മാര്‍ക്കണ്ഡേയ പുരാണം തുറന്നാല്‍ അതിന്റെ ആരംഭം തന്നെ അത്യന്ത മനോഹരമാണ്. അതീവ നാടകീയതയോടും കാവ്യാത്മകതയോടും കൂടി അവതരിപ്പിക്കുന്ന ഈ പുരാണം അതിന്റെ ഉള്ളടക്കംകൊണ്ട്‍ ദേവീ ഭാഗവതം എന്ന് പ്രചുരപ്രചാരം നേടിയിരിക്കുന്നു. ദേവീഭാഗവതത്തിന്റെ നാന്ദി ഒന്ന്‍ പരിശോധിക്കുന്നത്‍ അത്യാഹ്ലാദകരമായൊരനുഭവമാണെന്ന്‍ ബോധ്യമാവും.
വ്യാസ ശിഷ്യനായ ജൈമിനി മഹര്‍ഷി രംഗപ്രവേശം ചെയ്യുന്നു. പൈലന്‍, ജൈമിനി, വൈശമ്പായനന്‍, ശുകന്‍, സുമന്തു എന്നിവരാണ് വ്യാസന്റെ പ്രധാന ശിഷ്യന്മാര്‍. ഇവരാണ് വേദങ്ങളുടെ പാരമ്പര്യം നിലനിര്‍ത്തിയത്‍. സാമവേദമാണ് ജൈമിനിക്ക്‍ നല്‍കിയത്‍. വ്യാസന്‍ ഇല്ലാതായിക്കഴിഞ്ഞശേഷം ജൈമിനിക്ക്‍, മഹാഭാരതാന്തര്‍ഗതങ്ങളായ ചില സംശയങ്ങള്‍ തന്നില്‍ ഉടലെടുന്നു. എന്തുകൊണ്ടാണ് സുഭദ്രയ്ക്ക്,പാഞ്ചാലിയ്ക്ക്, അഞ്ച്‍ ഭര്‍ത്താക്കന്മാരുണ്ടായത്‍, ഭഗവാന്‍ വാസുദേവനു മനുഷ്യനായി അവതാരമെടുക്കേണ്ടി വന്നത്‍ എന്തുകൊണ്ടാണ്, ബലഭദ്രര്‍ക്ക്‍ ബ്രഹ്മഹത്യാപാപാ ശന്തിയ്ക്കായി തീര്‍ത്ഥയാത്ര നടത്തേണ്ടി വന്നത്‍ എന്തുകൊണ്ടാണ് എന്ന്‍ തുടങ്ങി പല സംശയങ്ങളും ഉണര്‍ന്നു.
സംശയം എത്ര വലിയ ശത്രുവാണ് എന്ന്‍ ചിന്തിച്ചുനോക്കുക. ലോകത്തിലെ എല്ലാ ബന്ധങ്ങളും ഉടലെടുക്കുന്നത്‍ സംശയത്തില്‍ നിന്നാണ്. ഓരോ ബന്ധങ്ങളെയും അഴിച്ചപഗ്രഥിച്ചുനോക്കിയാല്‍, ആ ബന്ധം ഒരു സംശയത്തിന്റെ അടിത്തറയിലാണ് കെട്ടിപ്പടുത്തതെന്ന്‍ ബോധ്യപ്പെടും. മഹാനായ ജൈമിനി മഹര്‍ഷിയ്ക്കുപോലും സംശയത്തിന്റെ രോഗം ബാധിച്ചിരിക്കുന്നു. സാക്ഷാല്‍ ബാദരായണന്റെ ശിഷ്യനായ, വേദവേദാംഗവേദാന്ത പുരാണേതിഹാസങ്ങളുടെ മുഴുവനും കര്‍ത്താവായ വ്യാസപ്രതിഭയുടെ ശിഷ്യനാണ് ജൈമിനി. ഇതെല്ലാം വ്യാസന്‍ ജൈമിനിക്ക്‍ ഉപദേശിച്ചിട്ടുള്ളതും, ജൈമിനി മഹര്‍ഷി ഇതൊക്കെ കരതലാമലകം പോലെ ഋദിസ്ഥമാക്കിയിട്ടുള്ളതുകാണ്. എന്നിട്ടും ശാസ്ത്രങ്ങളില്‍, ഗുരുവചനങ്ങളില്‍ സംശയം ജനിച്ചതില്‍ അത്ഭുതം തോന്നാം. കുറച്ചെന്തെങ്കിലും അറിയുമ്പോഴാണല്ലൊ സംശയം ജനിക്കുന്നത്‍. അത്‍ അതിനെക്കുറിച്ച്‍ കൂടുതല്‍ അറിയാന്‍ വേണ്ടിയാണ്. എല്ലാം അറിയുന്നവനും ഒന്നും അറിയാത്തവനും യാതൊരു വിധ സംശയവും ഉണ്ടാവില്ലല്ലൊ. ജൈമിനിക്കുണ്ടായത്‍ തീര്‍ത്തും സംശയമാണെന്ന്‍ പറഞ്ഞുകൂടാ, ജിജ്ഞാസയാണെന്ന്‍ വിശേഷിപ്പിക്കുന്നതായിരിക്കും ഉചിതം. ജൈമിനിക്ക്‍ ഇത്തരത്തിലൊരു സംശയം ജനിക്കും എന്ന്‍ ഗുരുവായ വ്യാസന്‍ മുമ്പെക്കൂട്ടി അറിഞ്ഞിരുന്നു എന്ന്‍ വേണം ധരിയ്ക്കാന്‍. ജൈമിനിയും ജ്ഞാനത്തിന്റെ കാര്യത്തില്‍ കുറവൊന്നുമല്ല എന്ന്‍ ജൈമിനിയെ പരിചയപ്പെടുത്തുന്ന വേളയില്‍ത്തന്നെ ശാസ്ത്രത്തില്‍ പറഞ്ഞിട്ടുണ്ട്‍. തന്റെ സംശയങ്ങള്‍ തീര്‍ക്കാന്‍, വ്യാസനില്ലാതായിക്കഴിഞ്ഞതുകൊണ്
മഹര്‍ഷി ജൈമിനി, ഭഗവാന്‍ വേദവ്യാസ ശിഷ്യനാണ്, ഒരു മഹര്‍ഷിയുമാണ്. എന്നിരുന്നാലും ശാസ്ത്രത്തില്‍ സംശയം ജനിച്ചു. വിവേകിയായതുകൊണ്ട്‍ തന്നിലുദിച്ച സംശയം അവിടെയുമിവിടെയുമൊന്നും ചര്‍ച്ചചെയ്തില്ല. മറ്റൊരു മാധ്യമങ്ങളിലൂടെയും കൊട്ടിഘോഷിച്ചില്ല. വിവേകിയായതുകൊണ്ട്‍ തന്നേക്കാള്‍ അറിവുള്ളവനെന്ന്‍ സ്വയം ബോധ്യപ്പെട്ട ഒരു ആചാര്യനെ കണ്ടെത്താനാണ് തീരുമാനിച്ചത്‍. സനാതന ധര്‍മ്മത്തിലെ "ദീക്ഷാന്ത പ്രവചനം" ഈ സന്ദര്‍ഭത്തില്‍ സ്മരിക്കുന്നത്‍ നന്ന്‍. ഗുരു പറയും, ഹേ വത്സാ!! ഞാന്‍ വ്ര്‌ദ്ധനായിരിക്കുന്നു. നാളെ ഉണ്ടാകുമെന്ന്‍ പറയാന്‍ പറ്റില്ല. നീ ഗ്രഹസ്ഥാശ്രമത്തിലേക്ക്‍, രാഷ്ട്രത്തിന്റെ ഭാവിയെ ഉത്തമോത്തമാക്കാനായി സംസാരത്തിലേക്ക്‍ പോവുകയാണ്. ഗംഗാനദിയുടെ ഒഴുക്കുപോലെയുള്ള നിന്റെ ജീവിതത്തില്‍ എത്രയോ സന്ദര്‍ഭങ്ങള്‍ സുഖദു:ഖാദികളുടേതായി വന്നുംപോയുമിരിക്കും. അതിലെല്ലാം നീ അചഞ്ചലനായിരിക്കണം. ധര്‍മ്മമായിരിക്കണം നിന്റെ ആത്യന്തിക ലക്ഷ്യം. ജീവിതത്തില്‍ എപ്പോഴെങ്കിലും ധര്‍മ്മസങ്കടമുളവാക്കുന്ന സന്ദര്‍ഭങ്ങള്‍ ഉടലെടുക്കുമ്പോള്‍, എന്റെ ഈ ഭൗതികശരീരമില്ലാതായി കഴിഞ്ഞാല്‍, എന്നേക്കാള്‍ അറിവുള്ള ഒരു ഗുരുവിനെ വിധിയാംവണ്ണം സമീപിച്ച്‍ നിന്റെ സമസ്യകള്‍ക്കുള്ള സമാധാനം ആരായണം, എന്ന്‍ ഗുരുകുലത്തില്‍നിന്ന്‍ വിട്ടുപോകുന്ന ഒരു വടുവിന് ഗുരു കൊടുക്കുന്ന ഉപദേശങ്ങളില്‍ ഒന്നാണിത്‍. അതിന്റെ മര്‍മ്മം എത്ര ഔന്നത്യമുള്ളതാണ്. കിട്ടിയവനെയൊക്കെ ശിഷ്യനാക്കുകയോ കണ്ടവരെയൊക്കെ ഗുരുക്കന്മാരാക്കുകയോ ചെയ്യുന്ന പ്രക്രിയ സനാതന ധര്‍മ്മത്തിലില്ല. ശിഷ്യനെ ആത്മസാക്ഷാത്കാരത്തിലേക്കെത്തി
തന്റെ സംശയങ്ങള്‍ മര്‍ക്കണ്ഡേയ മഹര്‍ഷിയുടെ മുന്നില്‍ അവതരിപ്പിക്കുന്നു. അല്ലയോ ഭഗവാനേ! മഹാത്മാവായ വ്യാസന്‍ നിര്‍മ്മലങ്ങളായ നാനാശാസ്ത്രസംഗ്രഹങ്ങളാല്‍ നിറയപ്പെട്ടതും ജാതിശുദ്ധികള്‍ ഇണങ്ങിയതും നല്ല ശബ്ദങ്ങള്‍കൊണ്ട്‍ പരിശോഭിച്ചതും പൂര്‍വ്വപക്ഷസിദ്ധാന്ത പരിനിഷ്ഠാസനിവിതവുമായ ഭാരതം എന്നൊരിതിഹാസം നിര്‍മ്മിച്ചിട്ടുണ്ടല്ലൊ. ആ മഹാഭാരതാന്തര്‍ഗ്ഗതങ്ങളായ ചില സംശയങ്ങള്‍ തീര്‍ക്കാനാണ് ഞാന്‍ അങ്ങയെ സമീപിച്ചത്‍. എന്തുകൊണ്ടാണ് സുഭദ്രയ്ക്ക്,പാഞ്ചാലിയ്ക്ക്, അഞ്ച്‍ ഭര്‍ത്താക്കന്മാരുണ്ടായത്‍, ഭഗവാന്‍ വാസുദേവനു മനുഷ്യനായി അവതാരമെടുക്കേണ്ടി വന്നത്‍ എന്തുകൊണ്ടാണ്, ബലഭദ്രര്‍ക്ക്‍ ബ്രഹ്മഹത്യാപാപാ ശന്തിയ്ക്കായി തീര്‍ത്ഥയാത്ര നടത്തേണ്ടി വന്നത്‍, എങ്ങനെയാണ് മഹാരഥന്മാരും മഹാത്മാക്കളും ആയ പാഞ്ചാലീപുത്രന്മാര്‍ വിവാഹംകൂടി കഴിയുന്നതിനുമുമ്പേ കൊല്ലപ്പെട്ടുപോയത്‍, എന്ന്‍ തുടങ്ങി പല സംശയങ്ങളും ഉണര്‍ത്തിച്ചു.
ജൈമിനിയുടെ സംശയങ്ങള്‍ കേട്ട മാര്‍ക്കണ്ഡേയ മഹര്‍ഷി പറഞ്ഞു, അല്ലയോ മുനിസത്തമാ, നമുക്ക്‍ അനുഷ്ഠാനങ്ങള്‍ക്കുള്ള സമയമായിരിക്കുന്നു,മാധ്യാഹ്നത്
ഒരിക്കല്‍ നന്ദനോദ്യാനത്തില്‍ ഇന്ദ്രന്‍ അപ്‍സരസ്ത്രീകളുടെ നടുവില്‍ അവരുടെ മുഖത്തേക്ക്‍നോക്കി ഇരിക്കുമ്പോള്‍ ദേവര്‍ഷി നാരദന്‍ അവിടെ വന്നുചേര്‍ന്നു. ഉടനെ ഇന്ദ്രന്‍ എഴുന്നേറ്റ്‍ മഹര്‍ഷിയെ വന്ദിച്ചു. ദേവസ്ത്രീകളും നാരദനെ വന്ദിച്ചു. രസകരമായ പല സംഭാഷണങ്ങളും ചെയ്യുന്നതിനിടയില്‍ ഈ ദേവസ്ത്രീകളില്‍ ആരുടെ ന്ര്‌ത്തം കാണാനാണ് അങ്ങയ്ക്ക്‍ ഇഷ്ടം എന്ന്‍ ഇന്ദ്രന്‍ നാരദനോട്‍ ചോദിച്ചു. ഹിമവാങ്കല്‍ തപസ്സുചെയ്യുന്ന ദുര്‍വാസസ്സ്‍ മഹര്‍ഷിയുടെ തപസ്സ്‍ ഇളക്കുവാന്‍ കഴിവുള്ളവള്‍ ന്ര്‌ത്തം ചെയ്യട്ടെ എന്ന്‍ നാരദന്‍ പറഞ്ഞു. അപ്പോള്‍ വപുസ എന്ന അപ്‍സരസ്ത്രീ ദുര്‍വസസ്സിന്റെ തപസ്സിളക്കാമെന്ന്‍ പറയുകയും അവള്‍ ഹിമവല്‍ പ്രാന്തത്തിലെത്തുകയും ചെയ്തു. മഹര്‍ഷി ഇരിക്കുന്നിടത്തുനിന്ന്‍ അല്പം ദൂരെയായി ഒരു ആണ്‍ കുയിലിന്റെ സ്വരമാധുര്യത്തോടെ അവള്‍ പാടാന്‍ തുടങ്ങി. സംഗീതസ്വരം കേട്ട്‍ ആശ്ചര്യപ്പെട്ട മഹര്‍ഷി ചെന്നുനോക്കിയപ്പോള്‍ വപുസയെയാണ് കണ്ടത്‍. തന്റെ തപസ്സിന് ഭംഗം വരുത്താന്‍ വന്നവളാണെന്ന്‍ ബോധ്യപ്പെട്ട ദുര്‍വാസസ്സ്‍ പതിനാറ്‍ വര്‍ഷത്തേക്ക്‍ സ്വന്തം രൂപം വിട്ട്‍, ഒരു പെണ്‍പക്ഷിയുടെ രൂപമെടുത്ത്‍ ഗരുഡവംശത്തില്‍ ജീ ജനിക്കാനിടവരട്ടെ എന്ന്‍ സങ്കല്‍പ്പിക്കുകയും എന്നാല്‍ ആ സമയത്ത്‍ നിനക്ക്‍ നാല് ആണ്‍മക്കളും ഉണ്ടായിവരും, അവരില്‍ പ്രീതിവരാതെ ആയുധമേറ്റ്‍ നീ മരിച്ച്‍ വീണ്ടും സ്വര്‍ഗ്ഗത്തിലെത്തും എന്ന്‍ അനുഗ്രഹിക്കുകയും ചെയ്തു.
അരിഷ്ടനേമിയുടെ പുത്രനായി ഗരുഡന്‍ ജനിച്ചു. ഗരുഡപുത്രന്‍ സമ്പാതി. സമ്പാതിയുടെ പുത്രന്‍ സൂപാര്‍ശ്വന്‍. സൂപാര്‍ശ്വന്റെ പുത്രി കുന്തി. കുന്തിയുടെ പുത്രനായി പ്രലോലുപന്‍ ജനിച്ചു. പ്രലോലുപന് കങ്കന്‍, കന്ധരന്‍ എന്ന രണ്ട്‍ പുത്രന്മാര്‍. കങ്കന്‍ കൈലാസത്തിലൂടെ സഞ്ചരിക്കുന്ന സമയം. വൈശ്രവണന്റെ കിങ്കരനായ വിദ്യുദ്രൂപനെന്ന രാക്ഷസന്‍ തന്റെ ഭാര്യയായ മദനികയുമായി കൈലാസത്തിന്റെ കൊടുമുടിയില്‍ വെളുത്ത പാറപ്പുറത്ത്‍ ഇരിക്കുന്ന സമയത്ത്‍ കങ്കന്‍ അവിടെ എത്തി. സ്ത്രീസമീപത്തിരിക്കുന്ന എന്റെ അടുക്കലേക്ക്‍ വരുന്നത്‍ അധര്‍മ്മമാണെന്ന്‍ വിദ്യുദ്രൂപന്‍ കങ്കനോട്‍ ക്രോധത്തോടെ പറഞ്ഞു. ഈ മല നിനക്കും എനിക്കും മറ്റ്‍ ജന്തുക്കള്‍ക്കും ഒരേപോലെയാണ്. നിനക്കെന്തിനാ നിന്റേത്‍ എന്ന ഭാവം ? എന്ന്‍ കങ്കന്‍ ചോദിച്ചു. ക്രോധംപൂണ്ട വിദ്യുദ്രൂപന്‍ കങ്കനെ വെട്ടിക്കൊന്നു.
തന്റെ സഹോദരന്റെ മരണവാര്‍ത്തയറിഞ്ഞ കന്ധരന്‍ പകരം വീട്ടാനായി തീരുമാനിച്ച് വിദ്യുദ്രൂപനുമായി ഘോരമായ യുദ്ധം ചെയ്യുകയും ആ യുദ്ധത്തില്‍ വിദ്യുദ്രൂപന്‍ കൊല്ലപ്പെടുകയും ചെയ്തു. വിദ്യുദ്രൂപന്‍ മരിച്ചപ്പോള്‍, ഭാര്യയായ മദനിക കന്ധരനെ ശരണം പ്രാപിക്കുകയും ഞാന്‍ അങ്ങയുടെ ഭാര്യയായി ജീവിച്ചുകൊള്ളാമെന്ന്‍ സ്വയം പറയുകയും ചെയ്തു. അവളെയും കൂട്ടി കന്ധരന്‍ സ്വഗ്രഹത്തിലെത്തി. മേനകയുടെ മകളായ മദനിക പക്ഷിരൂപം സ്വീകരിച്ച്‍ കന്ധരന്റെ ഭാര്യയായിത്തീര്‍ന്നു. കന്ധരന് മദനിക എന്ന പക്ഷിയില്‍, മുനിശാപദഗ്‍ദ്ധയായ വപുസ എന്ന അപ്സരസ്ത്രീരത്നം മകളായി ജനിച്ചു. അവളുടെ പേരാണ് താര്‍ക്ഷി.
മന്ദപാലന്റെ മക്കളായി നാല് പക്ഷിസത്തമന്മാരുണ്ടായിരുന്നു. അതില്‍ നാലാമത്തവന്‍ ദ്രോണന്‍. മഹാധര്‍മ്മശീലനും വേദവേദാംഗപാരംഗതനുമായിരുന്നു ദ്രോണന്‍. പക്ഷിസത്തമനായ ദ്രോണന്‍ കന്ധരന്റെ അനുവാദത്തോടും അനുഗ്രഹത്തോടുംകൂടി സുശീലയായ താര്‍ക്ഷിയെ വേളികഴിച്ചു. സമയം ചെന്നപ്പോള്‍ താര്‍ക്ഷി ഗര്‍ഭിണിയായി. കുരുപാണ്ഡവയുദ്ധം നടക്കുന്ന കാലമായിരുന്നു അത്‍. ഗര്‍ഭം മൂന്നരമാസമായപ്പോള്‍ താര്‍ക്ഷിക്ക്‍ യുദ്ധം കാണണമെന്ന ആഗ്രഹമുണ്ടായി, കുരുക്ഷേത്രത്തിലേക്ക്‍ പുറപ്പെട്ടു. അര്‍ജ്ജുനനും ഭഗദത്തനും തമ്മിലുള്ള ഗംഭീരയുദ്ധം നടക്കുകയായിരുന്നു. യുദ്ധം കാണാനായി താര്‍ക്ഷി തേരിനുമുകളില്‍ ഇരിപ്പുറപ്പിച്ചു. ആ സമയം അര്‍ജ്ജുനന്റെ വില്ലില്‍നിന്ന്‍ അതിശക്തമായി പുറപ്പെട്ട ക്ര്‌ഷ്ണസര്‍പ്പതുല്യമായ ഒരമ്പ് വന്ന്‍ കൊള്ളുകയാല്‍ താര്‍ക്ഷിയുടെ വയറ്റത്തെ തൊലി മുറിഞ്ഞുപോയി. ഗര്‍ഭിണിയായ താര്‍ക്ഷിയുടെ വയറ് പിളര്‍ന്ന് ചന്ദ്രവര്‍ണ്ണസമാനമായ നാല് മുട്ടകള്‍ താഴെവീണു. യുദ്ധഭൂമിയിലെ കോലാഹലങ്ങളില്‍, ഛിന്നഭിന്നമായ ശവശരീരങ്ങളിലെ മ്ര്‌ദുലമായ മാംസത്തിന്റെ വസയില്‍ ആ മുട്ടകള്‍ വീണു. ഘോരയുദ്ധത്തിനിടയില്‍ മുട്ടകള്‍ താഴെ വീണതോടുകൂടി, സുപ്രതീകം എന്ന കൊമ്പനാനയുടെ കഴുത്തിലെ മണി, അമ്പുകൊണ്ട്‍ കയറുപൊട്ടി താഴെവീണു. അത്‍ നാലുവശവും സമമാംവണ്ണം നിലം പിളര്‍ന്നിറങ്ങി മാംസത്തിനുമേലെ കിടക്കുന്ന മുട്ടകളെ പൊതിഞ്ഞു, മുട്ടകള്‍ക്ക്‍ സുരക്ഷിതമായ ഒരു അടപ്പ്‍ രൂപത്തിലാണ് ആ മണി വീണത്‍. കുരുക്ഷേത്രയുദ്ധം പോലത്തെ ഒരു യുദ്ധം നടക്കുന്ന സമയത്തും ആരെല്ലാം ജീവിക്കണം, ആരെല്ലാം മരിക്കണം എന്നൊക്കെ തീരുമാനിക്കുന്നതും ജഗദീശ്വരിതന്നെയാണെന്ന്‍ ചിന്തനീയം.
യുദ്ധമെല്ലാം കഴിഞ്ഞ്‍ ശരശയ്യയില്‍ കിടക്കുന്ന ഭീഷ്മരുടെ ധര്‍മ്മപ്രവചനം കേള്‍ക്കാന്‍ യുധിഷ്ഠിരന്‍ പോയ സമയത്ത്‍ ശമീകന്‍ എന്ന ഋഷി തന്റെ ശിഷ്യന്മാരുമൊത്ത്‍ യുദ്ധഭൂമിയിലൂടെ നടന്നുപോകുമ്പോള്‍ പക്ഷിക്കുഞ്ഞുങ്ങളുടെ കരച്ചില്‍ കേള്‍ക്കുന്നു. ആനമണിയുടെ ചുവട്ടില്‍നിന്നും അച്ഛനുമമ്മയുമില്ലാത്ത, ചിറകുമുളച്ചിട്ടില്ലാത്ത നാല് പക്ഷിക്കുഞ്ഞുങ്ങളെ കാണുന്നു. കോടിക്കണക്കിന് ഭടന്മാര്‍ ചവിട്ടിമെതിച്ചിട്ടും എത്രയോ രഥങ്ങളുടെ ചക്രങ്ങള്‍ നിരങ്ങിയിട്ടും എത്രയോ ആരകളുടെ ചവിട്ട്‍ കൊണ്ടിട്ടും കുതിരകളുടെ കുളമ്പടികള്‍ അമര്‍ന്നിട്ടും ഒന്നുംതന്നെ നശിക്കാതെ നാല് മുട്ടകള്‍ ഒരു യുദ്ധക്കളത്തില്‍ സുരക്ഷിതമായിരിക്കുകയും അവയുടെ സംരക്ഷണത്തിനെന്നപോലെ ആനയുടെ മണി പൊട്ടി അതിന് ഒരു കവചരൂപത്തില്‍ വന്ന്‍ വീഴുകയും മുട്ടകള്‍ അവിടെ കിടന്ന്‍ വിരിയുകയും അവ സുരക്ഷിതമായി ഇരിക്കുകയും ചെയ്യുക.. !! ശമീകന്‍ ആശ്ചര്യചകിതനായി ശിഷ്യരോട് ഭഗവാന്റെ ലീലകള്‍ പറയുന്നു. ആ പക്ഷിക്കുഞ്ഞുങ്ങള്‍ വെറും സാധാരണ പക്ഷികളല്ലെന്ന് മനസ്സിലാക്കിയ ശമീകന്‍ അവയെ ആശ്രമത്തിലേക്ക്‍ കൊണ്ടുപോയി ആഹാരവും വെള്ളവും കൊടുത്ത്‍ വളര്‍ത്തി വലുതാക്കുന്നു. വളര്‍ന്നുവലുതായ പക്ഷികള്‍ ശമീകന്റെ അനുഗ്രഹത്തോടും അനുവാദത്തോടുംകൂടി വിന്ധ്യാചലത്തിലേക്ക്‍ പോയി.
ഈ പക്ഷികളോടാണ് തന്റെ സംശയം ചോദിക്കാന്‍ മാര്‍ക്കാണ്ഡേയന്‍ ജൈമിനിയോട്‍ പറയുന്നത്‍. അങ്ങനെ ജൈമിനി വിന്ധ്യാചലത്തിലെത്തി പക്ഷികളോട്‍ തന്റെ സംശയങ്ങള്‍ ചോദിക്കുന്നു. ജൈമിനിയുടെ സംശയങ്ങള്‍ക്കുള്ള മറുപടിയായി അനേകം കഥകള്‍ പക്ഷികള്‍ പറയുന്നകൂട്ടത്തില്‍ മന്വന്തരാദി വര്‍ണ്ണനകളും അതില്‍ സാവര്‍ണ്ണി മന്വന്തരവര്‍ണ്ണനയും വരുന്നു. സാവര്‍ണ്ണിമന്വന്തര വര്‍ണ്ണനയില്‍, സുരഥ-സമാധിമാരുടെ കഥകളില്‍ നിന്നാണ് ദേവീമാഹാത്മ്യം തുടങ്ങുന്നത്‍. നാലാം അധ്യായം മുതല്‍ എഴുപത്തേഴ്‍ അധ്യായം വരെയുള്ള രസികങ്ങളായ പല കഥകളും ദേവീമാഹാത്മ്യത്തിന് ഒരു ഫ്ളാഷ്‍ബാക്ക്‍ ആയി അത്യന്തം നാടകീയമായി ഭാവനാസമ്പന്നമായി ഹ്ര്‌ദയസ്പര്‍ശിയായി കഥാകാരന്‍ അവതരിപ്പിക്കുന്നത്‍ വായിച്ചാല്‍ വായിക്കുന്നവനില്‍ അവാച്യമായ ഒരു ഈശ്വരീയ അനുഭൂതി ഉണ്ടാകുമെന്നതില്‍ രണ്ടഭിപ്രായമുണ്ടാവില്ല. കഥയിലെ തത്ത്വങ്ങള്‍ക്ക്‍ പ്രാധാന്യം നല്‍കി ഓരോ ശബ്ദവും ശ്രദ്ധിച്ച്‍ വായിച്ചാല്‍ ഒരുപാട് സംശയങ്ങള്‍ ദൂരീകരിക്കും, ആനന്ദാനുഭൂതിയും ഉണ്ടാവും.
1 അഭിപ്രായം:
Beautiful! How come you stopped your blog in 2021 an 2022 ? Please continue!
DKM Kartha
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ