ഭൗതികതയില്‍ എന്ത്‍ വിട്ടുവീഴ്‍ച വേണമെങ്കിലും ചെയ്യാം. ആധ്യാത്മികത്തില്‍ വിട്ടുവീഴ്‍ചക്ക്‍ സ്ഥാനം ഇല്ലെന്ന്‍ അറിയുക.
ഒരസുഖത്തിന് സര്‍ജ്ജറി വേണ്ടിവന്നാല്‍, വേദനയുളവാക്കുന്നതാണെന്ന്‍ കരുതി അത്‍ നീട്ടിവെയ്ക്കരുത്‍. താത്‍കാലികമായി രക്ഷപ്പെടാമെങ്കിലും പിന്നീട്‍ കൂടുതല്‍ ജഡിലമാവുകയും വേദന അസുഖംതന്നെ മ്ര്‌ത്യുഹേതുകമാവുകയും ചെയ്യും.
ഗുരുവിന്റെ സാമീപ്യം ശിഷ്യന്റെ അഹങ്കാരത്തിന് ഒരു സര്‍ജ്ജറിപോലെയാണ്. ഗുരുനാഥന്‍ തന്റെ അപാര ക്ര്‌പ ചൊരിയുമ്പോള്‍ അസ്വാതന്ത്ര്യത്തിന്റെ കെട്ടുപാടുകളില്‍നിന്ന്‍ സര്‍ജ്ജറി ചെയ്ത് ജനനമരണ ബന്ധനത്തില്‍നിന്ന്‍ മുക്തനാക്കുന്നു.
കുലഗുരു/കുലദേവത എന്നൊരു സമ്പ്രദായം മുമ്പ്‍ ഉണ്ടായിരുന്നു. ഭാരതത്തില്‍ വിശിഷ്യാ ഭാര്‍ഗ്ഗവക്ഷേത്രത്തില്‍നിന്ന്‍ അത്‍ അപ്രത്യക്ഷമായി. കുലഗുരുവിന്റെ അഭിപ്രായം ആരാഞ്ഞിട്ടുമാത്രമേ ഒരു തീരുമാനം എടുത്തിരുന്നുള്ളു. കുലഗുരുവിനേക്കാളും കുലദേവതയേക്കാളും മീതെയാണ് വീട്ടുകാരന്‍-ഞാന്‍, എന്ന പാശ്ചാത്യതത്ത്വ പഠനത്തിന്റെ ആഗമനത്തോടെ അതൊക്കെ നശിച്ചു. മനുഷ്യന്‍ ദു:ഖക്കയത്തിന്റെ ഗര്‍ത്തത്തിലേക്ക്‍ പതിക്കാനും തുടങ്ങി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ