ജീവാത്മാവ് ഭക്തിയുടെ ഔന്നത്യത്തിലെത്തുമ്പോള്‍ രാധയായി മാറുന്നു. ലോകം മുഴുവനും ഗോപീമാരെക്കൊണ്ട്‍ നിറയുന്നു. കേവലം ഒരേയൊരു പുരുഷന്‍ ക്ര്‌ഷ്ണന്‍ മാത്രം. അല്ലെങ്കിലും പുരുഷന്‍ ഒന്നേയുള്ളു. ബാക്കിയുള്ളതൊക്കെ സ്ത്രീതന്നെ. സ്ത്രീയായിട്ടുള്ള ഇ പ്രക്ര്‌തി തന്റെതന്നെ പഞ്ചഭൂതങ്ങളാല്‍ നിര്‍മ്മിച്ച, മനുഷ്യനടക്കം സകലതും സ്ത്രീ തന്നെയാണല്ലൊ. അതുകൊണ്ട്‍ ക്ര്‌ഷ്ണന്‍ മാത്രം പുരുഷനും ബാക്കിയുള്ളതെല്ലാം ആ ക്ര്‌ഷ്ണന്റെ ഗോപിയായ രാധയും. രാധ ഒരു വ്യക്തിയല്ല. വ്യക്തിസത്തയില്‍നിന്ന്‍ സമഷ്ഠിസത്തയിലേയ്ക്ക്‍ ഉയര്‍ന്നുനില്‍ക്കുന്ന തലമാണ് രാധ. അതൊരു കലയാണ്, അതൊരു ഭാവമാണ്.
മുകളില്‍നിന്ന്‍ കീഴോട്ടുള്ള പ്രവാഹത്തിനെ ധാര എന്ന്‍ പറയും. എന്നാല്‍ എതൊരാളുടെ വ്യക്തിസത്ത പരിണമിച്ച്‍ ക്ര്‌ഷ്ണപ്രാപ്തിയ്ക്കായി താഴെനിന്ന്‍ മേലോട്ട്‍ ഒഴുകുന്നുവോ, മേലോട്ട്‍ പ്രവഹിക്കുന്നുവോ, അത് രാധ. അതൊരു തിര്യക് ഒഴുക്കാണ്, വിപരീത പ്രവാഹമാണ്. ക്ര്‌ഷ്ണചരിത്രത്തില്‍ ഉടനീളം കാണാവുന്ന ഒന്നാണ് എല്ലാത്തിലും വൈപരീത്യം. ക്ര്‌ഷ്ണോപാസകന്‍ ഉപാസനയിലൂടെ മേലോട്ട്‍ മേലോട്ട്‍ പ്രവഹിക്കുന്നു, ഒരു പുല്‍ക്കൊടിപോലെ, ഘനീഭവിച്ച പുകപോലെ, എവിടെയും ഒരു തടവില്ലാതെ ഒഴുകുന്നു, ക്ര്‌ഷ്ണധാമത്തിലേയ്ക്ക്‍.. അത്‍ രാധാഭാവം. ഹംസ മന്ത്രത്തിനെ തിര്യക്കായി - സോഹം എന്ന്‍ - ഉപാസിക്കുന്നവനാണ് രാധ. അവന്റെ ഒഴുക്ക്‍ ഊര്‍ദ്ധ്വഗതിയെ പ്രാപിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ