സ്വന്തം അനുഭവം ഓര്‍മ്മിക്കുക
അഞ്ചോ പത്തോ അമ്പതോ നൂറോ ഇരുനൂറോ ഏക്കര്‍ സ്ഥലവും വീടും വളപ്പും, പറമ്പും, പാടവും, കുറെ കന്നും പശുക്കളും ആടും കോഴിയും പട്ടിയും പൂച്ചയും പത്തും പതിനഞ്ചും അംഗങ്ങളും ഇരുപതും ഇരുപത്തഞ്ചും ജോലിക്കാരും പുല്ലും നെല്ലും ചാമയും വാഴയും ഉഴുന്നും മുതിരയും ഇഞ്ചിയും മഞ്ഞളും എള്ളും കുരുമുളകും മുളകും പച്ചക്കറികളും തെങ്ങും കവുങ്ങും മോടനും പുഞ്ചയും കുറെ വിരുന്നുകാരും ബന്ധുക്കളും കൂട്ടും കൂട്ടായ്‍മകളും, എട്ടും പത്തും മക്കളും, എല്ലാ വിശേങ്ങളിലും കല്ല്യാണങ്ങളിലും മരണങ്ങളിലും അടിയന്തിരങ്ങളും ഒക്കെ പങ്കുകൊള്ളുകയും, ഇവരെയൊക്കെ സന്തോഷിപ്പിച്ചും, സ്വയം സമാധാനിച്ചും, ഒരു ആശുപത്രിയുടെ തിണ്ണയും നിരങ്ങാതെ, ടോക്കണെടുത്ത്‍ മണിക്കൂറുകളോളം ഡോക്‍ടറെ കാണാന്‍ കാത്ത്‍കെട്ടി കിടക്കാതെ, ശരീരത്തിന്റെ എവിടേയും വെട്ടികീറി മുറിയ്ക്കാതെ, ഒരു അവയവവും മുറിച്ചുകളയാതെ മുട്ടിന്റെ എല്ലും, വായിലെ പല്ലും ഒന്നും തേയാതെ, പ്രഷറോ പ്രമേഹമോ മറ്റ്‍ മാരകരോഗങ്ങളോ ഒന്നുമില്ലാതെ, തൊണ്ണൂറും നൂറും വയസ്സുവരെ യാതൊരു സംഘര്‍ഷങ്ങളുമില്ലാതെ, യാതൊരു രോഗവുമില്ലാതെ, എല്ലാ ബുദ്ധിമുട്ടുകളേയും കഷ്ടപ്പാടുകളേയും ഏറ്റുവാങ്ങിയിട്ടും സന്തോഷത്തോടും ശാന്തിയോടും സമാധാനത്തോടും കൂടി ജീവിയ്ക്കുകയും, തന്റെ സമസ്ര്‌ഷ്ടങ്ങളെ മുഴുവനും അതേ പോലെ സന്തോഷത്തോടെ ജീവിയ്ക്കാന്‍ അനുവദിയ്ക്കുകയും ചെയ്ത്‍, ഒടുവില്‍, മക്കളേ, ഇനി ഞാന്‍ പോവുകയാണ് എന്ന് പറഞ്ഞ്‍ ചിരിച്ചുകൊണ്ട്‍ ഈ ജീവിതത്തില്‍നിന്ന്‍ എന്റെ മുന്നത്തെ തലമുറ മറഞ്ഞുപോവുകയും ചെയ്തുവെങ്കില്‍, വെറും അഞ്ചോ പത്തോ സെന്റ്‍ സ്ഥലത്ത്‍ വലിയൊരു വീടും വെച്ച്‍, എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള, അത്യാവശ്യം ആധുനിക ശാസ്ത്രസാങ്കേതിക വിദ്യാഭ്യാസങ്ങള്‍ എല്ലാം ഉള്ള ഭാര്യയും ഭര്‍ത്താവും ഒന്നോ രണ്ടോ കുട്ടികളും മാത്രമായി, മാന്യമായൊരു ജോലിയും, നല്ല സാമ്പത്തിക സ്ഥിതിയില്‍ ജീവിയ്ക്കുകയും ചെയ്യുന്ന, നല്ല അറിവുള്ളവനാണെന്ന്‍ അഭിമാനിക്കുകയും ചെയ്യുന്ന, എന്റെ വീട്ടില്‍ ഒരാള്‍ക്കല്ലെങ്കില്‍ മറ്റൊരാള്‍ക്ക്‍, എന്നും രോഗവും ഡോക്‍ടറും ആശുപത്രിയും മരുന്നും മന്ത്രവുമായി ഭയവിഹ്യലരായി ജീവിയ്ക്കേണ്ടി വരികയും ചെയ്യുമ്പോള്‍ എന്റെ പൂര്‍വ്വീകരൊക്കെ വിവരമില്ലാത്തവരും അവര്‍ പിന്‍തുടര്‍ന്നിരുന്നതൊക്കെ അന്ധവിശ്വാസവും ആയിരുന്നു എന്ന്‍ പറയുന്ന നാണംകെട്ട ഒരു തലമുറ.
എന്റെ അപ്പൂപ്പനോ അച്ഛനോ പൂര്‍വീകരൊ ഒക്കെ വീട്‍ കൊണ്ടുനടത്തിയിരുന്ന കാലത്ത്‍ അവരുടെ അപ്പനപ്പൂമന്മാരുടെ പ്രേതങ്ങളൊന്നും അവരെ വിരട്ടാന്‍വെണ്ടി വീടിനുചുറ്റും കറങ്ങി നടക്കാതിരിയ്ക്കുകയും, ഇന്ന്‍ ഞാന്‍ വീട്ടുകാര്യങ്ങള്‍ കൊണ്ടുനടക്കാന്‍ തുടങ്ങിയപ്പോള്‍, വീടിനകത്തും പുറത്തും എന്റെ അപ്പനപ്പൂന്മാരുടെ
പ്രേതങ്ങള്‍ എന്നെയും കുടുംബത്തേയും ചാടിപ്പിടിക്കാന്‍ മുതിരുകയോ, ഭയപ്പെടുത്തുകയോ ഒക്കെ ചെയ്യുന്നുവെങ്കില്‍ ഞാന്‍ ഭരിയ്ക്കാന്‍ കൊള്ളരുതാത്തവനാണെന്നാണ് അര്‍ഥം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ