07. സഹസ്രാരചക്രം . ദേവത യാകിനി - ശുക്ലധാതു
സഹസ്രദളപത്മസ്ഥാ സര്‍വവര്‍ണോപശോഭിതാ
സര്‍വ്വായുധധരാ ശുക്ലസംസ്ഥിതാ സര്‍വതോമുഖി
സര്‍വൗദനപ്രീതചിത്താ യാകിന്യംബാ സ്വരൂപിണി
ശിരസ്സില്‍ മൂര്‍ധാവിലാണ് സഹസ്രദളപഥം. ആയിരം ഇദളുകളുള്ള പത്മം. ആ പത്മത്തില്‍ ഇരുന്നരുളുന്നവളും സകലവര്‍ണ്ണങ്ങളോടുംകൂടി ശോഭിക്കുന്നവളും എല്ലാത്തരം ആയുധങ്ങളും ധരിച്ചവളും ശുക്ലധാതുവിന്റെ അധിഷ്ഠാധ്ര്‌ദേവതയും എല്ലാദിക്കുകളിലേക്കും മുഖങ്ങളുള്ളതും സകലദേവതകളാല്‍ ചുറ്റപ്പെട്ടവളും എല്ലാവിധ അന്നങ്ങളും പ്രിയമുള്ളവളും പരമശിവതത്ത്വാത്മികയു്മായ യാകിനീശ്വരി അവിടെ ഇരിക്കുന്നു. ആദ്യത്തെ ആറ്‍ധാതു സംബന്ധമായ എത്രയെത്ര ദേവതകളുണ്ടോ എന്തെല്ലാം വര്‍ണ്ണങ്ങളുണ്ടോ എന്തെല്ലാം ആയുധങ്ങളുണ്ടോ, ഏതെല്ലാം അന്നങ്ങളുണ്ടോ അതെല്ലാം ഒന്നിച്ച്‍ ചേര്‍ന്നുനില്‍ക്കുന്നവളും പരമശിവരസികയുമായി വിലസുന്നവളുമാണ് യാകിനി എന്ന ശുക്രധാത്വധിഷ്ഠാതയായ ദേവത. എല്ലാ വിചാരങ്ങളുടെയും എല്ലാ അറിവുകളുടെയും സകലവിധ അന്നങ്ങളുടെയും അതിസൂക്ഷ്മമായ സത്ത്‍ ചേര്‍ന്നാണ് ശുക്ലധാതു/രേതസ്സ്‍ ശരീരത്തില്‍ ഉണ്ടാകുന്നത്‍. ശരീരം എല്ലായിപ്പോഴും രോഗമുക്തമായിരിക്കുന്നതിന് ശുക്ലധാതുവാണ് മുഖ്യകാരണം.
ശുക്ര/രേതോ ധാതുവിന്റെ മഹത്വം പറയാന്‍ പറ്റില്ല. സമസ്തായുധധര, സര്‍വശക്തി പരിവ്ര്‌ത, സര്‍വവര്‍ണ്ണ, ഇത്യാദിയുള്ള വിശേഷങ്ങളൊക്കെ അതിന്റെ പ്രാധാന്യം പറയാന്‍ പറ്റാത്തതുകൊണ്ടാണ് ഇങ്ങനെ വര്‍ണ്ണിക്കുന്നത്‍. ശരീരത്തിനെ തേജസ്സുള്ളതാക്കുന്നതും നിത്യയൗവ്വനയുക്തമാക്കുന്നതും എല്ലാവിധ ബലവും ധൈര്യവും ശക്തിയും ബുദ്ധിയും മേധയും ധ്ര്‌തിയും സ്മ്ര്‌തിയും ഒക്കെ പ്രദാനം ചെയ്യുന്നതും എല്ലാം ഈ ധാതുതന്നെ. ഉത്സാഹം ഉന്മേഷം ആനന്ദം ശാന്തി സമാധാനം എന്നുതുടങ്ങി സത്തായിട്ടുള്ളതെന്തുംതന്നെ യാകിനീവരദമാണ്, ശുക്ല/രേതോ പ്രദായകമാണ്. ആ ദേവിയുടെ ധ്യാനശ്ലോകം -
മുണ്ഢവ്യോമസ്ഥപത്മൈ ദശ-ശതദളകേ കര്‍ണികാ ചന്ദ്രസംസ്ഥം
രേതോനിഷ്ഠം സമസ്തായുധകലിതകരം സര്‍വതോ വക്‍ത്രപത്മം
ആദിക്ഷാന്താര്‍ണശക്തിപ്രകരപരിവ്ര്‌താം സര്‍വവര്‍ണാം ഭവാനിം
സര്‍വ്വാന്നാസക്തചിത്തം പരശിവരസികം യാകിനിം ഭാവയാമി
സര്‍വ്വൗദനപ്രീത എന്നും സര്‍വ്വാന്നാസക്തചിത്ത എന്നുമുള്ള പ്രയോഗത്തില്‍, സര്‍വ്വൗദനമെന്ന ശബ്ദത്തിന് കുറുന്തോട്ടി എന്ന്‍ അര്‍ഥമുണ്ട്‍. കുറുന്തോട്ടി ഒരു മഹാ ഔഷധമാണെന്ന്‍ സുവിദിതമാണല്ലൊ. ശരീരത്തിന് ഏറ്റവും നല്ലൊരു ഔഷധംതന്നെയാണ് കുരുന്തോട്ടി. ഔഷധങ്ങളുടെ ഔഷധമെന്നൊക്കെ ഇതിനെ പറയാറുണ്ട്‍. ശരീരത്തിലെ പേശികള്‍ക്കും എല്ലിനും ഞെരമ്പിനും എന്നുമാത്രമല്ല മനസ്സിനെയും ബുദ്ധിയെയുമൊക്കെ കുറുന്തോട്ടികൊണ്ട്‍ ചികിത്സിക്കുന്നുണ്ട്‍, കുറുന്തോട്ടി പോഷിപ്പിക്കുന്നുണ്ട്‍. കുറുന്തോട്ടി പാലില്‍ വേവിച്ച്‍ കഴിക്കുന്നത്‍ അത്യന്തം മഹത്തായ അന്നമാണ്. അതിന്റെ ഔഷധഗുണം വിവരിക്കാന്‍ സാധ്യമല്ല. അതുകൊണ്ട്‍ ദേവി സര്‍വൗദനപ്രീതയെന്ന്‍ പറയുമ്പോള്‍ അതില്‍ ആദ്യം സൂചിപ്പിച്ച എല്ലാ അന്നവും പ്രിയമെന്നിരിക്കെ, കുറുന്തോട്ടിയോട്‍ കൂടുതല്‍ പ്രീയതയുള്ളവളാണെന്നുകൂടി ധരിക്കുന്നത്‍ ഉചിതമായിരിക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ