‌ മാനവ മനസ്സ്‍.  ബ്രഹ്മം അചിന്ത്യമാണ്‌. എന്നാലും അചിന്ത്യമായ ആ ബ്രഹ്മത്തെ ചിന്ത്യമാനമാക്കി ചിന്തകളെ ജനിപ്പിക്കുന്നു.  ജനിച്ച ആ ചിന്തകളെകുറിച്ച്‍ ചിന്തിക്കുന്നു. അതിനെ ഭാവനയെന്ന്‍ പറയും. ആ ഭാവനയെയും ത്യജിക്കണം. ഏതൊരു കര്‍മ്മവും എങ്ങിനെ വരുന്നുവോ അതിനെ അതേപടി സ്വീകരിക്കുക. ഞാനല്ല ചെയ്യുന്നത്‍ എന്ന ഭാവത്തോടെ അത്‍ ചെയ്ത്‍ തീര്‍ക്കുക.

അഭിപ്രായങ്ങളൊന്നുമില്ല: