"അഹ"മെന്നിപ്രകാരം പറയപ്പെടുന്നതീ
ദേഹത്തിലേതാകുന്നു വിദ്വരേ ചൊല്ലീടുമോ
----------
സത്തല്ലി,തസത്തല്ല, മദ്ധ്യമി,ല്ലന്തമില്ലാ
പാര്‍ത്താലിതൊന്നുമല്ല, സര്‍വ്വവുമിതുതന്നെ
--------------------
കര്‍ത്താവുമില്ലഹോ ചായവുമില്ലൊരു
ചിത്രമാകാശത്തിലുത്ഥിതമായിതു
_____________
മാനസത്തെജ്ജയിക്കെന്നതല്ലാതില്ല നൂനമിസ്സംസാരസാഗരത്തില്‍ ഗതി
_________________
കഷ്ടം ജനങ്ങളീ വാസനാ തന്തുവാല്‍ കെട്ടുപെട്ടിട്ടു കുഴങ്ങുന്നിതേറ്റവും
----------
ദീരനായാലും പ്രവ്ര്‌ദ്ധനായീടിലും നേരായ്‍ സകലമറിഞ്ഞവനാകിലും
നൂനം മഹാനായിടുന്നവനാകിലും മാനവന്‍ ത്ര്‌ഷ്ണയാല്‍ ബദ്ധനായീടുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ