ദേഹഭവനത്തില്‍ നിത്യവും ഇരുന്നരുളുന്ന ഈശനെ അനാദരിച്ച്‍ മറ്റു ദെവന്മാരെ അന്വേഷിക്കുന്ന മൂഢന്‍ കൈയിലിരിയ്ക്കുന്ന കൗസ്തുഭത്തെ ദൂരെ എറിഞ്ഞിട്ട്‍ കല്‍ക്കഷണങ്ങളെ തേടുന്നവനാകുന്നു.
സന്ത്യജ്യ ഹ്ര്‌ദ്‍ ഗ്ര്‌ഹേശാനം ദേവമന്യ പ്രയാന്തിയേ
തേരത്‍നഭിവാഞ്‍ഛന്തിത്യക്ത്വ ഹസ്തസ്യ കൗസ്തുഭം
വ്യഷ്ടിസത്തയില്‍ ഈശ്വരന്‍ ആത്മാവായും സമഷ്ടിസത്തയില്‍ പരമാത്മാവായും വസിക്കുന്നു. വ്യഷ്ടിസത്ത എന്ന്‍ പറയുമ്പോള്‍, മനുഷ്യന്‍ എന്ന്‍ മാത്രം അര്‍ത്ഥമെടുക്കരുത്‍. പ്രപഞ്ചത്തിലെ എല്ലാറ്റിലും എന്നുതന്നെ അര്‍ഥമെടുക്കണം. അതിലൊക്കെ പരമാത്മാംശമായി സ്ഥിതിചെയ്യുന്നു. അതേപോലെ ഈ ജഗത്ത്‍ മുഴുവനും വ്യാപിച്ച്‍ വിലസിക്കുന്നതാണ് പരമാത്മസത്ത.
ഈശാവാസ്യമിദം സര്‍വ്വം യത്‍കിഞ്ചിത്‍ ജഗത്യാം ജഗത്‍
എന്ന യജ്ജുര്‍വേദമന്ത്രം ഇതിന് പ്രമാണവുമായിരിക്കുന്നു.
അന്തര്‍ബ്ബഹിശ്ച തത്‍സര്‍വം വ്യാപ്യ നാരായണ:സ്ഥിത,
ദേഹിയുടെ ഋദയാന്തര്‍ഭാഗത്ത്‍
- പത്മകോശപ്രതീകാശം ഋദയം ചാപ്യധോമുഖം - തസ്യമധ്യേ മഹാനഗ്നിര്‍ - ഈശ്വരചൈതന്യം - വിദ്യുല്ലേഖേവ ഭാസ്വരാ -
വിദ്യുത്‍ സമാനമായി മിന്നിത്തിളങ്ങുന്നുണ്ട്.
അതിനെ പ്രത്യക്ഷീകരിക്കാന്‍ പ്രത്യേകിച്ചൊന്നും ചെയ്യേണ്ട. ഒന്നും ചെയ്യാതിരിക്കലാണ് അതിനുള്ള വഴി. അത്‍ ഓരോരുത്തര്‍ക്കും സിദ്ധമായിട്ടുള്ളതാണ്, കിട്ടിയിട്ടുള്ളതാണ്. പുറത്തുനിന്നുള്ള ശബ്ദം കേള്‍ക്കാതെ, പുറത്തുള്ള ദ്ര്‌ശ്യവിന്യാസങ്ങളൊന്നും കാണാതെ, അകത്തേയ്ക്ക് ശ്രദ്ധിച്ചാല്‍, അകത്തേയ്ക്ക്‍ കുറച്ചുനേരം നോക്കിയാല്‍, ചിത്തവ്ര്‌ത്തികളെല്ലാം എവിടെയോ വിലയംപ്രാപിയ്ക്കുകയും, വിദ്യുത്‍സമാനമായി വിളങ്ങുന്ന പരമാത്മചൈതന്യം വെളിപ്പെടാന്‍ തുടങ്ങുകയും ചെയ്യുന്നു. ആദ്യമാദ്യം അതിനായി സമയം ചെലവാക്കണമെന്നത്‍ വസ്തുതതന്നെ. പിന്നീട്‍ അതൊരു നിത്യാനുഭവമായി മാറും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ