ബ്രഹ്മനും വിഷ്ണുവും മുഗ്ദ്ധേന്ദുചൂഡനും ബ്രഹ്മാണ്ഡ ഭാണ്ഡ പ്രവര്‍ത്തകന്മാരവര്‍
ഒന്നെങ്കിലും ഭിന്ന മന്ദാശയന്മാര്‍ക്ക്‍ മൂന്നായ്‍ വിളങ്ങുന്നു സേവിച്ചു കൊള്ളുവാന്‍
യാതൊരു ദേവന്റെ സാന്നിധ്യയോഗേന ഭൂതപ്രപഞ്ചം വിരി
ഞ്ചാദി ദ്ര്‌ശ്യതേ
അദ്ദേവനെന്നുടെ ദേവന്‍ ദയാശീലനുദ്ദമനിത്യപ്രകാശന്‍ നിരഞ്ജനന്‍
യാതൊരു ദേവന്റെ സാത്വികാംശംകൊണ്ടു ജാതനാം വിഷ്ണു ജഗന്നാഥനായതും
യേതൊരു ദേവന്റെ രാജസാംശംകൊണ്ടു ഭൂതകര്‍ത്താവാം വിരിഞ്ചന്‍ ഭവിച്ചതും
യാതൊരു ദേവന്റെ താമസാംശംകൊണ്ടു ഭൂതനാം രുദ്രന്‍ ജഗദ്ധ്വംസിയായതും
യാതൊരു ദേവനെദ്ധ്യാനിക്ക കാരണം ദ്വൈതഭ്രമം ശമിച്ചാനന്ദലാഭവും
യാതൊരു ദേവനുണ്ടെന്നു ബോധിക്കയാല്‍ വീതരാഗത്വം നരന്നു വരുന്നതും
യാതൊരു ദേവന്‍ സമീപസ്ഥനെങ്കിലും ജാതഭ്രമന്മാര്‍ക്കു ദൂരസ്ഥനായ്‍ വരും
യാതൊരു ദേവന്‍ ഗുണത്രയം ലംഘിച്ചു വീതസംഗം ചിദാനന്ദമാകുന്നതും
അങ്ങനെയെല്ലാമിരിക്കും മഹാദേവനിങ്ങുള്ളിലുള്ളവന്‍ നമ്മുടെ ദൈവതം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ