വാത്മീകിയും ശ്രീരാമനുമെല്ലാം ത്രേതായുഗത്തിന്റെ കല്പനയില്‍ വരുന്നതാണ്. ചില ആചാര്യന്മാര്‍ ശ്രീബുദ്ധനുശേഷമാണ് ശ്രീരാമനും രാമായണവും എല്ലാം എന്ന്‍ അഭിപ്രായപ്പെടുന്നുണ്ട്‍. ബുദ്ധനുശേഷമാണെന്ന്‍ പറയുമ്പോള്‍, ബുദ്ധനുമുമ്പുതന്നെ 27 തീര്‍ത്ഥങ്കരന്മാര്‍ ഉണ്ടായിരുന്നു എന്ന ചരിത്രവസ്തുത പണ്ഡിതന്മാര്‍ മറന്നുപോകുന്നു
രാമനെ ഒരു ചരിത്രനായകനായി അവതരിപ്പിക്കെണ്ടിവരുന്ന ഘട്ടത്തില്‍ പണ്ഡിതനായ ആഞ്ജനേയനെയും മറ്റും വാനരനായി ചിത്രീകരിച്ച ഋഷികല്‍പനയെ ആസ്പദമാക്കി പണ്ഡിതന്മാര്‍ വളരെ വിഷമിക്കുന്നതായി കാണാം. വാനരനല്ല വന നരനാണെന്ന്‍ ബോധ്യപ്പെടുത്താന്‍ ബുദ്ധിമുട്ടുന്നവരെ ധാരാളം നമുക്ക്‍ കാണാം. എന്നാല്‍ കപി ശബ്ദവും ആഞ്ജനേയ ശബ്ദവും വാനരശബ്ദവും ഒക്കെ മാറി മാറി പ്രയോഗിച്ചിരിക്കുന്ന ഋഷികല്‍പനക്ക്‍ ഒരു പദത്തെമാത്രമെടുട്ട്‍ അര്‍ഥം നല്‍കി തത്‍കാലം രക്ഷപ്പെടാമെന്നല്ലാതെ രാമായണത്തെ ഒരു ചരിത്രഗ്രന്ഥമായി കൊണ്ടുപോകുന്നതില്‍ ഒട്ടും സാംഗത്യം ഇല്ലെന്ന്‍ തോന്നുന്നു
വാത്മീകിതന്നെ രാമായണത്തില്‍ തന്റെ ചരിത്രം രാമനോട്‍ പറയുന്ന ഒരു രംഗമുണ്ട്‍. അ ഭാഗത്ത്‍ നിന്നാണ് രാമായണത്തിന്റെ ഋദയസ്പര്‍ശിയായ അര്‍ഥതലം വാത്മീകി അനുഭവിച്ചിരുന്നു എന്ന്‍ നാം മനസ്സിലാക്ക്ന്നത്‍. പുരാണങ്ങളിലാണ് രാമായണ മാഹാത്മ്യം നാം കാണുന്നത്‍. രാമനെ ഒരു ചരിത്രപുരുഷനായാണ് നാം കാണുന്നതെങ്കില്‍ വാത്മീകി കണ്ടെത്തിയത്‍ മറ്റൊന്നാണ്.
രാമനാമവും തപസ്സുമാണ് തന്റെ കന്മഷങ്ങളെ നീക്കിയത്‍ എന്ന്‍ വാത്മീകിതന്നെ രാമനോട്‍ പ്രസ്പഷ്ടമാക്കുന്നുണ്ട്‍. സ്വാനുഭവ വിവരണം നല്‍കിക്കൊണ്ടാണ് അധ്യാത്മരമായകാരനായ വ്യാസന്‍ അവതരിപ്പിക്കുന്നത്‍.
സര്‍വ്വഭൂതങ്ങളിലും വസിക്കുന്ന നീ സര്‍വ്വഭൂതങ്ങളും നിന്നില്‍ വസിക്കുന്നു, അങ്ങിനെയുള്ള നിനക്ക്‍ സീതാസമേതനായി ഇരിക്കാന്‍ പ്രത്യേകിച്ചൊരിടം വേണമെന്നാണെങ്കില്‍ നിഷ്കളങ്കരായി നിര്‍മ്മമരായി സമലോഷ്ടാശ്മ കാഞ്ചനന്മാരായി, സന്‍മതികളായി ആരാണോ, അവരുടെ ഋദയമാണ് നിനക്ക്‍ ഇരിക്കുവാനുള്ള സുഖമന്ദിരം എന്നാണ് അധ്യാത്മരാമായണകാരന്‍ സ്പഷ്ടീകരിക്കുന്നത്‍യ്. ഈ ചിന്തയ്ക് ഉറവിടം വാത്മീകിയുടെ തപസ്സുതന്നെ.
ബ്രാഹ്മണനായിരുന്ന ഒരു വ്യക്തി, കാമം നിമിത്തം ഒരു പിടിച്ചുപറിക്കാരനാകുന്നതിലേക്ക്‍ പതിക്കുകയും എന്നാല്‍ സത്‍സംഗത്താല്‍ മഹര്‍ഷീശ്വരനായി തീരുകയും ചെയ്യുന്ന ഒരു തഥ്യയെ അന്വര്‍ത്ഥമാക്കുന്നതാണ് രാമായണം. സകല പാപങ്ങളെയും ജീവിച്ചിരിക്കുമ്പോള്‍തന്നെ കത്തിച്ചുകളയാനുള്ള ശക്തി സത്‍സംഗത്തിനുണ്ടെന്നും, ആ സാധുസംഗത്താല്‍, അതിന്റെ അനുഗ്രഹത്താല്‍, തപസ്സിലേക്ക്‍ നീങ്ങുന്നുവെങ്കില്‍, നിരാകാരമായ ബ്രഹ്മത്തിന് ആകാരമെടുത്ത്‍ അത്തരക്കാരുടെ അരികിലെത്തി അവര്‍ക്ക്‍ ദര്‍ശനമരുളേണ്ടിവരുമെന്നും ഇത്‍ നമ്മെ ഓര്‍മിപ്പിക്കുന്നു. രാമായണമെന്നാല്‍ രമന്റെ അയനമെന്ന്‍ പഠിച്ചതാണ് കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നത്‍. രാമന് എന്തിന് ഒരു അയനം വേണം. രാമന്റെ അയനമെന്നല്ല പഠിക്കേണ്ടത്‍ എന്ന്‍ വാത്മീകി സ്വഅനുഭവത്തില്‍നിന്നുതന്നെ പറയുന്നു, വത്മീകി രാമന്റെ അയനത്തില്‍ അല്ല വസിച്ചത്‍. രാമനിലേക്കു പോവുകയാണ് ചെയ്തത്‍. രാമനിലേക്കൊരു തീര്‍ത്ഥയാത്ര നടത്തുക എന്നതാണ് രാമായണമെന്നതിന്റെ അര്‍ഥമെടുക്കേണ്ടത്‍. അങ്ങിനെ വ്യക്തിസത്തയെ രാമനിലേക്ക്‍ യാത്ര ചെയ്യിപ്പിച്ചാല്‍ ചെന്നെത്തുന്നത്‍ എവിടെയാണോ അതാണ് രാമ ഋദയം എന്ന രാമ തത്ത്വം. ലോകതത്ത്വം എന്താണ് എന്ന്‍ എനിക്ക്‍ പറഞ്ഞുതരണേ ഭഗവാനേ എന്ന്‍ പാര്‍വതി പരമേശ്വരനോട്‍ പറഞ്ഞപ്പോള്‍, ശിവന്‍ പാര്‍വതിക്ക്‍ ഉപദേശിച്ചത്‍ ലോകതത്ത്വമെന്ന രാമതത്ത്വമാണ്
ബ്രഹ്മാണ്ഡപുരാണം ഉത്തരഖണ്ഡത്തില്‍ രാമമാഹാത്മ്യം കാണാം. ദുഷ്ടസംഹാരവും ശിശ്ടനിഗ്രഹവും അദ്വാരാ ധര്‍മ്മസംസ്ഥാപനവുമാണ് വൈഷ്ണവ ചേതനയുടെ അകപ്പൊരുള്‍. അമ്പത്തിആറായിരം ശ്ലോകങ്ങളിലൂടെ ഋഷി വരച്ചുകാണിക്കുന്ന രാമായണ തത്ത്വം, രാമഋദയം, മന്ദമതികള്‍ക്ക്‍ മനസ്സിലാവില്ലാത്തതിനാല്‍ ത്രേതയും കഴിഞ്ഞ്‍ ദ്വാപരാന്ത്യത്തില്‍ കലിസന്ധിയില്‍ ഋഷിയായ വേദവ്യാസന്‍ 6400 ശ്ലോകങ്ങളിലൂടെ അധ്യാത്മരാമായണം വിരചിച്ചു എന്നാണ് പാരമ്പര്യമതം. രാമായണത്തെ വാത്മീകി എങ്ങിനെ ഉള്‍ക്കൊണ്ടു എന്ന്‍ സാധാരണക്കാര്‍ക്ക്‍ പറഞ്ഞുകൊടുക്കാനായിക്കൊണ്ടാണ് അധ്യാത്മരാമായണക്കാരനായ വ്യാസന്‍ തുനിഞ്ഞത്‍. യുക്തിഅധിഷ്ഠിതമായ ആധുനിക പഠനങ്ങളോ കണ്ടെത്തലുകളോ ഒന്നും രാമായണമെന്ന ഗ്രന്ഥത്തെയും രമതത്ത്വത്തെയും പഠിയ്ക്കനിറങ്ങുന്നവന്‍ കണക്കാക്കരുത്‍. യുക്തി എന്നത്‍ യുക്തിക്കുതന്നെ എതിരാണെന്ന്‍ അറിഞ്ഞുകൊള്ളേണ്ടതാണ്. കേള്‍ക്കുമ്പോള്‍ ശരിയാണെന്ന്‍ തോന്നുമെങ്കിലും വിചരത്തില്‍ ശുദ്ധനുണയാണെന്ന്‍ മനസ്സിലാകുന്നതാണ് ആധുനികശാസ്ത്രവും യുക്തിയുമൊക്കെ. അവിടെ ശാസ്ത്രം സത്യവും അനുഭവങ്ങള്‍ അന്ധവിശ്വാസവുമായിത്തീരുന്നു. experiment is truth and experience is superstition ഇതാണ് ആധുനിക ശാസ്ത്രവും പഠനവും
ബ്രഹ്മാണ്ഡപുരാണത്തില്‍ ബ്രഹ്മ-നാരദ സംവാദമായിട്ടാണ് രാമായണം കാണുന്നത്‍. ബ്രഹ്മദേവന്‍ നാരദനുപദേശിച്ച അധ്യാത്മരാമായണം കഥയെ നൈമിഷാരണ്യത്തില്‍ വസിക്കുന്ന മഹര്‍ഷിമാരോട്‍ സൂതന്‍ പറയുന്ന രീതിയിലാണ് അധ്യാത്മരാമായണം ആരംഭിക്കുന്നത്‍. നാരദന്‍ ബ്രഹ്മദെവനെ സമീപിക്കുമ്പോള്‍, നാല് മുഖങ്ങളോടുകൂടിയാണ് ബ്രഹ്മദേവനെ ദര്‍ശിക്കുന്നത്‍. ആ നാലുമുഖങ്ങള്‍ക്കടുത്തും നാലുവേദങ്ങള്‍ ദേവരൂപമെടുത്ത്‍ നില്‍ക്കുന്നതായി കാണുന്നു. ബ്രഹ്മദേവന്‍ നാരദന് ഉപദേശിക്കുന്നു, നാരദന്‍ ഋഷിമാര്‍ക്ക്‍ ഉപദേശിക്ക്ന്നു, ഋഷിപരമ്പരയില്‍ അത്‍ സൂതനും ലഭിക്കുന്നു. സൂതന്‍ പിന്നീട്‍ വന്ന മഹര്‍ഷിമാര്‍ക്ക്‍ ഉപദേശിക്കുന്നു.
ഹേ നാരദാ നീ എന്തോ ചോദിയ്ക്കാനാഗ്രഹിമ്മുന്നു, എന്തോ ഒരു സംശയം നിന്റെ നാവില്‍ തത്തിക്കളിക്കുന്നുണ്ട്. അതിനുള്ള നാരദന്റെ മറുപടി -
ഹേ സുരശ്രേഷ്ഠ, ഞാന്‍ കേള്‍ക്കണമെന്ന്‍ ആഗ്രഹിക്കുന്നത്‍ ഒന്ന്‍ മാത്രമാണ്.. മഹാഭയത്തെ ജനിപ്പിക്കുന്ന കലിയുഗം അഗമമായിരിക്കുന്നു. പ്രായേണ സകല ജനങ്ങളും സത്യം പറയാതിരിക്കുക മുതലായ ദുഷ്‍പ്രവര്‍ത്തികളില്‍ രമിക്കുന്നു. ആവശ്യമില്ലെങ്കിലും സത്യം പറയില്ല എന്ന ഒരു വാശി, അത്‍ സ്വഭവമായി തീര്‍ന്നിരിക്കുന്നു.
സത്യവാദിന: അക്രോധ: അധ്യാത്മപ്രണണേന്ദ്രിയം, സദ്‍വ്ര്‌ത്ത നിരത: ശാന്ത: ഇതാണ് അറിഞ്ഞിരിക്കെണ്ടത്‍. ഏത്‍ കര്‍മ്മം അനുഷ്ഠിക്കുമ്പോഴും താന്‍ ചെയ്ത തെറ്റിനെ അറിയുക. സദ്‍വ്ര്‌ത്ത നിരതനായിരിക്കുക, ശാന്തനായിരിക്കുക. വിദ്യാത്‍ നിത്യ രസായന. ഇതാണ് ആരോഗ്യത്തിന്റെ രസായനം എന്ന്‍ ആയുര്‍വേദത്തില്‍ പറയും.
പ്രായേണ സകല ജനങ്ങളും സത്യം പറയാതിരിക്കുക മുതലായ ദുഷ്‍പ്രവര്‍ത്തികളില്‍ രമിക്കുന്നു. വശ്യമില്ലെങ്കിലും സത്യം പറയില്ല എന്ന ഒരു വാശി, അത്‍ സ്വഭവമായി തീര്‍ന്നിരിക്കുന്നു. പരദൂഷണം ചെയ്യുന്നവരില്‍ തല്പരരും പരദ്രവ്യത്തെ ആഗ്രഹിക്കുന്നവരും പരസ്ത്രീകളില്‍ താല്‍പര്യമുള്ള മനസ്സോടുകൂടിയവരും അന്യരെ ഉപദ്രവിക്കുവാന്‍ മാര്‍ഗം തിരിഞ്ഞു പിടിക്കുന്നവരും, സ്ത്രീകള്‍ ഭര്‍ത്താവിന്റെ മാതാപിതാക്കന്മാരെ ദ്രോഹിക്കുന്നവരായി ഭവിക്കുന്നു.
ഇങ്ങിനത്തെ ചില സംശയങ്ങള്‍ ചോദിച്ചുകൊണ്ട്‍ നാരദന്‍ പറയുന്നു, ഈ ചിന്തയാല്‍ എന്റെ മനസ്സ്‍ വ്യാകുലമാന്. ഇതിന് ബ്രഹ്മദേവന്‍ പറഞ്ഞ മറുപടിയാണ് രാമതത്ത്വം, രാമായണതത്ത്വം.
ഭക്താനുഗ്രഹതല്പരയായ പാര്‍വ്വതി പണ്ട്‍ കൈലാസത്തില്‍ വെച്ച്‍ ഭഗവാനോട്‍ ഈ ചോദ്യം ചോദിച്ചിട്ടുണ്ട്‍. അതിന്റെ പൊരുള്‍ മുഴുവനും പരമേശ്വരനേ അറിയു. പാര്‍വതിക്ക്‍ പകുതി അറിയാം. അതിന്റെ പകുതി എനിക്ക്‍ അറിയാം.
ഇതില്‍നിന്ന്‍ ഒന്ന്‍ മനസ്സിലാക്കണം. തലമുറകള്‍ കടന്നുപോകുന്തോറും അറിവ് കുറയുകയണ്, കൂടുകയല്ല ചെയ്യുന്നത്‍ എന്ന്‍. അറിവില്‍നിന്ന്‍ അറിവില്ലായ്മയിലേക്കുള്ള യാത്രയാണ് ലോകയാത്ര. അറിവിലേക്കുള്ള യാത്ര അകത്തേക്കുള്ള യാത്രയാണ്.
ഋദയന്തര്‍ഭഗത്ത്‍ ആനന്ദസ്വരൂപനയിരിയ്ക്കുന്നവന്‍ യാതൊരുവനോ, യോഗികള്‍ യാതൊരുവനില്‍ രമിക്കുന്നോ ആ രത്ത്വം രാമതത്ത്വം. ഏതൊരു ബോധത്തില്‍ ഏതൊരു ആനന്ദത്തില്‍ ആര് രമിക്കുന്നു അവന്‍ രാമന്‍. ആ ആനന്ദസ്വരൂപത്തെ സാക്ഷാത്തായി അറിയുവാനുള്ള അയനം രാമായണം. അത്‍ രാമഋദയം. അത്‍ വിവരിക്കുന്നത്‍ രാമായണം.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ