2013 ഒക്‌ടോബർ 14, തിങ്കളാഴ്‌ച

ഞാന്‍ ഉണ്ട്‍ എന്ന്‌ ബോധ്യപ്പെട്ടതാണ്‌

ഞാന്‍ ഉണ്ട്‍ എന്നത്‍ വളരെ ലളിതമാണ്‌. അതിന്‌ ആര്‍ക്കും ഒരു പരീക്ഷണവും നടത്തേണ്ട ആവശ്യമില്ല. അതെല്ലാവര്‍ക്കും ബോധ്യപ്പെട്ടു കഴിഞ്ഞതാണ്‌. ഞാന്‍ ഉണ്ട്‍ എന്ന്‍ തെളിയിയ്ക്കേണ്ട ആവശ്യവും ഇല്ല. അതിന്‌ ആരുടെയും ഒരു പ്രമാണപത്രവും -സര്‍ട്ടിഫിക്കറ്റ്‍- ആവശ്യമില്ല. ഞാന്‍ ഉണ്ട്‍ എന്നത്‍ ഏതുവിധം സരളമാണോ അതേപോലെത്തന്നെയാണ്‌ സത്യവും. എന്നാല്‍ മനസ്സ്‌ അതിനെ പലതും ചേര്‍ത്ത്‍ കൂട്ടിക്കുഴച്ച്‍ സങ്കീര്‍ണ്ണമാക്കുന്നു. ആ ഞാന്‍ ഉണ്ട്‍ എന്ന്‍ എനിയ്ക്ക്‍ ബോധ്യപ്പെട്ടത്‌ യാതൊരു കര്‍മ്മവും ചെയ്യാതെയാണ്‌. അത്‍ ബോധ്യപെടാനായി യാതൊരു അന്വേഷണമോ പരീക്ഷണങ്ങളോ നടത്തിയിട്ടുമില്ല. എനിയ്ക്ക്‍ ബോധ്യപ്പെട്ട ആ ഞാനിനെ പിടിച്ചാല്‍ അതില്‍ എല്ലാ കര്‍മ്മങ്ങളും, എല്ലാ മാനസികധര്‍മ്മങ്ങളും സകല ബന്ധനങ്ങളും അസ്തമിയ്ക്കുകയും പരിപൂര്‍ണ്ണ ശാശ്വത സ്വാതന്ത്ര്യം അനുഭവിയ്ക്കുകയും ചെയ്യും.

അഭിപ്രായങ്ങളൊന്നുമില്ല: