2013 ഒക്‌ടോബർ 15, ചൊവ്വാഴ്ച

മാനസം തന്നെയാണു കര്‍മ്മം ചെയ്തീടുന്നതും


മാനസം തന്നെയാണു കര്‍മ്മം ചെയ്തീടുന്നതും
മാനസം തന്നെയാണ്‌ തല്‍ഫലം ഭുജിപ്പതും
ഒന്നിനും കഴിവില്ല, ദേഹത്തിന്നെന്നുള്ളതു
മാനുഷമക്കളേ ഇതുകൊണ്ടറിഞ്ഞാലും

ഋത്തടത്തിങ്കലോര്‍ക്ക നല്ലൊരു ധൈര്യംകൊണ്ട്‍
ചിത്തത്തെജ്ജയിച്ചുകൊണ്ടിടേണ്ടതായീടുന്നു
ചിത്തത്തെജ്ജയിച്ചുകൊണ്ടീടിന ധൈര്യശാലി-
യ്ക്കിത്രിലോകത്തെജ്ജയിക്കുന്നതു പുല്ലാക്കുന്നൂ

======================

ശതേഷു ജായതേ ശൂര: സഹസ്രേഷു ച പണ്ഡിത:
വക്താ ശതസഹസ്രേഷു ദാതാ ഭവതി വാ ന വാ

ന വക്താ വാക്‍പുടത്വേന ന ദാതാ ച അര്‍ത്ഥദാനത:
ഇന്ദ്രിയാണാം ജയേ ശൂരോ ധര്‍മ്മം ചരതി പണ്ഡിത

നൂറു ജനനം നടന്നാല്‍ അതില്‍ ഒന്നോ മറ്റോ ശൂരന്‍ ഉണ്ടായേക്കാം.
ആയിരത്തില്‍ ഒരു പണ്ഡിതന്‍ ഉണ്ടാവാം
നൂറായിരത്തില്‍ ഒരുവന്‍ നല്ല വാഗ്മി ഉണ്ടാവാം
എന്നാല്‍ ധര്‍മ്മം ആചരിക്കുന്നവനുമാത്രമേ ജിതേന്ദ്രിയനാവാന്‍ പറ്റു. 

അഭിപ്രായങ്ങളൊന്നുമില്ല: