യദാ ഹ്യേവൈഷ ഏതസ്മിന്നല്പന്തരം നര:
വിജാനാതി തദാ തസ്യ ഭം സ്യാന്നത്ര സംശയ:
ബ്രഹ്മത്തില്‍നിന്ന്‍ അല്പമെങ്കിലും അകലെയാണെന്ന്‍ കരുതുന്നിടത്തോളം കാലം മനുഷ്യന് നിര്‍ഭയനായിരിക്കാന്‍ സാധ്യമല്ല.
ഈശ്വരനെന്നോ ബ്രഹ്മമെന്നോ ഒക്കെ പറയുന്ന സര്‍വ്വശക്തനും സര്‍വ്വവ്യാപനുമായ ആ ശക്തി, എന്നില്‍ അല്ലാ എന്നും, എന്നില്‍ നിന്നും അന്യമായി സ്ഥിതിചെയ്യുന്നു എന്നും, ഏതോ ഒരു ദേശത്തോ ഒരു സ്ഥലത്തോ മറ്റുമൊക്കെയാണെന്നും കരുതുമ്പോള്‍ ഈശ്വരന്റെ സര്‍വ്വവ്യാപനത്വം ഇല്ലാതാകുന്നു. ഈശാവാസ്യമിദം സര്‍വ്വം എന്ന്‍ യജ്ജുര്‍വേദം പറയുമ്പോള്‍ എവിടെയൊക്കെ ഒഴിവുണ്ടോ, അവിടെയൊക്കെ ഈശ്വരനുണ്ട്‍ എന്ന അര്‍ത്ഥത്തിലല്ല. ഒഴിവ്‍ അല്ലെങ്കില്‍ ഇട, സ്ഥലം, ശൂന്യം ആകാശം ഇത്യാദി സംജ്ഞകളെല്ലാം നമ്മുടെ കണ്ടുപിടുത്തമാണ്. ഇവിടെ ഈശ്വരന്‍ ഒഴിച്ച്‍ മറ്റൊന്നില്ല എന്നാണതിന്റെ അര്‍ഥം. ഈ പ്രക്ര്‌തിയെ സ്ര്‌ഷ്ട്രിച്ചിട്ട്‍ ബ്രഹ്മംതന്നെ അതില്‍ പ്രവേശിച്ചു എന്നാണ് വേദോക്തി. വിശ് എന്നാല്‍ പ്രവേശിയ്ക്കുക എന്നര്‍ഥം. അതില്‍നിന്നാണ് വിഷ്ണു ശംബ്ദം നിഷ്പന്നമാകുന്നുന്നത്‍. കാണുന്നതെല്ലാം ബ്രഹ്മമാണെങ്കില്‍ ഞാനും ബ്രഹ്മംതന്നെ. ഈശ്വര ക്ര്‌തികളെല്ലാം ബ്രഹ്മംതന്നെ, ബ്രഹ്മമല്ലാതെ യാതൊന്നും ഈ ജഗത്തില്‍ ഇല്ല. ഇങ്ങനെ അനുഭവപ്പെടാന്‍ തുടങ്ങിയാല്‍ ഭയം ഇല്ലാതാകുന്നു. ഞാനും ബ്രഹ്മവും, ഞാനും മറ്റൊന്നും, ഇത്തരത്തിലുള്ള ഭേദചിന്തകള്‍ ഉണ്ടാകുമ്പോള്‍ മാത്രമേ ഭയം ഉള്ളു. ഒന്നേ ഉള്ളുവെങ്കില്‍ പിന്നെ ഭയം ഇല്ലല്ലൊ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ