ആത്മീയ ചിന്തകള്‍ Pls Click here
അല്പം ചില ആത്മീയ ചിന്തകള്‍. ഓരോന്നും വായിക്കുക, മനനം ചെയ്യുക.
2020 മേയ് 22, വെള്ളിയാഴ്‌ച
സീതയുടെ സ്വയംവരം - അയോധ്യയിലേക്ക് ക്ഷണമില്ല......
രാമായണത്തിലൂടെ - വിശ്വാമിത്രന്റെ യാഗരക്ഷ
ദേവീഭാഗവതത്തിന്റെ നാന്ദി
മാര്‍ക്കണ്ഡേയ പുരാണം തുറന്നാല്‍ അതിന്റെ ആരംഭം തന്നെ അത്യന്ത മനോഹരമാണ്. അതീവ നാടകീയതയോടും കാവ്യാത്മകതയോടും കൂടി അവതരിപ്പിക്കുന്ന ഈ പുരാണം അതിന്റെ ഉള്ളടക്കംകൊണ്ട്‍ ദേവീ ഭാഗവതം എന്ന് പ്രചുരപ്രചാരം നേടിയിരിക്കുന്നു. ദേവീഭാഗവതത്തിന്റെ നാന്ദി ഒന്ന്‍ പരിശോധിക്കുന്നത്‍ അത്യാഹ്ലാദകരമായൊരനുഭവമാണെന്ന്‍ ബോധ്യമാവും.
വ്യാസ ശിഷ്യനായ ജൈമിനി മഹര്‍ഷി രംഗപ്രവേശം ചെയ്യുന്നു. പൈലന്‍, ജൈമിനി, വൈശമ്പായനന്‍, ശുകന്‍, സുമന്തു എന്നിവരാണ് വ്യാസന്റെ പ്രധാന ശിഷ്യന്മാര്‍. ഇവരാണ് വേദങ്ങളുടെ പാരമ്പര്യം നിലനിര്‍ത്തിയത്‍. സാമവേദമാണ് ജൈമിനിക്ക്‍ നല്‍കിയത്‍. വ്യാസന്‍ ഇല്ലാതായിക്കഴിഞ്ഞശേഷം ജൈമിനിക്ക്‍, മഹാഭാരതാന്തര്‍ഗതങ്ങളായ ചില സംശയങ്ങള്‍ തന്നില്‍ ഉടലെടുന്നു. എന്തുകൊണ്ടാണ് സുഭദ്രയ്ക്ക്,പാഞ്ചാലിയ്ക്ക്, അഞ്ച്‍ ഭര്‍ത്താക്കന്മാരുണ്ടായത്‍, ഭഗവാന്‍ വാസുദേവനു മനുഷ്യനായി അവതാരമെടുക്കേണ്ടി വന്നത്‍ എന്തുകൊണ്ടാണ്, ബലഭദ്രര്‍ക്ക്‍ ബ്രഹ്മഹത്യാപാപാ ശന്തിയ്ക്കായി തീര്‍ത്ഥയാത്ര നടത്തേണ്ടി വന്നത്‍ എന്തുകൊണ്ടാണ് എന്ന്‍ തുടങ്ങി പല സംശയങ്ങളും ഉണര്‍ന്നു.
സംശയം എത്ര വലിയ ശത്രുവാണ് എന്ന്‍ ചിന്തിച്ചുനോക്കുക. ലോകത്തിലെ എല്ലാ ബന്ധങ്ങളും ഉടലെടുക്കുന്നത്‍ സംശയത്തില്‍ നിന്നാണ്. ഓരോ ബന്ധങ്ങളെയും അഴിച്ചപഗ്രഥിച്ചുനോക്കിയാല്‍, ആ ബന്ധം ഒരു സംശയത്തിന്റെ അടിത്തറയിലാണ് കെട്ടിപ്പടുത്തതെന്ന്‍ ബോധ്യപ്പെടും. മഹാനായ ജൈമിനി മഹര്‍ഷിയ്ക്കുപോലും സംശയത്തിന്റെ രോഗം ബാധിച്ചിരിക്കുന്നു. സാക്ഷാല്‍ ബാദരായണന്റെ ശിഷ്യനായ, വേദവേദാംഗവേദാന്ത പുരാണേതിഹാസങ്ങളുടെ മുഴുവനും കര്‍ത്താവായ വ്യാസപ്രതിഭയുടെ ശിഷ്യനാണ് ജൈമിനി. ഇതെല്ലാം വ്യാസന്‍ ജൈമിനിക്ക്‍ ഉപദേശിച്ചിട്ടുള്ളതും, ജൈമിനി മഹര്‍ഷി ഇതൊക്കെ കരതലാമലകം പോലെ ഋദിസ്ഥമാക്കിയിട്ടുള്ളതുകാണ്. എന്നിട്ടും ശാസ്ത്രങ്ങളില്‍, ഗുരുവചനങ്ങളില്‍ സംശയം ജനിച്ചതില്‍ അത്ഭുതം തോന്നാം. കുറച്ചെന്തെങ്കിലും അറിയുമ്പോഴാണല്ലൊ സംശയം ജനിക്കുന്നത്‍. അത്‍ അതിനെക്കുറിച്ച്‍ കൂടുതല്‍ അറിയാന്‍ വേണ്ടിയാണ്. എല്ലാം അറിയുന്നവനും ഒന്നും അറിയാത്തവനും യാതൊരു വിധ സംശയവും ഉണ്ടാവില്ലല്ലൊ. ജൈമിനിക്കുണ്ടായത്‍ തീര്‍ത്തും സംശയമാണെന്ന്‍ പറഞ്ഞുകൂടാ, ജിജ്ഞാസയാണെന്ന്‍ വിശേഷിപ്പിക്കുന്നതായിരിക്കും ഉചിതം. ജൈമിനിക്ക്‍ ഇത്തരത്തിലൊരു സംശയം ജനിക്കും എന്ന്‍ ഗുരുവായ വ്യാസന്‍ മുമ്പെക്കൂട്ടി അറിഞ്ഞിരുന്നു എന്ന്‍ വേണം ധരിയ്ക്കാന്‍. ജൈമിനിയും ജ്ഞാനത്തിന്റെ കാര്യത്തില്‍ കുറവൊന്നുമല്ല എന്ന്‍ ജൈമിനിയെ പരിചയപ്പെടുത്തുന്ന വേളയില്‍ത്തന്നെ ശാസ്ത്രത്തില്‍ പറഞ്ഞിട്ടുണ്ട്‍. തന്റെ സംശയങ്ങള്‍ തീര്‍ക്കാന്‍, വ്യാസനില്ലാതായിക്കഴിഞ്ഞതുകൊണ്
മഹര്‍ഷി ജൈമിനി, ഭഗവാന്‍ വേദവ്യാസ ശിഷ്യനാണ്, ഒരു മഹര്‍ഷിയുമാണ്. എന്നിരുന്നാലും ശാസ്ത്രത്തില്‍ സംശയം ജനിച്ചു. വിവേകിയായതുകൊണ്ട്‍ തന്നിലുദിച്ച സംശയം അവിടെയുമിവിടെയുമൊന്നും ചര്‍ച്ചചെയ്തില്ല. മറ്റൊരു മാധ്യമങ്ങളിലൂടെയും കൊട്ടിഘോഷിച്ചില്ല. വിവേകിയായതുകൊണ്ട്‍ തന്നേക്കാള്‍ അറിവുള്ളവനെന്ന്‍ സ്വയം ബോധ്യപ്പെട്ട ഒരു ആചാര്യനെ കണ്ടെത്താനാണ് തീരുമാനിച്ചത്‍. സനാതന ധര്‍മ്മത്തിലെ "ദീക്ഷാന്ത പ്രവചനം" ഈ സന്ദര്‍ഭത്തില്‍ സ്മരിക്കുന്നത്‍ നന്ന്‍. ഗുരു പറയും, ഹേ വത്സാ!! ഞാന്‍ വ്ര്‌ദ്ധനായിരിക്കുന്നു. നാളെ ഉണ്ടാകുമെന്ന്‍ പറയാന്‍ പറ്റില്ല. നീ ഗ്രഹസ്ഥാശ്രമത്തിലേക്ക്‍, രാഷ്ട്രത്തിന്റെ ഭാവിയെ ഉത്തമോത്തമാക്കാനായി സംസാരത്തിലേക്ക്‍ പോവുകയാണ്. ഗംഗാനദിയുടെ ഒഴുക്കുപോലെയുള്ള നിന്റെ ജീവിതത്തില്‍ എത്രയോ സന്ദര്‍ഭങ്ങള്‍ സുഖദു:ഖാദികളുടേതായി വന്നുംപോയുമിരിക്കും. അതിലെല്ലാം നീ അചഞ്ചലനായിരിക്കണം. ധര്‍മ്മമായിരിക്കണം നിന്റെ ആത്യന്തിക ലക്ഷ്യം. ജീവിതത്തില്‍ എപ്പോഴെങ്കിലും ധര്‍മ്മസങ്കടമുളവാക്കുന്ന സന്ദര്‍ഭങ്ങള്‍ ഉടലെടുക്കുമ്പോള്‍, എന്റെ ഈ ഭൗതികശരീരമില്ലാതായി കഴിഞ്ഞാല്‍, എന്നേക്കാള്‍ അറിവുള്ള ഒരു ഗുരുവിനെ വിധിയാംവണ്ണം സമീപിച്ച്‍ നിന്റെ സമസ്യകള്‍ക്കുള്ള സമാധാനം ആരായണം, എന്ന്‍ ഗുരുകുലത്തില്‍നിന്ന്‍ വിട്ടുപോകുന്ന ഒരു വടുവിന് ഗുരു കൊടുക്കുന്ന ഉപദേശങ്ങളില്‍ ഒന്നാണിത്‍. അതിന്റെ മര്‍മ്മം എത്ര ഔന്നത്യമുള്ളതാണ്. കിട്ടിയവനെയൊക്കെ ശിഷ്യനാക്കുകയോ കണ്ടവരെയൊക്കെ ഗുരുക്കന്മാരാക്കുകയോ ചെയ്യുന്ന പ്രക്രിയ സനാതന ധര്‍മ്മത്തിലില്ല. ശിഷ്യനെ ആത്മസാക്ഷാത്കാരത്തിലേക്കെത്തി
തന്റെ സംശയങ്ങള്‍ മര്‍ക്കണ്ഡേയ മഹര്‍ഷിയുടെ മുന്നില്‍ അവതരിപ്പിക്കുന്നു. അല്ലയോ ഭഗവാനേ! മഹാത്മാവായ വ്യാസന്‍ നിര്‍മ്മലങ്ങളായ നാനാശാസ്ത്രസംഗ്രഹങ്ങളാല്‍ നിറയപ്പെട്ടതും ജാതിശുദ്ധികള്‍ ഇണങ്ങിയതും നല്ല ശബ്ദങ്ങള്‍കൊണ്ട്‍ പരിശോഭിച്ചതും പൂര്‍വ്വപക്ഷസിദ്ധാന്ത പരിനിഷ്ഠാസനിവിതവുമായ ഭാരതം എന്നൊരിതിഹാസം നിര്‍മ്മിച്ചിട്ടുണ്ടല്ലൊ. ആ മഹാഭാരതാന്തര്‍ഗ്ഗതങ്ങളായ ചില സംശയങ്ങള്‍ തീര്‍ക്കാനാണ് ഞാന്‍ അങ്ങയെ സമീപിച്ചത്‍. എന്തുകൊണ്ടാണ് സുഭദ്രയ്ക്ക്,പാഞ്ചാലിയ്ക്ക്, അഞ്ച്‍ ഭര്‍ത്താക്കന്മാരുണ്ടായത്‍, ഭഗവാന്‍ വാസുദേവനു മനുഷ്യനായി അവതാരമെടുക്കേണ്ടി വന്നത്‍ എന്തുകൊണ്ടാണ്, ബലഭദ്രര്‍ക്ക്‍ ബ്രഹ്മഹത്യാപാപാ ശന്തിയ്ക്കായി തീര്‍ത്ഥയാത്ര നടത്തേണ്ടി വന്നത്‍, എങ്ങനെയാണ് മഹാരഥന്മാരും മഹാത്മാക്കളും ആയ പാഞ്ചാലീപുത്രന്മാര്‍ വിവാഹംകൂടി കഴിയുന്നതിനുമുമ്പേ കൊല്ലപ്പെട്ടുപോയത്‍, എന്ന്‍ തുടങ്ങി പല സംശയങ്ങളും ഉണര്‍ത്തിച്ചു.
ജൈമിനിയുടെ സംശയങ്ങള്‍ കേട്ട മാര്‍ക്കണ്ഡേയ മഹര്‍ഷി പറഞ്ഞു, അല്ലയോ മുനിസത്തമാ, നമുക്ക്‍ അനുഷ്ഠാനങ്ങള്‍ക്കുള്ള സമയമായിരിക്കുന്നു,മാധ്യാഹ്നത്
ഒരിക്കല്‍ നന്ദനോദ്യാനത്തില്‍ ഇന്ദ്രന്‍ അപ്‍സരസ്ത്രീകളുടെ നടുവില്‍ അവരുടെ മുഖത്തേക്ക്‍നോക്കി ഇരിക്കുമ്പോള്‍ ദേവര്‍ഷി നാരദന്‍ അവിടെ വന്നുചേര്‍ന്നു. ഉടനെ ഇന്ദ്രന്‍ എഴുന്നേറ്റ്‍ മഹര്‍ഷിയെ വന്ദിച്ചു. ദേവസ്ത്രീകളും നാരദനെ വന്ദിച്ചു. രസകരമായ പല സംഭാഷണങ്ങളും ചെയ്യുന്നതിനിടയില്‍ ഈ ദേവസ്ത്രീകളില്‍ ആരുടെ ന്ര്‌ത്തം കാണാനാണ് അങ്ങയ്ക്ക്‍ ഇഷ്ടം എന്ന്‍ ഇന്ദ്രന്‍ നാരദനോട്‍ ചോദിച്ചു. ഹിമവാങ്കല്‍ തപസ്സുചെയ്യുന്ന ദുര്‍വാസസ്സ്‍ മഹര്‍ഷിയുടെ തപസ്സ്‍ ഇളക്കുവാന്‍ കഴിവുള്ളവള്‍ ന്ര്‌ത്തം ചെയ്യട്ടെ എന്ന്‍ നാരദന്‍ പറഞ്ഞു. അപ്പോള്‍ വപുസ എന്ന അപ്‍സരസ്ത്രീ ദുര്‍വസസ്സിന്റെ തപസ്സിളക്കാമെന്ന്‍ പറയുകയും അവള്‍ ഹിമവല്‍ പ്രാന്തത്തിലെത്തുകയും ചെയ്തു. മഹര്‍ഷി ഇരിക്കുന്നിടത്തുനിന്ന്‍ അല്പം ദൂരെയായി ഒരു ആണ്‍ കുയിലിന്റെ സ്വരമാധുര്യത്തോടെ അവള്‍ പാടാന്‍ തുടങ്ങി. സംഗീതസ്വരം കേട്ട്‍ ആശ്ചര്യപ്പെട്ട മഹര്‍ഷി ചെന്നുനോക്കിയപ്പോള്‍ വപുസയെയാണ് കണ്ടത്‍. തന്റെ തപസ്സിന് ഭംഗം വരുത്താന്‍ വന്നവളാണെന്ന്‍ ബോധ്യപ്പെട്ട ദുര്‍വാസസ്സ്‍ പതിനാറ്‍ വര്‍ഷത്തേക്ക്‍ സ്വന്തം രൂപം വിട്ട്‍, ഒരു പെണ്‍പക്ഷിയുടെ രൂപമെടുത്ത്‍ ഗരുഡവംശത്തില്‍ ജീ ജനിക്കാനിടവരട്ടെ എന്ന്‍ സങ്കല്‍പ്പിക്കുകയും എന്നാല്‍ ആ സമയത്ത്‍ നിനക്ക്‍ നാല് ആണ്‍മക്കളും ഉണ്ടായിവരും, അവരില്‍ പ്രീതിവരാതെ ആയുധമേറ്റ്‍ നീ മരിച്ച്‍ വീണ്ടും സ്വര്‍ഗ്ഗത്തിലെത്തും എന്ന്‍ അനുഗ്രഹിക്കുകയും ചെയ്തു.
അരിഷ്ടനേമിയുടെ പുത്രനായി ഗരുഡന്‍ ജനിച്ചു. ഗരുഡപുത്രന്‍ സമ്പാതി. സമ്പാതിയുടെ പുത്രന്‍ സൂപാര്‍ശ്വന്‍. സൂപാര്‍ശ്വന്റെ പുത്രി കുന്തി. കുന്തിയുടെ പുത്രനായി പ്രലോലുപന്‍ ജനിച്ചു. പ്രലോലുപന് കങ്കന്‍, കന്ധരന്‍ എന്ന രണ്ട്‍ പുത്രന്മാര്‍. കങ്കന്‍ കൈലാസത്തിലൂടെ സഞ്ചരിക്കുന്ന സമയം. വൈശ്രവണന്റെ കിങ്കരനായ വിദ്യുദ്രൂപനെന്ന രാക്ഷസന്‍ തന്റെ ഭാര്യയായ മദനികയുമായി കൈലാസത്തിന്റെ കൊടുമുടിയില്‍ വെളുത്ത പാറപ്പുറത്ത്‍ ഇരിക്കുന്ന സമയത്ത്‍ കങ്കന്‍ അവിടെ എത്തി. സ്ത്രീസമീപത്തിരിക്കുന്ന എന്റെ അടുക്കലേക്ക്‍ വരുന്നത്‍ അധര്‍മ്മമാണെന്ന്‍ വിദ്യുദ്രൂപന്‍ കങ്കനോട്‍ ക്രോധത്തോടെ പറഞ്ഞു. ഈ മല നിനക്കും എനിക്കും മറ്റ്‍ ജന്തുക്കള്‍ക്കും ഒരേപോലെയാണ്. നിനക്കെന്തിനാ നിന്റേത്‍ എന്ന ഭാവം ? എന്ന്‍ കങ്കന്‍ ചോദിച്ചു. ക്രോധംപൂണ്ട വിദ്യുദ്രൂപന്‍ കങ്കനെ വെട്ടിക്കൊന്നു.
തന്റെ സഹോദരന്റെ മരണവാര്‍ത്തയറിഞ്ഞ കന്ധരന്‍ പകരം വീട്ടാനായി തീരുമാനിച്ച് വിദ്യുദ്രൂപനുമായി ഘോരമായ യുദ്ധം ചെയ്യുകയും ആ യുദ്ധത്തില്‍ വിദ്യുദ്രൂപന്‍ കൊല്ലപ്പെടുകയും ചെയ്തു. വിദ്യുദ്രൂപന്‍ മരിച്ചപ്പോള്‍, ഭാര്യയായ മദനിക കന്ധരനെ ശരണം പ്രാപിക്കുകയും ഞാന്‍ അങ്ങയുടെ ഭാര്യയായി ജീവിച്ചുകൊള്ളാമെന്ന്‍ സ്വയം പറയുകയും ചെയ്തു. അവളെയും കൂട്ടി കന്ധരന്‍ സ്വഗ്രഹത്തിലെത്തി. മേനകയുടെ മകളായ മദനിക പക്ഷിരൂപം സ്വീകരിച്ച്‍ കന്ധരന്റെ ഭാര്യയായിത്തീര്‍ന്നു. കന്ധരന് മദനിക എന്ന പക്ഷിയില്‍, മുനിശാപദഗ്‍ദ്ധയായ വപുസ എന്ന അപ്സരസ്ത്രീരത്നം മകളായി ജനിച്ചു. അവളുടെ പേരാണ് താര്‍ക്ഷി.
മന്ദപാലന്റെ മക്കളായി നാല് പക്ഷിസത്തമന്മാരുണ്ടായിരുന്നു. അതില്‍ നാലാമത്തവന്‍ ദ്രോണന്‍. മഹാധര്‍മ്മശീലനും വേദവേദാംഗപാരംഗതനുമായിരുന്നു ദ്രോണന്‍. പക്ഷിസത്തമനായ ദ്രോണന്‍ കന്ധരന്റെ അനുവാദത്തോടും അനുഗ്രഹത്തോടുംകൂടി സുശീലയായ താര്‍ക്ഷിയെ വേളികഴിച്ചു. സമയം ചെന്നപ്പോള്‍ താര്‍ക്ഷി ഗര്‍ഭിണിയായി. കുരുപാണ്ഡവയുദ്ധം നടക്കുന്ന കാലമായിരുന്നു അത്‍. ഗര്‍ഭം മൂന്നരമാസമായപ്പോള്‍ താര്‍ക്ഷിക്ക്‍ യുദ്ധം കാണണമെന്ന ആഗ്രഹമുണ്ടായി, കുരുക്ഷേത്രത്തിലേക്ക്‍ പുറപ്പെട്ടു. അര്‍ജ്ജുനനും ഭഗദത്തനും തമ്മിലുള്ള ഗംഭീരയുദ്ധം നടക്കുകയായിരുന്നു. യുദ്ധം കാണാനായി താര്‍ക്ഷി തേരിനുമുകളില്‍ ഇരിപ്പുറപ്പിച്ചു. ആ സമയം അര്‍ജ്ജുനന്റെ വില്ലില്‍നിന്ന്‍ അതിശക്തമായി പുറപ്പെട്ട ക്ര്‌ഷ്ണസര്‍പ്പതുല്യമായ ഒരമ്പ് വന്ന്‍ കൊള്ളുകയാല്‍ താര്‍ക്ഷിയുടെ വയറ്റത്തെ തൊലി മുറിഞ്ഞുപോയി. ഗര്‍ഭിണിയായ താര്‍ക്ഷിയുടെ വയറ് പിളര്‍ന്ന് ചന്ദ്രവര്‍ണ്ണസമാനമായ നാല് മുട്ടകള്‍ താഴെവീണു. യുദ്ധഭൂമിയിലെ കോലാഹലങ്ങളില്‍, ഛിന്നഭിന്നമായ ശവശരീരങ്ങളിലെ മ്ര്‌ദുലമായ മാംസത്തിന്റെ വസയില്‍ ആ മുട്ടകള്‍ വീണു. ഘോരയുദ്ധത്തിനിടയില്‍ മുട്ടകള്‍ താഴെ വീണതോടുകൂടി, സുപ്രതീകം എന്ന കൊമ്പനാനയുടെ കഴുത്തിലെ മണി, അമ്പുകൊണ്ട്‍ കയറുപൊട്ടി താഴെവീണു. അത്‍ നാലുവശവും സമമാംവണ്ണം നിലം പിളര്‍ന്നിറങ്ങി മാംസത്തിനുമേലെ കിടക്കുന്ന മുട്ടകളെ പൊതിഞ്ഞു, മുട്ടകള്‍ക്ക്‍ സുരക്ഷിതമായ ഒരു അടപ്പ്‍ രൂപത്തിലാണ് ആ മണി വീണത്‍. കുരുക്ഷേത്രയുദ്ധം പോലത്തെ ഒരു യുദ്ധം നടക്കുന്ന സമയത്തും ആരെല്ലാം ജീവിക്കണം, ആരെല്ലാം മരിക്കണം എന്നൊക്കെ തീരുമാനിക്കുന്നതും ജഗദീശ്വരിതന്നെയാണെന്ന്‍ ചിന്തനീയം.
യുദ്ധമെല്ലാം കഴിഞ്ഞ്‍ ശരശയ്യയില്‍ കിടക്കുന്ന ഭീഷ്മരുടെ ധര്‍മ്മപ്രവചനം കേള്‍ക്കാന്‍ യുധിഷ്ഠിരന്‍ പോയ സമയത്ത്‍ ശമീകന്‍ എന്ന ഋഷി തന്റെ ശിഷ്യന്മാരുമൊത്ത്‍ യുദ്ധഭൂമിയിലൂടെ നടന്നുപോകുമ്പോള്‍ പക്ഷിക്കുഞ്ഞുങ്ങളുടെ കരച്ചില്‍ കേള്‍ക്കുന്നു. ആനമണിയുടെ ചുവട്ടില്‍നിന്നും അച്ഛനുമമ്മയുമില്ലാത്ത, ചിറകുമുളച്ചിട്ടില്ലാത്ത നാല് പക്ഷിക്കുഞ്ഞുങ്ങളെ കാണുന്നു. കോടിക്കണക്കിന് ഭടന്മാര്‍ ചവിട്ടിമെതിച്ചിട്ടും എത്രയോ രഥങ്ങളുടെ ചക്രങ്ങള്‍ നിരങ്ങിയിട്ടും എത്രയോ ആരകളുടെ ചവിട്ട്‍ കൊണ്ടിട്ടും കുതിരകളുടെ കുളമ്പടികള്‍ അമര്‍ന്നിട്ടും ഒന്നുംതന്നെ നശിക്കാതെ നാല് മുട്ടകള്‍ ഒരു യുദ്ധക്കളത്തില്‍ സുരക്ഷിതമായിരിക്കുകയും അവയുടെ സംരക്ഷണത്തിനെന്നപോലെ ആനയുടെ മണി പൊട്ടി അതിന് ഒരു കവചരൂപത്തില്‍ വന്ന്‍ വീഴുകയും മുട്ടകള്‍ അവിടെ കിടന്ന്‍ വിരിയുകയും അവ സുരക്ഷിതമായി ഇരിക്കുകയും ചെയ്യുക.. !! ശമീകന്‍ ആശ്ചര്യചകിതനായി ശിഷ്യരോട് ഭഗവാന്റെ ലീലകള്‍ പറയുന്നു. ആ പക്ഷിക്കുഞ്ഞുങ്ങള്‍ വെറും സാധാരണ പക്ഷികളല്ലെന്ന് മനസ്സിലാക്കിയ ശമീകന്‍ അവയെ ആശ്രമത്തിലേക്ക്‍ കൊണ്ടുപോയി ആഹാരവും വെള്ളവും കൊടുത്ത്‍ വളര്‍ത്തി വലുതാക്കുന്നു. വളര്‍ന്നുവലുതായ പക്ഷികള്‍ ശമീകന്റെ അനുഗ്രഹത്തോടും അനുവാദത്തോടുംകൂടി വിന്ധ്യാചലത്തിലേക്ക്‍ പോയി.
ഈ പക്ഷികളോടാണ് തന്റെ സംശയം ചോദിക്കാന്‍ മാര്‍ക്കാണ്ഡേയന്‍ ജൈമിനിയോട്‍ പറയുന്നത്‍. അങ്ങനെ ജൈമിനി വിന്ധ്യാചലത്തിലെത്തി പക്ഷികളോട്‍ തന്റെ സംശയങ്ങള്‍ ചോദിക്കുന്നു. ജൈമിനിയുടെ സംശയങ്ങള്‍ക്കുള്ള മറുപടിയായി അനേകം കഥകള്‍ പക്ഷികള്‍ പറയുന്നകൂട്ടത്തില്‍ മന്വന്തരാദി വര്‍ണ്ണനകളും അതില്‍ സാവര്‍ണ്ണി മന്വന്തരവര്‍ണ്ണനയും വരുന്നു. സാവര്‍ണ്ണിമന്വന്തര വര്‍ണ്ണനയില്‍, സുരഥ-സമാധിമാരുടെ കഥകളില്‍ നിന്നാണ് ദേവീമാഹാത്മ്യം തുടങ്ങുന്നത്‍. നാലാം അധ്യായം മുതല്‍ എഴുപത്തേഴ്‍ അധ്യായം വരെയുള്ള രസികങ്ങളായ പല കഥകളും ദേവീമാഹാത്മ്യത്തിന് ഒരു ഫ്ളാഷ്‍ബാക്ക്‍ ആയി അത്യന്തം നാടകീയമായി ഭാവനാസമ്പന്നമായി ഹ്ര്‌ദയസ്പര്‍ശിയായി കഥാകാരന്‍ അവതരിപ്പിക്കുന്നത്‍ വായിച്ചാല്‍ വായിക്കുന്നവനില്‍ അവാച്യമായ ഒരു ഈശ്വരീയ അനുഭൂതി ഉണ്ടാകുമെന്നതില്‍ രണ്ടഭിപ്രായമുണ്ടാവില്ല. കഥയിലെ തത്ത്വങ്ങള്‍ക്ക്‍ പ്രാധാന്യം നല്‍കി ഓരോ ശബ്ദവും ശ്രദ്ധിച്ച്‍ വായിച്ചാല്‍ ഒരുപാട് സംശയങ്ങള്‍ ദൂരീകരിക്കും, ആനന്ദാനുഭൂതിയും ഉണ്ടാവും.
2019 ഫെബ്രുവരി 5, ചൊവ്വാഴ്ച
വാക്കുകളെ അറിയുക - അറിഞ്ഞ് പ്രയോഗിക്കുക
2019 ജനുവരി 13, ഞായറാഴ്‌ച
സ്വ-സ്വരൂപത്തെ അറിയാന്‍ മറന്നുപോകുന്നു.
ന ചൈവ ന ഭവിഷ്യാമ: സര്‍വേ വയമത: പരം ഗീ. 2/8
2018 ഡിസംബർ 21, വെള്ളിയാഴ്‌ച
അടിക്കുപന്നിപോയി നിന്മുടിക്കൊരന്നവും
അടിക്കുപന്നിപോയി നിന്മുടിക്കൊരന്നവുംപറ-
ന്നടുത്തകണ്ടതില്ല നിന്നെയിന്നുമഗ്നിശൈലമേ,
എടത്തു നീ വിഴുങ്ങിയെന്നെയിന്ദ്രിയങ്ങളോടുടന്‍
നടിച്ചിടും നമശ്ശിവായ നായകാ, നമോ നമഃ
"പലതായിതീരട്ടെ" എന്ന് സദാശിവനുണ്ടായ ആഗ്രഹം മൂലമാണ് വിഷ്ണുവും ബ്രഹ്മാവും ഉണ്ടായത്‍. ഉണ്ടായപ്പോള്‍ മുതല്‍ ബ്രഹ്മനും വിഷ്ണുവും തമ്മില്‍ വിവാദത്തിലായി, ക്ഷീണിയ്ക്കാതെ യുദ്ധം ചെയ്തുകൊണ്ടുമിരുന്നു. സദാശിവന്‍ ചിന്തിച്ചു, ഇവരെന്തിനാണ് ഇങ്ങനെ ഞാന്‍ സ്ര്‌ഷ്ടിക്കുന്നവന്‍, ഞാന്‍ പാലിക്കുന്നവന്‍ എന്നൊക്കെ പറഞ്ഞ്‍ യുദ്ധം ചെയ്യുന്നത്‍. ഈ യുദ്ധം തടയേണ്ടത്‍ അനിവാര്യമാണ്. ഓരോ ജന്തുവും ഞാനാണ് വലിയവന്‍ എന്ന് വിചാരിക്കുന്നു. ഇത് ത്രിഭുവനത്തിനും ഹാനികരമാണ്. സദാശിവന്‍ ഇങ്ങനെയൊക്കെ ചിന്തിച്ചുകൊണ്ട്‍, യുദ്ധം ചെയ്തുകൊണ്ടിരുന്ന ബ്രഹ്മാവിന്റെയും വിഷ്ണുവിന്റെയും മദ്ധ്യത്തില്‍ ഒരു അഗ്നിസ്തംഭമായി നിലകൊണ്ടൂ. ആദിയും അന്ത്യവുമില്ലാതെ എല്ലാ ലോകങ്ങളിലും വ്യാപിച്ചുനില്‍ക്കുന്ന അഗ്നികണ്ട്‍ ബ്രഹ്മനും വിഷ്ണുവും ആര്‍ത്തന്മാരായി നിലകൊണ്ടു. ആ സമയം ഒരു അശരീരി ശബ്ദം കേള്‍ക്കുകയുണ്ടായി. "മൂഢന്മാരായ ബാലന്മാരേ, നിങ്ങളെന്തിനാണ് പരസ്പരം യുദ്ധം ചെയ്യുന്നത്‍ ? നിങ്ങളുടെ ബലാബലങ്ങള്‍ സദാശിവന്‍തന്നെ വിവേചിച്ച്‍തരും. നിങ്ങള്‍ കാണുന്ന ഈ അഗ്നിസ്തംഭം സദാശിവനാണ്. ഇതിന്റെ ആദിയും അന്തവും നിങ്ങള്‍ കണ്ട്‍പിടിയ്ക്കുക." ഇത്രയുമായിരുന്നു ആ അശരീരി.
യുദ്ധമൊക്കെ തല്‍ക്കാലം നിര്‍ത്തി, രണ്ടുപേരും ആ അഗ്നിസ്തംഭത്തിന്റെ ആദിയും അന്തവും കണ്ടുപിടിയ്ക്കാനായി പുറപ്പെട്ടു. ആദിയും അന്തവുമില്ലാത്ത ശിവമയമായ ആ അഗ്നിസ്തംഭത്തിന്റെ ആദ്യന്തങ്ങള്‍ കണ്ടുപിടിക്കാന്‍പോയ ബ്രഹ്മനും വിഷ്ണുവും ജലത്തില്‍ പ്രതിബിംബിക്കുന്ന ചന്ദ്രനെ പിടിക്കാന്‍ പോകുന്ന കുട്ടിയെപ്പോലെയായിത്തീര്‍ന്നു.
വിഷ്ണു സൂകര വേഷം പൂണ്ട്‍ (പന്നിയുടെ വേഷമെടുത്ത്‍) ആദി കണ്ടുപിടിക്കാന്‍ ഭൂമിയെ തുരന്നുകൊണ്ട്‍ താഴേക്ക് പോയി. ബ്രഹ്മാവ് ശിരസ്സ് കണ്ടുപിടിക്കാന്‍ ഒരു ഹംസത്തിന്റെ രൂപമെടുത്ത് മേലോട്ടും പോയി. ഭൂമി തുരന്ന് തുരന്ന് താഴേക്ക് പോയ വിഷ്ണു അനേകകോടി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അഗ്നിസ്തംഭത്തിന്റെ മൂലം കണ്ടെത്തിയില്ല. അദ്ദേഹം ദാഹിച്ച് വലഞ്ഞു. ദംഷ്ട്രങ്ങള്‍ വിശീര്‍ണ്ണങ്ങളായി, സന്ധിബന്ധങ്ങളെല്ലാം ഒടിഞ്ഞു, വരാഹരൂപം ധരിച്ചുകൊണ്ട്‍ നടക്കാനും ഉപേക്ഷിക്കാനും വയ്യാത്ത അവസ്ഥയിലായി, ഐശ്വര്യമൊക്കെ നഷ്ടപ്പെട്ടവനായി പരമശിവനെത്തന്നെ ശരണം പ്രാപിച്ചു. ഹംസരൂപിയായ ബ്രഹ്മാവ് ആകാശത്തേക്ക് പറന്ന് പറന്ന് കോടി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അഗ്നിസ്തംഭത്തിന്റെ ശിരസ്സ് കണ്ടെത്താനാവാതെ നില്‍ക്കുമ്പോള്‍ ഏതോ ചില സിദ്ധന്മാര്‍ പറയുന്നത്‍ കേട്ടു, നീ ശരിക്കും മൂഢന്‍തന്നെ, ദേഹപാതം ആസന്നമായിട്ടും അഹങ്കാരത്തിന് കുറവൊന്നുമില്ലല്ലൊ, അപാരമായ ഈ തേജസ്സ് കണ്ടുപിടിയ്ക്കാന്‍ വ്ര്‌ഥാ പരിശ്രമിക്കുന്നു. ഈ വിധത്തില്‍ കരുണാരൂപിയായ സദാശിവന്‍തന്നെ, വ്യാകുലചിത്തരായിത്തീര്‍ന്ന രണ്ടുപേരെയും പിന്‍തിരിപ്പിച്ചു. ഈ കോടിക്കണക്കിന് (മുപ്പത്തിമുക്കോടി) ദേവന്മാര്‍ സ്ര്‌ഷ്ടിക്കപ്പെട്ടിരിക്കുന്നത്‍ ശിവതേജസ്സിന്റെ ഒരു പരമാണുവില്‍നിന്നാണ്. പരസ്പര വിദ്വേഷവും യുദ്ധവും എല്ലാം അവസാനിപ്പിച്ച് പരമശിവനെ ശരണം പ്രാപിച്ചു.
ബ്രഹ്മനും വിഷ്ണുവും എപ്രകാരമാണോ നിന്നെ ശരണം പ്രാപിച്ചത്‍, അതേപോലെ നിന്നെ ശരണം പ്രാപിയ്ക്കാനായി ഞാനും നിന്റെ അരികിലെത്തി. വിഷ്ണുവിനും ബ്രഹ്മനും നിന്നെ അറിയാനായിക്കൊണ്ട്‍ നീ എത്രയോ വര്‍ഷങ്ങള്‍ തന്നെ കൊടുത്തു. എന്നാല്‍ ഹേ അഗ്നിശൈലമേ, ഹേ അരുണാചലേശ്വരാ, നിന്റെ ആഴമോ ഉയരമോ അറിയുക എന്നത്‍ അവിടെ നില്‍ക്കട്ടെ, നിന്നെ മുഴുവനായി ഒന്ന് നോക്കിക്കാണാനുള്ള സമയവും കൂടി നീ എനിക്ക് തന്നില്ല, അതിനുമുമ്പുതന്നെ, നമ്മുടെ ആദ്യത്തെ കാഴ്ചയില്‍ത്തന്നെ, എന്നെ എടുത്ത് നീ വിഴുഞ്ഞിക്കളഞ്ഞല്ലൊ, അതും എന്റെ സകല ഇന്ദ്രിയങ്ങളോടും കൂടിത്തന്നെ. ഇപ്പൊ ഞാന്‍ നിരിന്ദ്രിയനാക്കപ്പെട്ടുവല്ലൊ. ഇനി നീ പറയുന്നത്‍പോലെ ഞാന്‍ ചെയ്യും, എന്റെ സകല നടനവും (ചെയ്തികളും) നിനക്കായിട്ടുള്ള നമസ്കാരങ്ങളാവട്ടെ. വീണ്ടും വീണ്ടും നമിക്കുന്നു.
ഒന്നുകില്‍ ശ്രേയസ്സ് അല്ലെങ്കില്‍ പ്രേയസ്സ്. ശ്രേയസ്സാണ് വേണ്ടത്‍ എന്ന് അര്‍ജ്ജുനന്‍ സൂചിപ്പിച്ചു കഴിഞ്ഞു. അതിന് സ്വധര്‍മ്മാനുഷ്ഠാനമാണ് മരുന്ന്. സ്വധര്‍മ്മം അനുഷ്ഠിക്കുമ്പോള്‍ മരിച്ചുപോയാലും അത്‍ ശ്രേയസ്സിന് പാത്രമാകുന്നു - സ്വധര്‍മ്മേ നിധനം ശ്രേയ - എന്ന് ഭഗവാന്‍ പറയുന്നു. ശ്രേയസ്സ്‍ എന്നാല്‍ ആത്മദര്‍ശനം, മോക്ഷം, എന്നൊക്കെ ഇവിടെ അര്‍ത്ഥം.
അതുകൊണ്ട് ശ്രേയോ മാര്‍ഗ്ഗം സ്വീകരിക്കാന്‍ ഉപദേശിച്ചു. ഇത്‍ അര്‍ജ്ജുനനുള്ളതല്ല, നമുക്കൊക്കെ ഉള്ളതാണ്. സ്വധര്‍മ്മാനുഷ്ഠാനം കൊണ്ടേ ശ്രേയസ്സിനെ പുണരാനൊക്കൂ...
മനസ്സിനെ പഠിയ്ക്കുക, മനസ്സിലെ സ്പന്ദനങ്ങളെ കാണുക
മനസ്സാണ് ലോകം അഥവാ ജഗത്‍. ഇന്ദ്രിയങ്ങളെയും പ്രാണനെയും ചലിപ്പിക്കുന്നത്‍ മനസ്സാണ്. ബന്ധനത്തിനും ബന്ധമോചനത്തിനും അഥവാ മുക്തിക്കും കാരണക്കാരന്‍ മനസ്സുതന്നെ. മനസ്സിനെ കുറിച്ചും അതിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചും ഗഹനമായ പഠനം നടത്തിയാല്‍ മാത്രമേ വേദാന്തലോകത്തേക്ക്, അധ്യാത്മലോകത്തേക്ക്, പ്രവേശിക്കാന്‍ പറ്റൂ. വേദാന്തത്തിലേക്ക് എന്ന് മാത്രമല്ല, ഏതൊരു കാലഘട്ടത്തിലൂടെയാണോ നാം കടന്നുപോകുന്നത്‍, അതിലെ സങ്കീര്‍ണ്ണങ്ങളായ പ്രശ്നങ്ങള്‍, ബഹുവിധത്തിലുള്ള ദു:ഖങ്ങള്‍, ഇതെല്ലാം അറിയാന്‍ മനസ്സിനെ കുറിച്ച് നല്ലപോലെ പഠിക്കേണ്ടിയിരിക്കുന്നു.
മനസ്സിന്റെ ദേവത ചന്ദ്രനാണ്, സോമനാണ്. ചന്ദ്രന്‍ തണുപ്പാണ്. ചന്ദ്രതത്വംതന്നെ ജലമാണ്. (ആപ). ജലത്തിന്റെ സ്വഭാവമാണ് താഴേക്ക് ഒഴുകുക എന്നത്‍. അതു തന്നെയാണ് മനസ്സ് എപ്പോഴും താഴ്ന്ന തലങ്ങളിലൂടെ, ഇന്ദ്രിയവിഷയകമായ, അനാത്മകമായ വഴിയേ സഞ്ചരിക്കുന്നത്.
ബാഹ്യമായ ചെവി, കണ്ണ് തുടങ്ങിയവ ഒക്കെത്തന്നെ ഉപകരണങ്ങളാണ്. ഇന്ദ്രിയങ്ങളെന്ന് പറയുന്നത്‍ കണ്ണുകൊണ്ട്‍ കാണാവുന്ന ചെവിയും കണ്ണും മൂക്കും ഒന്നുമല്ല. ചെവിയുടെയും മൂക്കിന്റെയും മറ്റുമൊക്കെയുള്ള ഇന്ദ്രിയങ്ങള്‍ സൂക്ഷ്മങ്ങളാണ്, അവ സൂക്ഷ്മ ശരീരത്തിലാണ് കിടക്കുന്നത്‍. ബുദ്ധിയിലിരിക്കുന്ന കേള്‍ക്കാന്‍ സഹായിക്കുന്ന ഞെരമ്പും കാണാന്‍ സഹായിക്കുന്ന സങ്കേതവും, അല്ലെങ്കില്‍ ഞെരമ്പും, ഏതെങ്കിലും വിധത്തില്‍ ബാധിച്ചിട്ടുണ്ടെങ്കില്‍, കേള്‍ക്കാനോ കാണാനോ സാധ്യമാവില്ല. ഇതുതന്നെയാണ് മറ്റേ ഓരോ ഇന്ദ്രിയത്തിന്റെയും നില.
ഇന്ദ്രിയങ്ങളുടെ സ്ഥൂലമായ അവയവങ്ങള്‍ ഉണ്ടായിരുന്നിട്ടും, ഇന്ദ്രിയങ്ങളെ പ്രവര്‍ത്തിപ്പിക്കാന്‍ സൂക്ഷ്മ ഇന്ദ്രിയങ്ങളും, അതിന്റെ അധിഷ്ഠാധ്ര് ദേവതകളും, ബുദ്ധിയും ഒക്കെ ഉണ്ടായിരുന്നിട്ടും, അവയെല്ലാംതന്നെ ഗാഢ സുഷുപ്തിയില്‍ നിശ്ചലമാവുകയും,
എല്ലാ ഇന്ദ്രിയങ്ങളുടെയും പ്രവര്‍ത്തി മനസ്സ് സ്വയം ഏറ്റെടുക്കുകയും ചെയ്യുന്നു. അവയവങ്ങളെല്ലാം വെറും ആലംകാരിക മാംസക്കഷണങ്ങളായി മാറുന്നു. എല്ലാ പ്രവര്‍ത്തനങ്ങളും മനസ്സ് ഏറ്റെടുക്കുന്നു. സത്യത്തില്‍ ജാഗ്രത്തിലും ഇതുതന്നെയാണ് നടക്കുന്നത്‍, കാണലും കേള്‍ക്കലും മണക്കലും എന്ന്‌വേണ്ട ഐന്ദ്രിയപരമായ എല്ലാ ജോലിയും മനസ്സുതന്നെയാണ് ചെയ്യുന്നത്‍. അതുകൊണ്ട്‍ ശരിയായ ഇന്ദ്രിയങ്ങളെല്ലാം അകമേയാണ്, കണ്ണിലെ ക്ര്‌ഷ്ണമണി, ബാഹ്യമായ ചെവി, മൂക്ക് കയ്യ് കാല് തുടങ്ങിയ സകലതും ഉപകരണങ്ങള്‍ മാത്രമാണെന്ന് അറിയുക. അന്ധനായ ഒരു വ്യക്തിയ്ക്ക് പത്ത്‍ രൂപ നോട്ടിന്റെ വലിപ്പത്തിലും കനത്തിലും ഒരു കടലാസ്സ്‍ കൊടുത്താല്‍, ആ അന്ധന് അറിയാം, ഇത്‍ രൂപയല്ല, വെറുമൊരു കടലാസ്സാണെന്ന്. അപ്പൊ കാണുന്നത്‍ ബാഹ്യമായ ഈ കണ്ണല്ല. അതുപോലെത്തന്നെ ഓരോ ഇന്ദ്രിയങ്ങളും.
സങ്കല്‍പവികല്‍പ്പങ്ങളാണ് മനസ്സിന്റെ ധര്‍മ്മം. മനസ്സ് ചിന്തിക്കുന്നു, എനിക്ക് മദിരാശിവരെ ഒന്ന് പോകാനൊക്കുമോ, ഇല്ലയോ..എന്ന്. ബുദ്ധി അതിന്റെ ഇടക്ക് കയറിയിട്ട് പറയും, പോണം, പോയേ തീരൂ. അഹംകാരം അതിനെ ഒന്നുകൂടി പോഷിപ്പിക്കുന്നു. സംസ്കാരാദികളെ മുഴുവന്‍ കൂട്ടിയിട്ടിരിക്കുന്ന ചിത്തം മദിരാശിവരെ പോകാനുള്ള ഉത്തരവ് കൊടുക്കും, എനിക്ക് പോണം എന്ന് ഉത്തരവിറക്കും. അത്‍ ഇന്ദ്രിയങ്ങള്‍ക്ക് അതിനുള്ള കല്പനകള്‍ കൊടുക്കും. അപ്പോള്‍ ഇന്ദ്രിയങ്ങള്‍ പണിയെടുക്കാന്‍ തുടങ്ങും. കണ്ണ് കാണാന്‍ തുടങ്ങും, കാല് നടക്കാന്‍ തുടങ്ങും, ഇത്യാദികളൊക്കെ.
മനസ്സിലുണ്ടാകുന്ന ഓരോ സ്പന്ദനങ്ങളെയും ശ്രദ്ധിക്കുക. ഒരാള്‍ ചീത്ത വിളിച്ചാല്‍ ദു:ഖം തോന്നുന്നു. പുകഴ്ത്തിയാല്‍ എന്തോ ഒരു സുഖവും തോന്നുന്നു. പുകഴ്ത്തുന്ന സമയത്ത്‍ മനസ്സ്‍ വികസിക്കുന്നു. അധിക്ഷേപിക്കുമ്പോള്‍, നിന്ദിയ്ക്കുമ്പോള്‍, ഇകഴ്ത്തുമ്പോള്‍ ഒക്കെ മനസ്സ് ചുരുങ്ങുന്നു. മനസ്സിന്റെ ഈ വക ചലനങ്ങളെ, അതിന്റെ സ്പന്ദനങ്ങളെ, സൂക്ഷ്മമായി നിരീക്ഷണം ചെയ്താല്‍ മനസ്സിന്റെ മറ്റ്‍ പ്രവര്‍ത്തികളെല്ലാം മെല്ലെമെല്ലെ അടങ്ങും, മനസ്സ്‍ നിശ്ചലമാകും, അതുതന്നെ ഒരു സാധനയായി മാറും, മനസ്സ് ആ ഏകാത്മകത്വമായ അഖണ്ഡമായ നിരുപാധികമായ ആനന്ദത്തിന്റെ അനുഭൂതി കൈവരും.
2018 ഡിസംബർ 12, ബുധനാഴ്‌ച
ഓരോ ജീവന്റെയും ജീവന്‍ ഓരോ വിധം
ഓരോ ജീവനും ഓരോ വിധത്തിലാണ് ഈ ഭൂമിയിലേക്ക് വരുന്നത്. ഓരോരുത്തരും ഓരോ രീതിയിലാണ് ഈശ്വരനുമായി സംവദിക്കുന്നത്. ചിലര്ജ്ഞാനമാര്ഗ്ഗത്തിലൂടെ സഞ്ചരിച്ച് ഈശ്വരന്റെ അനിര്വ്വചനീയങ്ങളായ മഹത്വത്തെ അറിഞ്ഞ്അതില്ത്തന്നെ രമിക്കുന്നു. ഈശ്വരന്റെ അത്യന്ത ക്ര്‌പാസാഗരത്തിന്റെ മാഹാത്മ്യം അറിഞ്ഞ്അതില്ത്തന്നെ രമിക്കുന്നു മറ്റു ചിലര്. ഇക്കാണുന്നതൊക്കെയും ഭഗവല് മാഹാത്മ്യംതന്നെ എന്നറിഞ്ഞ് അതിനെ ചിലര് പദേപദേ നമിച്ചുകൊണ്ടിരിക്കുന്നു. ചിലര് ആ മാഹാത്മ്യത്തെ പാടിപ്പുകഴ്ത്തിക്കൊണ്ടിരിക്കുന്നു. ഇനി വേറെ ചിലര്കുന്തീദേവിയെപ്പോലെയും ശബരിയെപ്പോലെയും ഈശ്വരനുവേണ്ടി കണ്ണീരൊഴുക്കിക്കൊണ്ടിരിക്കുന്നു. വീണ്ടും എത്രയോ പേര് നല്ലഭാവനയോടെത്തന്നെ ഭഗവാനെ ചീത്തപറഞ്ഞുകൊണ്ടും, അസഭ്യം വിളിച്ചുകൊണ്ടും ഇരിക്കുന്നു. ഇതൊക്കെ എന്താ ഭഗവാനേ ഇങ്ങനെ എന്ന് ഭഗവാനോട്തന്നെ ചോദിച്ചാല്ഭഗവാന് പറയും, ആരൊക്കെ എന്തൊക്കെ ഏതെല്ലാം വിധത്തില് എന്നെ സ്മരിക്കണമെന്ന് ഞാന്തന്നെ വിധിച്ചിട്ടുള്ളതാണ്. ഇക്കാണുന്ന ജഗത്ത് ഒരുപോലെയല്ല വിധാനം ചെയ്തിട്ടുള്ളത്. ഓരോ ജീവജാലത്തിനും, ജീവനുള്ളതിനും ജീവനില്ലാത്തതിനും, ഏതേത് വിധം ഇവിടെ നിലനില്ക്കേണ്ട കാലത്തോളം നിലനില്ക്കണോ, അതിനായിട്ടാണ് ഈ രചന. ഇതൊക്കെ എന്റെതെന്നെ നാടകമാണ്, കേളിയാണ്. അതുകൊണ്ട് നിനക്ക് തന്നിട്ടുള്ള രംഗം നീ ഭംഗിയാക്കി ആടി തീര്ക്കുക. അതില് ഞാന്സന്തുഷ്ടനായിരിക്കും.
2018 ഡിസംബർ 11, ചൊവ്വാഴ്ച
സമാധിയ്ക്ക് പ്രവര്‍ത്തിയ്ക്കണോ ?
സമാധിയ്ക്ക് പ്രവര്‍ത്തിയ്ക്കണോ ?
അത്‍ എന്താണ്, ഇതെന്താണ്, അതെങ്ങിനെ നേടാം, അത്‍ കിട്ടാന്‍ എന്ത്‍ ചെയ്യണം, എന്തെങ്കിലും പ്രത്യേക പ്രയോഗം വല്ലതും വേണോ, ഉപവാസം വേണോ, കാട്ടില്‍ പോയി ഇരിയ്ക്കണോ.... എന്ന് തുടങ്ങി ഒരുപാടൊരുപാട് സംശയങ്ങളും കൊണ്ടാണ് പലരും മഹാത്മാക്കളെ സമീപിക്കുന്നത്‍. ഈ സംശയമൊക്കെ തന്റെ അകമെ ഉള്ളതുതന്നെയാണ്. ഒരു സത്യം മാത്രം അറിഞ്ഞിരിക്കുന്നത്‍ നല്ലതാണ്. എന്തെങ്കിലും ചെയ്യുന്നതുകൊണ്ടോ, എന്തെങ്കിലും ചെയ്തതുകൊണ്ടോ സമാധിയൊന്നും കിട്ടില്ല, ഈശ്വരനെയൊന്നും കിട്ടില്ല. ’ചെയ്യുന്നവന്‍’ നിലനില്‍ക്കുന്നിടത്തോളം സമാധിയും വരില്ല, ഈശ്വരനെയും കിട്ടില്ല. ശ്രൂതി വളരെ സ്പഷ്ടമായിത്തന്നെ പറയുന്നുണ്ട്‍, ന ധനേന - ധനംകൊണ്ട് നേടാനൊക്കില്ല, ന കര്‍മ്മണാ, - ഒരു കര്‍മ്മംകൊണ്ടും നേടാനൊക്കില്ല, ന പ്രജയാ - സന്താനങ്ങളെ (ഉല്പാദിപ്പിച്ചതു)കൊണ്ട്‍ നേടാനൊക്കില്ല, എന്നൊക്കെ വേദംതന്നെ പറയുന്നു. ശങ്കരാചാര്യരെപ്പോലത്തെ ആചാര്യന്മാരും അതുതന്നെ ഓതിയിരിക്കുന്നു. ഭഗവത്‍ ഗീതയില്‍ ശ്രീക്ര്‌ഷ്ണ പരമാത്മാവും അതുതന്നെ പറഞ്ഞിരിക്കുന്നു, സകല കര്‍മ്മങ്ങളും മാറ്റിവെയ്ക്കുന്നുവെങ്കില്‍ മാത്രമേ ജ്ഞാനലബ്ധി ഉണ്ടാകൂ എന്ന്. ഈ സംശയങ്ങളും, ഈ കര്‍മ്മകലാപങ്ങളും എല്ലാം എപ്പോള്‍ സംശയിക്കുന്നവനില്‍ത്തന്നെ വിലീനമാകുന്നുവോ, അവനില്‍ത്തന്നെ ഇല്ലാതായിത്തീരുന്നുവോ, അതുതന്നെയാണ് സമാധി. ഈ സംശയങ്ങളെല്ലാം അടങ്ങിക്കിട്ടാനാണ് സദ്‍ഗുരുവിന്റെ ഉപദേശം ഉണ്ടാവണ്ടത്‍.
ഒരു ഏകദേശ ഉദാഹരണം എന്ന നിലക്ക് നമുക്ക് പറയാം, സകല സംശയങ്ങളും, ചോദ്യങ്ങളും ഉറങ്ങാന്‍ കിടന്നാല്‍ അവനവനില്‍ത്തന്നെ വിലീനമാകുന്നു, അതോടെ അവിടെ ഭഗവത്‍ സാന്നിദ്ധ്യം ഉണ്ടാകുന്നു. ചത്തപോലെ കിടക്കുന്നതുകൊണ്ട്‍, ഭഗവാന്‍ നമ്മുടെ അകത്തും പുറത്തും ഉണര്‍ന്നിരിക്കുന്നു. ആ സാന്നിദ്ധ്യം അവിടെ ഉണ്ടാകുന്നതുകൊണ്ടാണ്, ഉറക്കത്തില്‍ അത്യന്തം സുഖമായി ഇരിക്കുന്നത്‍. അതേ അവസ്ഥതന്നെ ഉണര്‍ന്നിരിക്കുന്ന സമയത്ത്‍, ജാഗ്രത്തില്‍ സജ്ജമാക്കണം. അപ്പോള്‍ അതിനെ സമാധി എന്ന് പറയും.
2017 നവംബർ 13, തിങ്കളാഴ്‌ച
ചിന്തയും പ്രവ്ര്‌ത്തിയും സാമൂഹ്യസേവനമാകുമ്പോള്‍ സമൂഹം ആരോഗ്യപ്രദമായിത്തീരുന്നു
ഭോജനാന്തേ വിഷം വാരി.
ഭോജനാന്തേ - ഭോജനശേഷം - ഭക്ഷണശേഷം
വാരി - ജലം, വെള്ളം.
വിഷം - വിഷം.
വൈദ്യശാസ്ത്രത്തില്‍ അഗ്രഗണ്യനായ വാഗ്‍ഭടാചാര്യന്റെ വാക്കുകളാണിത്‍. ആയുര്‍വ്വേദത്തിന് അപാരമായ സംഭാവനകള്‍ നല്‍കിയ ചരക മഹര്‍ഷിയുടെ ശിഷ്യനായിരുന്നു വാഗ്‍ഭടന്‍. തന്റെ ഗുരുനാഥന്റെ ആരോഗ്യ സൂത്രങ്ങളെ കൂടുതല്‍ ആഴത്തില്‍ പഠിക്കുകയും, അത്‍ തന്നിലും മറ്റുള്ളവരിലും പ്രയോഗിക്കുകയും, തന്റെ അനുഭവങ്ങളെ ഗ്രന്ഥരൂപത്തിലാക്കി ജനസേവനത്തിനായി സമര്‍പ്പിക്കുകയും ചെയ്തു. ചരക സൂത്രങ്ങളെ തന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ വികസിപ്പിച്ച്‍ അതിനെ വ്യാഖ്യാനിക്കുകയാണ് ചെയ്യുന്നത്‍. ചരക ശിഷ്യനായ വാഗ്‍ഭടന്‍ നൂറ്റിമുപ്പത്‍ വയസ്സുവരെ ജീവിച്ചിരുന്നുവെന്നും, സ്വേച്ഛാമ്ര്‌ത്യു കൈവരിച്ച ഒരു മഹാഋഷിയായിരുന്നു എന്നും പറയുന്നു.
ഭക്ഷണശേഷം വെള്ളം കുടിക്കുന്നത്‍ വിഷമാണെന്ന്‍ ആചാര്യന്‍ പറയുന്നു. ഏഴായിരത്തില്‍പരം സൂത്രങ്ങളാല്‍ അഷ്ടാംഗഹ്ര്‌ദയവും അഷ്ടാംഗസംഹിതയും തീര്‍ത്തിരിക്കുന്ന വാഗ്‍ഭടാചാര്യന്‍ ഭോജനാന്തേ വിഷം വാരി എന്ന ഒരൊറ്റ സൂത്രത്തില്‍ ഏതാണ്ട്‍ എല്ലാ അസുഖങ്ങളുടെയും കാരണവും നിവാരണവും സുവ്യക്തമാക്കി തരുന്നു എന്ന്‍ കരുതാം. വേഗങ്ങളെ ഒരു കാരണവശാലും തടയരുതെന്ന്‍ ആയുര്‍വ്വേദം വ്യക്തമാക്കുന്നു. വിശപ്പ്‍ എന്നത്‍ ശരീരത്തിന്റെ ധര്‍മ്മമാണ്, അത്‍ ഒരു വേഗമാണ്.
കഴിക്കുന്ന അന്നം ആമാശയത്തില്‍ എത്തുന്നു. വായില്‍ അന്നം എത്തുന്നതോടെ ഉമിനീരിന്റെ പ്രവര്‍ത്തം സ്വമേധയാ തുടങ്ങുന്നു. ഉമിനീര് അന്നത്തെ ദഹിപ്പിക്കുന്നതില്‍ മുഖ്യമായ പങ്ക്‍ വഹിക്കുന്നു. അതുകൊണ്ട്‍ ഭക്ഷണം ചവച്ചരച്ച്‍ കഴിക്കണം എന്ന്‍ പറയുന്നു. ഉമിനീര് പുറപ്പെട്ടാല്‍ ഉടന്‍തന്നെ അനൈച്ഛികചേഷ്ടാക്രമത്തില്‍ -reflect action- ആ പദാര്‍ത്ഥത്തെ ദഹിപ്പിക്കാനുള്ള മറ്റ്‍ ദീപനരസങ്ങള്‍ -enzymes- ആമാശയത്തില്‍ ഉണ്ടാകുന്നു. ആഹാരം ആമാശയത്തിലെത്തിയാല്‍ -ജഠരത്തില്‍- അവിടെ അഗ്നി ജ്വലിച്ചുതുടങ്ങും. ഈ അഗ്നിയെ ജഠരാഗ്നി എന്ന്‍ പറയും. ജഠരത്തിലെത്തുന്ന അന്നത്തെ ജഠരാഗ്നി ദഹിപ്പിച്ചുകൊണ്ടിരിക്കും.
ഭഗവത്‍ഗീതയില്‍ ഈ അഗ്നിയെ വൈശ്വാനര അഗ്നി എന്ന്‍ ഭഗവാന്‍ പറയുന്നുണ്ട്‍..
അഹം വൈശ്വാനരോ ഭൂത്വാ, പ്രാണിനാം ദേഹമാശ്രിത,
പ്രാണാപാന സമായുക്താം, പചാമ്യന്നം ചതുര്‍വിധം (ഭ.ഗീ)
ഹേ അര്‍ജ്ജുനാ, സകല പ്രാണികളുടെയും ശരീരത്തെ ആശ്രയിച്ചുകൊണ്ട്‍ വൈശ്വാനരനെന്ന അഗ്നിഭാവത്തില്‍ ഇരുന്നുകൊണ്ട്‍ പ്രാണ അപാന സമാന ഉദാന വ്യാനാദികളെ യുക്താനുസരണം സമ്യക്കാക്കി, ശരീരികള്‍ കഴിക്കുന്ന നാല് വിധത്തിലുള്ള അന്നത്തെയും ഞാനാണ് പചിപ്പിക്കുന്നത്‍, എന്ന്‍ അറിഞ്ഞാലും.
ഭക്ഷണം കഴിഞ്ഞ്‍ വെള്ളം കുടിക്കുന്നതോടെ അവിടെ കത്തിജ്ജ്വലിച്ചുകൊണ്ടിരിക്കുന്ന അഗ്നി ഒന്നുകില്‍ തല്‍ക്കാലത്തേക്ക്‍ കെട്ടുപോകുന്നു, അല്ലെങ്കില്‍ മന്ദീഭവിക്കുന്നു. കത്തിക്കൊണ്ടിരിക്കുന്ന അടുപ്പിലേക്ക്‍ വെള്ളം ഒഴിച്ചാല്‍ എങ്ങിനെയുണ്ടാവുമെന്ന്‍ ആലോചിക്കുക. അതും തണുത്ത വെള്ളമാണ് കുടിക്കുന്നതെങ്കില്‍, അഗ്നി കൂടുതല്‍ മന്ദീഭവിക്കും. ചിലര്‍ക്ക്‍ തണുത്ത വെള്ളത്തില്‍ ഐസ്‍കട്ട ഇട്ട്‍ കുടിക്കാനാണ് പ്രിയം. വെള്ളത്തിന്റെ സ്വഭാവം സ്വതേ തണുപ്പാണ്. വെള്ളം കൂടിക്കുന്നതോടെ കഴിച്ച അന്നവും ആമാശയ ഭിത്തികളും എല്ലാം തണുക്കുന്നു, ശരീരത്തിന്റെ ഊഷ്മാവ്‍ കുറയുന്നു. അങ്ങിനെ വെള്ളം കുടിക്കുമ്പോള്‍ ആ അഗ്നിക്ക്‍ സംഭവിക്കുന്നത്‍ എന്തായിരിക്കും എന്ന്‍ ഊഹിയ്ക്കാവുന്നതേ ഉള്ളു. കെട്ടുപോയ ജഠരാഗ്നി, മന്ദീഭവിച്ച ജഠരാഗ്നി വീണ്ടും പതുക്കെപ്പതുക്കെ ജ്വലിച്ചുയര്‍ന്ന്‍ പ്രവര്‍ത്തനസജ്ജമാകുന്നു. ആ സമയത്ത്‍ അത്‍ ആദ്യം ഈ തണുത്ത വെള്ളത്തിനെ ശരീരത്തിന്റെ ഊഷ്മാവിന് സമാനമായി കൊണ്ടുവരാന്‍ കഠിനമായി അധ്വാനിക്കുന്നു. വെള്ളത്തിനെ ശരീര ഊഷ്മാവിന്റെ അളവില്‍ എത്തിച്ചതിനുശേഷം മാത്രമേ അന്നത്തെ ദഹിപ്പിക്കാന്‍ ശ്രമിക്കുകയുള്ളു. ഇവിടെ നാം നമ്മുടെ ജഠരാഗ്നിയെ അത്യന്തം ക്ലേശിപ്പിക്കുന്നു. തണുത്തുപോയ ഭക്ഷണത്തിനെയും ശരീരഊഷ്മാവിലേക്ക്‍ എത്തിച്ച്‍ അതിനെ ദഹിപ്പിക്കാന്‍ തുടങ്ങുമ്പോഴേയ്ക്കും മൂന്നോ നാലോ മണിക്കൂര്‍ കഴിഞ്ഞുകാണും. അപ്പോഴേക്കും ആ അന്നം അഴുകിയിരിക്കാനുള്ള സാധ്യതകള്‍ ഏറെയാണ്. ഇത്‍ മാത്രം മതി വയറിന് കനം തോന്നാനും, വിശപ്പില്ലായ്മക്കും, വായുക്ഷോഭത്തിനും, ഗ്യാസ് ട്രബിളിനും, തലവേദനക്കും, വയറ് വേദനക്കും, ദഹിക്കാതെ വിസര്‍ജ്ജിക്കാനുമൊക്കെ കാരണമാവാന്‍. ഭക്ഷണത്തിന് ഒരു മണിക്കൂര്‍മുമ്പ്‍ വെള്ളം കുടിക്കുക, ഭക്ഷണം കഴിച്ച്‍ ഒന്നര മണിക്കൂര്‍ ശേഷം വെള്ളം കുടിക്കുക. ഈ പദ്ധതി തുടര്‍ന്നാല്‍ പല രോഗങ്ങളെയും സ്വയം നിയന്ത്രിക്കാം. ഭക്ഷണശേഷം വെള്ളം കുടിച്ചേ മതിയാവൂ എന്നുണ്ടെങ്കില്‍ അര ഗ്ലാസ് മോരുവെള്ളം കുടിക്കുന്നത്‍ കാര്യമായ ദോഷം ചെയ്യില്ല. കഞ്ഞിവെള്ളവും ആവാം. ഭക്ഷണം കഴിക്കുമ്പോളും ഇടക്കിടക്ക്‍ വെള്ളം കുടിക്കരുത്‍. ഒന്നോ രണ്ടോ തവണ ഓരോ ഇറക്ക്‍ വെള്ളം അത്യാവശ്യമെങ്കില്‍ കുടിക്കാം. അതിലപ്പുറം വിഷമാണ്.
രാവിലെ എണീറ്റ ഉടനെ -വായ വ്ര്‌ത്തിയാക്കുന്നതിനു മുമ്പെ- ഒരു ഗ്ലാസ്‍ ശുദ്ധമായ വെള്ളം ഓരോ ഇറക്കായി അല്പനേരം വായില്‍വെച്ചശേഷം ഇറക്കുക. ആ സമയത്തെ വായിലെ ഉമിനീര് ഔഷധതുല്യമാണ്. ഉമിനീര് ക്ഷാരഗുണമുള്ളതാണ് -alkalised-. വയറിലെ എല്ലാവിധ അമ്ലത്തെയും --acidic- അത്‍ നശിപ്പിക്കും.
വാതപിത്ത കഫങ്ങളുടെ സമ്യക് അവസ്ഥയാണ് നിരോഗാവസ്ഥ. വെള്ളം കുടിക്കുമ്പോള്‍ ചമ്രംപടിഞ്ഞിരുന്ന്‍ കുടിക്കണം. അല്ലാത്തപക്ഷം നിന്നുകൊണ്ട്‍ വെള്ളം കുടിക്കുന്നവര്‍ക്ക്‍ കാല്‍മുട്ടു വേദന, സന്ധിവേദന ഒക്കെ പെട്ടെന്ന്‍ വരും. വാതം കോപിക്കുന്നതിന് കാരണമാകുന്നതുകൊണ്ടാണ് സന്ധിവേദനകള്‍ ഉണ്ടാകുന്നത്‍. ചമ്രംപടിഞ്ഞിരിക്കാന്‍ പറ്റാത്തവര്‍ കുന്തിച്ചിരുന്ന്‍ (പശുവിനെ കറക്കാന്‍ ഇരിക്കുന്നപോലെ) വെള്ളം കുടിക്കണമെന്ന്‍ ആയുര്‍ഗ്രന്ഥങ്ങളില്‍ കാണുന്നു.
രാവിലെ ആദ്യം വയറിലേക്ക്‍ എത്തുന്നത്‍ ചായയാണ്. ഇതിന്റെയത്ര വിഷമുള്ള മറ്റൊരു പാനീയമില്ല. ചായയിലെ പഞ്ചസാരയ്ക്കാണ് വിഷം കൂടുതല്‍. ആധുനിക ആരോഗ്യശാസ്ത്രത്തിന്റെ ലോകവക്താക്കളായ ലോകാരോഗ്യ സംഘടന -world health organisation- പറയുന്ന അളവില്‍ കാര്‍ബോ ഹൈഡ്രേറ്റ്‍ പ്രോട്ടീന്‍, മിനറല്‍സ്‍ കാല്‍സ്യം പൊട്ടാസ്യം മെഗ്നീഷ്യം സോഡിയം വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഡി ഇത്യാദികളൊക്കെ ഇത്ര ഇത്ര മാത്രയില്‍ വേണമെന്നും ആഴ്ചയില്‍ ഒരു തവണ മാംസം, ഒരു തവണ മത്സ്യം, ഇലക്കറികള്‍ രണ്ട്‍ പ്രാവശ്യം ഇത്യാദികളൊക്കെ ടൈംടേബ്‍ള്‍ പോലെ ഉണ്ടാക്കിവെച്ച്‍, അതിനനുസരിച്ച്‍ പച്ചക്കറികളും മറ്റ്‍ ഭക്ഷണസാധനങ്ങളും ശേഖരിക്കുകയും, അതൊക്കെ വെച്ച്‍ വിളമ്പുകയും ചെയ്യുന്ന ആധുനികരും വിദ്യാസമ്പന്നരും ഈ വക പോഷകങ്ങളൊന്നും ഇല്ലാത്ത ഭക്ഷണസാധനങ്ങള്‍ ഒന്നും വാങ്ങാതിരിക്കുകയും അവയൊന്നും കഴിക്കില്ലെന്ന്‍ ശഠിക്കുകയും ചെയ്യുമ്പോള്‍, പഞ്ചസാരയില്‍ കാര്‍ബോ ഹൈഡ്രേറ്റ്‍ ഇല്ല, പ്രോട്ടീന്‍ ഇല്ല, മിനറല്‍സ്‍ ഇല്ല, കാല്‍സ്യം ഇല്ല, പൊട്ടാസ്യം ഇല്ല, മെഗ്നീഷ്യം ഇല്ല, യാതൊരു വിറ്റാമിനും ഇല്ല, യാതൊരു ഔഷധമൂല്യവും ഇല്ല, മാത്രമല്ല മാരകമായ വിഷം മാത്രമേ ഉള്ളു എന്ന്‍ അറിയാതെ പോകുന്നുവല്ലോ എന്ന്‍ ഓര്‍ക്കുമ്പോള്‍ ആധുനികന്റെ ആധുനികതയുടെ ആഴം എത്രയുണ്ടെന്ന്‍ ബുദ്ധിയുള്ളവന് ഊഹിക്കാം.. പഞ്ചസാര ചേര്‍ത്ത എല്ലാ ഭക്ഷണസാധനങ്ങളും ത്യജിക്കാനുള്ള ആര്‍ജ്ജവം കാണിക്കുന്നവനെ രോഗാദികള്‍ ബാധിക്കില്ല. ചായ ഉപയോഗിക്കാത്തവനു നാലോ അഞ്ചോ കിലോമീറ്റര്‍ ഓടിയാലും ക്ഷീണം തോന്നില്ല. അതുകൊണ്ട്‍ വെളുത്തവിഷം എന്ന്‍ മഹാത്മാഗാന്ധി വിശേഷിപ്പിച്ച പഞ്ചസാര കഴിയ്ക്കില്ലെന്നും ചായ കുടിക്കില്ലെന്നും ദ്ര്‌ഢപ്രതിജ്ഞയെടുക്കുക. കുടിയ്ക്കാന്‍ എത്രയോ പേയങ്ങള്‍ നമുക്ക്‍ ലഭ്യമാണ്. അതിന്റെ സദുപയോഗം ചെയ്യുക. ആരോഗ്യം വിലപ്പെട്ടതാണ്, അത്‍ സരളമല്ല. പഞ്ചസാരയുടെയും ചായയുടെയും ത്യാഗം ചുരുങ്ങിയത്‍ ഇരുപത്തഞ്ച്‍ രോഗങ്ങളില്‍നിന്നും മോചിപ്പിക്കും.