04. സ്വാധിഷ്ഠാനചക്രം, ദേവത കാകിനി, ധാതു മേദസ്സ്‍
സ്വാധിഷ്ഠാനാംബുജഗതാ ചതുര്‍വക്‍ത്ര മനോഹരാ
ശൂലാദ്യായുധ സമ്പന്നാ പീതവര്‍ണ്ണാഽതിഗര്‍വിതാ 104
മേദോനിഷ്ഠാ മധുപ്രീതാ ബന്ദിന്യാദിസമന്വിതാ
ദധ്യാന്നാസക്തഹ്ര്‌ദയാ കാകിനീ രൂപധാരിണീ 105
സ്വാധിഷ്ഠാനചക്രത്തിലെ ആറ്‍ ദളങ്ങളോടുകൂടിയ പത്മത്തില്‍ നിലകൊള്ളുന്നവളും മനോഹരങ്ങളായ നാല് മുഖങ്ങളോടുകൂടിയവളും ശൂലം മുതലായ ആയുധങ്ങളേന്തിയവളും ത്രിനയനങ്ങളുള്ളവളും മേദസ്സ്‍ എന്ന ധാതുവിന്റെ അധിഷ്ഠാധ്ര്‌ദേവതയും മധു അല്ലെങ്കില്‍ മദ്യം പ്രിയമായിട്ടുള്ളവളും ബന്ദിനി തുടങ്ങിയ ആറ് ദേവതകളാല്‍ പരിവ്രതയായവളും ദധി - തൈര് പ്രസാദമായിടുള്ള കാകിനീശ്വരി ഇരിക്കുന്നു.
പേശികള്‍ക്ക്‍ ബലം കുറയാന്‍ തുടങ്ങിയാല്‍ തൈര് കഴിച്ചാല്‍ ശമനമുണ്ടാകും. മദ്യം പേശികളുടെ ബലം കൂട്ടുന്നു. കഠിനമായ ജോലികള്‍ ചെയ്യണമെങ്കില്‍ അല്പം മദ്യം കഴിച്ചാല്‍ ക്ഷീണമേതുമില്ലാതെ പണിചെയ്ത്‍ തീര്‍ക്കാം. പകല്‍ മുഴുവനും ജോലിചെയ്ത് ഇനി ഇന്ന്‍ ഒന്നിനും വയ്യാ എന്ന്‍ കരുതിയിരിക്കുമ്പോള്‍ അല്പമൊന്ന്‍ വീശിയാല്‍ സമയമൊന്നും നോക്കാതെ മണിക്കൂറുകളോളം വീണ്ടും പണിയെടുക്കാനുള്ള കഴിവ്‍ ഉണ്ടാകുന്നത്‍ അനുഭവമുള്ളതാണല്ലൊ. അവിടെ പേശികള്‍ക്കാണ് ബലമുണ്ടാകുന്നത്‍. കാകിനീശ്വരി പ്രസാദിക്കുന്നതാണത്‍.
അതിഗര്‍വ്വിതാ എന്ന ശബ്ദം സൂചിപ്പിക്കുന്നതുതന്നെ ഗര്‍വ്വിനെയാണ്, അഹങ്കാരത്തെയാണ്. അഹങ്കാരമുക്തി ആഗ്രഹിക്കുന്നവര്‍ ബന്ദിനി തുടങ്ങിയ ആറ് ദേവതകളാല്‍ അനുപ്രയാതയായ മേദസ്സിന്റെ ദേവതയായ കാകിനീശ്വരിയെ ഉപാസിക്കണം. കാകിനിയുടെ ധ്യാനമന്ത്രം -
സ്വാധിഷ്ഠാനാഖ്യപത്മേ രസദളലസിതേ വേദപത്രം ത്രിനേത്രം, ഹസ്താഭ്യാം
ധാരയന്തിം ത്രിശിഖഗുണ കപാലാത്‍ഭയാന്യാപ്ത ഗര്‍വ്വാം, മേദോനിഷ്ഠാം
പ്രതിഷ്ഠാമളിമദമുദിതാം ബന്ദിനീമുഖ്യയുക്താം മൂലാധാരാംബുജാരൂഢാം
പീതാം ദധ്യോതനേഽഷ്ഠാമാത്മികാ ഫലതാം കാകിനിം ഭാവയാമി
സ്വാധിഷ്ഠാനപത്മത്തിലെ ആറ്‍ ദളങ്ങള്‍ കാമം ക്രോധം ലോഭം മോഹം മദം മത്സരം എന്നീ ആറ്‍ ബിന്ദുക്കളാണ്. അവയെ സംഹ്ര്‌ദീബിന്ദുക്കളെന്ന്‍ തന്ത്രശാസ്ത്രത്തില്‍ പറയുന്നു. സ്വാധിഷ്ഠാനേ സംഹാര:ശഡ്‍ബിന്ദുക്ര്‌ത: എന്ന്‍ യോഗസൂത്രത്തില്‍ പതഞ്ജലി മഹര്‍ഷി സൂചിപ്പിച്ചിരിക്കുന്നു. ഈശ്വരാനുഗ്രഹത്താല്‍ മാത്രമേ അഹങ്കാരം നശിക്കുകയുള്ളു. അതിന്റെ ദേവതയായ കാകിനിയുടെ മന്ത്രോച്‍ഛാരണം അഹങ്കാരനാശത്തിന് ഏവര്‍ക്കും സഹായമാകട്ടെ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ