വേദങ്ങളില്‍ പറഞ്ഞതുകൊണ്ടാണോ രാവിലെ എഴുന്നേല്‍ക്കുന്നതും, ശരീരശുദ്ധി വരുത്തുന്നതും, ഉണ്ണുന്നതും ഉറങ്ങുന്നതും, കൂട്ടുകെട്ടുകളുണ്ടാക്കുന്നതും, ഇതര കര്‍മ്മങ്ങള്‍ ചെയ്യുന്നതും. വേദങ്ങളില്‍ പറഞ്ഞതുകൊണ്ടാണോ വിദ്യാഭ്യാസം ചെയ്തത്‍. വേദങ്ങളില്‍ പറഞ്ഞതുകൊണ്ടാണോ വിവാഹം കഴിക്കുന്നത്‍. വേദങ്ങളില്‍ പറഞ്ഞതുകൊണ്ടാണോ ജോലി ചെയ്യുന്നത്‍. വേദങ്ങളില്‍ പറഞ്ഞതുകൊണ്ടാണോ ധനം സമ്പാദിക്കുന്നത്‍. വേദങ്ങളില്‍ പറഞ്ഞതുകൊണ്ടാണോ സന്താനോല്പാദനം നടത്തുന്നത്‍. പ്രസവശേഷം കുട്ടിക്ക്‍ അമ്മ പാലൂട്ടുന്നത്‍ വേദത്തില്‍ പറഞ്ഞതുകൊണ്ടാണോ.. വേദങ്ങളിലോ ഇതര ശാസ്ത്രങ്ങളിലോ ഒന്നും പറഞ്ഞിട്ടെല്ലെങ്കില്‍ ഇതൊന്നും ചെയ്യില്ലാ എന്നുണ്ടോ.. ജപിക്കാനും പ്രാര്‍ത്ഥിക്കാനും ഒക്കെ വേദത്തിലോ ശാസ്ത്രങ്ങളിലോ പറയണ്ട ആവശ്യമുണ്ടോ. അവിടെയൊന്നും പറഞ്ഞിട്ടില്ലെങ്കില്‍ ഇതൊന്നും ചെയ്യില്ലാ എന്നാണോ.. ഒന്നും വായിക്കാതെയും ഒരു ഉപദേശവും ഇല്ലാതെയുമൊക്കെ വ്യക്തികള്‍, വാചാമഗോചരങ്ങളും, അവാച്യവും അവര്‍ണ്ണനീയവുമായ ജഗദീശ്വരോല്‍സംഗത്തിലേക്ക്‍ എത്തിയിട്ടുണ്ട്‍. ബ്രഹ്മജ്ഞാനികള്‍ക്ക്‍ വേദാദികളും ശാസ്ത്രങ്ങളും എല്ലാം ഭാരമാണ്. അത്തരക്കാര്‍ പറയുന്നതുതന്നെ, ഇതൊന്നും ആവശ്യമില്ലെന്നാണ്. അത്‍ വേദംതന്നെ പറയുന്നുമുണ്ട്‍. വേദത്തില്‍ കാശ് ഉണ്ടാക്കരുത്‍ എന്ന്‍ പറഞ്ഞിട്ടില്ലെങ്കില്‍ ആരും പണമുണ്ടാക്കില്ലാ എന്ന്‍ ധരിക്കാന്‍ പറ്റ്വോ.. ധര്‍മ്മമാണ് എല്ലാത്തിനും അടിസ്ഥാനം. ധര്‍മ്മമെന്നത്‍ ധരിക്കാനുള്ളതാണ്, അത്‍ കൊടുക്കാനുള്ളതല്ല. ധര്‍മ്മം കൊടുക്കരുത്‍, അതിനെ ധരിച്ചുകൊള്ളുക. എന്തൊന്ന്‍ ധരിക്കുന്നുവോ അതുമാത്രമേ നമ്മെ രക്ഷിക്കൂ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ