ജ്ഞേയം യത്തത്‍ പ്രക്ഷ്യാമി യദ്‍യ് ജ്ഞാത്വാ അമ്ര്‌തമശ്‍നുതേ
അറിയപ്പെടേണ്ടത്‍ ഏതാണ് എന്ന്‍ ചോദിച്ചാല്‍ ഒന്നേ പറയാനുള്ളു. യാതൊന്നിനെ അറിഞ്ഞാലാണോ മരണമില്ലാത്ത നിലയെ പ്രാപിക്കുന്നത്‍, അതിനെ മാത്രമേ അറിയാനുള്ളു. അതിനെയാണ് പരാവിദ്യ എന്ന്‍ പറയുന്നത്‍. പരമമായ അറിവ് എന്നര്‍ത്ഥം. അങ്ങിനെയാണെങ്കില്‍ ആ യാതൊന്ന്‍ ഏതാണ്.
ക്ഷേത്രജ്ഞം ചാപിമാം വിദ്ധി സര്‍വ്വക്ഷേത്രേഷു ഭാരത
ക്ഷേത്രക്ഷേത്രജ്ഞയോര്‍ജ്ഞാനം യത്തല്‍ജ്ഞാനം മതം മമ
എല്ലാ ശരീരങ്ങളിലും ഞാന്‍ ഞാന്‍ എന്ന്‍ സദാ സ്ഫുരിച്ചുകൊണ്ടിരിക്കുന്ന ആ തത്ത്വമാണ് ക്ഷേത്രജ്ഞനെന്ന്‍പറയുന്ന അറിയേണ്ട്ന്ന ആ മഹത്‍തത്ത്വം. ആ ക്ഷേത്രജ്ഞനെകുറിച്ചുള്ള അറിവാണ് ജ്ഞാനം. അതല്ലാത്തതെല്ലാം അറിവില്ലായ്മ അഥവാ അജ്ഞാനം. യദക്ഷരമതിഗമ്യതേ - അക്ഷരമായിട്ടുള്ളത്‍, ക്ഷരമില്ലാത്തത്, നശിയ്ക്കാത്തതും എല്ലാത്തിനുമുപരിയായി നിലനില്‍ക്കുന്നതും അവിനാശിയുമായത്‍ എന്തൊന്നാണോ അതുതന്നെ. അതിനെ അറിഞ്ഞാല്‍ പിന്നെ അറിയേണ്ടതായി ഒന്നുമില്ല.
ക്ഷേത്രത്തിലിരിക്കുന്ന ആ ശക്തിവിശേഷമാണ് ഞാന്‍. ശുദ്ദബുദ്ധമുക്തിസ്വരൂപമായിരിക്കുന്ന ആത്മാവാണ് എന്റെ ക്ഷേത്രത്തില്‍, എന്റെ ശരീരത്തില്‍ ആവാസം ചെയ്യുന്നത്‍. അത്‍ നിത്യചൈതന്യയുക്തമാണ്. പരമാത്മാംശമായ ആ ശക്തിവിശേഷം സച്ചിതാനന്ദഘനമാണ്. യാതൊരു മാലിന്യങ്ങളും അതിനെ ഏല്‍ക്കുന്നില്ല. ജഡാത്മികയായ പ്രക്ര്‌തിയ്ക്ക്‍ ചലനാത്മകത, സ്പന്ദാത്മകതയെ പ്രദാനം ചെയ്യുന്നത്‍ ആ ക്ഷേത്രജ്ഞന്റെ സന്നിധികൊണ്ടാണ്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ