02. അനാഹതം - ഋദയചക്രം- ദേവത രാകിണി - രക്തധാതു
അനാഹതാബ്‍ജ നിലയാ ശ്യാമാഭാ വദനദ്വയ
ദംഷ്‍ട്രോജ്ജ്വലാ അക്ഷമാലാദിധരാ രുധിരസംസ്ഥിതാ (100)
കാളരാത്ര്യാദിശക്ത്യൗഘവ്ര്‌താ സ്‍നിഗ്‍ദ്ധൗദനപ്രിയാ
മഹാവീരേന്ദ്രവരദാ രാകിണ്യംബാ സ്വരൂപിണീ (101)
അനാഹതചക്രനിലയയും ശ്യാമവര്‍ണ്ണത്താല്‍ ഭാസിക്കുന്നവളും രണ്ട്‍ മുഖങ്ങളുള്ളവളും അത്യുജ്ജ്വലമായ ദംഷ്‍ട്രങ്ങളുള്ളവളും അക്ഷമാലാദികള്‍ ധരിച്ചവളും രുധിര - രക്ത- സംസ്ഥിതയും കാളരാത്രി തുടങ്ങിയ ദേവതകളാല്‍ അനുപ്രയാതയായിട്ടുള്ളവളും -ചുറ്റപ്പെട്ടവളും- മഹാവീര്യത്തെ വരദാനം ചെയ്യുന്നവളും അംബാസ്വരൂപിണിയുമായ രാകിണി അവിടെ സ്ഥിതിചെയ്യുന്നു. അനാഹതചക്രനിലയായ രാകിണി രക്തത്തിന്റെ അധിഷ്ഠാധ്ര് ദേവതയാണ്. കാളരാത്രി തുടങ്ങിയ അതിശക്തിയുള്ള ദേവതകളാല്‍ അനുപ്രയാതയാണവള്‍. സ്‍നിഗ്‍ദ്ധൗദനമായിട്ടുള്ള അന്നമാണ് ആ ദേവിക്ക്‍ പ്രിയമായിട്ടുള്ളത്‍. സ്‍നിഗ്‍ദ്ധൗദനപ്രിയമെന്ന്‍ പറഞ്ഞാല്‍ നെയ്യ്‍ ചേര്‍ത്ത അന്നം. നെയ്യ്‍ സകലവീര്യങ്ങള്‍ക്കും അടിസ്ഥാനമാണ്. രസം കഴിഞ്ഞാല്‍ അടുത്ത ധാതു രക്തമാണ്. രക്തത്തിന് വികാരമുണ്ടാവുകയും രോഗമുണ്ടാവുകയുമൊക്കെ ചെയ്താല്‍ ഋദയസ്ഥയും രവിപ്രഖ്യയുമായ സൂര്യഖണ്ഡസ്ഥിതയായ രാകിണിയെ ഉപാസിച്ച്‍ സകലവീര്യപ്രദായകമായ ഘ്ര്‌തം -നെയ്യ്- സേവിച്ചാല്‍ രുധിരദോഷങ്ങളെല്ലാം മാറിക്കിട്ടും.
ഋദയപത്മത്തിന് പന്ത്രണ്ട്‍ ദളങ്ങളാണ്. ഇവിടെ ഇരിക്കുന്ന രാകിണീശ്വരി, ചക്രം ശൂലം കപാലം ഡമരു തുടങ്ങിയ ആയുധങ്ങള്‍ ധരിക്കുന്ന ചതുര്‍ബ്ബാഹുവും ത്രിനേത്രയും സൂര്യകിരണാഭയും എല്ലാ അഭിമതങ്ങളും പ്രദാനം ചെയ്യുന്നവളുമായി വിരാജിക്കുന്നു.
അനാഹതചക്രത്തില്‍ ഉപാസന ചെയ്യുന്നതിനെ ഉദരമുപാസന എന്നും വ്യവഹരിച്ചുപോരുന്നു. ഇങ്ങനെ ഉദരമുപാസിച്ച്‍ സത്യദര്‍ശനം നേടിയ ഒരു മഹാത്മാവാണ് കാഠക ഋഷി. ക മുതല്‍ ഠ വരെയുള്ള പന്ത്രണ്ട്‍ അക്ഷരങ്ങളായിട്ടാണ്, പന്ത്രണ്ട്‍ വര്‍ണ്ണങ്ങളായിട്ടാണ് ദേവിയെ ഉപാസിക്കുന്നത്‍. ഋദയോപാസനയാല്‍ ആത്മചൈതന്യം തെളിഞ്ഞ ഋഷി അദ്ദേഹത്തിന്റെ ദര്‍ശനസവിശേഷതയെ ശിഷ്യന് പ്രകാശിപ്പിച്ചുകൊടുത്തതാണ് കഠോപനിഷത്ത്‍ കഠസംഹിതയുടെ കാഠകബ്രാഹ്മണാന്തര്‍ഗ്ഗതമാണ് കഠോപനിഷത്ത്‍. വേദാന്തശാസ്ത്രത്തില്‍, ഉപനിഷത്‍ രംഗങ്ങളില്‍, കഠോപനിഷത്ത്‍ പരമപ്രാധാന്യമുള്ളതാണ്. മ്ര്‌ത്യുവിനെ മുഖാമുഖം കണ്ട്‍ അതിനെ ജയിച്ച്‍ വീണ്ടും ജീവിതരംഗത്തേക്ക്‍ എത്തുന്ന തരത്തിലാണ് അതിന്റെ ചിത്രീകരണം.
അനാഹതാബ്‍ജനിലയയായ രാകിണീദേവതയുടെ ധ്യാനശ്ലോകം -
ഋദ്‍പത്മേ ഭാനുപത്രേ ദ്വിവദനലസിതം ദംഷ്ട്രിണിം ശ്യാമവര്‍ണ്ണാം
ചക്രം ശൂലം കപാലം ഡമരുകമപിഭുജൈര്‍ധാരയന്തിം ത്രിനേത്രം
രക്തസ്ഥം കാളരാത്രിം പ്രഭ്ര്‌തപരിവ്ര്‌താം സ്നിഗ്ദ്ധപത്മൈകസക്താം
ശ്രീമദ്‍ വീരേന്ദ്രവന്ദ്യാമപിമതഫലദാം രാകിണിം ഭാവയാമി
ഋദ്‍രോഗമുള്ളവരും രക്തദോഷമുള്ളവരും, ബ്ലഡ്‍പ്രഷര്‍ ഉള്ളവരുമൊക്കെ ഈ മന്ത്രശ്ലോകം ഉദയസൂര്യന് അഭിമുഖമായിരുന്നുകൊണ്ട്‍ ഭയഭക്ത്യാദരവോടെ കഴിയാവുന്നത്ര തവണ രാവിലെയും അസ്തമയസൂര്യന് അഭിമുഖമായി വൈകുന്നേരവും അത്രയും തവണ ഉരുവിടുകയും നല്ല പശുവിന്‍നെയ്യ്‍ ഒരു ടേബ്‍ള്‍ സ്‍പൂണ്‍ പാകത്തില്‍ ഉച്ചക്ക്‍ ആഹാരത്തില്‍ചേര്‍ത്ത്‍ കഴിക്കുകയും നെയ്യ്‍ ചേര്‍ത്ത മറ്റ്‍ അന്നം കഴിക്കുകയും ചെയ്യുന്നത്‍ അത്തരം ദോഷങ്ങള്‍ ശമിക്കും.
--end of this--
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ