എനിയ്ക്ക്‍ ഉപയോഗമില്ലാത്തതെന്ന്‍ ഞാന്‍ വിചാരിയ്ക്കുന്ന, എനിയ്ക്ക്‍ ഉപകാരമില്ലാത്തതെന്ന്‍ ഞാന്‍ കരുതുന്ന, എനിയ്ക്ക്‍ ഉപദ്രവമുള്ളതെന്ന്‍ ഞാന്‍ നിഗമിയ്ക്കുന്ന, സകല ജീവികളേയും കൊന്നൊടുക്കണമെന്നും, അതൊക്കെ മാനവന്റെ ശത്രുക്കളാണെന്നുമൊക്കെ, ലോകത്തിലെ ഏതോ ഒരു കുടുസ്സ്‍ മുറിയ്ക്കകത്തിരുന്ന്‍ ഒരു മേശപ്പുറത്തേയ്ക്ക്‍ ഒരു ബള്‍ബും തൂക്കിയിട്ട്‍, രണ്ട്‍ മൂന്ന്‍ ടെസ്റ്റ്‍ ട്യൂബും ഒരു റിട്ടോര്‍ട്ടും, കുറച്ച്‍ പിപ്പറ്റും ബ്യൂററ്റും വെച്ച്‍, അതില്‍ കുറേ പൊക്കാനും, പൊന്തിയ്ക്കാനും, പുകയ്ക്കാനും വേണ്ടി പരിസരത്തെ മുഴുവന്‍ മലിനീകരിച്ച്‍, അതിനായി ആയിരക്കണക്കിന് മിണ്ടാപ്രാണികളെ ഞെക്കിക്കൊന്ന്‍, ഞങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തിനുള്ള സകലതും കണ്ടെത്തിയിരിയ്ക്കുന്നുവെന്നും, അതുകൊണ്ട്‍ നിങ്ങള്‍ എന്ത്‍ തോന്നിവാസം വേണമെങ്കിലും ചെയ്തുകൊള്ളുവിന്‍ എന്നും, എങ്ങിനെ വേണമെങ്കിലും ജീവിച്ചുകൊള്ളുവിന്‍ എന്നും, എന്ത്‍ ചീഞ്ഞതും പഴുത്തതും പുഴുത്തതും ഒക്കെ തിന്നോളിന്‍ എന്നും, ഞങ്ങളുണ്ട്‍ നിങ്ങളെ രക്ഷിയ്ക്കാന്‍ എന്നും ലോകരോട്‍ വിളിച്ച്‍ പറയുന്ന ആധുനിക ശാസ്ത്രവും, അതില്‍ എഴുതിവെച്ചിരിയ്ക്കുന്ന അപ്രാപ്യമായ കുറേ സിദ്ധാന്തങ്ങളും സൂത്രവാക്യങ്ങളും, അതിന്റെ അന്ത:സ്സത്ത അറിയാതെ, അത് പഠിയ്ക്കാനും പഠിപ്പിയ്ക്കാനും കച്ചകെട്ടി ഇറങ്ങിയിരിയ്ക്കുന്ന വിദ്യാഭ്യാസ ദുരന്ധരന്മാരും, അതിനെ ചൂഷണംചെയ്യുന്ന വെറും സാമ്പത്തികദര്‍ശനം മാത്രം കൈമുതലാക്കി വിലസുന്ന കുത്തകബഹുരാഷ്ട്രകമ്പനികളും, നാല് കാശ്‍ ഉണ്ടാക്കാമെന്നതിനപ്പുറം ഒന്നും ഇല്ലാത്ത അതിനെ പഠിയ്ക്കാനിറങ്ങുന്ന ആധുനികമാനവനും, എല്ലാം കൂടി മാനവ ജീവിതത്തെ വിഷപങ്കിലമാക്കി, ഇനി അഭയത്തിന് ഒരിടമില്ലാത്തൊരവസ്ഥയിലേയ്ക്ക്‍ മാനവ സമൂഹം എത്തിയിരിയ്ക്കുന്നു. ഒറൊറ്റ രോഗത്തിനെങ്കിലും ശാശ്വത പരിഹാരം ഇന്നേവരെ കണ്ടെത്താന്‍ കഴിയാത്ത, ഈ ആരോഗ്യമേഖല, ഇന്ന്‍ മനുഷ്യന്‍ എന്ത്‍ കഴിയ്ക്കണമെന്നും എന്ത്‍ കാണണമെന്നും എന്ത്‍ ചിന്തിയ്ക്കണമെന്നും എന്ത്‍ പഠിയ്ക്കണമെന്നും, എങ്ങിനെ വര്‍ത്തമാനം പറയണമെന്നും, എന്ത്‍ പ്രവര്‍ത്തിയ്ക്കണമെന്നും ഒക്കെ തീരുമാനിയ്ക്കുന്നത്‍ അവനവനല്ല. ഓരോരുത്തരുടേയും വീട്ടിലെ അടുക്കള ഭരിയ്ക്കുന്നത് സിനിമയിലേയും സീരിയലിലേയും പരസ്യങ്ങളിലേയും മറ്റുള്ള ആരുടെയൊക്കെയോ അടിമകളായ നായികാനായകരാണ്. ലോകം മുഴുവനും ശാന്തിയ്ക്കും സമാധാനത്തിനും ശാശ്വതസന്തോഷത്തിനും ഉറ്റ്‍ നോക്കുന്നത്‍ ഈ മണ്ണിലേയ്ക്കാണ്, ഇവിടുത്തെ ദര്‍ശനസവിശേഷതയിലേയ്ക്കാണ്. അതിന് കാരണം അഹിംസ പരമമായ ധര്‍മ്മമാണെന്ന്‍ കൊട്ടിഘോഷിയ്ക്കുന്ന അപൗരുഷേയവാണീയാണ്. ശ്രുതികളിലേയും സ്മ്ര്‌തികളിലേയും അര്‍ഥവാദ പരങ്ങളായ തഥ്യകളെ എന്റെ പ്രിയാപ്രിയങ്ങള്‍ക്കായി വളച്ചുകെട്ടി വ്യാഖ്യാനിയ്ക്കുന്നത്‍തന്നെ വേദ നിന്ദയാണെന്നും വേദ നിന്ദ ഈശ്വര നിന്ദയാണെന്നും അതിലൊക്കെത്തന്നെ വെളിവാക്കിയിട്ടുണ്ട്‍.
ഞാന്‍ ചാക്കില്‍ കെട്ടി വെച്ചിരിയ്ക്കുന്ന അമ്പത്‍ കിലോ അരി, അതില്‍ നിന്ന്‍ അമ്പത്‍ ഗ്രാം അരി എലി തിന്നു എന്ന്‍ പറഞ്ഞ്‍ അമ്പതുരൂപയുടെ എലിവിഷം വാങ്ങി വെച്ച്‍ വീട്ടിലുള്ളതും അതിന്റെ പരിസരത്തുള്ളതും ആ വളപ്പിലുള്ളതും അയല്‍പക്കത്തുള്ളതുമായ സകല എലികളേയും കൊല്ലണമെന്ന്‍ പഠിപ്പിയ്ക്കുന്ന ഒരു ശാസ്ത്രത്തിന്, ഏതോ ഒരു നാട്ടില്‍ ഒരു വ്യക്തിയെ എലി കടിച്ചിട്ട്‍ അയാള്‍ക്ക്‍ എലിപ്പനി വന്നു, അതുകൊണ്ട്‍ നാട്ടിലുള്ള സകല എലികളേയും കൊന്നൊടുക്കണമെന്ന്‍ പഠിപ്പിയ്ക്കുന്ന ഒരു ശാസ്ത്രവും അതിന്റെ പണിയാളന്മാരും, വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും ശത്രുതയുടേയും വ്ര്‌ശ്ചികപുച്ഛത്തിലേയ്ക്ക്‍ എത്തിച്ച്‍ കണ്ണില്‍കണ്ട സകലതിനേയും കൊന്നൊടുക്കുന്ന തലത്തിലേയ്ക്ക്‍ അധ:പ്പധിച്ചിരിയ്ക്കുന്ന ഇന്നത്തെ മാനവന്‍ അതിനെ മുഴുവനും കെട്ടിപ്പുണരുകയും, അതിനെ പുരോഗതി എന്ന്‍ പേരിട്ട്‍ വിളിയ്ക്കുകയും ചെയ്യുന്നു. ഇത്ര ഗ്രാം കാര്‍ബോഹൈഡ്രൈറ്റ്‍, ഇത്രഗ്രാം ഫേറ്റ്‍, ഇത്രഗ്രാം വിറ്റാമിന്‍, ഇത്രഗ്രാം പ്രോട്ടീന് എന്നൊക്കെ ലോകാരോഗ്യ സംഘടനയുടെ നിയമപ്രകാരം സമീക്ര്‌ത ഭക്ഷണം കഴിയ്ക്കുന്ന ഇന്നത്തെ ഞാന്‍, വളരെ നിസ്സാരമായ പ്രമേഹവും പ്രഷറും കൊണ്ട്‍തന്നെ നീറിനീറി ചത്തുപോകുന്നു. അതിന് പ്രതിവിധി ഒന്നുമില്ലാ എന്ന്‍ ഈ വീമ്പിളക്കുന്ന ശാസ്ത്രത്തിന് വിളിച്ചു പറയാന്‍ യാതൊരു നാണവുമില്ല. ഇതാണ് പുരോഗതി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ