ദ്ര്‌ശ്യത്തെ വിട്ട്‍ ദ്ര്‌ക്കിലേക്ക്‍ തിരിയുന്നതാണ് അദ്വൈതം. ആധുനിക ശാസ്ത്രം ദ്ര്‌ക്കിനെപ്പറ്റി അറിയുന്നില്ല. ദ്ര്‌ക്ക്‍ എന്ന ഒന്ന്‍ ഉണ്ട്‍ എന്ന ബോധമില്ലാതെ, ദ്ര്‌ശ്യത്തെ മാത്രം അന്വേഷിയ്ക്കുന്നതാണ് ആധുനികശാസ്ത്രം. അത്‍ രോഗത്തിലേക്കും ദു:ഖത്തിലേക്കും മാത്രമേ നയിക്കൂ.
അദ്വൈതത്തെ ആധുനിക ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍വ്വചിക്കുന്നത്‍ വിഡ്ഡിത്തമാണ്. ആധുനിക ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ എന്ന്‍ പറയുമ്പോള്‍ അടിസ്ഥാനതത്ത്വം ആധുനികശാസ്ത്രമാണെന്നും അദ്വൈതം വെറും ഏഴാംകൂലിയാണെന്നും സമര്‍ത്ഥിയ്ക്കുകയാണ് ചെയ്യുന്നത്‍. കേവലസത്യമെന്ന ബ്രഹ്മദര്‍ശനമാണ് അദ്വൈതം അഥവാ വേദാന്തം. അതാണ് പ്രമാണം. ആധുനിക ശാസ്ത്രം പ്രമേയംമാത്രമാണ്. ആധുനികശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ എന്തിന് നിര്‍വ്വചിക്കണം. അദ്വൈതത്തിന് വേറെ ഒന്നിന്റെയും പ്രമാണം ആവശ്യമില്ല. അത്‍ സ്വയം പ്രമാണമാണ്. പ്രമാണത്തിനെ പ്രമേയമാക്കി അവതരിപ്പിക്കുമ്പോള്‍, പ്രമേയത്തിന് പ്രാമുഖ്യം കൊടുക്കാനും പ്രമാണത്തിനെ നശിപ്പിക്കാനുമേ ഉതകുള്ളു. പ്രമാണമായ അദ്വൈതത്തിന്റെ തലം ദര്‍ശിച്ചവര് ബ്രഹ്മസ്വരൂപികളായി വിളങ്ങി. ആ ദാര്‍ശനികരുടെ സാരള്‌യമായ ദാര്‍ശനികസവിശേഷതകളെ മുഴുവനും മാനവന്റെ ഉത്‍കര്‍ഷത്തിനായി നിരുപാധികം പരമ്പരയാ പ്രചരിപ്പിക്കപ്പെട്ടു. എന്നാല്‍ ആധുനികശാസ്ത്രത്തിന്റെ സാങ്കേതികജടിലങ്ങളായ തത്ത്വങ്ങള്‍ മുഴുവനും ബൗദ്ധിക സ്വത്തവകാശത്തിന്നടിമപ്പെടുത്തി, (patent) മാനവ ജീവിതത്തിന്റെ സുരഭിലങ്ങളായ ജീവിത ദര്‍ശനങ്ങളെ മുഴുവനും ജടിലങ്ങളാക്കി, കച്ചവട താല്പര്യത്തോടെ വാണിജ്യാടിസ്ഥാനത്തില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നത് മാനവനെ നന്നാക്കാനല്ല. ഒരു ചാക്ക്‍ അരിയോ ഒരു ചാക്ക്‍ നെല്ലോ ഒറ്റക്ക്‍ തലയിലേക്ക്‍ വെച്ച്‍ നാഴികകളോളം തലച്ചുമടായി കൊണ്ടുപോയിരുന്ന, ഈ ശാസ്ത്രസാങ്കേതികകളൊന്നും ഇല്ലാതിരുന്ന എന്റെ മുമ്പത്തെ തലമുറ, അരക്കിലൊ പച്ചക്കറി സഞ്ചിയും തൂക്കി അര കിലോമീറ്റര്‍ ദൂരംകൂടി നടക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക്‍ ആധുനികനെ കൊണ്ടെത്തിച്ചത്‍, അഹങ്കാരത്തിന്റെയും വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും തലങ്ങളിലേക്ക്‍ കൊണ്ടെത്തിച്ചത്‍, ആധുനികശാസ്ത്രത്തിന്റെ വരദാനം മാത്രമാണ്. സാന്മാര്‍ഗ്ഗിക ശാസ്ത്രത്തിന്റെ അഗാധ തലങ്ങളെ മുഴുവന്‍ നശിപ്പിച്ചത്‍, മാനവനെന്ന ഏകബിന്ദുവിലേയ്ക്ക്‍ ഈ ലോകത്തെ കൊണ്ടുപോകാനൊരുങ്ങിയതും, മാനവനെ കൊണ്ടെത്തിച്ചതും, ഭാരതീയ ദര്‍ശനങ്ങളിലെ ഏകാത്മസങ്കല്‍പ്പങ്ങളെ മുഴുവന്‍ ചവിട്ടി അരച്ചുചേര്‍ത്തത്‍, ആധുനിക ശാസ്ത്രത്തിന്റെ അഹന്ത ഒന്നുമാത്രമാണ്. ആ അഹന്തയുടെ വ്ര്‌ശ്ചികപുച്ഛത്തില്‍നിന്ന്‍ ആയിരമായിരം പരാജയങ്ങളേറ്റുവാങ്ങിയ ആധുനികശാസ്ത്രം ഇന്ന്‍ ഏതോ സ്നേഹത്തിന്റെ, ഏതോ വിശ്വാസത്തിന്റെ, ഏതോ ജാജ്ജ്വല്യമാനമായ മാനവസങ്കലപ്പത്തിന്റെ പ്രാചീനഭാരതീയ ആദ്ധ്യാത്മികതയിലേയ്ക്ക്‍ ചേര്‍ത്തുവെയ്ക്കാനൊരുങ്ങതത്രയും, ആ ആദ്ധ്യാത്മിക ദര്‍ശനത്തെ നന്നാക്കുവാനല്ല, മറിച്ച് നശിപ്പിക്കുവാനാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ