അറിവ് എന്നത്‍ പ്രത്യക്ഷവാദപരമല്ല. ബ്രഹ്മവാചിയണ്. അത്‍ പരോക്ഷവാദമാണ്. അതുകൊണ്ടുതന്നെ അത്‍ ഗൂഢമാണ്. ഭാരതീയ വൈജ്ഞാനിക ഗ്രന്ഥങ്ങളെ അപഗ്രഥിയ്ക്കുമ്പോള്‍ അതിലെ പ്രത്യക്ഷ ശബ്ദജാലങ്ങളിലൂടെ സഞ്ചരിക്കുന്നതിന് പ്രാധാന്യം നല്‍കുന്നത്‍ അബദ്ധജടിലമാണ്. പ്രത്യക്ഷത്തെ നിരാകരിക്കണമെന്നല്ല അര്‍ഥം. പരോക്ഷത്തിലൂടെ വേണം സഞ്ചരിക്കാന്‍. ഈ പരോക്ഷമാണെങ്കിലോ, അത്‍ അറിയാവുന്നവരില്‍നിന്നുതന്നെ മനസ്സിലാക്കണം. അപ്പോള്‍ പരോക്ഷത്തിന്റെ മാഹാത്മ്യം മെല്ലെമെല്ലെ അറിഞ്ഞുതുടങ്ങും. ആ സമയത്ത്‍, അതിനെ ശബ്ദജാലങ്ങളിലൂടെയും അതിന്റെ പ്രത്യക്ഷ അര്‍ഥങ്ങളെയും പിടിച്ച്‍ ആണയിടുന്നവരെ കാണുമ്പോള്‍, ഈശ്വരാ, അത്തരക്കാര്‍ക്ക്‍ നല്ലബുദ്ധി കൊടുക്കണേ എന്ന്‍ പ്രാര്‍ഥിക്കാന്‍ തോന്നും. പരോക്ഷവാദത്തിന് പരമപ്രാധാന്യം നല്‍കിയിരിക്കുന്നു എന്ന്‍ ഓരോ ഗ്രന്ഥത്തിന്റെയും ആരംഭത്തില്‍ത്തന്നെ സൂചിപ്പിക്കുന്നുണ്ട്‍.
ഈ ഒരു തലത്തിനെ പാഠകര്‍ കാണാതെ പോകുന്നു. ഇതിലുള്ള വിദ്യ അത്യന്തം ഗൂഡമാണെന്ന്‍ എല്ലായിടത്തും കാണാം. രഹസ്യമാണെന്ന്‍ അര്‍ഥം. രഹസ്യമെന്നാല്‍ പറയാന്‍ പാടാത്തത്‍ എന്നല്ല അര്‍ത്ഥം. പറഞ്ഞാല്‍ മനസ്സിലാകാത്തത്‍ എന്നാണ് അര്‍ത്ഥം. വിദ്യ എന്നത്‍ വാണിയ്ക്കും അപ്പുറത്തുള്ളതാണെന്ന്‍ അര്‍ത്ഥം.
ഉപനിഷത്തുക്കളാണ് ബ്രഹ്മവിദ്യയെ കുറിച്ച്‍ ചര്‍ച്ച ചെയ്യുന്നത്‍. എന്നാല്‍ ഉപനിഷത്ത്‍ പഠിച്ചതുകൊണ്ട് ബ്രഹ്മവിദ്യ സിദ്ധിയ്ക്കില്ല. ഉപനിഷത്ത്‍ ഒരു പുസ്തകമാണ്. പുസ്തകവിചാരം ബ്രഹ്മവിദ്യയല്ല. പുസ്തകത്തില്‍ എത്ര പേജുകളുണ്ട്‍, എത്ര വരികളുണ്ട്‍ എത്ര വാക്കുകളുണ്ട്‍, അതിന്റെയൊക്കെ അര്‍ഥമെന്താണ് ഇതൊക്കെ പഠിയ്ക്കാം. അതൊന്നും ബ്രഹ്മവിദ്യയ്ക്ക്‍ ഉപകരിക്കില്ല. പുസ്തകവിചാരമല്ല, ആത്മവിചാരമാണ് ആവശ്യം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ