ജാഗ്രത്‍ സ്വപ്ന സുഷുപ്തി എന്നീ മൂന്ന്‍ അവസ്ഥകള്‍ക്കും പരിണാമമുണ്ട്‍. ഒരു അവസ്ഥയിലേക്ക് എത്തുന്നത്‍തന്നെ മറ്റൊരു അവസ്ഥയില്‍ പരിണാമം സംഭവിയ്ക്കുമ്പോഴാണ്.
ഒന്നില്‍നിന്ന്‍ മറ്റൊന്നിലേക്ക്‍ ആരോഹണത്തിലും അവരോഹണത്തിലും പരിണാമമുണ്ട്‍. പരിണാമമില്ലാത്തതാണ് തുരീയം. അതുകൊണ്ട്‍ അതിനെ അവസ്ഥ എന്ന്‍ പേരിട്ട്‍ പറയുന്നില്ല. എന്നാല്‍ നാലാമത്തെ അവസ്ഥ എന്നേ പറയാനോക്കൂ. അതുകൊണ്ടാണ് അതിനെകുറിച്ച്‍ പറയുമ്പോള്‍ അവസ്ഥ എന്ന്‍ പറയുന്നത്‍. ബ്രഹ്മവിദ്യാപ്രദായകമായതുകൊണ്ട്‍ നാലാമത്തേതിനെ അവസ്ഥ എന്ന്‍ പറയുന്നത്‍ അര്‍ത്ഥവാദപരമായിട്ടാണെന്ന്‍/ഗ്രഹിക്കാനായിട്ടാണെന്ന്‍ ആചാര്യന്‍ പറഞ്ഞുകൊടുക്കുന്നു. കാണുന്നവനെ സംബന്ധിച്ചിടത്തോളം തുരീയത്തിലെത്തിയവന് മറ്റേ മൂന്ന്‍ അവസ്ഥകളും ഉള്ളതായി തോന്നുന്നു. എന്നാല്‍ അയാള്‍ ഈ മൂന്നവസ്ഥയിലും അല്ല. മറ്റ്‍ ചില സിദ്ധാന്തങ്ങളില്‍ തുരീയാതീതമായ തലവും ഉണ്ടെന്ന്‍ പറയുന്നു. അതെന്തോ ആവട്ടെ, അവസ്ഥാത്രയത്തിനെത്തന്നെ ശരിക്കൂം ഉള്‍ക്കൊണ്ടാല്‍ത്തന്നെ ധന്യമായിത്തീരും. സുഷുപ്തിയില്‍ അനുഭവിച്ച ആനന്ദത്തിനെ ജാഗ്രത്തില്‍ എങ്ങിനെ നിലനിര്‍ത്താമെന്ന്‍ വിചിന്തനം ചെയ്ത്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞാല്‍, അത്‍ അവസ്ഥാത്രയങ്ങളെ മറികടന്ന്‍ തുരീയാവസ്ഥ കൈവരിക്കാന്‍ ആക്കംകൂട്ടും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ