ഏത്‍ ശാസ്ത്രവും അധികാരിയായിട്ടുള്ളവനേ പഠിയ്ക്കാന്‍ പാടുള്ളു. അധികാരി അല്ലാതെ ആരെങ്കിലും പഠിച്ചാല്‍ അവന്‍ അതിനെ നിന്ദിക്കുകയേ ഉള്ളു. ആ വിദ്യയെ ഇകഴ്ത്താനേ ഉപയോഗിക്കൂ. അതുകൊണ്ടാണ് ഈയ്യം ഉരുക്കി ഒഴിക്കണമെന്ന്‍ പറയുന്നത്‍, അല്ലാതെ സാമൂഹ്യമായ വേര്‍തിരിവല്ല. ആധുനിക ആരോഗ്യശാസ്ത്രം പഠിച്ച്‍ M.D./M.S. ഡിഗ്രികളെടുത്ത വ്യക്തികള്‍ ഷെയര്‍ മാര്‍ക്കറ്റിലും ഭൂമാഫിയമാരായുമൊക്കെ പണിചെയ്യുന്നത്‍ അവര്‍ പഠിച്ചെടുത്ത വിദ്യയെ അപമാനിക്കലാണ്. അതൊക്കെ കാണുമ്പൊ നാളെ അതൊന്നും പഠിച്ചിട്ട്‍ യാതൊരു കാര്യവുമില്ലെന്ന്‍ സമൂഹം കരുതും. വിദ്യയുടെ നിന്ദയാണത്‍.
---------------
എന്തും അറിയാന്‍. ജാഗ്രത്ത്‍ സ്വപ്ന സുഷുപ്തിയെ തിരിച്ചറിഞ്ഞ്‍ ഗുണത്രയത്തില്‍ പിരിച്ച്‍ വേണം ശാസ്ത്രങ്ങള്‍ പഠിയ്ക്കാന്‍.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ