2013 ഒക്‌ടോബർ 28, തിങ്കളാഴ്‌ച

മായയില്‍ നിന്ന്‍ മുക്തി - FREE FROM MAAYA


മായയില്‍ നിന്ന്‍ എങ്ങിനെ മുക്തി നേടാം

ഞാന്‍ മായയുടെ പിടിയിലാണ്‌ എന്ന്‍ ബോധ്യപ്പെടുമ്പോഴാണ്‌ ഈ ചിന്ത ഉണ്ടാകുന്നത്‍.  മായയില്‍ നിന്ന്‍ എങ്ങിനെ മുക്തി നേടാം എന്ന്‌, അധ്യാത്മമായി ചിന്തിയ്ക്കുന്നവര്‍ക്ക്‍ പലപ്പോഴും തോന്നുന്നതാണ്‌. ചിലര്‍ക്ക്‍ വളരെ തീവ്രമായിത്തന്നെ ഈ തോന്നല്‍ ഉണ്ടാകും. എന്നാലും അതില്‍നിന്ന്‍ മുക്തി നേടാന്‍ കഴിയുന്നില്ല. അധ്യാത്മപാതയില്‍ അല്ലാത്തവരോട്‍ മായയെ കുറിച്ച്‍ പറഞ്ഞാല്‍, ഭക്ഷണത്തിലെ മായം ചേര്‍ക്കലുപോലത്തെ എന്തോ ഒന്നാണെന്ന്‍ തോന്നും. അവര്‍ക്ക്‍ മായയും മായവും എല്ലാം ഒന്ന്‍. 

സൂക്ഷ്മതലത്തില്‍ത്തന്നെ മായ എന്താണ്‌ എന്നാണ്‌ പലരും അന്വേഷിക്കുന്നത്‍. സ്ഥൂല തലത്തില്‍ ഒരുവിധമൊക്കെ മായയെ എല്ലാവരും അറിയുന്നുണ്ട്‍. ഞാനെന്നും എന്റെതെന്നും എനിക്കുവേണ്ടിയെന്നുമുള്ള ഭാവത്തെയാണ്‌ സാധാരണ മായ എന്ന്‍ മനസ്സിലാക്കുന്നത്‍. മായയെ കുറിച്ച്‍ ആര്‍ക്കും നിര്‍വ്വചിയ്ക്കാനൊന്നും കഴിയില്ല. എന്നാല്‍ മായ എന്താണെന്ന്‍ ഒരു ഏകദേശ നിര്‍വ്വചനം പല പണ്ഡിതരും തന്നിട്ടുണ്ട്. 

ഏതൊന്നാണോ പാരമാര്‍ത്ഥിക തലത്തില്‍ ഇല്ലാത്തതും എന്നാല്‍ വ്യാവഹാരിക തലത്തില്‍ ഉണ്ടെന്ന്‍ തോന്നുനതും, അതിനെ മായ എന്ന്‍ പറയുന്നു എന്ന്‍ പണ്ഡിതര്‍ അര്‍ഥം കല്പിച്ചിട്ടുണ്ട്‍. യാ മ സ മായ . യാ = ഏതൊന്ന്‌. മ = ഇല്ലാത്തത്‍, സ = അത്‍, മായ.  ഇങ്ങിനെയാണ്‌ അര്‍ഥവിശകലനം ചെയ്തിട്ടുള്ളത്‍. പാരമാര്‍ഥിക തലത്തില്‍ ഇല്ലാത്തത്‍ എന്ന്‍ പറയുമ്പോള്‍, ഏതൊന്നിന്നെ അന്വേഷിച്ച്‍ അന്വേഷിച്ച്‍, ചികഞ്ഞ്‍ ചികഞ്ഞ്‍ മുന്നോട്ടു പോയാല്‍ അങ്ങിനെയൊന്ന്‍ ഇല്ലാ എന്ന്‍ സുതരാം വെളിപ്പെടുന്നുവോ, അതിനെയാണ്‌ പാരമാ‍ത്ഥികതലത്തില്‍ അസ്തിത്വമില്ലാത്തത്‍, അങ്ങിനെയൊന്നില്ല, എന്ന്‍ ബോധ്യപ്പെടുന്നത്‍. ഈ ബോധ്യപ്പെടല്‍ ഒരു വ്യക്തിക്കോ ഒരു കൂട്ടം വ്യക്തികള്‍ക്കോ അല്ല, ആരുതന്നെ അതിനെ അന്വേഷിച്ച്‍ പോയാലും അങ്ങിനെഒന്ന്‍ ഇല്ലെന്ന്‍ ബോധ്യമാകും. അതേസമയം, നിത്യജീവിതത്തില്‍, വ്യാവഹാരിക തലത്തില്‍ അത്‍ അനുഭവവേദ്യമാവുകയും ചെയ്യുന്നുണ്ട്‍. അതിനെയാണ്‌ മായ എന്ന്‍ പറയുന്നത്‍.

മായയ്ക്ക്‍ രണ്ട്‍ തലങ്ങളുണ്ട്‍. ഒന്ന്‍ അവിദ്യാമായ, രണ്ട്‍ വിദ്യാമായ. അവിദ്യാ മായയാണ്‌
സകല ദു:ഖത്തിന്റെയും ഉറവിടം,  ത്രിവിധ ദു:ഖങ്ങളും മായയാലാണ്‌ അനുഭവപ്പെടുന്നത്‍. താപത്രയങ്ങളാണ്‌ ദു:ഖങ്ങള്‍. ആ ദു:ഖങ്ങളില്‍നിന്നുള്ള നിവ്ര്‌ത്തിയാണ്‌ മായയെ അതിക്രമിച്ച അവസ്ഥ. അത്തരത്തിലുള്ളവരെ മായാതീതര്‍ എന്ന്‍ പറയും. ഈ പ്രക്ര്‌തിതന്നെ കീഴ്‍മേല്‍ മറിഞ്ഞാലും മായാതീതനെ അതൊന്നും ബാധിക്കുന്നില്ല. ബാധിക്കുന്നുവെങ്കില്‍ അവന്‍ മായാതീതനായിട്ടില്ല, ഇപ്പോഴും മായയുടെ പിടിയില്‍ത്തന്നെ എന്നര്‍ത്ഥം. അത്‍ ഭയങ്കരമായ രൂപമാണ്‌, അത്‍ പുറമേക്ക്‍ കാണാം. ആ രൂപമാണ്‌ കുരുക്ഷേത്രത്തില്‍ അര്‍ജ്ജുനന്‍ കാണുന്നത്‍ - ആഖ്യാഹിമേ കോ ഭവാനുഗ്രരൂപോ എന്ന്‍. ഭഗവാനേ ഈ രൂപം എന്നെ ഭയപ്പെടുത്തുന്നു.  ചുറ്റുപാടും നോക്കിയാല്‍ ഇതിനെ കാണാം. പ്രക്ര്‌തിയുടെ ഈ ഉഗ്രരൂപം നമുക്കു ചുറ്റുപാടും നിത്യേന എന്നപോലെ നാം കാണുന്നുണ്ട്‍. എന്നാല്‍ അതിലൊന്നും നാം അത്ര ശ്രദ്ധിയ്ക്കാറില്ല. ശ്രദ്ധിച്ചാല്‍തന്നെ അത്‍ ആ അവിദ്യാമായയുടെ ഉഗ്രരൂപമാണെന്ന്‍ കരുതാറുമില്ല.   വിദ്യാരുപിയായ മായ ശാന്തസ്വരൂപിണിയാണ്‌. 

അഘടിത ഘടിതാ പടീയസീ ഇതി മായ  -  ഘടിപ്പിയ്ക്കാന്‍ പറ്റാത്തതിനെ ഘടിപ്പിച്ചു കാണിയ്ക്കുന്നതാണ്‌ മായ എന്ന്‍ ശ്രീമദ്‍ ശങ്കരാചാര്യര്‍ മായയ്ക്ക്‍ നിര്‍വ്വചനം കൊടുത്തിട്ടുണ്ട്‍. അത്യന്തം ചാരുവും സരളവുമായ ഒരു വിശദീകരണമാണ്‌ ഇത്‍

അനാത്മവസ്തുക്കളിലുള്ള ആസക്തിയ്ക്ക്‍ മായ എന്ന്‍ പറയാമെന്ന്‍ തോന്നുന്നു. ലളിതമായി ഇത്രയേ പറയാന്‍ പറ്റു.  അനാത്മവസ്തുക്കള്‍ എന്തെല്ലാമാണ്‌, ആസക്തി എന്നാല്‍ എന്താണ്‌, എങ്ങിനെ ആസക്തി ഉണ്ടാകുന്നു,  ആസക്തി ഉണ്ടാകാതിരിക്കാനുള്ള പോംവഴികള്‍ എന്തെല്ലാമാണ്‌ ഇത്യാദികളെല്ലാം പഠിച്ചും ചിന്തിച്ചും വേര്‍തിരിച്ച്‍  അറിയേണ്ടതാണ്‌. 

ശരീരത്തിലുള്ള അഭിമാനം, ഞാനെന്ന അഹങ്കാരം, അതെന്റേതാണ്‌, ഇതെന്റേതാണ്‌ എന്ന തോന്നല്‍, വസ്തുക്കളെ ഉപഭോഗം ചെയ്യാനുള്ള വാഞ്ച, ഇതില്‍ നിന്നെല്ലാം വിട്ടുപോകണമെന്ന്‍ പലര്‍ക്കും തോന്നുന്നുണ്ട്‍, എന്നാല്‍ കഴിയുന്നില്ല.  മായയില്‍ നില്‍ക്കുന്ന വ്യക്തി മറ്റൊരുത്തനോട്‌ മായയെ കുറിച്ച്‍ എങ്ങിനെ പറഞ്ഞു മനസ്സിലാക്കും, അത്‍ അസാദ്ധ്യമാണ്‌. പറയുന്നവനും കേള്‍ക്കുന്നവനും മായയില്‍ നിന്നുകൊണ്ടാണ്‌ അതിന്‌ തുനിയുന്നത്‍. മായയില്‍ നിന്ന്‍ മോചിക്കപ്പെട്ടവനു മാത്രമേ അതിനെ കുറിച്ച്‍ ആധികാരികമായി പറയാന്‍ കഴിയൂ.  മുമ്പൊക്കെ കുലദേവതയും കുലഗുരുവും ഉണ്ടായിരുന്നു. അതൊക്കെ അസ്തപ്രജ്ഞമായതോടെ മനുഷ്യരെല്ലാം ദു:ഖക്കയത്തിലേയ്ക്ക്‍ എടുത്തെറിയപ്പെട്ടു. ആധുനിക വിദ്യാഭ്യാസം ദു:ഖം മാത്രം തന്നുകൊണ്ടിരിക്കുന്നു. മായയാല്‍ ആവ്ര്‌തമാക്കപ്പെട്ടതാണ്‌ ആധുനിക വിദ്യാഭ്യാസം എന്ന്‍ നിസ്സംശയം പറയാം.  അതിന്‌ ഒരു പ്രത്യക്ഷമായി പറയാവുന്ന കാരണം, ദ്ര്‌ഷ്ടമായ ദ്രവ്യങ്ങളെ കുറിച്ച്‍ മാത്രം പഠിപ്പിക്കുന്നതാണ്‌ ആധുനിക വിദ്യാഭ്യാസം. education is the study of the visibles in terms of calculables. സകല ദ്ര്‌ശ്യങ്ങളും മായയുടേതാണ്‌, മായാധീനമാണ്‌.  

ഓരോ വസ്തുവിന്റെയും ഉപയോഗം,  വീണ്ടും വീണ്ടുമുള്ള ഉപയോഗം, അത്‍ എന്നെ എത്രകണ്ട്‍ ദു:ഖത്തിലേയ്ക്ക്‍ കൊണ്ടെത്തിച്ചു എന്ന്‍ വിശദമായി ചിന്തിച്ച്‍ ഉറപ്പാക്കുക, ബോധ്യപ്പെടുക, ബുദ്ധികൊണ്ട്‍ ഉറക്കുക.   മായയെകുറിച്ച്‍ കേട്ടിട്ടില്ലാത്ത ഒരാള്‍ക്ക്‍ അയാള്‍ ഇപ്പൊ എങ്ങിനെയാണോ ജീവിക്കുന്നത്‍, അതുതന്നെയാണ്‌ അവന്റെ ജീവിതം. അതിനപ്പുറം ഒരു ജീവിതചര്യ ഇല്ലെന്നാണ്‌ കരുതുന്നത്‍. എന്നാല്‍ ഇപ്പോള്‍ തുടരുന്ന ജീവിതം ദു:ഖപൂരിതവും വിരസത ഉളവാക്കുന്നതുമൊക്കെയാണെന്ന്‍ ബോധ്യപ്പെടുമ്പോഴാണ്‌ ഇതിനേക്കാള്‍ നല്ലൊരു ജീവിതം ഉണ്ടോ എന്ന അന്വേഷണാത്മകമായ ബുദ്ധി പ്രവര്‍ത്തിക്കുന്നത്‍. ഇപ്പോഴത്തെ ജീവിതത്തില്‍  നിന്നുപരിയായി എന്തെല്ലാമോ അറിയാന്‍ ബാക്കിയുണ്ട്‍ എന്ന ഒരു തോന്നല്‍,എന്തോ ഒരു അപൂര്‍ണ്ണത, അനുഭവപ്പെടുമ്പോഴാണ്‌ ആത്മീയമായ ഒരു വഴിത്തിരിവിലേയ്ക്ക്‍ തിരിയുന്നത്‍. ആത്മീയമായ അന്വേഷണങ്ങളിലൂടെ നീങ്ങിത്തുടങ്ങുമ്പോള്‍ അന്നേവരെ കേട്ടിട്ടില്ലാത്ത പലതും കേട്ടുതുടങ്ങുന്നു. ആത്മീയ പുരോഗതിയ്ക്ക്‍ വിഘാതമായി നില്‍ക്കുന്നത്‍ മായയാണെന്ന്‍ അവന്‍ ആദ്യമേ കേള്‍ക്കുന്നു, മനസ്സിലാക്കുന്നു. 

ഇക്കാലമത്രയും ഒരുവന്‍ കൊണ്ടുനടന്ന, നിറവേറ്റിപ്പോന്ന ജീവിതചര്യയിലൂടെയാണ്‌ മായ പ്രബലമായത്‍ എന്ന്‍ സ്വയം ചിന്തിച്ചാല്‍ മനസ്സിലാകുന്നു. ഒരു ചെറിയ കുട്ടിയ്ക്കാണ്‌ ആധ്യാത്മിക ചിന്ത ഉദിയ്ക്കുന്നതെങ്കില്‍, മുതിര്‍ന്നവരെ വലയ്ക്കുന്നതുപോലെ ആ കുട്ടിയെ മായ അത്രയ്ക്ക്‍ വലക്കുന്നില്ലെന്ന്‍ മനസ്സിലാകും.  ഇന്നേവരെ ചെയ്തുകൂട്ടിയ കര്‍മ്മങ്ങളില്‍ നിന്ന്‍ സഞ്ചിതമായിട്ടുള്ള കര്‍മ്മഫലങ്ങള്‍ സംസ്കാരമായും വാസനയായും എന്നില്‍ കിടക്കുന്നതുകൊണ്ടാണ്‌ എന്ന്‍ സൂക്ഷ്മമായി നോക്കിയാല്‍ കാണാം. ചെറിയ കുട്ടി കൂടുതല്‍ കര്‍മ്മങ്ങളൊന്നും ചെയ്ത്‍ തീര്‍ത്തിട്ടില്ലാത്തതുകൊണ്ട്‍ അവന്‌ മായയെ അതിക്രമിയ്ക്കാന്‍ എളുപ്പമാണെന്നും കാണാം. എന്നാല്‍ അവന്റെയും പൂര്‍വ്വ ജന്മാര്‍ജ്ജിതമായ കര്‍മ്മഫലങ്ങള്‍ അവനെ മായയില്‍ത്തന്നെ തുടരാന്‍ പ്രേരിപ്പിക്കുന്നുമുണ്ട്‍.  ഇതില്‍നിന്നും കര്‍മ്മങ്ങളാണ്‌ ജീവാത്മാവിനെ മായയില്‍ ബന്ധിപ്പിക്കുന്നത്‍ എന്ന്‍ മനസ്സിലാക്കാം. അതിന്‌ ഇനി എന്തുചെയ്യും. അനാവശ്യമായി ഞാന്‍ തന്നെ എടുത്ത്‍ തലയില്‍ വെച്ചിട്ടുള്ള എല്ലാ കര്‍മ്മങ്ങളും മെല്ലെമെല്ലെ വേണ്ടെന്നു വെയ്ക്കുക. ആദ്യം സാമൂഹ്യമായ കാര്യങ്ങളില്‍നിന്ന്‍ വിട്ടു നില്‍ക്കുക. പിന്നീട്‌ സാമുദായികമായ കാര്യങ്ങളില്‍ നിന്നും പിന്നീട്‍ കുടുംബകാര്യങ്ങളില്‍ നിന്നും പിന്നീട്‍ സ്വന്തം വീട്ടിലെ കാര്യങ്ങളില്‍ നിന്നും മെല്ലെ മെല്ലെ പിന്മാറുക. ഇപ്പൊ എന്ത്‍ ഉണ്ടോ അതില്‍ ത്ര്‌പ്തിയടയുക. ആരോടും വിദ്വേഷമോ വിരോധമോ വെയ്ക്കാതിരിക്കുക. എന്തെങ്കിലുമൊക്കെ നേടിയെടുക്കണമെന്ന വാഞ്ച ഉപേക്ഷിക്കുക. ഭൗതികമായി ഉയരണമെന്ന മോഹം ത്യജിക്കുക.  ആഹാരാദികളില്‍ സ്വാദ്‌ അനുഭവിക്കുന്നതിനു പകരം ശരീരത്തിനും മനസ്സിനും ഉതകുന്നവയ്ക്ക്‍ പ്രാധാന്യം നല്‍കുക. ആധ്യാത്മിക ഗ്രന്ഥങ്ങള്‍ മാത്രം വായിക്കുക. മഹാത്മാക്കളുമായി മാത്രം കൂട്ടുചേരുക. ആധ്യാത്മിക സ്ഥാപനങ്ങളിലും മറ്റും നടക്കുന്ന സത്സംഗാദികളില്‍ മുഴുകുക. സമൂഹത്തില്‍നിന്ന്‍ ഒന്നും പ്രതീക്ഷിക്കാതിരിക്കുക. ഒന്നും ആഗ്രഹിക്കാതെ കഴിയാവുന്നത്ര സേവനങ്ങളില്‍ ഏര്‍പ്പെടുക.  അങ്ങയുടെ മായ എന്നെ തീണ്ടരുതേ എന്ന്‍ ജഗദീശ്വരനോട്‍ പ്രാര്‍ത്ഥിക്കുക. സാക്ഷാല്‍ ജഗദീശ്വരിതന്നെയാണ്‌ മായ, അതുകൊണ്ട്‍ ആ ജഗദീശ്വരിയെ ഉപാസിക്കുക, സ്മരിക്കുക, കീര്‍ത്തിക്കുക. മായാമുക്തിയ്ക്കുവേണ്ടി.  ഏകാന്തതയില്‍ ഇരിക്കുക. അവനവനിലേക്ക്‍ നോക്കുക. ഓരോ ചിത്തവ്ര്‌ത്തികളെയും നിരീക്ഷിക്കുക. അത്‍ എവിടുന്ന്‍ പൊങ്ങുന്നു എന്ന്‍ വീക്ഷിക്കുക.

അപരാപ്രക്ര്‌തിയില്‍ ജീവിക്കുന്ന മനുഷ്യന്‍ ഒരിക്കലും സ്വതന്ത്രനല്ല. മായയില്‍ നിന്ന്‍ മുക്തി നേടുക എന്നതിനേക്കാള്‍ അവിദ്യാസ്വരൂപിണിയായ ഉഗ്രരൂപിയായ ആ മായയെ ശാന്തസ്വരൂപിണിയായി ഉപാസന ചെയ്താല്‍ ഉഗ്രരൂപമെല്ലാം ശാന്തിയുള്ളതായിത്തീരുകയും സാവധാനം മായതന്നെ ആ മായയെ മറച്ചുകൊണ്ട്‍ നില്‍ക്കും, അപ്പോള്‍ മാനവന്‌ മുക്തി. എത്രയോ മഹാത്മാക്കള്‍,  ഉദാഹരണമായി ശ്രീരാമക്ര്‌ഷ്ണ പരമഹംസരുടെയും മറ്റും ജീവിതാനുഭവങ്ങള്‍, ഇത്തരത്തിലുള്ളതായിരുന്നു. 

മാത്ര്‌ത്വം പ്രക്ര്‌തിയുടെതാണ്‌ MOTHERLINESS - OF NATURE




യാ ദേവീ സര്‍വ്വഭൂതേഷു മാത്ര്‌ രൂപേണ സംസ്ഥിത:

കുട്ടി ജനിക്കുന്നതോടെ മാത്ര്‌ത്വം ആവേശിക്കുകയാണ്‌, ആവിര്‍ഭവിക്കുകയാണ്‌ ചെയ്യുന്നത്‍. മാത്ര്‌ത്വം എന്നത്‍ ഒരു ഭാവാത്മക തലമാണ്‌. അത്‍ പ്രക്ര്‌തിയുടെതാണ്‌, ആ വ്യക്തിയുടെതല്ല. എന്നാല്‍ മാത്ര്‌ത്വം തന്റേതാണെന്ന്‍ കരുതി സ്ത്രീ അതില്‍ കയറിയിരിക്കുന്നു. അതോടെ മാത്ര്‌ത്വം നശിപ്പിക്കുകയാണ്‌ ചെയ്യുന്നത്‍. മറിച്ച്‍ ലോകമാതാവായ പരാശക്തിയുടെ മാത്ര്‌ഭാവം എന്നില്‍ ആവേശിച്ചിരിക്കയാണെന്ന്‍ തിരിച്ചറിഞ്ഞ്‍ ആ മാത്ര്‌ഭാവത്തെ പ്രണമിച്ചുകൊണ്ട്‍ അതിനെ അറിഞ്ഞ്‍ ജീവിച്ചാല്‍ ഒരു സ്ത്രീയ്ക്ക്‍ വേറെ ഒരു ഉപാസന ആവശ്യമില്ല. അതുതന്നെ അവളെ മുക്തിയിലേക്ക്‍ എത്തിക്കും. 

മാത്ര്‌ഭാവരൂപിണിയാണ്‌ മായാഭഗവതി. അവളാണ്‌ മാത്ര്‌ഭാവത്തില്‍ സ്ത്രീയില്‍ ആവേശിക്കുന്നത്‍. കുട്ടിയെ രക്ഷിക്കുക എന്നത്‍ പ്രസവിച്ച സ്ത്രീയുടെ കടമയാണെങ്കിലും, അതിനേക്കാള്‍ അത്‍ പ്രക്ര്‌തീശ്വരിയുടെ ആവശ്യമാണ്‌.  പ്രക്ര്‌തിയുടെ ആവശ്യമായതുകൊണ്ടാണ്‌ ആ ശക്തി മാത്ര്‌രൂപത്തില്‍ സ്ത്രീയില്‍ ആവേശിക്കുന്നത്‍. ആ മാത്ര്‌രൂപത്തില്‍ തന്നില്‍ എത്തിയിട്ടുള്ള ദേവീശക്തിയെ, ആ ശക്തിസ്വരൂപിണിയുടെ ക്ര്‌പാവാത്സല്യാദികള്‍ അറിഞ്ഞ്‍ ജീവിച്ചാല്‍, അവള്‍ക്ക്‍ മറ്റൊരു ദേവീദേവ ഉപാസനയും ആവശ്യമില്ല.  മാത്ര്‌ഭാവം എന്റെതാണെന്നും, മാതാവെന്ന നിലയില്‍ താന്‍ കുഞ്ഞിനോട്‍ കാണിക്കുന്ന എല്ലാ വ്യവഹാരങ്ങളും തന്റെതാണെന്നും അഹങ്കരിക്കുന്നതോടെ, അവളുടെ മാത്ര്‌ത്വത്തെ ചോദ്യംചെയ്യുന്നു, അത്‍ നശിക്കുന്നു. സ്ത്രീയിലും പുരുഷനിലും മാത്ര്‌ത്വവും പുരുഷത്വവും ഉണ്ട്‍. പുരുഷനില്‍ മാത്ര്‌ത്വത്തിന്റെ അനുപാതം കുറവാണെന്നു മാത്രം.


ശ്രീമാതാ ശ്രീ മഹാരാജ്ഞീ എന്ന് ദേവീമാഹാത്മ്യത്തില്‍ കാണാം. സ്ത്രീ അവളില്‍ ആവേശിച്ച മാത്ര്‌ത്വത്തെ മായാശക്തിയായിക്കണ്ട്‍ ജീവിച്ചാല്‍ അവള്‍ മോക്ഷയായി.  


യാ ദേവീ സര്‍വ്വഭൂതേഷു മാത്ര്‌ രൂപേണ സംസ്ഥിത:

പഞ്ചീകരണം എന്നാല്‍ എന്ത്‍ WHAT IS PANCHEEKARANA


പഞ്ചീക്ര്‌തമഹാഭൂതസംഭവം മര്‍മ്മസഞ്ചിതം
ശരീരം സുഖദു:ഖാനാം ഭോഗായതനമുച്യതേ

"പഞ്ചീക്ര്‌തങ്ങളായ മഹാഭൂതങ്ങളെക്കൊണ്ടുണ്ടായതും കര്‍മ്മങ്ങളാല്‍ സഞ്ചിതവുമായ ശരീരം സുഖദു:ഖങ്ങള്‍ക്കുള്ള ഭോഗസാധനമാണെന്ന്‍ പറയപ്പെട്ടിരിയ്ക്കുന്നു."


പഞ്ചീകരണമെന്നാല്‍ എന്താണെന്ന്‍ നോക്കൂ...

പഞ്ചീകരണം തു ദ്വിധാ വിധായ ചൈകൈകം ചതുര്‍ദ്ധാ പ്രഥമം പുന:
സ്വസ്വേതര ദ്വിതീയാംശൈര്‍യോജനാത്‍ പഞ്ച പഞ്ച തേ ഇതി

ഓരോന്നിനേയും (പഞ്ചഭൂതത്തിലെ ഓരോ ഭൂതത്തേയും) രണ്ടായി വിഭജിയ്ക്കുകയും അതില്‍ ആദ്യത്തേതിനെ വീണ്ടും നാലായി വിഭജിയ്ക്കുകയും ചെയ്യുക. ഒന്നിന്റെ പകുതിഅംശത്തോട്‌ മറ്റു നാലിന്റെയും അരക്കാലംശം കൂട്ടിച്ചേ‍ര്‍ത്ത്‍ വീണ്ടും ഒന്നാക്കിയാല്‍ അതിന്റെ പഞ്ചീകരണമായി., ഉദാഹരണം:  ആകാശ തന്മാത്ര 1/2 + വായു 1/8 + അഗ്നി 1/8 + ജലം 1/8 + പ്ര്‌ഥിവി 1/8 = 1 പഞ്ചീക്ര്‌താകാശം.

ശീര്യതേ വയോഭിര്‍ബ്ബാല്യകൗമാരയൗവനവാര്‌ദ്ധക്യാദിഭിരിതി ശരീരം.  

വയസ്സുകൊണ്ട് -ബാല്യകൗമാരയൗവനവാര്‍ദ്ധക്യങ്ങള്‍കൊണ്ട്‍ - ശോഷിയ്ക്കുന്നതിനാല്‍ ശരീരമെന്ന് പറയുന്നു.

ദഹ ഭസ്മീകരണേ ഇതി വ്യുല്പത്ത്യാച ദേഹ:, ഭസ്മീഭാവം പ്രാപ്നോതി നനു കേചിദ്ദേഹാ ഭസ്മീഭാവം പ്രാപ്നുവന്ഥി കേചിദ്ദേഹാ ഖനനാദി പ്രാപ്നുവന്തി. കഥമുച്യതേ സര്‍വ്വസ്ഥൂലാദികം സ്ഥൂലദേഹ ജാതം ഭസ്മീഭാവം പ്രാപ്നോതീതി ? യദ്യപ്യേവം തഥാപി കേനാഗ്നിനാ ദാഹത്വം സംഭവതീത്യത ചാഹ, സര്‌‍വ്വേഷാം സ്ഥൂലദേഹാനാം അദ്ധ്യാത്മികാധിബൗതികാധി ദൈവികാദി താപത്രയാഗ്നിനാ ദാഹത്വം സംഭവതി.

ഭസ്മീകരണത്തില്‍ ദഹിയ്ക്കുന്നു എന്ന വ്യുല്പത്തികൊണ്ടും ദേഹമാണ്‌. അത്‍ ഭസ്മഭാവത്തെ പ്രാപിയ്ക്കുന്നു. ചില ദേഹങ്ങള്‍ കുഴിച്ചിടുന്നു, അപ്പോള്‍ സര്‍വ്വശരീരങ്ങളും ഭസ്മമാകുന്നു എന്നെങ്ങനെ പറയാം. അങ്ങിനെയാണെങ്കിലും ഏതഗ്നികൊണ്ടാണ്‌ ദാഹത്വം സംഭവിയ്ക്കുന്നത്‍ എന്നതിന്‌ പറയുന്നു.  എല്ലാ സ്ഥൂലദേഹങ്ങളും ആദ്ധ്യാത്മികം, ആധിഭൗതികം, ആധിദൈവികം എന്നീ താപത്രയങ്ങളാകുന്ന അഗ്നിയാല്‍ ദഹിപ്പിക്കപ്പെടുന്നുണ്ട്‍.

കര്‍മംകൊണ്ട്‍ അവിദ്യാനിവ്ര്‌ത്തിയില്ല - WORKING IS IGNORENCE




ന കര്‍മാദിനാ അവിദ്യാനിവ്ര്‌ത്തി:

കര്‍മ്മാദികള്‍കൊണ്ട്‍ അവിദ്യാനിവ്ര്‌ത്തി ഉണ്ടാവുകയില്ല. 

തത്‍ കുത ഇതി ചേത്‌ = അതെന്തുകൊണ്ടാണ്‌ ?

കര്‍മ്മജ്ഞാനയോര്‍വിരോധോ ഭവേത്‍ = കര്‍മ്മജ്ഞാനങ്ങള്‍ പരസ്പരവിരുദ്ധങ്ങളാണ്‌. 
എല്ലാ കര്‍മ്മവും അജ്ഞാനത്തില്‍നിന്ന്‍ ഉദ്‍ഭവിയ്ക്കുന്നു. അവിദ്യാനിവ്ര്‌ത്തി എന്നത്‍ ജ്ഞാനമാണ്‌. കര്‍മ്മം അജ്ഞാനാന്തര്‍ഗതമാകുമ്പോള്‍, ആ കര്‍മ്മത്താല്‍ എങ്ങിനെ അജ്ഞാനവിവ്ര്‌ത്തി ഉണ്ടാകും

സാധനാചതുഷ്ടയ സമ്പന്നോഽധികാരീ.
സാധനാചതുഷ്ടയസമ്പന്നനാണ്‌ അധികാരി. സാധനാചതുഷ്ടയമെന്നാല്‍ (1) നിത്യാനിത്യവസ്തുവിവേക:  (2) ഇഹാമുത്രഫലഭോഗവിരാഗ:  (3) ശമാദിഷഡ്‍കസമ്പത്തി (4) മുമുക്ഷുത്വം ചേതി

1. നിത്യാനിത്യവസ്തുവിവേക: നാമ, ബ്രഹ്മസത്യം ജഗന്മിഥ്യൈവേതി നിശ്ചയ:

2. ഇഹ അസ്മിന് ലോകേ ദേഹധാരണ വ്യതിരിക്തവിഷയേ സ്രക്‍ചന്ദനവനിതാദിസംഭോഗേ വാന്താശനമൂത്രപുരീഷാദൗ യഥാ ഇച്ഛാ നാസ്തി, തഥാ ഇച്ഛാരാഹിത്യമിതി, ഇഹലോകവിരാഹ: അമുത്ര സ്വര്‍ഗ്ഗലോകാദി ബ്രഹ്മലോകാന്തര്‍വ്വത്തിഷു രംഭോര്‍വ്വശ്യാദി സംഭോഗാദി വിഷയേഷു തത്വത്‍

3. ശമാദിഷഡ്‍കം നാമ, ശമദമോപരതിതിക്ഷാ സമാധാനം ശ്രദ്ധാ. ശമോ നാമ അന്തരിന്ദ്രിയനിഗ്രഹ: അന്തരിന്ദ്രിയം നാമ മന:, തസ്യ നിഗ്രഹ:  ശ്രവണമനനനിദിദ്ധ്യാസനവ്യതിരിക്തവിഷയേഭ്യോ നിവ്ര്‌ത്തി:. ശ്രവണാദൗ വര്‍ത്തമാനത്വം വാ ശമ:. ശ്രവണം നാമ ഷഡ്‍വിധ ലിംഗൈരശേഷ വേദാന്താനാം അദ്വിതീയവസ്തുനി താത്‍പര്യാവധാരണം.

സൂക്ഷ്മ ശരീരംനാമ കിം ?  സൂക്ഷ്മശരീരം എന്നാല്‍ എന്താണ്‌ ?

സൂക്ഷ്മ ശരീരം നാമ അപഞ്ചീക്ര്‌തഭൂതകാര്യം സപ്തദശകലിംഗം, സപ്തദശകം നാമ, ജ്ഞാനേന്ദ്രിയാണി പഞ്ച, കര്‍മേന്ദ്രിയാണി പഞ്ച, പ്രാണാദിവായവ പഞ്ച, ബുദ്ധിര്‍മനശ്ചേതി.

അപഞ്ചീക്ര്‌ത ഭൂതകാര്യങ്ങളെക്കൊണ്ടുണ്ടായതും പതിനേഴ്‌ ലിംഗങ്ങളോടു കൂടിയതുമാണ്‌ സൂക്ഷ്മശരീരം. അഞ്ച്‍ ജ്ഞാനേന്ദ്രിയങ്ങള്‍, അഞ്ച്‌ കര്‍മേന്ദ്രിയങ്ങള്‍, പ്രാണാദി പഞ്ചവായുക്കള്‍, ബുദ്ധി മനസ്സ്‍ എന്നിങ്ങനെ ലിംഗങ്ങള്‍ പതിനേഴ്‌.

ഇങ്ങനെ പറയപ്പെട്ടിരിയ്ക്കുന്നു -

പഞ്ചപ്രാണ മനോബുദ്ധിദശേന്ദ്രിയ സമന്വിതം
അപഞ്ചീക്ര്‌ത ഭൂതോത്ഥം സൂക്ഷ്മാംഗം ഭോഗസാധനം

പഞ്ചപ്രാണങ്ങള്‍, മനസ്സ്‍ ബുദ്ധി, ദശേന്ദ്രിയങ്ങള്‍,  എന്നിവ ചേര്‍ന്നതും, അപഞ്ചീക്ര്‌ത ഭൂതങ്ങളെക്കൊണ്ടുണ്ടാക്കിയതുമായ സൂക്ഷ്മശരീരം (സുഖദു:ഖങ്ങളുടെ) ഭോഗസാധനമാണ്‌.

ലീനമര്‍ത്ഥം ഗമയതീതി വ്യുല്പത്യാ, ലിംഗശരീരമുച്യതേ. ലീനമായ അര്‍ത്ഥത്തെ കുറിയ്ക്കുന്നു എന്നതിനാല്‍ ലിംഗശരീരമെന്ന്‍ പറയപ്പെടുന്നു. 

കഥ ലീനം = എപ്രകാരമാണ്‌ ലീനമായിരിയ്ക്കുന്നത്‍ ?

ശ്രവണമനനാദിനാ ഗമയതി ജ്ഞാപയതി ശീര്യതേ ഇതി വ്യുല്പത്യാ ശരീരമിത്യുച്യതേ. 

ശ്രവണമനനാദികള്‍കൊണ്ട് കുറിയ്ക്കുന്നു, അറിയുന്നു, നശിയ്ക്കുന്നു (ശീരണം ചെയ്യുന്നു) എന്ന കാരണംകൊണ്ട്‌ ശരീരമെന്ന്‍ പറയപ്പെടുന്നു.

കഥം ശീര്യതേ ? ഇതി ചേത്‍  = എപ്രകാരം നശിയ്ക്കുന്നു ? എന്നാണെങ്കില് -

അഹം ബ്രഹ്മാസ്മീതി ബ്രഹ്മാത്മൈകവവിജ്ഞാനേന ശീര്യതേ. 

ഞാന്‍ ബ്രഹ്മമാണ്‌ എന്നിങ്ങനെ ബ്രഹ്മത്തിന്റെയും ആത്മാവിന്റെയും ഏകത്വത്തെ അറിയുന്നതുവഴി നശിക്കുന്നു.

അന്ത:കരണം നാമ മനോബുദ്ധിശ്ചിത്തമഹങ്കാരശ്ചേതി

മനസ്സ്‍ ബുദ്ധി ചിത്തം അഹങ്കാരം എന്നിവ ചേര്‍ന്നതാണ്‌ അന്ത:കരണം

മനസ്ഥാനം ഗളാന്തം, ബുദ്ധേര്‍വദനം, ചിത്തസ്യ നാഭി: അഹങ്കാരസ്യ ഋദയം

മനസ്സിന്റെ സ്ഥാനം ഗളാന്തമാണ്‌, കഴുത്ത്‍. ബുദ്ധിയുടെത്‍ മുഖം. ചിത്തത്തിന്റേത്‍ നാഭി, അഹങ്കാരത്തിന്റേത്‍ ഋദയവും.

ഏതേഷാം വിഷയ:   ഇവയുടെ വിഷയങ്ങള്‍ യഥാക്രമം =

സംശയനിശ്ചയധാരണാഭിമാനാ: = സംശയം നിശ്ചയം ധാരണ അഭിമാനം എന്നിവയണ്‌

ചോ: ആത്മാന: കിംനിമിത്തം ദു:ഖം  ?  ആത്മാവിന്‌ എന്തുകൊണ്ട്‍ ദു:ഖമുണ്ടാകുന്നു ?
ഉ: ശരീര പരിഗ്രഹനിമിത്തം. ശരീരം സ്വീകരിച്ചിരിയ്ക്കുന്നതുകൊണ്ട്‍

നേഹ വൈ സശരീരസ്യ സത: പ്രിയാപ്രിയയോരപഹതിരസ്തീതി ശ്രുതേ:
സശരീരനായ ആത്മാവിന്‌ പ്രിയാപ്രിയങ്ങളില്‍നിന്നും മോചനമില്ലെന്ന്‌ ശ്രുതിയുണ്ട്‍

ചോ: ശരീരപരിഗ്രഹ: കേന ഭവതി ?   ശരീരസ്വീകരണം എന്തുകൊണ്ടുണ്ടാകുന്നു ?
ഉ: കര്‍മ്മണാ.  കര്‍മ്മം കൊണ്ട്‍.

ചോ : കര്‍മ്മ കേന ഭവതീതി ?  കര്‍മ്മം എന്തുകൊണ്ടുണ്ടാവുന്നു 
ഉ: രാഗാദിഭ്യ:    രാഗാദികള്‍ നിമിത്തം

ചോ : രാഗാദയ: കസ്മാത്‍ ഭവന്തീതി ?  രാഗാദികള്‍ എന്തില്‍നിന്നുത്ഭവിയ്ക്കുന്നു
ഉ: അഭിമാനാത്‌.  അഭിമാനത്തില്‍നിന്ന്

ചോ : അഭിമാനോഽപി കസ്മാത്‌ ഭവതി ?   അഭിമാനവും എന്തുകൊണ്ടുണ്ടാകുന്നു.
ഉ: അവിവേകാത്‌ .  അവിവേകം കാരണം. അവിവേകത്താല്‍.

അവിവേക: കസ്മാത്‍ ഭവതി ?   അജ്ഞാനം നാമ അനാദി സദസദ്‍ഭ്യാം അനിര്‍വ്വചനീയം ത്രിഗുണാത്മകം ജ്ഞാനവിരോധിഭാവത്രപം യത്‍ കിന്ഞ്ചിദിതി വദന്തി, അഹമജ്ഞ ഇത്യാദ്യനുഭവാത്‍.  "ദേവാത്മ ശക്തിം സ്വഗുണൈര്‍ന്നിഗൂഡാം" ഇത്യാദി ശ്രുതേ:. തസ്മാദജ്ഞാനാദവിവേകീ ജായതേ. അവിവേകാദഭിമാനോ ജായതേ. അഭിമാനാദ്‍ രാഗദയോ ജായന്തേ. രാഗാദിഭ്യ: കര്‍മ്മാണി ജായന്തേ. കര്‍മ്മഭ്യ: ശരീരപരിഗ്രഹോ ജായതേ. ശരീരപരിഗ്രഹാത്‍ ദു:ഖം ജായതേ.

അവിവേകം എന്തുകൊണ്ടുണ്ടാവുന്നു ? അജ്ഞാനം നിമിത്തം.  അജ്ഞാനം എന്തുകൊണ്ടുണ്ടാവുന്നു എന്നാണെങ്കില്‍ ഒന്നുകൊണ്ടുമല്ല. സത്തെന്നോ അസത്തെന്നോ നിര്‍വ്വചിയ്ക്കാന്‍ കഴിയാത്തതും ത്രിഗുണാത്മകവും ജ്ഞാനത്തിന്‌ വിരുദ്ധമായ ഭാവത്തോടു കൂടിയതും  "ഞാന്‍ അജ്ഞനാണ്‌" എന്നിങ്ങനെയുള്ള അനുഭവത്താല്‍ പറയപ്പെടുന്നതുമായ അജ്ഞാനം അനാദിയാണ്‌.  "ദേവാത്മശക്തിം സ്വഗുണൈ‍ര്‍ന്നിഗൂഢാം" എന്നിങ്ങനെ ശ്രുതിയുണ്ടല്ലൊ. അതിനാല്‍ അജ്ഞാനം നിമിത്തമാണ്‌ അവിവേകിയാകുന്നത്‍.  അവിവേകത്തില്‍നിന്ന്‍ അഭിമാനകുണ്ടാവുന്നു. അഭിമാനത്തില്‍നിന്ന്‍ രാഗാദികളുണ്ടാകുന്നു. രാഗാദികള്‍ മൂലം കര്‍മ്മങ്ങളുണ്ടാകുന്നു. കര്‍മ്മങ്ങള്ല്‍നിന്നും ശരീരസ്വീകരണം സംഭവിയ്ക്കുന്നു. ശരീരസ്വീകരണംകൊണ്ട്‍ ദു:ഖമുണ്ടാകുന്നു.

ദു:ഖസ്യ കദാ നിവ്ര്‌ത്തി ?  സ‍വ്വാത്മനാ ശരീര പരിഗ്രഹനാശേ സതി ദു:ഖസ്യ നിവ്ര്‌ത്തിര്‍ഭവതി. സര്‍വ്വാത്മപദം കിമര്‍ത്ഥം ?  സുഷുപ്ത്യവസ്ഥായാം ദു:ഖേ നിവ്ര്‌ത്തേഽപി പുനരുത്ഥാനസമയേ ഉത്‍പാദ്യമാനത്വാത്‍ വാസനാത്മനാ സ്ഥിതം ഭവതി.

ദു:ഖത്തില്‍ഇന്ന്‍ എപ്പോഴാണ്‌ നിവ്ര്‌ത്തി ഉണ്ടാവുക ?  സര്‍വ്വാത്മഭാവത്തില്‍ ശരീരസ്വീകരണത്തിന്റെ നാശം സംഭവിയ്ക്കുമ്പൊള്‍ ദു:ഖനിവ്ര്‌ത്തി ഉണ്ടാകുന്നു. സര്‍വ്വാത്മഭാവം എന്ന്‍ എന്തിനായിട്ടാണ്‌ പറയുന്നത്‍ ?  സുഷുപ്ത്യവസ്ഥയില്‍ ദു:ഖനിവ്ര്‌ത്തിയുണ്ടാകുന്നുണ്ടെങ്കിലും ഉണരുന്ന സമയത്ത്‍ വീണ്ടും ഉണ്ടാകുന്നതിനാല്‍ അത്‍ വാസനാരൂപത്തില്‍ സ്ഥിതിചെയ്യുന്നുണ്ട്.

അവിവേകം എന്തുകൊണ്ടുണ്ടാകുന്നു HOW IGNORENCE HAPPENS



ദ്ര്‌ശ്യം സര്‍വ്വമനാത്മാ സ്യാത്‍
ദ്ര്‌ഗേവാത്മാ വിവേകിന:
ആത്മാനാത്മവിവേകോഽയം
കഥിതോ ഗ്രന്ഥകോടിഭി:

വിവേകിയായ ഒരാള്‍ക്ക്‍ ദ്ര്‌ശ്യം മുഴുവന്‍ അനാത്മാവും ദ്ര്‌ക്കുമാത്രം ആത്മാവുമാണ്‌. ആത്മാവിനെയും അനാത്മാവിനെയും കുറിച്ചുള്ള ഈ വിവേകം കോടിക്കണക്കിനുള്ള ഗ്രന്ഥങ്ങളില്‍ പറയപ്പെട്ടിട്ടുണ്ട്‍.

ആത്മന: കിം നിമിത്തം ദു:ഖം.
ആത്മാവിന്‌ എന്തുകൊണ്ട്‍ ദു:ഖമുണ്ടാകുന്നു.

ശരീരപരിഗ്രഹനിമിത്തം.
ശരീരം സ്വീകരിച്ചിരിയ്ക്കുന്നതുകൊണ്ട്.

നേഹ വൈ സശരീരസ്യ സത: പ്രിയാപ്രിയയോരപഹതിരസ്തീതി ശ്രുതേ:
സശരീരനായ ആത്മാവിന്‌ പ്രിയാപ്രിയങ്ങളില്‍നിന്നും മോചനമില്ലെന്ന്‍ ശ്ത്രുതിയുണ്ട്‍

ശരീരപരിഗ്രഹ: കേന ഭവതി? കര്‍മ്മണാ
ശരീരസ്വീകരണം എന്തുകൊണ്ടുണ്ടാകുന്നു ? കര്‍മ്മംകൊണ്ട്‍.

കര്‍മ്മ കേന ഭവതീതി ചേത്‍ രാഗാദിഭ്യ:
കര്‍മ്മം എന്തുകൊണ്ടുണ്ടാവുന്നു? എന്നാണെങ്കില്‍ രാഗാദികള്‍ നിമിത്തം.

രാഗാദയ: കസ്മാത്‍ ഭവന്തീതി ? ചേത്‍ അഭിമാനാത്‍
രാഗാദികള്‍ എന്തില്‍നിന്നുത്ഭവിയ്ക്കുന്നു? അഭിമാനത്തില്‍നിന്ന്‍.

അഭിമാനോഽപി കസ്മാത്‍ ഭവതി?
അഭിമാനവും എന്തുകൊണ്ടുണ്ടാവുന്നു?

അവിവേകാത്‍.
അവിവേകം കാരണം

അവിവേക: കസ്മാത്‍ ഭവതി?
അവിവേകം എന്തുകൊണ്ടുണ്ടാകുന്നു?

അജ്ഞാനാത്‍
അജ്ഞാനം നിമിത്തം

അജ്ഞാനം കേന ഭവതീതി ചേത്‍ ന കേനാപി. അജ്ഞാനം നാമ അനാദി സദസദ്‍ഭ്യാം അനിര്‍വ്വചനീയം ത്രിഗുണാത്മകം ജ്ഞാനവിരോധിഭാവത്രപം യത്‍ കിഞ്ചിദിതി വദന്തി, അഹമജ്ഞ ഇത്യാദ്യനുഭവാത്‍. "ദേവാത്മ ശക്തിം സ്വഗുണൈര്‍ന്നിഗൂഢാം" ഇത്യാദി ശ്രുതേ. തസ്മാദജ്ഞാനാദവിവേകീ ജായതേ.

അജ്ഞാനം എന്തുകൊണ്ടുണ്ടാകുന്നു എന്നാണെങ്കില്‍ ഒന്നുകൊണ്ടുമല്ല, സത്തെന്നോ അസത്തെന്നോ നിര്‍വ്വചിയ്ക്കാന്‍ കഴിയാത്തതും ത്രിഗുണാത്മകവും ജ്ഞാനത്തിന്‌ വിരുദ്ധമായ ഭാവത്തോടുകൂടിയതും "ഞാന്‍ അജ്ഞനാണ്‌" എന്നിങ്ങനെയുള്ള അനുഭവത്താല്‍ പറയപ്പെടുന്നതുമായ അജ്ഞാനം അനാദിയാണ്‌.  "ദേവാത്മശക്തിം സ്വഗുണൈര്‍ന്നിഗൂഢാം" എന്നിങ്ങനെ ശ്രുതിയും പറയുന്നു. അതിനാല്‍ അജ്ഞാനം നിമിത്തമാണ്‌ അവിവേകിയാകുന്നത്‍. 

അവിവേകാദഭിമാനോജായതേ.
അവിവേകത്തില്‍നിന്ന്‍ അഭിമാനമുണ്ടാകുന്നു

അഭിമാനാദ്‍ രാഗാദയോ ജായന്തേ
അഭിമാനത്തില്‍നിന്ന്‍ രാഗാദികളുണ്ടാകുന്നു

രാഗാദിഭ്യ: കര്‍മ്മാണി ജായന്തേ
രാഗാദികള്‍മൂലം കര്‍മ്മങ്ങളുണ്ടാകുന്നു

കര്‍മ്മഭ്യ: ശരീരപരിഗ്രഹോ ജായതേ
കര്‍മ്മങ്ങളില്‍നിന്നും ശരീരസ്വീകരണം സംഭവിയ്ക്കുന്നു

ശരീരപരിഗ്രഹാത്‍ ദുഖം ജായതേ
ശരീരസ്വീകരണംകൊണ്ട്‍ ദു:ഖമുണ്ടാകുന്നു

സഗുണ നിര്‍ഗ്ഗുണ ഉപാസന - SAGUNA NIRGUNA UPASANA



ഉപാസന എന്ന വാക്ക്‍ കേള്‍ക്കുമ്പോള്‍തന്നെ എന്തോ ഒരു കാര്യം  ചെയ്ത്‍ എന്തോ ഒന്ന്‍ നേടിയെടുക്കാനുള്ളതാണെന്നാണ്‌ സാധാരണ മനസ്സിലേക്ക്‍ ഓടിയെത്തുന്നത്‍.  ഉപ ആസീത്‍ ഇതി ഉപാസന. ഉപ എന്ന വാക്കിന്‌ സമീപത്ത്‍, കൂടെ, ഏറ്റവും ചേര്‍ന്നത്‍, ഏറ്റവും അടുത്ത്‍, ചേര്‍ന്ന്‍, എന്നൊക്കെ അര്‍ഥം. ആസീത്‍ എന്നതിന്‌ ഇരിക്കുന്നത്‍, ഉള്ളത്‍, സ്ഥിതി(ചെയ്യുന്നത്‍) എന്നൊക്കെ അര്‍ഥം. ഏറ്റവും ചേര്‍ന്നിരിക്കുന്നത്‍ എന്ന്‍ സാമാന്യമായി അര്‍ഥം പറയാം.

ആര്‌, ചേര്‍ന്നിരിക്കുന്നു, എന്ത്‍ ചേര്‍ന്നിരിക്കുന്നു, ആരോട്‍, എന്തിനോട്‍ ചേര്‍ന്നിരിക്കുന്നു എന്ന്‍ അതില്‍നിന്നുള്ള സംശയം. 

ജീവാത്മാവ്‍ പരമാത്മാവിനോട്‌ ഏറ്റവുമടുത്ത്‍ ചേര്‍ന്നിരിക്കുക എന്ന്‍ ഉപാസന എന്ന വാക്കിനര്‍ഥം വരുന്നു. 

അപ്പൊ ഇങ്ങനെ രണ്ടെണ്ണം ഉണ്ടോ എന്ന്‍ സംശയം വരാം. അതിനുള്ള ഉത്തരം വ്യവഹാരതലത്തില്‍ ഉണ്ട്‍ എന്നും പാരമാര്‍ത്ഥിക തലത്തില്‍ ഇല്ലാ എന്നും ഉത്തരം. അതായത്‍ വ്യാവഹാരിക തലത്തില്‍ ആത്മാവ്‍ എന്ന ഒന്ന്‍ ഉണ്ട്‍ എന്ന്‍ മനസ്സിലാക്കി, ആ ആത്മാവിനെ അറിയുമ്പോള്‍ ആത്മാവെന്നും പരമാത്മാവെന്നും രണ്ടില്ല, ഒന്നേയുള്ളു എന്ന്‍ മനസ്സിലാകുന്നു. ആത്മാവ്‍ എന്നത്‍ പരമാത്മാവിന്റെ അംശംതന്നെ എന്ന്‍ വ്യാവഹാരിക തലത്തില്‍ തോന്നുന്നത്‍ അജ്ഞാനത്താല്‍ ആവരണം ചെയ്കകൊണ്ടാണ്‌. അതിനുള്ള ഉദാഹരണമായി പറയുന്നതാണ്‌ മണ്ണുകൊണ്ടുള്ള ഘടം, ഘടമായിത്തന്നെ ഇരിക്കുമ്പോള്‍ അതിനുള്ളിലും ആകാശമുണ്ട്‍, ആ ഘടം പൊട്ടിയാല്‍ അതിനുള്ളിലുള്ള ആകാശം എവിടെപോകുന്നു. അത്‍ എവിടെയും പോകുന്നില്ല, അത്‍ അവിടെത്തന്നെ ഉണ്ട്‍, മഹാകാശമായിത്തന്നെ നില്‍ക്കുന്നു. ഘടത്തിനുള്ളിലാകുമ്പോഴും ഘടം പൊട്ടിയതിനുശേഷവും ആതിലെ ആകാശത്തിന്‌ ഒന്നും സംഭവിക്കുന്നില്ലാത്തതുപോലെ അത്‍ രണ്ടും ഒന്നുതന്നെയാണെന്ന്‍ അറിയുന്നു. അതുപോലെ വ്യാവഹാരികതലത്തില്‍ ആത്മാവെന്നത്‍ പ്രത്യേകം നിലനില്‍ക്കുന്നതുപോലെ തോന്നുന്നു, അജ്ഞാനത്താല്‍. സമുദ്രത്തിലെ കുമിള പൊട്ടിയാല്‍ അത്‍ എവിടെ നിലനില്‍ക്കുന്നുവോ അതുപോലെ എന്നും പറയാം. കുമിളയും ജലവും വേറെ വേറെ വ്യാവഹാരികതലത്തില്‍ കാണപ്പെടുന്നുവെങ്കിലും അത്‍ രണ്ടല്ല ഒന്നുതന്നെ.

സഗുണോപാസന എന്ന്‍ പറയുന്നത്‍ ബ്രഹ്മത്തിന്‌ എന്തെങ്കിലും ഒരു പേരും ഒരു രൂപവും സങ്കല്‍പിച്ച്‍, അതിനെ എന്തെങ്കിലും ഒരു ദ്രവ്യത്തില്‍ ആ രൂപമുണ്ടാക്കി, ദ്രവ്യങ്ങളെക്കൊണ്ട്‍ അര്‍ച്ചനാരാധനാദികളും മന്ത്രങ്ങളാലും ജലപുഷ്പദീപധൂപങ്ങളാലുമൊക്കെ അര്‍ച്ചിച്ച്‍ നമസ്കാരം വന്ദനം പ്രദക്ഷിണം ഇത്യാദികളാല്‍ പ്രീതിപ്പെടുത്തുന്ന ഒരു രീതി.  രണ്ട്‍ അതേ രൂപത്തിനെ മനസ്സില്‍ ധ്യാനിച്ച്‍ അവിടെത്തന്നെ മനസ്സുകൊണ്ട്‍ പൂജിക്കുന്ന രീതി. മൂന്ന്‍ അതേ രൂപത്തെ അതേ നാമത്താല്‍, അതേ മന്ത്രത്താല്‍ പൂജ അര്‍ച്ചനാദികളൊന്നുമില്ലാതെ ധ്യാനിക്കുന്ന രീതി. ഇത്‍ മൂന്നും സഗുണോപാസന. അതില്‍ അവസാനത്തേത്‍ ഉത്തമം.

നിര്‍ഗ്ഗുണോപാസനയില്‍ രൂപമോ നാമമോ ഒന്നുമില്ല. ഈ ശരീരസംഘാതത്തില്‍ ആവാസിയ്ക്കുന്ന ചൈതന്യത്തെ, ഞാന്‍ ഞാന്‍ എന്ന്‍ സ്പൂരിക്കുന്ന ആ തത്ത്വത്തെ ശരീരത്തിനകത്തുതന്നെ കണ്ടെത്തുക. അത്‍ അന്തര്യാമിയായി വിളങ്ങുന്നു എന്ന്‍ കണ്ടെത്തുന്നതിനെ നിര്‍ഗ്ഗുണോപാസന എന്ന്‍ പറയാം.

സഗുണോപാസനയിലൂടെ മുന്നോട്ടുനീങ്ങിയാല്‍, ഇതൊക്കെ വ്യര്‍ത്ഥമാണെന്ന തിരിച്ചറിവിലേക്ക്‍ എത്തും. അപ്പോള്‍ അതിനപ്പുറം എന്തുണ്ടെന്ന്‍ ചിന്തിക്കുമ്പോള്‍ നിര്‍ഗ്ഗുണോപാസന തുടങ്ങും. നിര്‍ഗ്ഗുണോപാസനയിലൂടെ മുന്നോട്ടുനീങ്ങിയാല്‍ ഒരിടത്ത്‍ ചെന്ന്‍ വഴിമുട്ടും. അപ്പോള്‍ ഒരു ആചാര്യന്റെ അഭാവം അനുഭവപ്പെടും. തീവ്രേച്ഛയാല്‍ ആചാര്യനെ കണ്ടെത്തും. 

അവിടെവെച്ച്‍ ആചാര്യന്‍ പറയും, 

ഇവിടെയെല്ലാം എന്തെല്ലാമോ ചെയ്യാനുണ്ടെന്ന ഒരു തോന്നല്‍ മനുഷ്യനുണ്ടാകുന്നു. ആ തോന്നലാണ്‌ അവനെ സങ്കടപ്പെടുത്തുന്നത്‍. വാസ്തവത്തില്‍ ഒന്നും ചെയ്യാനില്ല. ഒന്നും ചെയ്യാതിരിക്കുന്നതിലാണ്‌  ഉപാസനയുടെ വിജയം.  

അറിയുന്നവന്റെ അറിവില്ലായ്മ - ALL THAT KNOW IS BELOW THE KNOWER

ഏതൊരു വിഷയത്തെ കുറിച്ച്‍ നാം അറിയുന്നുവോ ആ വിഷയം നമ്മെക്കാള്‍ താഴെയാകുന്നു, നമുക്ക്‍ അധീനമാകുന്നു.

അറിയുന്ന വിഷയങ്ങള്‍ മുഴുവനും അറിയുന്നവന്‌ വിഷയീഭവിക്കുന്നതുകൊണ്ട്‍ വിഷയങ്ങളെല്ലാം അറിയുന്നവനേക്കാള്‍ താഴെയാണ്‌. അറിയുന്നവനേക്കാള്‍ താഴെയുള്ളതിനെ അറിയാന്‍ ശ്രമിക്കുക എന്നത്‍ അറിവില്ലായ്മയുടെ തീവ്രത രേഖപ്പെടുത്തുന്നു. അറിയുന്നവനേക്കാള്‍ താഴെയുള്ളതിനെകുറിച്ച്‍ അറിയാനുള്ള തത്രപ്പാടാണ്‌ ആധുനിക ശാസ്ത്രം മുഴുവനും. അറിയുന്നവനേക്കാള്‍ താഴെയുള്ളതിനെ കുറിച്ച്‍ അറിഞ്ഞതിന്റെ അഹങ്കാരവും പേറിക്കൊണ്ടാണ്‌ എല്ലാവരും നടക്കുന്നത്‍. അതിനാണ്‌ ലോകം മുഴുവനും അംഗീകാരം കൊടുക്കുന്നതും. അതുകൊണ്ടാണ്‌ മണ്ടന്മാരുടെ കൂട്ടയോട്ടമാണ്‌  ഈ ലോകം  എന്ന്‌ പറയുന്നത്‍. 
അറിയുന്നവനേക്കാള്‍ താഴെയുള്ളതിനെ അറിയാന്‍ എന്തിരിക്കുന്നു. ഇന്നുവരെ അറിഞ്ഞതെല്ലാം അറിഞ്ഞവനേക്കാള്‍ താഴെയാണെന്ന്‍ അറിഞ്ഞപ്പോള്‍ അറിഞ്ഞുവല്ലൊ. പിന്നെ എന്തിനാ വീണ്ടും വീണ്ടും അതുതന്നെ ആവര്‍ത്തിക്കുന്നത്‍. 

ഈശ്വരനെകൂടി അളന്ന്‍ തിട്ടപ്പെടുത്തുന്നവരുടെ ഇടയിലാണ്‌ നാം ജീവിക്കുന്നത്‍. ഈശ്വര ചൈതന്യത്തെ അളന്നു തിട്ടപ്പെടുത്തുമ്പോള്‍ അളക്കുന്നവന്‍ മീതെയും അളക്കപ്പെടുന്ന ബ്രഹ്മചൈതന്യം അളക്കുന്നവനു വിഷയീഭവിക്കുന്നതുകൊണ്ട്‍ അത്‍ താഴെയുമാണ്‌. അതുകൊണ്ടുതന്നെ ഈശ്വരനെന്നും ബ്രഹ്മമെന്നുമൊക്കെ കേള്‍ക്കുന്നമാത്രയില്‍ത്തന്നെ ജനങ്ങളുടെ മനസ്സില്‍ കാര്യമായി യാതൊരു ചലനങ്ങളോ ആന്ദോളനങ്ങളോ ഭാവനകളോ ഉണ്ടാക്കുന്നില്ല, മാത്രമല്ല, ആ തത്ത്വത്തിനെത്തന്നെ ചോദ്യംചെയ്യാനുള്ള പ്രവണത ഉടലെടുക്കുകയും ചെയ്യുന്നു.


ബ്രഹ്മം എന്നു പറഞ്ഞാല്‍ ഊര്‍ജ്ജമാണെന്നും ആ ഊര്‍ജ്ജം ഇത്ര കിലൊ, ഇത്ര ടണ്‍ എന്നൊക്കെ അളന്നു തിട്ടപ്പെടുത്താമെന്നുമാണ്‌ ആധുനികന്റെ നിഗമനം. ബ്രഹ്മമാണ്‌ സകല സ്ര്‌ഷ്ട്രിക്കും ഈ പ്രപഞ്ചത്തിലെ സകല കര്‍മ്മകലാപങ്ങള്‍ക്കും കാരണം എന്ന്‍ മാനവന്റെ പരിമിതമായ 
മനോബുദ്ധികളെക്കൊണ്ട്‍ ആറ്റിക്കുറുക്കി മനസ്സിലാക്കുമ്പോള്‍, ഈ ബ്രഹ്മത്തിന്‌ ഇത്രയൊക്കെ ശക്തിയേ ഉള്ളു, ഇത്രയൊക്കെ കഴിവേ ഉള്ളു എന്ന്‍ വരുന്നു.  ഒരു വിഗ്രഹത്തില്‍ ഇത്ര
ടണ്‍ എനര്‍ജ്ജിയാണുള്ളതെന്ന്‍ അളന്നു തിട്ടപ്പെടുത്തുമ്പോള്‍, ബ്രഹ്മത്തിന്‌ ഇത്രയേ അളവുള്ളുവോ എന്നാണ്‌ മനസ്സിലുദിക്കുന്നത്‍. ആ എനര്‍ജ്ജിയുടെ ഒരു അംശമാണ്‌ എന്നിലേക്ക്‍ എത്തുന്നത്‍, അതിനായിക്കൊണ്ട്‍ വിഗ്രഹത്തിനെ വന്ദിക്കണം, എന്നൊക്കെ പറയുമ്പോള്‍, എനര്‍ജിയ്ക്ക്‍  നല്ല ഭക്ഷണം കഴിച്ചാ പോരേ, അല്ലെങ്കില്‍ ഹോര്‍ലിക്സോ ബൂസ്റ്റോ ഒക്കെ  കുടിച്ചാല്‍ പോരേ എന്നൊരു സംശയം ഉദിക്കുന്നു.
അങ്ങിനെയാണെങ്കില്‍, അത്‍ കേവലം എനര്‍ജിയാണെങ്കില്‍
ആ ബ്രഹ്മതേജസ്സിനെ അളന്നു തിട്ടപ്പെടുത്തിയെന്ന്‍ പറയുന്നവനെ വേണ്ടേ പൂജിയ്ക്കാനും നമസ്കരിക്കാനുമൊക്കെ. കാരണം അവന്‍ ആ ശക്തിയേക്കാള്‍ മീതെയല്ലെ വിരാജിക്കുന്നത്‍.  

അറിയപ്പെട്ടതൊന്നും ബ്രഹ്മമല്ലെന്ന്‍ തിരിച്ചറിയുന്ന നിമിഷം ബ്രഹ്മത്തെ അളക്കാനുപയോഗിച്ച അളവുകോലുകളെല്ലാം വലിച്ചെറിഞ്ഞ്‍, സ്വന്തം വിഡ്ഡിത്തരങ്ങളെ മനസ്സിലാക്കുകയും, അവനവനോടുതന്നെ പുച്ഛം തോന്നുകയും ചെയ്യും. മാത്രമല്ല ലോകരെ പറഞ്ഞ്‍ തെറ്റിദ്ധരിപ്പിയ്ക്കാന്‍ എത്ര പാടുപെട്ടു എന്ന്‍ ചിന്തിച്ച്‍ ശേഷജീവിതം മുഴുവനും മാനസികമായി ദു:ഖിച്ച്‍ സ്വയം നീറി നീറി ദിനരാത്രങ്ങള്‍ തള്ളിനീക്കാന്‍ നിര്‍ബ്ബദ്ധിതനാവുകയും ചെയ്യും. 

ആ ശക്തിയെ അറിയാന്‍ ശ്രമിക്കുമ്പോള്‍തന്നെ വ്യക്തി അവന്റെ   വൈയ്യക്തിക സത്തയില്‍നിന്നുയര്‍ന്ന്‍ ഒരു  സാമാജികസത്തയിലേക്കുള്ള പ്രയാണം തുടങ്ങുന്നു.
അവന്‍ അവനറിയാതെത്തന്നെ അതായി തീരുന്നു. 

അറിയുന്ന വിഷയവും  അറിയുന്നതിനുള്ള സാമഗ്രിയും അറിയുക എന്ന പ്രക്രിയയും എല്ലാം ഒന്നിച്ച്‌ ഒരു ആദിമഹസ്സ്‍ മാത്രമായിത്തീരുന്നതാണ്‌ അറിവ്‍ എന്ന്‍ ഗുരുദേവന്റെ വരികളില്‍ ഇങ്ങിനെ  പറയും

അറിവുമറിഞ്ഞിടുമര്‍ഥവും പുമാന്‍തന്നറിവും

ഒരാദിമഹസ്സുമാത്രമായിടും.

ബ്രഹ്മവിദ്‍ ബ്രഹ്മൈവ ഭവതി. അതോടെ വ്യക്തിയുടെ  സകല സംശയങ്ങളും, സര്‍വ്വവിധ അന്വേഷണങ്ങളും അസ്തമിക്കുകയും  ആ ആദിമ മഹസ്സില്‍ വിലയം പ്രാപിക്കുകയും ചെയ്യുന്നു.




മരണകാലേ തവ തരുണാരുണസമ




മനുഷ്യജന്മം ധര്‍മ്മാനുസ്ര്‌തമായ കര്‍മ്മങ്ങള്‍ അനുഷ്ഠിച്ച്‍്, ആശ്രമധര്‍മ്മങ്ങളെല്ലാം വഴിപോലെ പാലിച്ച്‍, ജീവിതാന്ത്യത്തില്‍ ഈശ്വരചൈതന്യവുമായി താദാത്മ്യം പ്രാപിയ്ക്കാനുള്ളതാണ്‌. അപ്പോള്‍ വീണ്ടും വീണ്ടും ഈ സംസാരത്തില്‍ വന്ന്‍ ഭിന്നഭിന്ന യോനികളില്‍ ജനിച്ച്‍ ദുരിതപൂര്‍ണ്ണമായ ജീവിതം അനുഭവിക്കേണ്ടി വരില്ല, ശുദ്ധബുദ്ധമുക്ത സ്വരൂപമായി ഭവിക്കും.

ഒരു പാത്രത്തില്‍നിന്ന്‍ മറ്റൊരു പാത്രത്തിലേക്ക്‍  എണ്ണ ഒഴിക്കുമ്പോള്‍ ഒരേ ധാരയായി അത്‍ പ്രവഹിച്ചുകൊണ്ടിരിക്കും. അതേപോലെ തൈലധാരപോലെ ഭഗവത്‍ സ്മരണ ഉണ്ടായിക്കൊണ്ട്‍ മനുഷ്യജന്മത്തിനെ സഫലമാക്കണം. 

മരണസമയത്ത്‍ ജഗദീശ്വര സ്മരണയില്‍ മുഴുകിക്കൊണ്ട്‍ വേണം ഈ ശരീരം ത്യജിക്കാന്‍. ആ സമയത്ത്‍ ഈശ്വരസ്മരണ ഉണ്ടാവണമെങ്കില്‍, ചെറുപ്പം മുതല്‍ക്കുതന്നെ അത്‍ ശീലിക്കണം. അല്ലാത്തവര്‍ക്ക്‍ ആ സദ്‍ഭാഗ്യം ഉണ്ടാവില്ല. അങ്ങിനെ മരണസമയത്ത്‍ ഈശ്വരസ്മരണ ഉണ്ടാവാന്‍ വേണ്ടി ഒരു ജീവാത്മാവിന്റെ അകമഴിഞ്ഞ പ്രാര്‍ത്ഥനയാണ്‌ ഇത്‍.



മരണകാലേ തവ തരുണാരുണസമ ചരണസരോരുഹ സ്മരണയുണ്ടാവാനായ്‌, 
തരിക വരം മമ കരുണാകരാ ഹരേ


ഒരു ജീവാത്മാവിന്‌ ഇതില്‍കവിഞ്ഞ്‍ മറ്റൊന്നും ആവശ്യമില്ല.









രാമെശ്വരത്തെ 22 തീര്‍ത്ഥങ്ങള്‍ .. - 22 THEERTHAS AT RAMESWARAM



രാമെശ്വരത്തെ 22 തീര്‍ത്ഥങ്ങള്‍ ..
-----------------------------------
1. മഹാല്ഷ്മീ തീര്‍ത്ഥം
2.സാവിത്രീ തീര്‍ത്ഥം .
3.ഗായത്രീ തീര്‍ത്ഥം .
4.സേതു മാധവ തീര്‍ത്ഥം .
5.സരസ്വതീ തീര്‍ത്ഥം .
6.ഗന്ഥ മാധവ തീര്‍ത്ഥം
7.കവടടച തീര്‍ത്ഥം
8.ഗവായ തീര്‍ത്ഥം.
9.നള തീര്‍ത്ഥം.
10.നീല തീര്‍ത്ഥം.
11.ശങ്കു തീര്‍ത്ഥം .
12.ശങ്കര തീര്‍ത്ഥം.
13.ബ്രമ്ഹഹതി വിമോചന തീര്‍ത്ഥം.
14.സൂര്യ തീര്‍ത്ഥം.
15.ചന്ദ്ര തീര്‍ത്ഥം.
16.ഗംഗാ തീര്‍ത്ഥം.
17.യമുനാ തീര്‍ത്ഥം.
18.ഗയാ തീര്‍ത്ഥം.
19.ശിവ തീര്‍ത്ഥം.
20.സത്യാമൃത തീര്‍ത്ഥം.
21.സര്‍വ്വ തീര്‍ത്ഥം.
22.കോടി തീര്‍ത്ഥം..

അനന്തം വാസുകിം ശേഷം - NAAGA PRARTHANA



അനന്തം വാസുകിം ശേഷം പത്മനാഭം ച കംബലം
ശംഖപാലം ധാര്‍ത്തരാഷ്ട്രം തക്ഷകം കാളിയം തഥാ
ഏതാനി നവനാമാനി നാഗാനാം ച മഹാത്മാനാം
സായംകാലേ പഠേന്നിത്യം പ്രാതകാലേ വിശേഷത:
തസ്മൈ വിഷഭയം നാസ്തി സര്‍വ്വത്ര വിജയീ ഭവേത്‌

ഭാഗവതം - കാളിയ പത്നി സ്തുതി



നമസ്തുഭ്യം ഭഗവതേ പുരുഷായ മഹാത്മനേ
ഭൂതാവാസായ ഭൂതായ പരായ പരമാത്മനേ

ജ്ഞാന വിജ്ഞാന നിധയേ ബ്രഹ്മണേ/നന്ത ശാക്തയേ
അഗുണായാവികാരായ നമസ്തേ പ്രാക്ര്‌തായ ച

കാലായ കാലനാഭായ കാലാവയവസാക്ഷിണേ
വിശ്വായ തദുപദ്ര്‌ഷ്‍ട്രേ തത്‌ കര്‍ത്ത്രേ വിശ്വഹേതവേ

ഭൂതമാത്രേന്ദ്രിയപ്രാണ മനോബുദ്ധ്യാശയാത്മനേ
ത്രിഗുണേനാഭിമാനേന ഗൂഢസ്വാത്മാനുഭൂതയേ

നമോഽനന്തായ സൂക്ഷ്‍മായ കൂടസ്ഥായ വിപശ്ചിതേ
നാനാവാദാനുരോധായ വാച്യവാചക ശക്തയേ

നമ: പ്രമാണമൂലായ കവയേ ശാസ്ത്രയോനയേ
പ്രവ്ര്‌ത്തായ നിവ്ര്‌ത്തായ നിഗമായ നമോ നമ:

നമ:ക്ര്‌ഷ്ണായ രാമായ വസുദേവസുതായ ച
പ്രദ്യുമ്‍നായാനിരുദ്ധായ സാത്വതാം പതയേ നമ:

നമോ ഗുണപ്രദീപായ ഗുണാത്മാച്ഛാദനായ ച
ഗുണവ്ര്‌ത്യുപലക്ഷ്യായ ഋഷീകേശ
നമസ്തേഽസ്തു മുനയേ മൗനശീലിനേ

പരാവരഗതിജ്ഞായ സര്‍വ്വാധ്യക്ഷായതേ നമ:
അവിശ്വായ ച വിശ്വായ തദഷ്‌ട്രേഽസ്യ ച ഹേതവേ

===================================

ഹേ പരമേശ്വരാ !!! ഒരു ഇഴജന്തുവിന്റെ ബുദ്ധിയെങ്കിലും ഉണ്ടെങ്കില്‍ !!!!!!!!



ചിക്കുന്‍ ഡെങ്കി തക്കാളി എലിപ്പനി-സരളമായ ഔഷധം



ചിക്കുന്‍ ഗുനിയ, ഡെങ്കിപ്പനി, തക്കാളിപ്പനി, എലിപ്പനി, പന്നിപ്പനി, കുരങ്ങ്‍്പനിെന്നിവയ്ക്ക്‍  ഒറ്റമൂലിയാണ്‌ ചിറ്റാമ്ര്‌ത്‌. തൊലികളഞ്ഞ്‌ ഒരു കഴഞ്ച്‍ 5 gram ചതച്ച്‍  6 ഔണ്‍സ്‍ (360 ml) വെള്ളത്തില്‍ ചെറിയ തീയില്‍ തിളപ്പിച്ച്‍ ഒരു ഔണ്‍സ്‍ ആക്കി, തണുക്കുമ്പോള്‍ പിഴിഞ്ഞെടുത്ത്‍  ഒറ്റത്തവണയായി വെറുവയറില്‍ കഴിയ്ക്കുക.  ദിവസം രണ്ട്‍ തവണയോ മൂന്നുതവണയോ കഴിച്ചാല്‍ പെട്ടെന്ന്‍ മാറും. H1N1 എന്ന രോഗത്തിനും ചിറ്റാമ്ര്‌ത്‌ ഈ അളവില്‍ കഴിയ്ക്കണം. മൂന്ന്‍ പ്രാവശ്യം ദിനംപ്രതി എന്നത്‌ രോഗത്തിന്റെ കാഠിന്യത്തിനനുസരിച്ച്‍  കൂട്ടണം. രണ്ട്‌ ദിവസത്തേയ്ക്കുള്ളത്‍ ഒന്നിച്ച്‍ ഉണ്ടാക്കി വെയ്ക്കാം. അഞ്ച്‌ ഗ്രാം എന്നത്‍ കൂടിയാലും കുഴപ്പമില്ല. 

കൈലാസശിഖരാവാസമോങ്കാര



കൈലാസശിഖരാവാസമോങ്കാരസ്വരൂപിണം മഹാദേവമുമാര്‍ദ്ധക്ര്‌തശേഖരം
സോമസൂര്യാഗ്നിനയനമനന്തേന്ദുരവിപ്രഭം വ്യാഘ്രചര്‍മാംബരധരം
മ്ര്‌ഗഹസ്തം ഭസ്‍മോദ്ധൂളിത വിഗ്രഹം തിര്യക്‌ത്രിപുണ്ഡ്രരേഖാവിരാജമാനഭാലപ്രദേശം
സ്മ്‌തസംപൂര്‍ണപഞ്ചവിധ പഞ്ചാനനം
വീരാസനാരൂഢമപ്രമേയമനാദ്യനന്തം നിഷ്‍കളം നിര്‍ഗുണം ശാന്തം നിരഞ്ജനമനാമയം
ഹുംഫട്‍ കുര്‍വാണം ശിവനാമാന്യനിശമുച്ചരന്തം ഹിരണ്യബാഹും ഹിരണ്യരൂപം ഹിരണ്യവര്‍ണം
ഹിരണ്യനിധിമദ്വൈതം  ചതുര്‍ഥം ബ്രഹ്മാവിഷ്ണുരുദ്രാതീതമേകമാശാസ്യം ഭഗവന്തം ശിവം 
പ്രണമ്യ മുഹുര്‍മുഹുരഭ്യര്‍ച്യ ശീഫലദളൈസ്തേന ഭസ്‍മനാ ച നതോത്തമാംഗ: ക്ര്‌താഞലിപുട:
പപ്രച്ഛാധീഹി ഭഗവന്‍വേദസാരമുദ്ധ്ര്‌ത്യ ത്രിപുണ്ഡ്രവിധിം യസ്‍മാദന്യാനപ്രേക്ഷമേവ മോക്ഷോപലബ്‍ധി.

2013 ഒക്‌ടോബർ 27, ഞായറാഴ്‌ച

ജ്ഞാനവൈരാഗ്യത്തിന്‌ അന്നം



അന്നപൂര്‍ണ്ണേ സദാപൂര്‍ണ്ണേ ശങ്കരപ്രാണ വല്ലഭേ
ജ്ഞാനവൈരാഗ്യ സിദ്ധ്യര്‍ഥം ഭീക്ഷാംദേഹി ച പാര്‍വതീ

ജ്ഞാനവൈരാഗ്യസിദ്ധ്യര്‍ഥം ഭിക്ഷാംദേഹി -  അല്ലയോ ജഗദീശ്വരീ, അല്ലയോ അന്നപൂര്‍ണ്ണേശ്വരീ, നീ സദാ പൂര്‍ണ്ണമാണ്‌, സകലത്തിലും പൂര്‍ണ്ണമായി നീ തന്നെ നിലനില്‍ക്കുന്നു, അപൂര്‍ണ്ണനായ ഈ ജീവാത്മാവ്‌, ജന്മജന്മാന്തരങ്ങളായി എന്തോ ഏതോ ഒരു അപൂര്‍ണ്ണത അനുഭവപ്പെടുന്ന ഈ ജീവാത്മാവ്‌, ആ പൂര്‍ണ്ണതയുടെ പൂരണത്തിനായി, ആ ശൂന്യം നികന്നുകിട്ടുന്നതിന്വേണ്ടി,  ഈ ദ്ര്‌ശ്യത്തിലെ സകലതിലും ആ പൂര്‍ണ്ണതയെ അന്വേഷിച്ചുകൊണ്ടേയിരിയ്ക്കുന്നു. അല്ലയോ സാക്ഷാല്‍ മഹേശ്വരപ്രിയേ, അന്നവസ്ത്രാദികള്‍ തന്ന്‍ മുട്ടാതെ എന്നെ എന്നും കാത്തുരക്ഷിച്ചുകൊണ്ടിരിയ്ക്കുന്ന ഹേ ശങ്കരപ്രിയേ, നീ തരുന്ന അന്നവും പൂര്‍ണ്ണമാണെന്ന്‍ ഞാന്‍ അറിയുന്നു. അന്നത്തില്‍നിന്നുല്‍പ്പന്നമായി അന്നത്താല്‍ വളര്‍ന്ന്‍ അന്നത്തില്‍ നിലനിന്ന്‍ മറ്റുള്ളവര്‍ക്ക്‍ അന്നമായി തീരേണ്ടുന്നതാണീദേഹമെന്നും ഞാന്‍ അറിയുന്നു. എന്നാല്‍ അന്നം ജ്ഞാനവും വൈരാഗ്യവും സിദ്ധിയ്ക്കാനായിട്ടാണെന്ന്‌  എനിയ്ക്ക്‍ ബോധിയ്ക്കുന്നില്ല.  അതുകൊണ്ടുതന്നെ എന്നിലെ ആ ശൂന്യത്തിന്‌ ഒരു മികവ്‌ കിട്ടുന്നില്ല.  അല്ലയോ പ്രാണപ്രിയേ, സകലസമ്പൂര്‍ണ്ണയായ നിന്നെ അറിയുന്നതിനായി, ജ്ഞാനവൈരാഗ്യാദിയുടെ പ്രാപ്തിയ്ക്കായി, നീ തന്നെ എനിയ്ക്ക്‍ അന്നം ഭിക്ഷയായി തന്നാലും. അതിനായിക്കൊണ്ടിതാ ഞാന്‍ നിന്‍ തിരുനടയില്‍ ഭിക്ഷാംദേഹിയായി നില്‍ക്കുന്നു.   അന്നം ജ്ഞാനവും വൈരാഗ്യവും ഉണ്ടാകുന്നതിനാണ്‌, ദേഹത്തിനെ പോഷിപ്പിക്കാനല്ല എന്ന്‍ അര്‍ഥം.

അറിവ്‍ ആചാര്യസങ്കല്‍പ്പത്തില്‍നിന്ന്‍


ഗുരുവിരിയ്ക്കും ഗുഹയെത്തേടി കുതിത്തു കുതിത്തു പാറെടീ                       
മൂലമറ്റം പാറെടീ, അടി, മൂലമറ്റം പാറെടി - 

ശിവാനന്ദ  ബ്രഹ്മയോഗി


മൂലാധാരൈക നിലയേ ബ്രഹ്മഗ്രന്ഥി വിഭേദിനി‍ - എന്ന്‍ ലളിതാ സഹസ്രനാമം. അറിവിരിക്കുന്നത്‍ മൂലമറ്റത്താണ്‌, അറിവാണ്‌ ശക്തി. മൂലമറ്റത്താണ്‌ വൈദ്യുതിനിലയം എന്ന്‍ അറിയുക. 

========================================================================


ഓരോരോ വിദ്യകള്‍ ഓതിപ്പഠിയ്ക്കേണ്ട 
താനേ ഉദിയ്ക്കും മനസ്സുതന്നില്
പാരാതെ തോന്നുമതിനുള്ളൊരര്‍ഥവും 
നിത്യം ഗുരുപാദം കുമ്പിടുന്നേന്
കുമ്പിടുന്നേന്‍ ഗുരുപാദം ഞാനെപ്പൊഴും 
കുമ്പിടുന്നേന്‍ ഗുരുഭ്ക്തന്മാരെ
ഗുരുഭക്തരിരിയ്ക്കുന്ന ദിക്കിനേ ഞാനിതാ കുമ്പിടുന്നേ‍ന്‍
കുമ്പിടുന്നോര്‍കള്‍ക്കു മുക്തിയെ നല്‍കുവന്‍ 
അമ്പോടു ഞാനിതാ കുമ്പിടുന്നേന്‍   -  narayana guru

ഇത്തരം ഒരു ആചാര്യ സങ്കല്പത്തില്‍നിന്നാണ്‌ അറിവുണ്ടാകുന്നത്‍

ഓര്‍മ്മശക്തിയ്ക്കൊരുദാഹരണം


ഭാരതത്തില്‍ ഒരുപാട്‌ യോഗികളുണ്ടെന്നും അവരുടെ ഓര്‍മശക്തി അപാരമാണെന്നും കേട്ടറിഞ്ഞ ഒരു വിദേശി ഭാരതം സന്ദര്‍ശിയ്ക്കാന്‍ തീരുമാനിച്ച്‍, ഹിമാലയ സാനുക്കളിലൂടെ സഞ്ചരിയ്ക്കുന്ന സമയം. ഒരു യോഗീശ്വരനെ സമീപിച്ചു. നമസ്കരിച്ചു. ശേഷം ചോദിച്ചു, താങ്കള്‍ ഉരുളക്കിഴങ്ങ്‌ കഴിയ്ക്കുമോ... ?  ഉത്തരം വന്നു : -  ആ, വത്സാ, കഴിയ്ക്കാം.

ആ വിദേശി തിരിച്ചുപോയി. ഒരു വര്‍ഷത്തിനുശേഷം വീണ്ടും അദ്ദേഹം ഹിമാലയത്തിലെത്തി, ആ യോഗിയെ സമീപിച്ച്‍ നമസ്കരിച്ചു, ചോദിച്ചു.  എങ്ങനത്തെയാണ്‌ വേണ്ടത്‍ .  യോഗി കണ്ണ്‌ തുറന്നു നോക്കിക്കൊണ്ട്‍ മറുപടി പറഞ്ഞു, "പുഴുങ്ങിയത്‍" ആവാം കുഞ്ഞേ, എന്ന്‍.

ഭാരതീയന്റെ പാശ്ചാത്യത


ഭൗതിക സമ്പാദ്യങ്ങള്‍ക്ക്‍ വേണ്ടി സത്യത്തിന്റെ അംശംപോലുമില്ലാത്തതൊക്കെ മണ്ടയില്‍ കുത്തിനിറച്ച്‍, കണ്ടവരുമായൊക്കെ വഴക്കുണ്ടാക്കി, ഒരുപാട്‌ സമ്പാദിച്ച്‍, ഓടുന്ന ഭാരതീയന്‌ കാണാന്‍ കഴിയാത്ത ഭാരതീയ പൈത്ര്‌കത്തിന്റെ അന്തര്‍ധാരയിലൂടെ, അര്‍ദ്ധവസ്ത്രധാരികളായി കടന്നുവന്ന്‍ അതിനെപ്പറ്റി അന്വേഷിയ്ക്കുന്ന പാശ്ചാത്യന്റെ അന്തര്‍മണ്ഡലങ്ങളില്‍ വിടരുന്ന പൗരാണിക ഭാരതീയ നാദവും താളവും ശ്രുതിയും ലയവും ഭാവവും എല്ലാം,പാശ്ചാത്യന്റെ കണ്ണുകളിലൂടെ നോക്കിക്കാണാന്‍ ശ്രമിയ്ക്കുകയും ഇച്ഛിയ്ക്കുകയും ചെയ്യുന്ന ഒരു തലത്തിലേയ്ക്ക്‍ ആധുനിക ഭാരതീയന്‍ എത്തിച്ചേര്‍ന്നിരിയ്ക്കുന്നു എന്നത്‌ നമ്മുടെ പിത്ര്‌പൈതാമഹ സമ്പ്രാപ്തമായ സനാതന തത്ത്വങ്ങളുടെ അപചയമാണ്‌. 

ജാഗ്രത്തിന്റെ മണ്ഡലങ്ങളില്‍കൂടി മാത്രം സഞ്ചരിയ്ക്കുന്നവന്‍, അതിനെയൊക്കെ വികാസമെന്നും അവര്‍ ഭാരതീയ സംസ്ക്ര്‌തിയെ വാരിപ്പുണരുന്നൂ എന്നുമൊക്കെ കൊട്ടിഘോഷിയ്ക്കുന്ന കൂട്ടും കൂട്ടായ്മയും മതസംഘടനകളും, മറ്റ്‌ സാമുദായിക സംഘടനകളും എല്ലാം,  കൈകോര്‍ത്ത്‍ അതിനെ നശിപ്പിയ്ക്കുകയാണ്‌ ചെയ്യുന്നത്‍.

പരമന്‍ പരാപരന്‍



പരമന്‍ പരാപരന്‍ പരബ്രഹ്മാഖ്യന്‍ പരന്‍ പരമാത്മാവുപരന്‍ പുരുഷന്‍ പരിപൂര്‍ണന്‍, അച്യുതനനന്തനവ്യക്തനവ്യയനേകന്‍ നിശ്ചലന്‍ നിരുപമന്‍ നിര്‍വ്വാണപ്രദന്‍ നിത്യന്‍ നിര്‍മ്മലന്‍ നിരാമയന്‍ നിര്‍വ്വികാരാത്മാ ദേവന്‍ നിര്‍മ്മമന്‍ നിരാകുലന്‍ നിരഹങ്കാരമൂര്‍ത്തി, നിഷ്‍കളന്‍ നിരഞ്ജനന്‍ നീതിമാന്‍ നിഷ്‍കല്‍മഷന്‍ നിര്‍ഗ്ഗുണന്‍ നിഗമാന്തവാക്യാര്‍ത്ഥവേദ്യന്‍നാഥന്‍, നിഷ്‍ക്രിയന്‍ നിരാകാരന്‍ നിര്‍ജ്ജരനിഷേവിതന്‍ നിഷ്കാമന്‍ നിയമിനാം ഋദയനിലയനന്‍ അദ്വയനമ്ര്‌താനന്ദന്‍ വിദ്വന്മാനസപത്മമധുപന്‍ സത്യജ്ഞാനാത്മാസമസ്തേശ്വരന്‍ സനാതനന്‍ സത്വസഞ്ചയജീവന്‍ തത്ത്വാര്‍ത്ഥബോധരൂപന്‍ സകലജഗന്മയന്‍ സത്താമാത്രകന്‍ പരമന്‍ പരാപരന്‍ പരമാത്മാവുപരന്‍ പരബ്രഹ്മാഖ്യന്‍ പരമാനന്ദമൂര്‍ത്തി തത്ത്വാധാരാത്മാദേവന്‍ സകല ജഗന്മയന്‍ തത്ത്വജ്ഞന്‍ നിരുപമന്‍ നിഷ്കാരണന്‍ അനന്താനന്ദാമ്ര്‌താത്മന്‍ പരമാത്മാസര്‍വ്വാത്മാ വിഭൂ: സമസ്തേശ്വരന്‍ മഹേശ്വരന്‍ 

നവഗ്രഹസ്തോത്രം



നവഗ്രഹസ്തോത്രം


ജപാകുസുമ സങ്കാശം കാശ്യപേയം മഹാദ്യുതിം
തമോ f രിം സര്‍വ്വപാപഘ്നം പ്രണതോസ്മി ദിവാകരം

ദധിശംഖ തുഷാരാഭം ക്ഷീരോദാര്‍ണ്ണവസംഭവം
നമാമി ശശിനം സോമം ശംഭോര്‍ മകുടഭൂഷണം

ധരണീഗര്‍ഭസംഭൂതം വിദ്യുത്കാന്തിസമപ്രഭം
കുമാരം ശക്തിഹസ്തം തം മംഗളം പ്രണമാമ്യഹം

പ്രിയംഗു കലികാശ്യാമം രൂപേണാപ്രതിമം ബുധം
സൌമ്യം സൌമ്യഗുണോപേതം തംബുധം പ്രണമാമ്യഹം

ദേവാനാം ച റിഷീണാം ച ഗുരും കാഞ്ചനസന്നിഭം
ബുദ്ധിഭൂതം ത്രിലോകേശം തം നമാമി ബ്രുഹസ്പതിം

ഹിമകുന്ദമ്രുണാളാഭം ദൈത്യാനാം പരമം ഗുരും
സര്‍വ്വശാസ്ത്രപ്രവക്താരം ഭാര്‍ഗ്ഗവം പ്രണമാമ്യഹം

നീലാഞ്ജന സമാനാഭം രവിപുത്രം യമാഗ്രജം
ഛായാമാര്‍ത്താണ്ഡ സംഭൂതം തം നമാമി ശനൈശ്ചരം

അര്‍ദ്ധകായം മഹാവീര്യം ചന്ദ്രാദിത്യ വിമര്‍ദ്ദനം
സിംഹികാ ഗര്‍ഭസംഭൂതം തം രാഹും പ്രണമാമ്യഹം

പലാശ പുഷ്പസങ്കാശം താരകാ ഗ്രഹമസ്തകം
രൌദ്രം രൌദ്രാത്മകം ഘോരം തം കേതും പ്രണമാമ്യഹം

ഇതി വ്യാസമുഖോദ്ഗീതം യഃ പഠേദ് സുസമാഹിതം
ദിവാ വാ യദി വാ രാത്രൌ വിഘ്നശാന്തിര്‍ ഭവിഷ്യതി

നരനാരീ ന്രിപാണാം ച ഭവേത് ദുഃസ്വപ്നനാശനഃ
ഐശ്വര്യമതുലം തേഷാം ആരോഗ്യം പുഷ്ടിവര്‍ദ്ധനം

ഗ്രഹനക്ഷത്രജാഃ പീഡാത് തസ്കരാഗ്നി സമുല്‍ഭവാഃ
താഃ സര്‍വ്വാഃ പ്രശമം യാന്തി വ്യാസോ ബ്രൂതേ ന സംശയഃ

ശ്രീവ്യാസ വിരചിതം നവഗ്രഹസ്തോത്രം സമ്പൂര്‍ണ്ണം

2013 ഒക്‌ടോബർ 26, ശനിയാഴ്‌ച

ശക്തിയും ശാന്തിയും രണ്ട്‍ തുറന്ന വഴികള്‍


ശക്തിയും ശാന്തിയും രണ്ട്‍ തുറന്ന വഴികള്‍

ശക്തിയുടെയും ശാന്തിയുടെയും വഴികള്‍ നമുക്കുമുന്നില്‍ എപ്പോഴും തുറന്നു കിടക്കുന്നതാണ്‌.  ഏത്‍ വഴിയിലൂടെ നീങ്ങണം എന്നത്‍ മനുഷ്യാത്മാവിന്റെ തീരുമാനമാണ്‌. ബുദ്ധി ഉപയോഗിച്ചാല്‍ ശക്തിയുടെ വഴിയായിരിക്കും സ്വീകരിക്കുന്നത്‍. ശക്തിയുടെ വഴി എന്നാല്‍ കര്‍മ്മത്തിന്റെ മാര്‍ഗ്ഗം. ലോകത്ത്‍ എന്തും നേടുന്നത്‍ കര്‍മ്മത്തിലൂടെയാണെന്നാണ്‌ വിചാരിച്ചിരിക്കുന്നത്‍.  നേടുക എന്ന തോന്നല്‍ മനുഷ്യന്റെ മസ്തിഷ്കത്തില്‍ അംഗിതമാണ്‌. മസ്തിഷ്കം എന്നത്‍ മുമ്പ്‍ ഇല്ലാതിരുന്നതും പിന്നീട്‍ ഭവിച്ചതുമാണ്‌. അതുകൊണ്ടുതന്നെ മസ്തിഷ്കം ഇല്ലാതാകുന്നതുമാണ്‌. മസ്തിഷ്കത്തില്‍ അംഗിതമായ തഥ്യയെ സ്വീകരിച്ച്‍ അതിനനുഗുണമായി തീരുമാനങ്ങളെടുത്ത്‍ ആജ്ഞാപിക്കുന്നപോലെ കര്‍മ്മങ്ങളെ രൂപപ്പെടുത്തി അതൊക്കെ ചെയ്ത്‍ തീര്‍ക്കുക എന്നതാണ്‌ ശക്തിയുടെ വഴി. കര്‍മ്മങ്ങള്‍ അജ്ഞാനത്താല്‍ ആവരണം ചെയ്തതാണെന്ന്‍ ഭാരതീയ ദര്‍ശനങ്ങള്‍. ശക്തിസ്വരൂപിണിയായ ജഗദീശ്വരി കനിയുമ്പോഴാണ്‌ മാനവപ്രക്ര്‌തി കര്‍മ്മങ്ങളിലേയ്ക്ക്‍ എടുത്തെറിയപ്പെടുന്നത്‍. അവിദ്യാസ്വരൂപിയുടെ, മായയുടെ മായാവിലാസങ്ങളായതുകൊണ്ട്‍ കര്‍മ്മങ്ങളും അതിന്റെ ആത്യന്തിക ഫലങ്ങളും സുഖദായകങ്ങളാവാന്‍ തരമില്ല. ജീവാത്മാവിനെ കര്‍മ്മത്തിലേക്ക്‍ തള്ളിയിടുന്നത്‍ മറ്റുള്ളവരൊന്നുമല്ല, അവന്റെതന്നെ ബുദ്ധിയാണ്‌. ആ ബുദ്ധിയാണെങ്കിലോ അജ്ഞാനാവ്ര്‌തവുമാണ്‌. കുടുംബവും കുട്ടികളും ഒക്കെ ഉള്ളതുകൊണ്ടാണ്‌ ജോലി ചെയ്യേണ്ടി വരുന്നത്‍ എന്നാണ്‌ സാധാരണ പറയാറ്‌. അച്ഛനും അമ്മയ്ക്കും വീട്ടുകാര്‍ക്കും ഒക്കെ വേണ്ടിയാണ്‌ ജോലികള്‍ ചെയ്യുന്നത്‍ എന്നാണ്‌ പറയാറ്‍. അങ്ങിനെയാണെങ്കില്‍, ഭാര്യയും മക്കളും അച്ഛനും അമ്മയും വീട്ടുകാരും ഒന്നും ഇല്ലാത്തവരും കര്‍മ്മങ്ങള്‍ ചെയ്യുന്നുണ്ടല്ലൊ. അത്‍ ആര്‍ക്കുവേണ്ടിയാണ്‌. കൂടും കൂട്ടായ്മയും വീടും ഒന്നുമല്ല ഒരുത്തനെ കര്‍മ്മത്തിന്‌ പ്രേരിപ്പിക്കുന്നത്‍. അവിദ്യാസ്വരൂപിണിയായ മായയ്ക്ക്‍ അധീനനായി കര്‍മ്മങ്ങള്‍ ചെയ്തുകൂട്ടുന്നു. തന്റെ സ്വന്തം ബുദ്ധിയുടെ ആജ്ഞയ്ക്ക്‍ അധീനനായി കര്‍മ്മങ്ങള്‍ ചെയ്യുന്നു. ശക്തിയുടെയും ശാന്തിയുടെയും രണ്ട്‍ വഴികള്‍ ഉള്ളതില്‍ ഏത്‍ വഴി സ്വീകരിക്കണമെന്ന്‍ വ്യക്തിയാണ്‌ തീരുമാനിയ്ക്കേണ്ടത്‍. ആ തീരുമാനമെടുക്കാന്‍ ജീവാത്മാവ്‍ സ്വതന്ത്രനാണ്‌, അതാണ്‌ ഗീതയില്‍ ഭഗവാന്‍ പറയുന്നത്‍, കര്‍മ്മണ്യേ വാഽധികാരസ്ഥേ - എന്ന്‍. കര്‍മ്മംചെയ്യാന്‍ നിനക്ക്‍ അധികാരമുണ്ട്‍ എന്ന്‍.  

ശാന്തിയുടെ വഴി തിരഞ്ഞെടുക്കാനൊന്നുമില്ല. ശാന്തിയുടെ വഴിയിലൂടെയാണ്‌ ഇപ്പൊത്തന്നെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്‍. ആ ശാന്തിയുടെ വഴി ശരിയല്ല, അതില്‍ സുഖമില്ല, എന്നൊക്കെ വിചാരിച്ച്‍ ശാന്തിയുടെ വഴി വേണ്ടെന്ന്‍ വെച്ച്‍ അശാന്തിയുടെ വഴി സ്വീകരിക്കുന്നത്‍ ജീവാത്മാവാണ്‌. ആത്മാവ്‌ ശാന്തിസ്വരൂപമാണ്‌. അതുകൊണ്ട്‍ വ്യക്തിയും ശാന്തിസ്വരൂപനാണ്‌. ആ ശാന്തിതമായ സ്വ-ആത്മാവിനെ അകക്കണ്ണുകൊണ്ട്‍ ദര്‍ശിക്കുക മാത്രമേ ആവശ്യമുള്ളു. ആ ശാന്തസ്വരൂപനായിരിക്കുന്ന ആത്മാവിലുണ്ടാകുന്ന സ്പന്ദനങ്ങളാണ്‌ സ്ര്‌ഷ്ടി അല്ലെങ്കില്‍ കര്‍മ്മങ്ങള്‍. ആത്മാവ്‍ സത്ത്‍ ആയതുകൊണ്ട്‍ ആ സത്തിനെമാത്രമാണ്‌ സന്ധാനം ചെയ്യാനുള്ളത്‍. അസത്തിനെ ആവാഹിച്ചാനയിക്കാതിരിക്കുന്നതാണ്‌ ശാന്തി. മായയില്‍ നിന്നുള്ള മുക്തിയും ഇതുതന്നെ.

ഹസ്താമലകനും ശ്രീശങ്കരാചാര്യരും


ഹസ്താമലകനും ശ്രീശങ്കരാചാര്യരും

കര്‍ണ്ണാടകദേശത്തിലെ ശ്രീവേലി എന്ന ഗ്രാമം. അനേകം പണ്ഡിതന്മാര്‍ വസിച്ചിരുന്നു അവിടെ. അഗ്നിഹോത്രം അനുഷ്ഠിക്കുന്ന കര്‍മ്മശുദ്ധിയുണ്ടായിരുന്ന രണ്ടായിരത്തിലധികം ബ്രാഹ്മണര്‍ ഉണ്ടായിരുന്നു. പ്രഭാകരനെന്ന ഒരു ബ്രാഹ്മണനും അദ്ദേഹത്തിന്റെ പത്നിയും വസിച്ചിരുന്നു. ആ ബ്രാഹ്മണദമ്പതികള്‍ക്ക്‍  ഒരു പുത്രന്‍ ജനിച്ചു.  ജനിച്ചതുമുതല്‍ കുട്ടിയുടെ വളര്‍ച്ച നോക്കുമ്പോള്‍ മാതാപിതാക്കള്‍ക്ക്‍  ദു:ഖമായിരുന്നു. കുട്ടി യാതൊരു വികാര പ്രകടനങ്ങളും കാണിയ്ക്കുന്നില്ല. ശരീരത്തിന്റെ വളര്‍ച്ച ശരിയാണ്‌. എന്നാല്‍ കുഞ്ഞ്‍ സന്തോഷിക്കുകയോ സങ്കടപ്പെടുകയോ കരയുകയോ ഒന്നുമില്ല. എവിടെയെങ്കിലും പിടിച്ചിരുത്തിയാല്‍ അവിടെ ഇരിക്കും. എന്തുകൊടുത്തുവോ അത്‍ കഴിക്കും. കുഞ്ഞിന്‌ ഒരു വയസ്സായി, രണ്ട്‍ വയസ്സായി. കുഞ്ഞ്‍ വളരെ ശാന്തനായി ഇരിക്കും. ഒന്നും മിണ്ടില്ല.  കുട്ടിയുടെ അരികില്‍ ഇരിക്കുമ്പോള്‍ അച്ഛനും അമ്മയ്ക്കും എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നും. അവരുടെ വിഷമങ്ങളെല്ലാം ഇല്ലാതാകുന്ന പോലെ തോന്നും.  ഇത്‍ വല്ല രോഗവുമാണോ എന്ന്‍ ചിന്തിച്ച്‍ കുട്ടിയെ ചികിത്സിക്കാന്‍ തീരുമാനിച്ചു. ഒന്നിനു പുറകെ ഒന്നായി നാട്ടിലുള്ള എല്ലാ  ഭിഷഗ്വരന്മാരെയും കാണിച്ചു. എല്ലാവരും എല്ലാ നിരീക്ഷണങ്ങളും പരിശോധനകളും ഒക്കെ ചെയ്തു. കുട്ടിയുടെ അവയവങ്ങള്‍ എല്ലാം പൂര്‍ണ്ണമാണ്‌, ഒന്നിനും യാതൊരു വിധ വൈകല്യവും കണ്ടെത്താനായില്ല. എല്ലാം ശരിയാണെന്ന്‍ എല്ലാ വൈദ്യന്മാരും പറഞ്ഞു. എന്നിട്ടും കുട്ടി വികാരപ്രകടനങ്ങള്‍ ഒന്നും കാണിക്കുന്നില്ല. അച്ഛനും അമ്മയും ദു:ഖത്തിലായി. കുട്ടിയ്ക്ക്‍ മറ്റ്‍ പ്രശ്നങ്ങളൊന്നും ഇല്ലല്ലോ എന്ന്‍ കരുതി അവര്‍ സ്വയം ആശ്വസിച്ചു. എങ്കിലും ചില ചികിത്സകള്‍ തുടര്‍ന്നുകൊണ്ടുമിരുന്നു. കുട്ടിയ്ക്ക്‍ പന്ത്രണ്ട്‍ വയസ്സായി. അങ്ങിനെ ഇരിക്കുമ്പോഴാണ്‌ പ്രസിദ്ധനും സിദ്ധനുമൊക്കെയായ ഒരു സന്യാസി ആ ഗ്രാമത്തില്‍ വരുന്നുണ്ട്‍ എന്ന്‍ നാട്ടുകാരില്‍ അരൊക്കെയോ ചിലര്‍ വന്ന്‍ പ്രഭാകരനോട്‍ പറഞ്ഞത്‍. കുട്ടിയെ അദ്ദേഹത്തിനെ കാണിക്കുക. എന്തെങ്കിലും കാര്യമുണ്ടായെങ്കിലോ.  ആ സിദ്ധന്‍ ശ്രീവേലി എന്ന ഗ്രാമത്തില്‍ എത്തി. പ്രഭാകരന്‍ തന്റെ കുട്ടിയെയും കൊണ്ട്‍ സന്യാസിയുടെ അരികിലെത്തി. ആ ആചാര്യനെ നമസ്കരിച്ചുകൊണ്ട്‍ പ്രഭാകരന്‍ പറഞ്ഞു, ഭഗവന്‍ ഈ കുഞ്ഞ്‍ ജനിച്ചതുമുതല്‍ മൂകനെപ്പോലെ ഇങ്ങനെ ഇരിക്കുന്നു. വികാരപ്രകടനങ്ങള്‍ ഒന്നുമില്ല. ഞങ്ങള്‍ എന്തൊക്കെയോ ചികിത്സകളൊക്കെ ചെയ്തു നോക്കി, ഒരു രക്ഷയുമില്ല. ഞങ്ങള്‍ക്ക്‍ ഈ ഒരേയൊരു കുഞ്ഞേ ഉള്ളു, അവിടുന്ന്‍ ഈ കുഞ്ഞിനെ ആശിര്‍വദിക്കണം.

കുട്ടിയെ കണ്ടപ്പോള്‍ ആ സന്യാസിക്ക്‍ എന്തോ ഒരു പ്രത്യേക ആനന്ദം തോന്നിത്തുടങ്ങി. കുട്ടി സന്യാസിയുടെ 
മുഖത്തേയ്ക്ക്‍ നോക്കുമ്പോഴും എവിടെയും നോക്കുന്നില്ലാ എന്ന മട്ടിലായിരുന്നു ദ്ര്‌ഷ്ടി. ആകാശത്തേയ്ക്ക്‍ ദ്ര്‌ഷ്ടി എന്ന പോലെ ജ്ഞാനികള്‍ക്ക്‍ -

തത്‍ വിഷ്ണോഽഹ പരമം പദം സദാ പശ്യന്തി സൂരയ: ദിവീവ ചക്ഷുരാതതം 

എന്ന്‍  വേദംതന്നെ പറയുന്നുണ്ട്‍.  പുറമെയ്ക്ക്‍ കണ്ണ്‍ തുറന്നിരിക്കുമ്പൊ ശൂന്യതയില്‍ എന്ന പോലെയായിരിക്കും ദ്ര്‌ഷ്ടി.  ആ സന്യാസി കുട്ടിയുടെ കൈ പിടിച്ചുകൊണ്ട്‍ കുറെനേരം ആ കുട്ടിയെത്തന്നെ നോക്കികൊണ്ടിരുന്നു. ലക്ഷണങ്ങളെല്ലാം നോക്കി. സന്യാസിയ്ക്ക്‍ കാര്യം മനസ്സിലായി, ഈ കുഞ്ഞിന്‌ യാതൊരു പ്രശ്നവും ഇല്ല. 

ഉന്മത്ത ജാഡാന്തബധിര മൂകാക്ര്‌തി എന്ന്‍ ഭാഗവതത്തില്‍ പറയുന്നതുപോലെ, ജഡഭരതന്‍ നടന്നിരുന്ന പോലെ, അവിവ്ര്‌തശ്ചരാമിയായി ജ്ഞാനികള്‍ ഇരിക്കുമത്രെ. ജനസംഗാതസംഗോ വിസംഗമാനോ അവിവ്ര്‌തശ്ചരാമി - ജനങ്ങളുമായി യാതൊരു സംഗമോ അസംഗമോ വിസംഗമോ ഒന്നുമില്ലാതെ ഇരിക്കുമെന്ന്‍ ഭാഗവതത്തില്‍ പറയുന്നതുപോലെ, മറ്റുള്ളവര്‍ ശാന്തത ഭഞ്ജിയ്ക്കാതിരിക്കാന്‍, അസ്വസ്ഥത ഉണ്ടാക്കാതിരിക്കാന്‍ വേണ്ടിയിട്ടാണ്‌ ഈ കുഞ്ഞ്‍ ഇങ്ങനെ ചെയ്യുന്നത്‍ എന്ന്‍ സന്യാസിക്ക്‍ ബോധ്യമായി. 

ആ കുട്ടിയുടെ കൈ പിടിച്ചുകൊണ്ട്‍ സംന്യാസി ചോദിച്ചു, കുഞ്ഞേ നീ ആരാണ്‌..  നീ എവിടെനിന്ന്‍ വരുന്നു, നീ ആരാണ്‌ എന്നോട്‍ പറയുക.

കസ്ത്വം ശിശോ കസ്യ കുതോഽസി ഗന്താ
കിം നാമ തേ ത്വം കുത ആഗതോഽസി
ഏതന്മയോക്തം ബദ ചാര്‍ഭക ത്വം
മല്‍പ്രീതയേ പ്രീതി വിവര്‍ദ്ധനോഽസി

ഹേ ശിശോ,  ഹേ  കുഞ്ഞേ, കസ്ത്വം, നീ ആരാണ്‌,  എവിടെയ്ക്കു പോകുന്നു, കിം നാമ, നിന്റെ പേരെന്താണ്‌ , ത്വം കുത ആഗതോ, നീ എവിടുന്ന്‍ വരുന്നു, മല്‍ പ്രീതയേ പ്രീതി വിവര്‍ദ്ധോ സി, നിന്നെ കാണുമ്പോള്‍ എനിക്ക്‍ സന്തോഷം തോന്നുന്നു, നിന്നില്‍ എനിക്ക്‍ പ്രീതി കൂടുന്നു.  എന്റെ കുട്ടീ നീ ആരാണ്‌, എന്നോട്‍ പറയൂ..

കുട്ടി ആ സന്യാസിയുടെ മുഖത്തേക്ക്‍ ഒന്ന്‍ നോക്കി. അപ്പോഴാണ്‌ അവന്റെ കണ്ണ്‍ സന്യാസിയുടെ കണ്ണുമായി ഇടഞ്ഞത്‍.  സന്യാസിയുടെ ചോദ്യങ്ങള്‍ക്ക്‌ ആ കുഞ്ഞ്‍ മറുപടി പറഞ്ഞു,

നാഹം മനുഷ്യോ ന ച ദേവ യക്ഷൗ, ന ബ്രാഹ്മണ ക്ഷത്രിയ വൈശ്യ ശൂദ്രാ:, ന ബ്രഹ്മചാരീ ന ഗ്ര്‌ഹീ വനസ്ഥോ, ഭിക്ഷുര്‍ന ചാഹം നീജബോധ രൂപ

ഞാന്‍ മനുഷ്യനല്ല, ഞാന്‍ ദേവനല്ല , ഞാന്‍  യക്ഷനല്ല, ഞാന്‍  ബ്രാഹ്മണനല്ല, ഞാന്‍  ക്ഷത്രിയനല്ല, ഞാന്‍  വൈശ്യനല്ല ശുദ്രനുമല്ല, ഞാന്‍ ബ്രഹ്മചാരിയോ ഗ്രഹസ്ഥനോ അല്ല, വാനപ്രസ്ഥനോ സന്യാസിയോ അല്ല,, അഹം - ഞാന്‍ നിജബോധരൂപ:  ഞാന്‍ ആ നിത്യശുദ്ധമായ ബോധസ്വരൂപമാണ്‌.

ഒരു വിദ്യാഭ്യാസവും ചെയ്യാത്ത, ഒന്നും പഠിയ്ക്കാത്ത, ഒന്നും വായിക്കാത്ത, ഒന്നും കേള്‍ക്കാത്ത, ഒന്നും പറയാത്ത ഒന്ന്‍ ചിരിക്കുകപോലും ചെയ്യാത്ത, ഒരു കുട്ടിയുടെ വായില്‍നിന്ന്‍ ആദ്യമായി പുറത്തുവന്ന വാണിയുടെ ഗാംഭീര്യം കേട്ടുകൊണ്ടുനിന്ന ആളുകളെ എത്രകണ്ട്‌ അതിശയിപ്പിച്ചിട്ടുണ്ടായിരിക്കും എന്ന്‍ ചിന്തിയ്ക്കാവുന്നതേ ഉള്ളു.. ഭഗവാന്‍ ശങ്കരാചാര്യര്‍ പരിവ്രാജകനായി  ദേശികനായി നടന്നിരുന്ന സമയത്ത്‍ കര്‍ണ്ണാടകയിലെ ശ്രീവേലി ഗ്രാമത്തിലെത്തിയത്‍ ഹസ്താമലകനെന്ന ജ്ഞാനിയ്ക്ക്‍  നീ എല്ലാം അറിഞ്ഞുകഴിഞ്ഞിരിക്കുന്നു എന്ന്‍ ബോധ്യപ്പെടുത്താനായിരുന്നു. ശ്രീശങ്കരാചാര്യര്‍ ഹസ്താമലകനുമായി കണ്ടുമുട്ടുന്ന സന്ദര്‍ഭമാണ്‌ മുകളില്‍ കൊടുത്തത്‍. 

കുട്ടിയുടെ അച്ഛനോട്‍ ആചാര്യര്‍ പറഞ്ഞു, ഇവനെക്കൊണ്ട്‍ നിങ്ങള്‍ക്ക്‍ ഒരു ഉപകാരവും ഉണ്ടാവില്ല. ഇവനെ എനിക്ക്‍  തന്നുകൊള്ളൂ. എനിയ്ക്ക്‍ ഇവനെപ്പോലുള്ളവരെക്കൊണ്ടേ ഉപകാരമുള്ളു. പ്രഭാകരനും പത്നിയും തന്റെ കുഞ്ഞിനെ ശ്രീ ശങ്കരാചാര്യരുടെ  പാദങ്ങളില്‍ ഏല്‍പ്പിച്ചു, ആചാര്യരെ പ്രണമിച്ച്‍ സായൂജ്യരായി. ആചാര്യര്‍ അവരെ അനുഗ്രഹിച്ചു, അമ്ര്‌തത്ത്വത്തിലെത്തിച്ചു.

2013 ഒക്‌ടോബർ 25, വെള്ളിയാഴ്‌ച

നിയമങ്ങള്‍ മനുഷ്യനെ നന്നാക്കാനോ..?


നിയമങ്ങള്‍ നന്നാവാനുള്ളതല്ല

സ്വയം നന്നാവാന്‍ ഒരു നിയമത്തിന്റേയും ആവശ്യം ഇല്ല. സ്വയം നന്നാവുന്നതിന്‌ നിയമങ്ങള്‍ എല്ലാം തടസ്സങ്ങളായിരിയ്ക്കും.  രാവിലെ അഞ്ച്‍ മണിയ്ക്ക്‍ ഉണരുന്നത്‍ ഏത്‍ നിയമത്തിന്റെ ബലത്തിലാണ്‌, നിത്യകര്‍മ്മങ്ങള്‍ ചെയ്യുന്നത്‍ ഏത്‍ നിയമത്തിന്റെ ബലത്തിലാണ്‌, കുളിയ്ക്കുന്നത്‍ നിയമം ഉണ്ടായതുകൊണ്ടാണോ. വസ്ത്രം ധരിയ്ക്കുന്നത്‍ നിയമം കൊണ്ടാണോ. ആഹരിയ്ക്കുന്നത്‍ നിയമം കൊണ്ടാണോ. ഉറങ്ങുന്നത്‌ നിയമത്തിനനുസ്ര്‌തമായിട്ടാണോ. മാനവന്റെ ഉന്നമനത്തിനും പ്രക്ര്‌തിയുടെ സൗരഭ്യത്തിനും വേണ്ടി ചെയ്യുന്ന ഒരു കര്‍മ്മവും മാനവ നിര്‍മ്മിതമായ ഒരു നിയമത്തിനും അധീനപ്പെട്ടിട്ടല്ല. എവിടെയൊക്കെ നിയമങ്ങളെക്കൊണ്ട്‍ ചുറ്റപ്പെട്ടിട്ടുണ്ടോ അവിടെയൊക്കെ വൈകല്യങ്ങളേ കാണാന്‍ സാധിയ്ക്കു. മനുഷ്യന്‌ ജീവിയ്ക്കാന്‍ ഒരു നിയമവും ആവശ്യമില്ല.  നൂറുരൂപ ഇന്‍കം ടാക്സ്‌ ഈ വര്‍ഷം മുതല്‍ അടയ്ക്കേണ്ടി വരുമല്ലോ എന്ന്‍ വരുന്ന സമയത്തുമാത്രമേ ആ നിയമത്തിനെപറ്റി ചിന്തിയ്ക്കുള്ളു. അതും, അടയ്ക്കേണ്ടുന്നത്‍ ഒഴിവാക്കാനുള്ള വഴികളാണ്‌ ആരായുന്നതും. നന്നാവാനുള്ളതല്ല. മാനവ നിര്‍മ്മിതങ്ങളായ ഏതൊരു നിയമത്തിന്റെയും അകത്തു കയറി പരിശോധിച്ചാല്‍, അതില്‍ ന്യായം എന്ന ഒന്ന്‍ ഇല്ലാ എന്നും വെറും നിയമം മാത്രമേ ഉള്ളു എന്നും ഏതൊരു മണ്ടനും മനസ്സിലാകും. ഏത്‍ രാഷ്ട്രത്തിലാണ്‌ നിയമങ്ങള്‍ ഇല്ലാത്തത്‍. എല്ലാ നിയമങ്ങളും മനുഷ്യനെ നന്നാക്കാനുള്ളതുമാണ്‌. ഏതൊരു മതത്തിലാണ്‌ നിയമങ്ങളില്ലാത്തത്‍,  എല്ലാം മനുഷ്യനെ നന്നാക്കാനുള്ളതാണ്‌.  രാഷ്ട്രങ്ങള്‍ തമ്മില്‍ എത്രയെത്ര കരാറുകളാണ്‌ ഒപ്പിടുന്നത്‍. എത്രയെത്ര രാഷ്ട്രങ്ങളുടെ ഒന്നിച്ചുള്ള കൂട്ടായ്മകളുണ്ട്‍, അതിലെല്ലാം എന്തെല്ലാം വിധത്തിലുള്ള നിയമങ്ങളുണ്ട്‍, എന്നിട്ടും എന്തേ ഈ രാഷ്ട്രങ്ങളൊന്നും ആ നിയമങ്ങള്‍ പിന്‍തുടരുന്നില്ല. നിയമങ്ങള്‍ ഉള്ളതുകൊണ്ടാണ്‌ മനുഷ്യന്റെ മാനുഷികത നഷ്ടമാകുന്നത്‍, കാരണം നിയമങ്ങള്‍ ഒരു വിഭാഗത്തിനോ ഒരു മതത്തിനോ ഒരു രാഷ്ട്രത്തിനോ അനുകൂലമാകുമ്പോള്‍ മറ്റേ ഭാഗത്തിന്‌ അത്‍ പ്രതികൂലമാവാനേ തരമുള്ളു.  മനുഷ്യന്‍ നന്നാവാന്‍ നിയമങ്ങള്‍ ആവശ്യമില്ല.  നിലവിലുള്ള നന്മകളെ മുഴുവനും ഇല്ലാതാക്കണമെങ്കില്‍, ആ നന്മകളെ നിലനിര്‍ത്താനും സംരക്ഷിയ്ക്കാനും എന്നുമൊക്കെ പറഞ്ഞ്‍ ഒരു നിയമം ഉണ്ടാക്കിയാല്‍ മതി. അല്പ സമയം കൊണ്ട്‍ ആ നന്മകള്‍ എല്ലാം നശിച്ചുപോകുന്നത്‍ നമുക്കുതന്നെ കാണാം. 

അറിവ്‌ തപസ്സില്‍നിന്നുണ്ടാകുന്നു


അറിവ്‌ തപസ്സില്‍ നിന്നുണ്ടാകുന്നു എന്ന്‍ ഭാരതീയ പഠനം. സംവാദങ്ങളില്‍നിന്നും -debates- പഠന പാഠനങ്ങളില്‍ നിന്നും അറിവുണ്ടാകുന്നു എന്ന്‍ ആധുനിക പഠനം.  പഠന പാഠനങ്ങളില്‍ നിന്നും ഡിബേറ്റുകളില്‍നിന്നും അറിവില്ലായ്മയാണ്‌  കിട്ടുന്നത്‍. ലോകത്തെ കുറിച്ചുള്ള അറിവാണ്‌ അതില്‍നിന്നൊക്കെ കിട്ടുന്നത്‍. അതെല്ലാം വേണ്ടതുതന്നെ, പക്ഷെ പഠിതാവിനെ കുറിച്ചുള്ള അറിവിനെയാണ്‌ ഭാരതീയമായി അറിവെന്ന്‍ പറയുന്നത്‍. സ്വസ്വരൂപ അനുസന്ധാനം ചെയ്ത്‍  ആന്തരികമായി സത്യദര്‍ശനം ഉണ്ടാകുന്നതിനെയാണ്‌ അറിവെന്ന്‍ പറയുന്നത്‍. അങ്ങിനത്തെ അറിവ്‍ ലോകത്തിനും ലോകര്‍ക്കും ഉപകാരപ്രദമായിരിക്കും. ലോകത്തിലെ സകലതിനെയും കുറിച്ച്‍ പഠിച്ച്‍ അതൊക്കെ തലയില്‍ കയറ്റിവെച്ചിട്ട്‍ തലയുടെ ഘനം കൂട്ടുന്നു എന്നല്ലാതെ, സുഖമോ സന്തോഷമോ ശാന്തിയോ കിട്ടില്ല. എന്നാല്‍ അവനവനെ അറിയുന്നതോടെ ലോകത്തിലെ എല്ലാം അറിഞ്ഞുകഴിഞ്ഞു എന്നും, പൂര്‍ണ്ണ ത്ര്‌പ്തി കൈവന്നുവെന്നും ബോധ്യപ്പെടുന്നു. എല്ലാ അന്വേഷണങ്ങളും, എല്ലാ ത്ര്‌ഷ്ണയും അതോടെ ശമിക്കുകയും പൂര്‍ണ്ണ ശാന്തിയും സമാധാനവും അനുഭവിക്കുകയും ചെയ്യുന്നു. 

ഏകാന്തത സ്വീകരിയ്ക്കാതെ മുന്നേറ്റമില്ല. ശബ്ദകോലാഹലങ്ങളില്‍ ഒന്നും നേടാന്‍ പറ്റില്ല. പ്രത്യേകിച്ച്‍ വീട്ടില്‍ ഇരുന്നുകൊണ്ട് അസാധ്യംതന്നെയാണ്‌.  വേദാന്തവാക്യങ്ങളെ പിന്‍പറ്റി പലരും പറയുന്നുണ്ട്‍, വീട്ടില്‍ ഇരുന്നുകൊണ്ടുതന്നെ പറ്റുമെന്ന്‍. ഏതെങ്കിലും ഒരാള്‍ക്ക്‍ പറ്റിയതായി പറയാന്‍ പറഞ്ഞാല്‍, അത്‍...  അത്‍ പിന്നെ....   അത്‍ ഇപ്പൊ...   
കഴിഞ്ഞു.   വെറുതെ വാചക കസര്‍ത്ത്‍.  ഏകാന്തതയെ ആശ്രയിക്കാതെ ആര്‍ക്കും ലഭിച്ചിട്ടില്ല. ലഭിയ്ക്കുകയുമില്ല. ഏകാന്തത അതിന്റെ പടികളില്‍ ഒന്നാണ്‌. പടികയറാതെ എത്തുകയും ഇല്ല. 

കണ്ണില്‍കണ്ടതെല്ലാം വായിച്ച്‍ പഠിച്ച്‍ അവസാനം കിടക്കയില്‍ കിടക്കുമ്പോളേ അറിയുള്ളു, വായിക്കാനായി ചെലവഴിച്ച നേരം മുഴുവനും നാമം ചൊല്ലിയിരുന്നുവെങ്കില്‍ ഇപ്പോഴത്തെ ഈ ഗതികേട്‌ വരില്ല്യായിരുന്നു, ഈശ്വരനെ ഇപ്പൊഴെങ്കിലും കാണാമായിരുന്നു എന്ന്‍ (ഇത്‍ 82 വയസ്സുള്ള ഒരാള്‍ മരണക്കിടക്കയില്‍ കിടന്നുകൊണ്ട്‍ അവസാനവാക്കായി എന്നോട്‍ പറഞ്ഞതാണ്‌)  മരണകാലേ തവ തരുണാരുണസമ ചരണസരോരുഹ സ്മരണമുണ്ടാവാനായ്‍, തരിക വരം മമ കരുണാകരാ ഹരേ...  ഇതുതന്നെയാണ്‌ ഋതം സത്യം പരംബ്രഹ്മ പുരുഷം ക്ര്‌ഷ്ണപിംഗളം, ഊര്‍ദ്ധ്വരേതം വിരൂപാക്ഷം വിശ്വരൂപായ വൈ നമോ നമ:

2013 ഒക്‌ടോബർ 24, വ്യാഴാഴ്‌ച

വേദവ്യാസ ഉപാസന



വേദവ്യാസ ഉപാസന

സദാ ബ്രഹ്മലീനനും ജ്യോതിഷ നക്ഷത്രാദി ഗ്രഹങ്ങളുടെ ഉപാസകനും ഹോരാശാസ്ത്രകര്‍ത്താവുമായ പരാശര ഋഷിയുടെ പുതനുമായ ക്ര്‌ഷ്ണദ്വൈപായനനെന്ന പവിത്രനാമത്താല്‍ വിഖ്യാതനാണ്‌ ശ്രീ വ്യാസഭഗവാന്‍. വ്യാസ മേധയില്‍ കുരുക്കാത്തതും വ്യാസ ഋദയത്തില്‍ വിടരാത്തതുമായ ഒന്നും ഈ പ്രപഞ്ചത്തിലില്ല. വാസന്റെ ഉച്ഛിഷ്ടമാണ് ഈ ജഗത്തിലുള്ള സര്‍വ്വവും എന്ന്‍ ഖ്യാദിയുമുണ്ട്‍. 

വ്യാസനെ ഗുരുവായും വ്യാസനെ അക്ഷരമായും വ്യാസനെ ഉപാസനാ ദേവതയായും കണ്ട്‌ വ്യാസോപാസന ചെയ്യുന്ന വ്യക്തികള്‍ പലയിടത്തും കണ്ടിട്ടുണ്ട്‍. ഭാര്‍ഗ്ഗവക്ഷേത്രത്തില്‍ പ്രായേണ വിരളമാണ്‌ എന്ന്‍ തോന്നുന്നു. ആശയങ്ങളെ കണ്ടെത്തി ഉത്തമോത്തരമായ രീതിയില്‍ വ്യാഖ്യാനിയ്ക്കാനുള്ള പ്രാഗത്ഭ്യം അത്തരക്കാരില്‍ ശ്രദ്ധേയമായി അനുഭവപ്പെട്ടിട്ടുമുണ്ട്‍. 

വ്യാസ ധ്യാനശ്ലോകം

വ്യാഖ്യാ മുദ്രികയാ ലസത്‍ കരതലം സദ്യോഗ പീഠസ്ഥിതം
വാമേ ജാനുതലേ ദധാനമപരം ഹസ്തം സുവിദ്യാനിധിം
വിപ്രവ്രാതവ്ര്‌തം പ്രസന്ന മനസം പാഥോരുഹാംഗദ്യുതിം
പാരാശര്യമതീവപുണ്യചരിതം വ്യാസം സ്മരേത്‌ സിദ്ധയേ   (അക്ഷരപ്പിശക്‌ ഇല്ല)

അര്‍ഥം : വ്യാഖ്യാനമുദ്ര ധരിച്ച്‍ യോഗപീഠത്തിന്മേല്‍ ഇരിയ്ക്കുന്നവനും ഇടത്തേക്കയ്യ്‌ ഇടത്തേ കാല്‍മുട്ടിന്മേല്‍ വെച്ചവനും വിദ്യാനിധിയും ബ്രാഹ്മണരാല്‍ ചുറ്റപ്പെട്ടവനും പ്രസന്നഋദയനും താമരപ്പൂപോലെ വെളുത്ത ദേഹപ്രഭയോടു കൂടിയവനും ഏറ്റവും പുണ്യചരിതനുമായ ശ്രീ വേദവ്യാസനെ മോക്ഷത്തിനായി സ്മരിയ്ക്കുന്നു.

വ്യാസ മന്ത്രം :  ബ്രഹ്മ ഋഷി: അനുഷ്ടുപ്പ്‍ ച്ഛന്ദ: സത്യവതീസുതോ ദേവതാ:
സത്യവതീ സുത ദേവത: = ഋദയാന്തര്‍ഗതനായിരിയ്ക്കുന്ന സത്യവതീസുത ദേവത.
സാക്ഷാല്‍ ബ്രഹ്മാവുതന്നെ ഈ മന്ത്രത്തിന്റെ ഋഷി, അഥവാ, ദ്രഷ്ടാവ്‌.
ശിരസ്ഥിതനായ ബ്രഹ്മ:ഋഷി ഉപാസകന്റെ കൈപിടിച്ച്‍ ഋദയസ്ഥിതമായ ദേവതയിലേയ്ക്ക്‍ കൂട്ടിക്കൊണ്ടുപോയി, ഋദ്‌പത്മത്തില്‍ ദേവതാ സാക്ഷാല്‍ക്കാരം ഉണ്ടാവുന്നതായി ഭാവന ചെയ്യുന്നവന്‌ വ്യാസദര്‍ശനം, ഗുരു നടത്തിത്തരുന്നു എന്ന്‍ സങ്കല്‍പ്പിച്ച്‍ ഉപാസന ചെയ്യണം.

ഇതാണ്‌ മന്ത്രം :  വ്യാം വേദവ്യാസായ നമ: 

ആദ്യം സൂചിപ്പിച്ച ധ്യാനമന്ത്രം അര്‍ഥം ഗ്രഹിച്ച്‍ ചൊല്ലിയതിനുശേഷം ഈ മന്ത്രം മുകളില്‍ സൂചിപ്പിച്ച സങ്കല്‍പ്പത്തോടുകൂടി ജപിയ്ക്കണം. ഏതൊരു മന്ത്രവും സഫലീകരിയ്ക്കുന്നത്‍, മന്ത്രത്തിനെ മന്ത്രസിദ്ധി വരുഉത്തോഴാണ്‌.  ഈ മന്ത്രത്തേയും ശുദ്ധി വരുത്തണം. അതിനെ വിധി ഇങ്ങിനെ :- 

ജപേദഷ്ട സഹസ്രാണി പായസൈ ഹോമമാചരേത്‌

ആദ്യം സൂചിപ്പിച്ച ധ്യാനപ്രകാരം ശ്രീവേദവ്യാസ വിഗ്രഹമുണ്ടാക്കി ഭക്തിയോടുകൂടി പൂജിച്ച്‍ അവിടെ ഇരുന്ന്‍ ഈ മന്ത്രം - വ്യാം വേദവ്യാസായ നമ: എന്ന മന്ത്രം - അഷ്ടസഹസ്രാണി - എണ്ണായിരം ഉരു ജപിയ്ക്കുകയും പായസം കൊണ്ട്‍ ഓരോ ജപത്തിനും ഹോമിയ്ക്കുകയും ചെയ്യണം. അപ്പൊ മന്ത്രസിദ്ധി വരും.  ഒരു മിനിറ്റില്‍ ഈ മന്ത്രം 60 പ്രാവശ്യമെങ്കിലും പായസം അര്‍പ്പിച്ചുകൊണ്ട്‌ ജപിയ്ക്കാം. രണ്ടര മണിക്കൂറുകൊണ്ട്‍ 8000 പ്രാവശ്യം സുഗമമായി ജപിയ്ക്കാം. 

അങ്ങിനെ മന്ത്രസിദ്ധി വരുത്തിയാല്‍ -------

ഏവം സിദ്ധമനുര്‍മ്മന്ത്രീ, കവിത്വം ശോഭനാ: പ്രജാ:
വ്യാഖ്യാന ശക്തിം കീര്‍ത്തിം ച ലഭതേ സമ്പ്രദാം ച യം

നല്ല കവിതയും - കവിത്വം - ഏത്‌ ശാസ്ത്രവും വ്യാഖ്യാനിയ്ക്കത്തക്ക പാടവവും സല്‍പുത്ര ലാഭവും, വലിയ യശസ്സും വളരെ സമ്പത്തും ഉണ്ടാകും.

വ്യാസ = വിസ്താരം, വേര്‍തിരിയ്ക്കല്‍, സമാസാദികള്‍ കൊണ്ട്‍ തുല്യാര്‍ഥമായ വിഗ്രഹവാക്യം, എന്നൊക്കെ വ്യാസ ശബ്ദത്തിന്‌ അര്‍ഥം കല്‍പ്പിയ്ക്കുന്നു.

വൈശ്വാനര ദര്‍ശന ചിന്ത


വൈശ്വാനര ദര്‍ശന ചിന്ത

ഈ ദ്ര്‌ശ്യപ്രപഞ്ചം മുഴുവനും, ജാഗ്രത്തായി പ്രകാശിച്ച്‍ ദ്ര്‌ഷ്ടമാകുന്ന ജഗത്‍ മുഴുവനും, ഏകവും അദ്വയവുമായ ആ പരമപുരുഷന്റെ‍ ഒരു പാദം മാത്രമാണ്‌. ഒരു പാദം എന്ന്‍ പറഞ്ഞാല്‍ നടക്കാനുപയോഗിയ്ക്കുന്ന കാല്‌ എന്ന അര്‍ഥമല്ല. ഒന്നിന്റെ നാലിലൊന്ന്‍ എന്ന്‍ അര്‍ഥം. ആദ്യത്തെ പാദം അടുത്ത പാദത്തില്‍ ലയിയ്ക്കുന്നതുകൊണ്ട്‍ പാദം. ഒരു പാദം മാത്രമാണ്‌, കാല്‍ ഭാഗം മാത്രമാണ്‌, കാലംശം മാത്രമാണ്‌.  ഉപനിഷത്തില്‍ ഇതിനെ വിശേഷിപ്പിയ്ക്കുന്നത്‍ :-

ജാഗിരതസ്ഥാനോ ബഹിഷ്‍പ്രജ്ഞ, 
സപ്താങ്‍ഗ ഏകോന വിംശതി മുഖ:
സ്ഥൂലഭുക്‌ വൈശ്വാനര പ്രഥമപാദ:                               
മാണ്ഡൂക്യ ഉപനിഷത്‍  മന്ത്രം 3.

ആ പരമപുരുഷന്റെ, ആ പരബ്രഹ്മത്തിന്റെ നാല്‌ പാദങ്ങളില്‍ ഒന്നുമാത്രമാണ്‌ ഇക്കാണുന ജാഗ്രത്‍. ജഗത്തിലെ സകലതിനേയും, ആ പുരുഷന്‍, തന്റെ പ്രജ്ഞയെ ബാഹ്യമാക്കിക്കൊണ്ട്‍, അനുഭവിയ്ക്കുന്നു. അത്‍ ഏഴ്‍ അങ്‍ഗങ്ങളോട്‌ കൂടിയതും പത്തൊമ്പത്‍ മുഖ(വായ)ത്തോടുകൂടിയതുമാണ്‌. ബ്രഹ്മത്തിന്റെ ആ പ്രഥമപാദത്തെ വൈശ്വാനരന്‍ എന്ന്‍ പേരിട്ട്‍ വിളിയ്ക്കുന്നു.

ജാഗ്രത്‍ ജഗത്തിലെ വിഷയങ്ങളെ അനുഭവിയ്ക്കണമെങ്കില്‍, പ്രജ്ഞ ബാഹ്യമായിരുന്നാല്‍ മാത്രമേ സാധ്യമാകൂ.  എന്റെ പ്രജ്ഞ ബാഹ്യമാകാതിരുന്നാല്‍ ബാഹ്യപ്രപഞ്ചം ഇല്ല. പ്രകര്‍ഷേണ അറിയുന്ന അവസ്ഥ ബാഹ്യമായിരിയ്ക്കുമ്പോള്‍, പ്രജ്ഞയെ ബാഹ്യമാക്കുമ്പോള്‍ മാത്രമേ വിഷയാനുഭവം സാധ്യമാകു. അന്ത:പ്രജ്ഞന്‌ വിഷയങ്ങള്‍ അനുഭവിയ്ക്കാന്‍ പറ്റില്ല. വിഷയ വിരക്തി ഉണ്ടാകുമ്പോഴാണ്‌ പ്രജ്ഞ അന്ത:സ്ഥമാകുന്നത്‍.  വ്യഷ്ടിയില്‍ ഇതിനെ വൈശ്വാനരന്‍ എന്നും സമഷ്ടിയില്‍ പ്രാജ്ഞന്‍ എന്നും പറയുന്നു.

ദ്ര്‌ശ്യ പ്രപഞ്ചത്തില്‍ കാണപ്പെടുന്ന സകലതും പരമേശ്വരന്റെതന്നെ സ്ഥൂലമായ രൂപമാണ്‌. എല്ലാം പരമേശ്വരന്‍ തന്നെ എന്ന്‍ ശ്രുത്യര്‍ഥം. അതുകൊണ്ട്‍ കാണപ്പെടുന്ന ഒന്നിനേയും നിന്ദിയ്ക്കരുത്‍. എന്തിനെയെങ്കിലും നിന്ദിയ്ക്കുന്നുവെങ്കില്‍ അത്‍ ഈശ്വര നിന്ദതന്നെ, അത്‍ എന്നെത്തന്നെ നിന്ദിയ്ക്കലാണ്‌.  ഒരാള്‍ മറ്റൊരാളെ പോടാ പട്ടീ എന്ന്‍ വിളിയ്ക്കുന്നുവെങ്കില്‍ വിളിയ്ക്കുന്നവന്റെ രൂപം മറ്റേവനില്‍ കാണ്ടതുകൊണ്ടാണ്‌ ആ വിളി വരുന്നത്‌.  ആരെയാണോ വിളിയ്ക്കുന്നത്‍ അവനില്‍ വിളിയ്ക്കുന്നവന്റെ സ്വരൂപം വിളിയ്ക്കുന്നവന്‍ കാണുന്നു. ജഗത്തില്‍ കാണപ്പെടുന്ന എല്ലാറ്റിലും ഈശ്വരന്‍ ഉണ്ട്‍എന്നല്ല അറിയേണ്ടത്‍ മറിച്ച്‍ ജഗത്തിലെ സകലതും ഈശ്വരന്‍തന്നെയാണ്‌ എന്നാണ്‌ അറിയേണ്ടത്‌. ഈശാവാസ്യമിദം സര്‍വ്വം എന്ന ശ്രുതിവാക്യം ആ തലത്തിലേ അര്‍ഥവത്താകൂ. എല്ലാ വസ്തുവിലും ഈശ്വരന്‍ ഇരിയ്ക്കുന്നു എന്നു പറയുമ്പോള്‍ വസ്തുവില്‍ എവിടേയോ ഒരു മൂലയ്ക്ക്‍ ഈശ്വരന്‍ ഇരിയ്ക്കുന്നു എന്ന്‍ ധരിയ്ക്കാനിടയാവും, അപ്പോള്‍ മറ്റ്‍ ഭാഗങ്ങളില്‍ ഈശ്വര അഭാവം ഉള്ളതായി ഭാസിയ്ക്കും. അത്‌ ഈശ്വര നിഷേധത്തിനുതന്നെ കാരണഭൂതമാകും. ബാഹ്യമായി ദ്ര്‌ഷ്ടമാകുന്നവ എല്ലാം വിഷയങ്ങളാണ്‌. ആ വിഷയങ്ങളെ പ്രകര്‍ഷേണ അറിയുന്ന പ്രക്രിയ, അതുതന്നെയാണ്‌ ആ വിഷയങ്ങളെ അനുഭവിക്കല്‍. വിഷയാനുഭവമാണ്‌ വിഷയ അറിവ്‌. അനുഭവിയ്ക്കാതെ അറിവില്ല. വിഷയജ്ഞാനം വിഷയാനുഭവത്തില്‍നിന്നേ സംജാതമാകൂ. അനുഭവത്തിന്റെ അഭാവത്തില്‍ കിട്ടുന്നതൊന്നും അറിവല്ല, വെറും സൂചനകള്‍ മാത്രം. സൂചനകളെല്ലാം അഹങ്കാരവര്‍ദ്ധകങ്ങള്‍ മാത്രം.  അനുഭവിയ്ക്കുന്നതാരാണോ അതാണ്‌ പരമേശ്വരന്റെ ജാഗ്രത്‍ സ്വരൂപം. അതിനെ വൈശ്വാനരന്‍ എന്ന്‍ പറയുന്നു.

ഇതുതന്നെ ഗീതയിലും ഭഗവാന്‍ പറയുന്നു. 

അഹം വൈശ്വാനരോ ഭൂത്വാ പ്രാണിനാം ദേഹമാശ്രിത, പ്രാണാപാന സമായുക്താം പചാമ്യന്നം ചതുര്‍വിധം. 

എല്ലാ പ്രാണികളുടേയും, എല്ലാ ജീവജാലങ്ങളുടേയും, ജീവനുള്ളതും ജീവനില്ലാത്തതുമായവയുടെയൊക്കെ ദേഹത്തെ ആശ്രയമാക്കിക്കൊണ്ട്‍ അവ ഭുജിയ്ക്കുന്നതിനെ, വൈശ്വാനര രൂപത്തില്‍ ഇരുന്നുകൊണ്ട്‍ ഞാന്‍ തന്നെയാണ്‌ അനുഭവിയ്ക്കുന്നത്‍.  

പ്രാണിനാം എന്ന ശബ്ദത്തിന്‌‍ പ്രാണിയ്ക്കുന്നതും പ്രാണിയ്ക്കാത്തതും എന്ന വ്യാപക അര്‍ഥമാണ്‌ ; പ്രാണന്‍ ഉള്ളതും ഇല്ലാത്തതുമായത്‍ മുഴുവനും എന്നുതന്നെ എടുക്കണം, കാരണം പരമേശ്വരന്‌ തന്റെതന്നെ രചനയായതുകൊണ്ട്‍ കല്ലിലും മണ്ണിലും മരത്തിലും ജലത്തിലും ജീവികളിലും ഭേദഭാവന ഉണ്ടാവില്ലല്ലൊ. 

ഈ ശ്ലോകം വളരെ വ്യാപകമായിട്ടാണ്‌ ഗീതയില്‍ പ്രയോഗിച്ചിട്ടുള്ളത്‌. അത്‍ അങ്ങിനെയല്ലെങ്കില്‍ മണ്ണിലും വിണ്ണിലും ഒന്നും ഈശ്വരനില്ല എന്ന വ്യാഖ്യാനത്തിന്‌ ആക്കംകൂട്ടും.

പരമേശ്വരന്‍ വന്ദനീയമായതുകൊണ്ട്‍, ആ പരമേശ്വനാല്‍ രചിയ്ക്കപ്പെട്ടിട്ടുള്ള നാമരൂപാത്മകമായി ഏതെല്ലാമുണ്ടോ അതെല്ലാം വന്ദനീയംതന്നെ. അങ്ങിനെ വരുമ്പോള്‍ കല്ലുകൊണ്ടോ ദാരുകൊണ്ടോ ലോഹംകൊണ്ടോ മറ്റെന്തെങ്കിലും പദാര്‍ഥത്തെക്കൊണ്ടോ ഉണ്ടാക്കിയ സാകാരരൂപം എന്തുതന്നെ പേരിട്ട്‍; ഭജിയ്ക്കുകയോ കീര്‍ത്തിയ്ക്കുകയോ ആരാധിയ്ക്കുകയോ പൂജിയ്ക്കുകയോ ഒക്കെ ചെയ്താലും, അതെല്ലാം സാധുതന്നെയാണ്‌. ജാഗ്രദധിഷ്ഠിതമായി  ചെയ്യുന്ന ഈ കര്‍മ്മങ്ങളിലൂടെ മുന്നേറുമ്പോള്‍ മാനവന്‍ നിരാകാരമായ പരമേശ്വരന്റെ രണ്ടാമത്തെ പാദത്തെ അറിയാന്‍ തുടങ്ങുന്നു. ആദ്യപാദം രണ്ടാമത്തെ പാദത്തില്‍ വിലീനമാകുന്നു.  

ആ ബ്രഹ്മത്തിന്‌ ഏഴ്‍ അങ്‍ഗങ്ങളുണ്ടെന്ന്‍ പറയുന്നു.  ജ്ഞാനേന്ദ്രിയം കര്‍മേന്ദ്രിയം പ്രാണന്‍ മനസ്സ്‍ ബുദ്ധി ചിത്തം അഹങ്കാരം, ഇതെല്ലാമാണ്‌ ഏഴ്‍ അങ്‍ഗങ്ങള്‍.  ഈ ഏഴ്‍ അങ്‍ഗങള്‍ക്കുംകൂടി ആഹരിയ്ക്കാനായി പത്തൊമ്പത്‍ മുഖ (വായ) ങ്ങളുണ്ട്‍.  അഞ്ച്‍ ജ്ഞാനേന്ദ്രിയം അഞ്ച്‍ കര്‍മേന്ദ്രിയം അഞ്ച്‍ പ്രാണന്‍ മനസ്സ്‍ ബുദ്ധി ചിത്തം അഹങ്കാരം, ഇങ്ങനെ ഏകോനവിംശതിമുഖ - പത്തൊമ്പത്‍ മുഖങ്ങളുണ്ട്‍. മുഖം(വായ) എന്ന്‍ പറയുമ്പോള്‍ വിഷയങ്ങളെ അറിയാനും അനുഭവിയ്ക്കാനുമുള്ള സ്വീകരണി എന്ന്‍ അര്‍ഥം.  അറിയല്‍ തന്നെയാണ്‌ അനുഭവിയ്ക്കല്‍. 

ആ വൈശ്വാനരനല്ലാതെ ഇവിടെ മറ്റൊന്നും തന്നെ ഇല്ല എന്ന്‍ ഗീതയിലും കാണാം -

യച്ചാപി സര്‍വ്വഭൂതാനാം ബീജം തദഹമര്‍ജ്ജുന
ന തദസ്തി വിനാ യത്‍സ്യാന്മയാ ഭൂതം ചരാചരം   ഭ്.ഗീ.10.39

ഭൂതങ്ങള്‍ക്കെല്ലാം ആദികാരണമായിട്ടുള്ളത്‍ ഞാനാണ്‌. ഞാനില്ലാതെ ജംഗമമോ സ്ഥാവരമോ ആയ ഒരു കാര്യവും ഇവിടേയും എവിടേയും ഇല്ല.  സമഷ്ഠിയില്‍ മാത്രമല്ല ഇത്‍ കാണേണ്ടത്‌. വ്യഷ്ടിയിലും ഇതുതന്നെ സിദ്ധാന്തം.  എന്നിലെ അഹം ഉണരുമ്പോള്‍ മാത്രമേ ദ്രവ്യങ്ങളും കാണുകയുള്ളു. ഞാനില്ലാതെ ഒരു സ്ഥാവരവും ഇല്ല ജംഗമവും ഇല്ല. 

ബ്രഹ്മാണ്ഡകോടികള്‍ മുഴുവനുംകൂടി ആ വിശ്വനരന്റെ ഒരു കാലംശം മാത്രമാണെന്ന്‍ ഗീതയിലും കാണാം -

വിഷ്ടഭ്യാഹമിദം ക്ര്‌ത്സ്‍ന മേകാംശേന സ്ഥിതോ ജഗത്‌  

ബ്രഹ്മാണ്ഡകോടികള്‍ കളിയാടുന്ന ഈ ലോകം മുഴുവന്‍ നിലനിര്‍ത്തിപോരുന്നത്‍ എന്റെ  ഏകാംശം, നാലില്‍ ഒരംശം, മാത്രമാണ്‌. 

ഇവിടെ ഏകാംശേന എന്ന സംജ്ഞയെ ശ്രുത്യധിഷ്ഠിതമായി, വേദാന്തപരമായി കാണണം. ഇതും നാലില്‍ഒരു ഭാഗം എന്ന അര്‍ഥത്തിലാണ്‌ പ്രയോഗിച്ചിട്ടുള്ളത്‍. ഗീതയും ഒരു വേദാന്തഗ്രന്ഥം തന്നെയാണെന്ന്‍ പണ്ഡിതമതം. 

ജാഗ്രത്തായിരിയ്ക്കുന്ന ഈ ജഗത്‍ പരമാത്മാവിന്റെ ബാഹ്യമഹിമയാണെന്നുകൂടി ഈ മന്ത്രത്തിന്‌ അര്‍ഥമുണ്ട്‍. അതിനെ അറിയുന്നത്‍ പത്തൊമ്പത്‍ മുഖത്തിലൂടെ. അത്‍ വെറും അറിയലല്ല. പ്രകര്‍ഷേണയുള്ള അറിവാണ്‌. പരമാത്മാവിന്റെ ബാഹ്യമഹിമയെ ജീവാത്മാവിന്‌ അറിയാന്‍ സാധ്യമല്ല എന്ന്‍ വ്യംഗ്യാര്‍ഥം. 

ജീവാത്മാവിന്റെ മഹിമ എന്താണ്‌. ഒരു ആയിരമോ രണ്ടായിരമോ ഏക്കര്‍ സ്ഥലവും കുറെ കെട്ടിടങ്ങളും അതുപോലുള്ള മറ്റു പലതും. ഇതില്‍ ഒതുങ്ങുന്നതാണത്‍.  എന്നാല്‍ എന്റെ മഹിമയ്ക്ക്‍ അടിസ്ഥാനമായിട്ടുള്ള സകല ദ്രവ്യങ്ങളും അതിലിരിയ്ക്കുന്ന ഞാനും അടക്കം, ആ പരമേശ്വരന്റെതന്നെ ബാഹ്യമായ മഹിമയാണ്‌.  ഈ ലോകത്തിലുള്ളതിനെ മുഴുവനും അറിയാന്‍തന്നെ ജീവാത്മാവിന്‌ സാധ്യമല്ല. അനന്തമായി സ്ഥിതിചെയ്യുന്ന ഈ ജാഗ്രത്‍ ജഗത്തിനെ അറിയാന്‍ ജീവാത്മാവിന്‌ കഴിവില്ല എന്ന്‍ ശ്രുതി.  നാമരൂപാത്മകമായി ഈ ജാഗ്രത്‍ ജഗത്തിലവതരിച്ച പൂര്‍ണ്ണബ്രഹ്മസ്വരൂപനായ ശ്രീക്ര്‌ഷ്ണനെ അറിയുന്നതില്‍ ബ്രഹ്മാവിനുപോലും അമളി പറ്റിയിട്ടുണ്ട്‍. ആ പരമേശ്വരനെ വ്യഷ്ഠിയില്‍ വൈശ്വാനരന്‍ എന്ന്‍ പറയും. ആ വൈശ്വാനരന്‍ സ്ഥൂലമായ വിഷയങ്ങളെ ഭുജിയ്ക്കുന്നു. അന്നം സ്ഥൂലമാണ്‌. എന്നാല്‍ ശബ്ദം സ്ഥൂലമല്ലല്ലൊ എന്നിരുന്നാലും ജ്ഞാനേന്ദ്രിയങ്ങള്‍ ഭുജിയ്ക്കുന്നു എന്ന്‍ പറയുന്നത്‍ എങ്ങിനെ ശരിയാകും.  ഏതൊരു ദ്രവ്യവും സ്ഥൂലമാണെന്നത്‍ ശരിതന്നെ. ശബ്ദസ്പര്‍ശരൂപരസഗന്ധാദി അഞ്ച്‍ വിഷയങ്ങളും സ്ഥൂലം തന്നെയാണ്‌. അന്നത്തെ അപേക്ഷിച്ച്‍ ഇത്‍ അഞ്ചും ദ്ര്‌ശ്യമാത്രയില്‍ സൂക്ഷ്മമാണെന്ന്‍ പറയും. എന്നാല്‍ ഈ അഞ്ചും വേറെ വേറെ നില്‍ക്കുമ്പോള്‍ സ്ഥൂലം തന്നെയാണ്‌. സൂക്ഷ്മതയും സ്ഥൂലതയും ആപേക്ഷികം മാത്രമാണ്‌. ഇന്ദ്രിയങ്ങളെല്ലാം പരിമിതിയുള്ളതാണ്‌. പരിമിതിയുള്ളതെല്ലാം സ്ഥൂലത്തിന്റെ പരിധിയില്‍ പെടുന്നു. അപരിമേയമായ വൈശ്വാനരനെ പൂര്‍ണമായി അറിയാന്‍ പരിമേയമായ പത്തൊമ്പത്‍ മുഖങ്ങള്‍ക്കും സാധ്യമല്ല. 

ഭാരതീയ ദാര്‍ശനിക പഠനങ്ങളില്‍ വൈശ്വാനര ദര്‍ശനത്തിന്‌ അതിമഹത്തായ സ്ഥാനം ഋഷീശ്വരന്മാര്‍ കല്‍പ്പിച്ചിട്ടുണ്ട്‌. സര്‍വ്വ പ്രാണികളും വിഷയങ്ങളെ, അന്നത്തെ, അന്വേഷിയ്ക്കുന്നത്‍ ആ പ്രാണിയുടെ ഉള്ളില്‍ വിരാജിയ്ക്കുന്ന വൈശ്വാനരന്റെ ആഗ്രഹവും ആവശ്യവും പൂര്‍ത്തീകരിക്കാനും അതിനെ പ്രീതിപ്പെടുത്താനുമാണ്‌. പൂക്കള്‍ വിടരുമ്പോള്‍ അതിലെ തേന്‍ കുടിയ്ക്കാന്‍ വണ്ടുകള്‍ ഓടിയെത്തുന്നത്‍ ആ വണ്ടിന്റെ കര്‍മസൈദ്ധാന്തികത കൊണ്ടല്ല മറിച്ച്‍ അതിനുള്ളിലെ വൈശ്വാനരന്‍ അതിനെ അവിടേയ്ക്ക്‍ വലിച്ചിഴച്ച്‍ കൊണ്ടുവരികയാണ്‌. പൂക്കളിലെ തേന്‍ കുടിയ്ക്കുമ്പോള്‍ വണ്ടല്ല ത്ര്‌പ്തിയടയുന്നത്‍, ആ വണ്ടിലിരിയ്ക്കുന്ന  വൈശ്വാനരന്‍ ത്ര്‌പ്തനാവുകയാണ്‌. എല്ലാത്തിന്റേയും ഋദയാന്തര്‍ഭാഗത്തിരിയ്ക്കുന്ന വൈശ്വാനരന്‍ അതി സൂക്ഷ്‍മവും അത്യന്തപ്രകാശകവുമാണ്‌.

ക്ര്‌ഷ്ണ യജ്ജുര്‍വേദാന്തര്‍ഗതമായ തൈത്തരീയ ആരണ്യകത്തില്‍ ഈ വൈശ്വാനര അഗ്നിയെ വളരെ ഭംഗിയായി സരളമായി വരച്ചു കാണിയ്ക്കുന്നുണ്ട്‍ -൦

സന്തതം സിരാഭിസ്തു ലംബത്യാ കോശ സന്നിഭം, 
തസ്യാന്തേ സുഷിരം സൂക്ഷ്മം തസ്മിന്‍ സര്‍വ്വം പ്രതിഷ്ഠിതം.

താമരമൊട്ടിനു തുല്യമായ ഋദയം ചുറ്റും നാഡികളാല്‍ ചുറ്റപ്പെട്ട്‍ തൂങ്ങിക്കിടക്കുന്നു. അതിന്റെ മധ്യത്തില്‍ സൂക്ഷ്മമായ ഒരു ദ്വാരമുണ്ട്‍, അതിലാണ്‌ എല്ലാം നില നില്‍ക്കുന്നത്‍, തസ്മിന്‍ സര്‍വ്വം പ്രതിഷ്ഠിതം, അതിലാണ്‌ സര്‍വ്വം പ്രതിഷ്ഠിതമായിരിക്കുന്നത്‍.

തസ്യമധ്യേ മഹാനഗ്നിര്‍ വിശ്വാര്‍ച്ചിര്‍ വിശ്വതോ മുഖ: സോഽഗ്രഭുഗ്‌ വിഭജന്‍  തിഷ്ഠന്നാഹാരമജര കവി:

അതിന്റെ മധ്യത്തില്‍, ഋദയമധ്യത്തില്‍, മഹത്തായ അഗ്നി‍, എല്ലായിടത്തേയ്ക്കും ജ്വാലകളോട്‍ കൂടിയ അഗ്നി, 
എല്ലാ ഭാഗങ്ങളിലേയ്ക്കും മുഖ (വായ) ങ്ങളോടു കൂടിയ അഗ്നി, അത്‍  (കിട്ടിയതിനെ)  ആദ്യം ഭക്ഷിയ്ക്കുന്നതും, ആഹാരത്തെ വിഭജിയ്ക്കുന്നതും  ആയി സ്ഥിതിചെയ്യുന്നു.

തിര്യഗൂര്‍ദ്ധ്വമധ്: ശായീ രശ്മയസ്തസ്യ സന്തത:, 
സന്താപയതി സ്വം ദേഹമാപാദ തലമസ്തകം 

തസ്യമധ്യേ വഹ്നിശിഖാ അണീയോര്‍ദ്ധ്വാ വ്യവസ്ഥിതാ

നീലതോയദ മധ്യസ്ഥാ വിദ്യുല്ലേഖേവ ഭാസ്വരാ
നീവാര ശുകവര്‍ത്തന്വീ പീതാ ഭാസ്വത്യണൂപമാ

ആഹാരത്തെ ദഹിപ്പിച്ച്‍ ദേഹത്തില്‍ മുഴുവന്‍ വ്യാപിപ്പിയ്ക്കുന്നതും ഒരിയ്ക്കലും ജീര്‍ണ്ണമാകാത്തതും സര്‍വ്വദര്‍ശിയുമായി സ്ഥിതിചെയ്യുന്ന അഗ്നി തന്റെ ദേഹത്തെ അടിമുതല്‍ മുടിവരെ ചൂടുള്ളതാക്കി തീര്‍ക്കുന്നു. ആ അഗ്നിയുടെ, തലങ്ങും വിലങ്ങും, മേലോട്ടും കീഴോട്ടും പരന്നിരിയ്ക്കുന്ന രശ്മികള്‍ എല്ലായിടത്തും വ്യാപിച്ചിരിയ്ക്കുന്നു. ആ അഗ്നിയുടെ മധ്യത്തില്‍ അത്യന്തസൂക്ഷ്മമായിട്ടുള്ളതും കാര്‍മേഘത്തിന്റെ മധ്യത്തിലുള്ള മിന്നല്‍പോലെ ശോഭിയ്ക്കുന്നതും വരിനെല്ലിന്റെ അറ്റം പോലെ ക്ര്‌ശമായിട്ടുള്ളതും മഞ്ഞനിറത്തിലുള്ളതും സൂക്ഷ്മവസ്തുക്കള്‍ക്ക്‍ ഉപമയായിട്ടുള്ളതുമായ അഗ്നിശിഖ സ്ഥിതിചെയ്യുന്നു. 

ഈ ജാഗ്രത്‍ജഗത്തിലെ ഈശ്വര രചനയായ മനുഷ്യനില്‍ ആ പരമേശ്വരന്റെ വൈശ്വാനര രൂപമാണ്‌, അല്ലെങ്കില്‍, പ്രകടീരൂപമാണ്‌ ഉള്ളത്‍. മനുഷ്യാത്മാവിന്റെ ഋദയഗുഹരത്തില്‍ അത്യന്തം ശോഭിയ്ക്കുന്നതും തരുണാരുണ വര്‍ണ്ണത്തോടുകൂടിയതും വരിനെല്ലിന്റെ അറ്റം പോലെ ക്ര്‌ശമായിട്ടുള്ളതുമായ വിശ്വനരന്‍. അഗ്നിയുടെ മധ്യത്തിലുള്ള ഒരു ശിഖ എന്ന്‍ ഇവിടെ പ്രത്യേകം പറഞ്ഞിരിയ്ക്കുന്നു, തസ്യ മധ്യേ വഹ്നിശിഖ എന്ന്‍. ഇതുതന്നെ ശ്വേതാശ്വതര ഉപനിഷത്തില്‍

വാലാഗ്രശതഭാഗസ്യ ശതധാ കല്പിതസ്യ ച, ഭാഗോ ജീവ: സ വിജ്ഞേയ: സ ചാനന്ത്യായ കല്‍പതേ 

എന്ന്‍ പറഞ്ഞിരിയ്ക്കുന്നത്‍.  ഒരു രോമത്തിന്റെ അറ്റത്തെ ലക്ഷമായി ഭാഗിച്ചാല്‍ എത്രസൂക്ഷ്മമായിരിയ്ക്കുമോ അത്രയും സൂക്ഷ്‍മമാണെന്ന്‍ അര്‍ഥം. ഇതുതന്നെയാണ്‌ മുകളില്‍ പറഞ്ഞിട്ടുള്ള, സൂക്ഷ്‍മ വസ്തുക്കള്‍ക്ക്‍ ഉപമയായിട്ടുള്ള അഗ്നിശിഖ എന്ന്‍ വിശേഷിപ്പിച്ചിട്ടുള്ളത്‍. അത്രയും സൂക്ഷ്മമായതുകൊണ്ട്‍ ഇതിനെ ഗ്രഹിയ്ക്കുക എന്നത്‍ ബുദ്ധികൊണ്ട്‍ സാധ്യമല്ല. ബ്രഹ്മത്തിന്റെ കാലംശമാകുന്ന ഇക്കാണുന്ന ജഗത്തിനെത്തന്നെ ഗ്രഹിയ്ക്കാന്‍ ജീവാത്മക്കള്‍ക്ക്‍ കഴിയുകയില്ല, കഴിയുന്നില്ല, പിന്നെ എങ്ങിനെയാണ്‌ ആ ബ്രഹ്മത്തിന്റെ ബാക്കിയുള്ള മുക്കാലംശത്തെ അറിയുക. മനുഷ്യന്‌ ദ്ര്‌ഷ്ടമായ  ബ്രഹ്മത്തിന്റെ  ഈ കാലംശത്തെ അറിയുന്നത്‌ ബ്രഹ്മവിദ്യതന്നെ എന്ന്‍ ധരിക്കണം. ജാഗ്രത്താകുന്ന പ്രാപഞ്ചിക വസ്തുക്കളെ ശരിക്കും അറിഞ്ഞുകഴിഞ്ഞാല്‍ ഈശ്വരന്റെ ബാക്കിയുള്ള മുക്കാലംശത്തെ അറിയാന്‍ പ്രത്യേകമായി ഒന്നും ചെയ്യേണ്ടതായി വരില്ല. കടലിലെ ഒരു തുള്ളി ജലത്തെ അറിഞ്ഞാല്‍ മുഴുവന്‍ ജലത്തേയും അറിയാമല്ലൊ.  

അടുക്കളയില്‍ അടച്ചുവെച്ചിരിയ്ക്കുന്ന പാത്രത്തിലെ ശര്‍ക്കരയില്‍ എവിടുന്നോ ഉറുമ്പ്‍ ഓടി എത്തുന്നത്‍ ആ ഉറുമ്പിന്റെ  കര്‍മനൈപുണ്യം കൊണ്ടല്ല, അതിന്റെ ഋദയാന്തര്‍ഗുഹയിലിരിയ്ക്കുന്ന വിഷയങ്ങളെ ഭുജിയ്ക്കുന്ന വൈശ്വാനര പ്രേരിതമായിട്ടാണ്‌. എത്രയോ ദൂരത്ത്‍ തനിയ്ക്കുള്ള വിഷയം ഇരിയ്ക്കുന്നു എന്ന്‍ പ്രാണികള്‍ അറിയുന്നത്‍ ആ വൈശ്വാനരന്‍ ബഹിഷ്‍പ്രജ്ഞനായതുകൊണ്ടാണ്‌. ശബ്ദസ്പര്‍ശരൂപരസഗന്ധാദി അഞ്ച്‍ വിഷയങ്ങളും എവിടെയാണോ ഉപലബ്ധമാകുന്നത്‍ എന്ന്‍ പ്രകര്‍ഷേണ അറിയുന്ന ശക്തിവിശേഷമാണ്‌ വൈശ്വാനരന്‍.  ആധുനിക മാനവന്‍ ഒഴികെ, മറ്റെല്ലാ പ്രാണികള്‍ക്കും താന്താങ്ങളുടെ അന്നം എവിടെയാണ്‌ ഉള്ളതെന്ന്‍ അറിയാം. ഒരു സ്കൂളിലോ കോളേജിലോ യൂണിവേഴ്‍സിറ്റിയിലോ ഒന്നും പോയിട്ടല്ല അതൊക്കെ പഠിച്ചത്‍.  മനുഷ്യനും ആ അറിവ്‍ ഉണ്ടായിരുന്നു. വിഷയസുഖത്തെ തേടി തെണ്ടിയതുകൊണ്ട്‍ അവന്‍ തെണ്ടിയായി. ഉണ്ടായിരുന്ന അറിവിനെ എല്ലാം മുച്ചൂടും മുടിച്ചു.  എന്റെ കയ്യില്‍നിന്ന്‍ ഒരു വറ്റ്‍, അന്നത്തിന്റെ ഒരു നേരിയ അംശം, താഴെ വീണു, അത്‌ ഇനി എനിയ്ക്ക്‍ ഭോഗിയ്ക്കാന്‍ പറ്റില്ല്യാ എന്ന്‍ ഞാന്‍ നിശ്ചയിച്ചുകഴിഞ്ഞാല്‍, ആ നിമിഷം, ആ അന്നത്തിന്റെ അത്താവ്‍ (അത്താവ്‍ = അദിയ്ക്കുന്നവന്‍) അത്‍, എവിടെയാണോ ഉള്ളത്‍, അവിടെനിന്നും യാത്ര പുറപ്പെട്ടുകഴിഞ്ഞു, എന്നതാണ്‌ വൈശ്വാനരദര്‍ശനത്തിന്റെ സത്ത. 

ഓരോ തലമുറ കഴിയുന്തോറും മനുഷ്യന്‍ അറിവില്ലായ്മയിലേയ്ക്ക്‍ നീങ്ങുന്നു. എനിയ്ക്കുള്ള അറിവിനേക്കള്‍ എന്റെ അച്ഛന്‌ അറിവുണ്ടായിരുന്നു. എന്റെ അച്ഛച്ഛന്റെ അറിവ്‍ എന്റെ അച്ഛന്‌ ഇല്ല.   ആയിരക്കണക്കിന്‌ വര്‍ഷങ്ങള്‍ക്ക്‍ മുമ്പ്‍ ഉണ്ടായതെന്ന്‍ വിശ്വസിക്കപ്പെടുന്ന വേദവാണികളെ ഇന്നത്തെ ജനങ്ങള്‍ക്ക്‍ മനസ്സിലാക്കാന്‍ പറ്റുന്നില്ല എന്ന പരമാര്‍ത്ഥത്തെ എല്ലാവരും അംഗീകരിക്കുന്നുണ്ടല്ലൊ. അതിന്റെ അര്‍ത്ഥം അന്നത്തെ ജനപഥം എത്രകണ്ട്‍ ബ്രഹ്മലീനരായിരുന്നു എന്നാണ്‌ ചിന്തിയ്ക്കേണ്ടത്‍.

ആരോഗ്യശാസ്ത്രത്തിലും അവയവങ്ങളില്‍ മുഖ്യമായിട്ടുള്ളത്‍ ഋദയം തന്നെ. ആ ഋദയത്തില്‍ത്തന്നെയാണ്‌ സകലരോഗശമനകാരിയായ, സര്‍വ്വശക്തമാനായ ധന്വന്തരീ വാസം. പഞ്ചഭൂത സംഭൂതമായ എല്ലാ ഔഷധങ്ങളും ആദ്യം ധന്വന്തരിതന്നെ ഭുജിയ്ക്കുന്നു.   

ഭക്തിഭാവേന ആത്മവിചാരം ചെയ്താലും ദിവിസൂര്യസഹസ്രസ്യമായ പരമേശ്വര ചൈതന്യം ഋദയഗുഹരത്തില്‍ മിന്നിത്തിളങ്ങുന്നു എന്ന്‍ എല്ലാവരും പാടിയിട്ടുണ്ട്‍. താന്ത്രികമായി ചിന്തിച്ചാലും ഋദയത്തില്‍നിന്ന് നൂറ്‍ നാഢികളും അവയ്ക്ക്‍ ഓരോന്നിനും നൂറ്റൊന്നുവീതം ശാഖാനാഡികളും ഓരോ ശാഖാനാഡിയ്ക്കും എഴുപത്തിരണ്ടായിരംവീതം പ്രതിശാഖാനാഡികളും കൊണ്ട്‍ ഊടുംപാവും പോലെ നില്‍ക്കുന്നതാണ്‌ ശരീരമെന്ന്‍ കാണാം. തന്ത്രത്തിലെ  അങ്‍ഗന്യാസ കരന്യാസങ്ങള്‍ മുഴുവനും ഋദയഭാഗത്തെ സ്പര്‍ശിച്ചുകൊണ്ടാണല്ലൊ വിഭാവനം ചെയ്തിട്ടുള്ളത്‌.

വിശന്നു വലയുന്ന ഒരു ജീവിയ്ക്ക്‍, ഒരു മനുഷ്യന്‌, അഗ്നികൊണ്ട്‍ തപിയ്ക്കുന്ന അവന്റെ ജഠരാഗ്നിയെ ശാന്തമാക്കാന്‍ അന്നം വിളമ്പിക്കൊടുത്ത്‍, അവന്‍ അത്‍ കഴിയ്ക്കുന്നത്‍ കാണുന്നത്ര സന്തോഷം കൊട്ടുക്കുന്നവന്‌ അവന്‍ സ്വയം കഴിയ്ക്കുമ്പോള്‍ കിട്ടുന്നില്ല.  ഒരു പട്ടി മലം തിന്നുന്ന സന്തോഷത്തോടെ മനുഷ്യന്‌ ആഹാരം കഴിയ്ക്കാന്‍ സാധ്യമല്ല. ഒരു പന്നി ഇണചേരുന്ന സന്തോഷത്തോടെ മനുഷ്യന്‍ ഇണചേരാന്‍ സാധ്യമല്ല. ആകാശത്ത്‍ നിന്ന്‍ പതിയ്ക്കുന്ന മഅത്തുള്ളികള്‍ ഒരു വേഴാമ്പല്‍ തന്നിലേയ്ക്ക്‍ ആവാഹിയ്ക്കുന്നത്ര ദാഹത്തോടെ മനുഷ്യന്‌ പറ്റില്ല. ഭാരതീയ ദാര്‍ശനിക ഗ്രന്ഥങ്ങളില്‍ അത്യന്തം മഹിമയോടെ ഓതിയിട്ടുള്ള ഒരു സംജ്ഞയാണ്‌ വൈശ്വാനര സങ്കല്‍പം.

അത്സ്യന്നം പശ്യസി പ്രിയം, അത്യന്നം പശ്യസി പ്രിയം, 
ഭവത്യസ്യ ബ്രഹ്മവര്‍ച്ചസം കുയേ
ഏതമേവാമാത്മാനം വൈശ്വാനര മുപാസതേ   - ഛാന്ദോഗ്യം

ഈ വൈശ്വാനരനാകുന്ന ആത്മാവിനെ ആര്‌ ഉപാസിയ്ക്കുന്നുവോ അവന്‍ അന്നം ഭക്ഷിയ്ക്കും, പ്രിയത്തോടെ ഭക്ഷിയ്ക്കും. സംഹിതകള്‍ കര്‍മ്മകാണ്ഡപ്രചോദിതങ്ങളായതുകൊണ്ട്‍ യാജ്ഞികരെ കര്‍മകാണ്ഡികളെന്ന്‍ പറയും. യജ്ഞകര്‍മ്മം സമസ്ത ലോകത്തിനും വേണ്ടിയാണ്‌. യജ്ഞത്തിനുള്ള സംഭാരങ്ങള്‍ ശേഖരിയ്ക്കുകയും യാഗാഗ്നിയ്ക്ക്‍ സമര്‍പ്പിയ്ക്കുകയും ചെയ്യുകയാണ്‌ അതിന്റെ രീതി. യജ്ഞകുണ്ഡത്തിലേയ്ക്കര്‍പ്പിയ്ക്കുന്ന ഹവിസ്സ്‍ വൈശ്വാനര ദര്‍ശനം ഉള്‍ക്കൊള്ളാതെ ചെയ്യുകയാണെങ്കില്‍ ആ അര്‍പ്പണത്തെ വൈശ്വാനരനാകുന്ന ഈശ്വരന്‍ ഉള്‍ക്കൊള്ളില്ല എന്ന്‍ ഛാന്ദോഗ്യ ഉപനിഷത്ത്‍ അര്‍ഥശങ്കയ്ക്കിടയില്ലാതെ ഉച്ചത്തിലോതുന്നുണ്ട്‍. യജ്ഞത്തിനായി ഒരുക്കി വെച്ചിട്ടുള്ള നെയ്യ് ശര്‍ക്കര മധു നാളികേരം തുടങ്ങിയ സംഭാരങ്ങള്‍ അതിലേയ്ക്ക്‍ ഓടിയണയുന്ന ഉറുമ്പ്‍ പാറ്റ തുടങ്ങിയ വൈശ്വാനരസ്വരൂപങ്ങളായ പ്രാണികള്‍ക്ക്‍ കൊടുക്കാതെ അഗ്നികുണ്ഡത്തില്‍ ഹോമിയ്ക്കുന്നത്‍ -

സ യ ഇദമവിദ്വാനഗ്നിഹോത്രം ജുഹോതി
യഥാഽങ്‍ഗാരാനപോഹ്യ ഭസ്‍മനി
ജ്ജുഹുയാത്‍ താദ്ര്‌ക്‌ തത്‍ സ്യാദ്‌    - ഛാന്ദോഗ്യം

ആരാണോ ഈ വൈശ്വാനര ദര്‍ശനം അറിയാതെ അഗ്നിഹോത്രത്തെ ഹോമിയ്ക്കുന്നത്‍ അവന്റെ അഗ്നിഹോത്രം കനലുകള്‍ നീക്കിയിട്ട് ചാമ്പലില്‍ ഒഴുക്കിക്കളയുന്നുവോ, അതിനു തുല്യമാണ്‌.   

അഗ്നിഹോത്രത്തിന്‌ ഹോമകര്‍മ്മം എന്ന്‍ മാത്രം അര്‍ഥമെടുക്കുന്നത്‌ വിഡ്ഡിത്തമാവും.   ദ്രവ്യങ്ങള്‍കൊണ്ടുള്ള എല്ലാ ഹോമങ്ങളും എല്ലാ പൂജകളും അര്‍ച്ചനകളും നൈവേദ്യാദി സമര്‍പ്പണങ്ങളും അഗ്നിഹോത്രത്തിന്റെ വ്യാപകാര്‍ഥത്തില്‍ എടുക്കണം. എണ്ണയും നെയ്യും കത്തിച്ച്‍ കളയലും നാളികേരവും അവിലും നിവേദ്യവും പായസവും അടയും വടയും എല്ലാം ഇതിന്റെ പട്ടികയില്‍ വരും. വൈശ്വാനര പ്രേരണയാല്‍ വിശക്കുന്ന വയറുകൊണ്ട്‍ അമ്മയുടെ കാല്‍ക്കലേയ്ക്ക്‍ ഓടിയെത്തുന്ന കുട്ടികളെ തട്ടിമാറ്റി അതൊക്കെ ഹോമപൂജാദികള്‍ക്കായി നീക്കി വെയ്ക്കുന്നത്‍ വെറും വിഡംബനം, വേഷംകെട്ടല്‍ മാത്രമാണെന്ന്‍ വേദംതന്നെ ഓതുന്നു.

യാഗാദികള്‍ ചെയ്യണ്ട എന്നല്ല ഇതിനര്‍ത്ഥം. ജഗദീശ്വരന്റെ വൈശ്വാനരപ്രതീകമാകുന്ന ഈ ജഗത്തിലെ ജീവികള്‍ക്ക്‍ അന്നം കൊടുക്കാതെ ചെയ്യുന്ന സകല കര്‍മ്മങ്ങളും വിഡംബനങ്ങളാണെന്ന്‍ താല്പര്യം.  യജ്ഞത്തിനായി കൊണ്ടുവന്നിട്ടുള്ള നെയ്യ്‌ ശര്‍ക്കര ഇത്യാദികളില്‍, അത്‍ വെച്ചിരിയ്ക്കുന്നിടത്തേയ്ക്ക്‍ ഉറുമ്പുകള്‍ ഓടി എത്തുന്നുവെങ്കില്‍,  ആ ദ്രവ്യത്തിന്റെ അത്താവ്‍ ആ ഉറുമ്പാണെന്ന്‍ അറിഞ്ഞ്‍, ആ ഓടി എത്തുന്നത്‍  ആ  വൈശ്വാനരപ്രേരിതമാണെന്ന്‍ അറിഞ്ഞ്‍, അതിനുള്ള ഭാഗം കൊടുത്തുകൊണ്ട്‍ യജിയ്ക്കുന്നതില്‍ മാത്രമേ പ്രക്ര്‌തി ത്ര്‌പ്തയാവൂ, ഈശ്വരന്‍ ത്ര്‌പ്തനാകൂ, എന്നര്‍ത്ഥം. ഈശാവാസ്യമിദം സര്‍വ്വം തേന ത്യക്തേന ഭുഞ്ജിത: എന്ന്‍ യജ്ജുര്‍വേദം ഘോഷിക്കുന്നതിലെ ത്യക്തേന ഭുഞ്ജിത, ത്യജിച്ചുകൊണ്ട്‍ ഭുജിക്കുക എന്ന സംജ്ഞയും ഇതേ അര്‍ത്ഥത്തില്‍ മനസ്സിലാക്കണം.