2013 ഒക്‌ടോബർ 14, തിങ്കളാഴ്‌ച

ബ്രഹ്മവികാരമാണ്‌ ജഗത്ത്‍



യോ മനസി തിഷ്ഠന്‍ മനോഽന്തരോ യം മനോ ന വേദ, 
യസ്യ മന:ശരീരം, യോ മനോഽന്തരോ യമ യ ത്യേഷ ത ആമ്താഽന്തര്യാമ്യമ്ര്‌ത.

ആരാണോ മനസ്സില്‍ സ്ഥിതിചെയ്യുന്നവനും മനസ്സിനേക്കാള്‍ ഉള്ളിലുള്ളവനുമായിരിക്കുന്നത്‍, ആരെ മനസ്സ്‍ അറിയുന്നില്ലയോ, ആര്‍ക്ക്‍ മനസ്സ്‍ ശരീരമാകുന്നുവോ, ആര്‌ മനസ്സിനെ ഉള്ളില്‍ ഇരുന്നുകൊണ്ട്‍ നിയമിക്കുന്നുവോ, ഇവനാണ്‌, നിന്റെ ആത്മാവും അമ്ര്‌തനുമായ അന്തര്യാമി.

ഏക മൂര്‍ത്തി ത്രയോദെവ:
ബ്രഹ്മാവിഷ്ണുമഹേശ്വര:
നാനാ ഭാവം മനോ യസ്യ തസ്യ മുക്തിര്നജായതെ

ബ്രഹ്മത്തിന്റെ വികാരമാണ്‌ ഈ ജഗത്ത്‍.  ബ്രഹ്മാവിഷ്ണുമഹേശ്വര ത്രിമൂര്‍ത്തി സങ്കല്പവും ബ്രഹ്മത്തിന്റെ വികാരമാണ്‌. ബ്രഹ്മത്തിന്‌ വികാരം സംഭവിച്ചത്‍ എന്ന്‍ പറയുമ്പോള്‍ ഇന്ദ്രിയപ്രണിതമായ വികരം എന്നല്ല അര്‍ഥം. അവ്യാക്ര്‌തമായ ബ്രഹ്മം വ്യാക്ര്‌തമായി എന്നര്‍ത്ഥം. തനിക്ക്‍ പലതാവണമെന്ന ഈക്ഷണമാണ്‌ ആ വികാരമെന്ന തലം. ഈ മൂന്നിനേയും വ്യവഹരിക്കുന്നതിനായി ഒരു മൂര്‍ത്തരൂപം സങ്കല്‍പ്പിക്കുന്നു എന്ന്‍ മാത്രം. ഒരേ ബ്രഹ്മംതന്നെ സ്രഷ്ടാവായി നില്‍ക്കുമ്പോള്‍ ബ്രഹ്മാവും സ്വസ്ര്‌ഷിയെ പാലനം ചെയ്തു നില്‍ക്കുമ്പോള്‍ വിഷ്ണുവും അതിനെ തന്നിലേയ്ക്കുതന്നെ ലയിപ്പിയ്ക്കുമ്പോള്‍ രുദ്രനുമായി നിലകൊള്ളുന്നതാണ്‌ ആ സങ്കല്‍പ്പം.

കുഞ്ഞിന്‌ ജന്മം കൊടുക്കുമ്പോഴും അമ്മ, ഭക്ഷണം കൊടുക്കുമ്പോഴും അമ്മ, കുസ്ര്‌തി കാണിക്കുമ്പോള്‍ ശിക്ഷിക്കുന്നതും, കുട്ടിയെ കിടത്തിയുറക്കുമോഴും അമ്മ അമ്മതന്നെ.  ഓരോ പ്രവ്ര്‌ത്തി ചെയ്യുമ്പോഴും അമ്മയ്ക്ക്‍ വ്യത്യാസമൊന്നുമില്ല, എന്നാല്‍ അമ്മയുടെ ഭാവഹാവാദികളില്‍ വ്യത്യാസമുണ്ട്‍.  ബ്രഹ്മത്തിന്റെ ഈ മൂന്നു വ്യത്യസ്ഥഭാവങ്ങളാണ്‌ ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരെന്ന ത്രിമൂര്‍ത്തികള്‍.

ജഗത്ത്‍ എന്നത്‍ ബ്രഹ്മത്തിന്റെ വികാരമായതിനാല്‍, ജഗത്തിനെ കുറിച്ച്‍ വിചാരം ചെയ്യേണ്ട ആവശ്യമില്ല. ഏതൊരു വൈകാരിക തന്തുവില്‍ ഈ ജഗത്ത്‍ ഓതപ്രോതമാണോ അതിനെ ആ വികാരത്തിന്റെതന്നെ ഒരു ഉല്പന്നമായ മനുഷ്യനെക്കൊണ്ട്‍ ജഗത്തിനെ വിചാരം ചെയ്യാന്‍ സാധ്യമല്ല. സംശുദ്ധമായ വികാരാശ്ലേഷണംകൊണ്ട്‍ ജഗത്തിനെ സാക്ഷിമാത്രേണ അനുഭവിക്കുന്നവന്‍ മനനശീലനായ മാനവനെന്ന പദത്തിനര്‍ഹന്‍. അവന്‍ ബ്രഹ്മപ്രപ്തിയ്ക്ക്‍ അഥവാ ബന്ധമുക്തിയ്ക്ക്‍ അര്‍ഹനാകുന്നു.

ഈ മൂന്നു ഭാവങ്ങളിലും ആര്‍ക്കാണോ ഭേദഭാവന ഉണ്ടാകുന്നത്‍, അവന്‍ ബ്രഹ്മത്തെ അറിയാന്‍ അധികാരിയാവുന്നില്ല.

അഭിപ്രായങ്ങളൊന്നുമില്ല: