ഈശ്വരന് വില കല്‍പ്പിയ്ക്കുന്ന മനുഷ്യന്‍ എത്ര തുച്ഛം. ഈ അണ്ഡകടാഹങ്ങളില്‍ ഈരേഴു പതിനാലു ലോകങ്ങളില്‍ മൂന്നുലോകങ്ങളില്‍ ഒന്ന്‍ ഭൂമി. എത്ര ചതുരശ്ര കിലോമീറ്ററാണ് ഈ ഭൂലോകം മാത്രം. അതില്‍ എഴുപത്തഞ്ച്‍ ശതമാനവും കടലും/ജലമാണ്. ബാക്കിയുള്ള നാലില്‍ ഒന്നുമാത്രമേ കരയുള്ളു. അതിനെ പഞ്ച മഹാ വന്‍കരകളാക്കി തിരിച്ചിരിയ്ക്കുന്നു. അതില്‍ വെറും ഒരു വന്‍ കര. അതില്‍ എത്രയോ ഭൂഖണ്ഡങ്ങള്‍, അതിലൊന്ന്‍ ഏഷ്യാഭൂഖണ്ഡം. അതില്‍ എത്രയോ രാഷ്ട്രങ്ങള്‍, ഓരോന്നും എത്ര വലുതാണ്. അതില്‍ ഒരു ചെറിയ രാഷ്ട്രമാണ് ഭാരതം. അതുതന്നെ എത്ര വലുതാണ്. അതില്‍ ഇരുപത്തെട്ട്‍ സംസ്ഥാനങ്ങളുള്ളതില്‍ ഏറ്റവും ചെറിയ ഒരു സംസ്ഥാനം കേരളം. ആ കേരളം തന്നെ വിസ്ത്ര്‌തിയില്‍ എത്ര ചതുരശ്ര കിലോമീറ്ററുണ്ട്‍. അതുതന്നെ മുഴുവനും കണ്ടവരായി ആരുമില്ല എന്ന്‍ ചിന്തിയ്ക്കുക. ആ കേരളത്തില്‍ കുറെ ജില്ലകള്‍. അതിലെ ഒരു ജില്ല. ആ ജില്ലയിലെ ഒരു ബ്ലോക്ക്‍. ആ ബ്ലോക്കിലെ ഒരു പഞ്ചായത്ത്‍. ആ ഒരു പഞ്ചായത്തുതന്നെ ഒരു വ്യക്തിയെ സംബന്ധിച്ച്‍ എത്ര ഏക്കര്‍ സ്ഥലമാണ്. അനെകം വില്ലേജുകളുള്ള അ പഞ്ചായത്തിലെ ഒരു വില്ലേജ്. അതിലെ ഒരു ദേശം, അതില്‍ ഒരു അംശം. ഒരു അംശംതന്നെ എത്ര വലുതാണ്. ആ അംശത്തിലെ ഒരു ചെറിയ പ്രദേശം. ആ പ്രദേശത്തെ എത്രയോ ഏക്കര്‍ സ്ഥല്ലത്തെ വെറും അഞ്ചോ പത്തോ സെന്റ്‍ സ്ഥല്ലം. ആ അഞ്ച്‍ സെന്റില്‍ ഒരു വലിയ വീട്‍. ആ വലിയ വീട്ടിലെ പത്ത്‍ അടിയിലെ ഒരു മുറി. ആ മുറിയില്‍ വെറും ഒന്നര അടിയില്‍ ഒരു കസേര. ആ കസേരയിലിരിക്കുന്ന മനുഷ്യന്‍. അവന്‍ പറയുന്നു, ഞാന്‍ ഞാന്‍ എന്ന്‍. അവന്‍ ഈശ്വരനെ അളക്കുന്നു. ഈ അണ്ഡകടാഹങ്ങളുടെയെല്ലാം ഉടമയായ ആ ജഗദീശ്വരന്‍ ചിരിക്കുന്നില്ലേ ഈ നിസ്സാരനായ എന്റെ അഹങ്കാരം കാണുമ്പോള്‍..................
ഈശ്വരന് വിലകല്‍പ്പിക്കുന്ന മനുഷ്യന്‍.. ഈശ്വരന് മനുഷ്യന്റെ യാതൊരു ആവശ്യവും ഇല്ല. ഓരോ ജീവജാലങ്ങളും ഏതേതുവിധം ഈ പ്രക്ര്‌തിയ്ക്‍ വേണമോ, അത്രതന്നെ മനുഷ്യനെ ആവശ്യം ഉണ്ടോ എന്ന്‍ സംശയിക്കണം. കാരണം മറ്റുള്ള ഏതൊരു ജീവി-ജാലങ്ങളും ഈ പ്രക്ര്‌തിയെ നശിപ്പിയ്ക്കുന്നില്ല, മനുഷ്യന്‍ മാത്രമാണത്‍ ചെയ്യുന്നത്‍. മനുഷ്യാത്മാവിന് തോന്നും, ഞാനില്ലെങ്കില്‍ ഈശ്വരനെന്ത്‍ വില എന്ന്‍. കാരണം അവന് ഈശ്വരനെ ആവശ്യമാണ്. ആവശ്യം മനുഷ്യനാണ്, അവന് സുഖമായി ജീവിക്കണം, അവന് ശാന്തിയും സമാധാനവും വേണം. അതുകൊണ്ട്‍ മനുഷ്യന് ഈശ്വരനെ വേണം.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ