2013 ഒക്‌ടോബർ 14, തിങ്കളാഴ്‌ച

ഏതില്‍ പരാവിദ്യയുണ്ടോ അത്‍ വേദം


നവേദം വേദൈത്യാഹുര്‍യ്വ്വേദേവേദോനവിദ്യതെ
പരാത്മാവേദ്യതേയേന സ വേദോ വേദ ഉച്യതെ

വേദത്തെ വേദം എന്ന്‍ പറഞ്ഞുകൂടാ. വേദത്തില്‍ വേദം ഇല്ല. ഏതൊന്നില്‍ പരമാത്മാവ്‌ അറിയപ്പെടുന്നുവോ അതാണ്‌ വേദം. അതിനെയാണ്‌ വേദം എന്ന്‍ പറയുന്നത്‍.

വേദത്തില്‍ പ്രധാനമായും കര്‍മ്മങ്ങളെയാണ്‌ പരാമര്‍ശിക്കുന്നത്‍ എന്നാണ്‌ വാദം. പരാവിദ്യയെ കുറിയ്ക്കുന്നതൊന്നും വേദത്തില്‍ ഇല്ലാ എന്നാണ്‌ ശ്ലോകത്തിന്റെ അര്‍ത്ഥം.  ഈ വരികള്‍ വേദനിന്ദയായി കാണാനുള്ളതല്ല.  ബ്രഹ്മപ്രാപ്തിയ്ക്ക്‍ ബ്രഹ്മോപദേശംതന്നെ വേണം എന്ന്‍ ആചാര്യന്മാര്‍ നിഷ്കര്‍ഷിച്ചിട്ടുണ്ട്‍. വേദം പഠിച്ചതുകൊണ്ട്‍ ബ്രഹ്മപ്രാപ്തി ഉണ്ടാവില്ല എന്നാണ്‌ വരികളുടെ അര്‍ഥം.



അഭിപ്രായങ്ങളൊന്നുമില്ല: