ഭൗതികത ദു:ഖ പൂരിതം
ഭൗതിക യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെടാന്‍ പറ്റാത്തതുകൊണ്ടാണ് എല്ലാ ദു:ഖങ്ങളും എന്ന്‍ ശാസ്ത്ര ലോകം വിളിച്ചോതുന്നു. ഭൗതിക യാഥ്യാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെടാന്‍ പറ്റാത്തതുകൊണ്ടാണ് രോഗങ്ങള്‍ ഉണ്ടാകുന്നത്‍ എന്ന്‍ ആരോഗ്യശാസ്ത്രത്തിന്റെ കാവാലന്മാര്‍ ഘോഷിക്കുന്നു. ഭൗതിക യാഥ്യാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെടാത്തതുകൊണ്ടാണ് പട്ടിണിയും ദാരിദ്ര്യവും അനുഭവിക്കുന്നത്‍ എന്ന്‍ ഭരണകൂടം വിളംബരം ചെയ്യുന്നു. ഭൗതിക യാഥ്യാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെടാത്തതുകൊണ്ടാണ് കുടുംബങ്ങള്‍ തകരുന്നത്‍ എന്ന്‍ സാമൂഹ്യ പരിഷ്‍കര്‍ത്താക്കള്‍ ഏറ്റു പറയുന്നു. ഭൗതിക യാഥ്യാര്‍ത്ഥ്യങ്ങുമായി പൊരുത്തപ്പെടാന്‍ പറ്റാത്തതുകൊണ്ടാണ് മാനവന്‍ അജ്ഞാനത്തില്‍നിന്ന്‍ കരകയറാത്തതെന്ന്‍ സാഹിത്യനായകന്മാരും ആക്‍ടിവിസ്റ്റുകളും വിളിച്ചുപറയുന്നു. ഭൗതിക യാഥ്യാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെടാന്‍ പറ്റാത്തതുകൊണ്ടാണ് വെറുപ്പും വിദ്വേഷവും അസഹിഷ്ണുതയും വര്‍ദ്ധിക്കുന്നത്‍ എന്ന്‍ മതമേലാളന്മാരും മത സംഘടനകളും പറയുന്നു.
ചുരുക്കിപ്പറഞ്ഞാല്‍, മാനവസമൂഹത്തിന്റെ സകലമാന കഷ്ടതകള്‍ക്കും ദു:ഖങ്ങള്‍ക്കും രോഗങ്ങള്‍ക്കും കാരണം ഭൗതിക യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാന്‍ പറ്റാത്തതാണെന്നാണ് എല്ലാ രാഷ്ട്രീയ കക്ഷികളും ഭരണനേതാക്കളും സര്‍ക്കാരും എഴുത്തുകാരും സംഘടനകളും മതങ്ങളും മതസംഘടനകളും ഒക്കെ പറയുന്നത്‍.
കഴിഞ്ഞ ഒരു അമ്പതോ അതിലധികമോ വര്‍ഷങ്ങളായി ലോകമെമ്പാടും മാനവനെ ഭൗതിക യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെടാന്‍ ഉതകുന്ന, സഹായിക്കുന്ന വിദ്യാ സങ്കേതങ്ങളാണ് എല്ലായിടത്തും ഉരുത്തിരിഞ്ഞ്‍ വന്നത്‍. ഇപ്പോള്‍ ഭൗതിക യാഥാര്‍ത്ഥ്യങ്ങളുമായി, ഭൗതിക സാഹചര്യങ്ങളുമായി, എല്ലായിടത്തും എല്ലാവരും പൊരുത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു.
ഭൗതികതയെ വാരിപ്പുണര്‍ന്നുകൊണ്ട്‍ ആര് തന്നെ ജീവിച്ചാലും, അത്‍ അവനെ രോഗത്തിലേക്കും ദു:ഖത്തിലേക്കും മാത്രമേ നയിക്കൂ. ഭൗതികതയില്‍ ദു:ഖങ്ങള്‍ അകറ്റാനുള്ള, രോഗങ്ങളെ ഇല്ലാതാക്കാനുള്ള, ഒന്നുംതന്നെ ഇല്ലാ എന്ന്‍ സുവ്യക്തമായിത്തന്നെ അറിയുക. എല്ലാ ദു:ഖങ്ങള്‍ക്കും, എല്ലാ രോഗങ്ങള്‍ക്കും കാരണം ഭൗതികതയോടുള്ള മാനവന്റെ അമിതമായ ആവേശം ഒന്നുമാത്രമാണ്.
ഭൗതികതയ്ക്ക്‍ ഇത്രയൊന്നും പ്രാമുഖ്യം കൊടുക്കാതെ ജീവിച്ചിരുന്ന തലമുറയായിരുന്നു ഒരു അമ്പത്‍ വര്‍ഷങ്ങള്‍ക്ക്‍ അപ്പുറം ഉണ്ടായിരുന്നത്‍. ഇന്നത്തെ അപേക്ഷിച്ച്‍ അവര്‍ക്ക്‍ ഇത്രയധികം ദു:ഖങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്ന്‍ നമ്മുടെതന്നെ അനുഭവങ്ങളില്‍ നിന്നും സിദ്ധമാണ്. ഉള്ളതുകൊണ്ട്‍, കിട്ടിയതുകൊണ്ട്‍, കിട്ടുന്നതുകൊണ്ട്‍ സന്തുഷ്ടരായി സംത്ര്‌പ്തരായി അവര്‍ അവരുടെ അടുത്ത തലമുറയ്ക്ക്‍ കാണിച്ചു തന്നിട്ടാണ് വിട്ടു പോയത്‍. നമ്മുടെയൊക്കെ അനുഭവവും അതിനോട് ഒത്തുചേര്‍ന്നു പോകുന്നതുതന്നെയാണല്ലൊ. പക്ഷെ നമ്മുടെ ജീവിതവും സകല കര്‍മ്മകലാപങ്ങളും എല്ലാം കൂടി, നാം ആ കഴിഞ്ഞുപോയ തലമുറകളേക്കാള്‍ വളരെ കഷ്ടതകളും ദു:ഖങ്ങളും രോഗങ്ങളും അനുഭവിക്കുന്നു.
ഇതില്‍നിന്നും വിവരമുള്ളവന്‍ മനസ്സിലാക്കേണ്ടത്‍, ഭൗതിക യാഥാര്‍ത്ഥ്യങ്ങളോട് എത്രമാത്രം മിത്രതയും അഭിനിവേശവും പുലര്‍ത്തുന്നുവോ അത്രയും ദു:ഖവും മ്ര്‌ത്യുവും പ്രദാനം ചെയ്യുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ