ശ്രീ രാമജന്മത്തിന്റെ രണ്ടാമത്തെ കാരണം.
യാജ്ഞവല്‍ക്യ മുനി ഭരദ്വാജ മഹര്‍ഷിയോട്‍ പറയുന്നു, ഹേ മഹര്‍ഷേ, ഇനി രാമാവതാരത്തിന്റെ രണ്ടാമത്തെ കാരണം പറയാം, കേട്ടുകൊള്ളുക.
രണ്ടാമത്തെ കാരണം ശ്രീ പരമശിവന്‍ പാര്‍വ്വതിയോട്‍ പറയുന്നു, ദേവീ ഒരിക്കല്‍ ജലന്ധരന്‍ എന്ന ഒരു അസുരനുണ്ടായി. ജലന്ധരന്റെ ബാഹുബലത്തിനുമുന്നില്‍ സകല ദേവന്മാരും തോറ്റുപോയി. ദേവവ്ര്‌ന്ദം പേടിച്ച്‍ വിറച്ചു. ജലന്ധരന്റെ പത്നിയായ വ്ര്‌ന്ദയുടെ പാതിവ്രത്യത്തിന്റെ ശക്തികൊണ്ടായിരുന്നു ജലന്ധരന് അത്രയും ബലം കിട്ടിയത്‍.
(ഒരിക്കല്‍ ശ്രീ ശങ്കരന്റെ മൂന്നാം ക്ര്‌ക്കണ്ണ്‍ ക്രോധംകൊണ്ട്‍ ജ്വലിക്കുകയും, ക്രോധം ശമിച്ചപ്പോള്‍, ജ്വലിച്ചുകൊണ്ടിരുന്ന അഗ്നിയെ ഉള്ളംകയ്യിലാക്കി അതിനെ ലവണസമുദ്രത്തിലേക്ക്‍ എറിഞ്ഞു. സമുദ്രത്തിന്റെ അടിത്തട്ടിലെത്തിയ ആ അഗ്നിയുടെ കട്ട അത്യന്തം തേജസ്വിയായ ഒരു കുഞ്ഞായി തീര്‍ന്നു. ആ കുട്ടി കരയാന്‍ തുടങ്ങി. കുട്ടിയുടെ കരച്ചില്‍ കേട്ട വരുണദേവന്‍ കുട്ടിയെ എടുത്ത്‍ മടിയില്‍ വെച്ച്‍ അതിനെ പരിചരിച്ചുവന്നു. ആ കുട്ടിയാണ് ജലന്ധരന്‍ എന്ന പേരില്‍ വിഖ്യാതി നേടിയത്‍ എന്ന്‍ കഥ. കഥയുടെ ഈ ഭാഗം ഇതര പുരാണങ്ങളില്‍ കാണാം)
ജലന്ധരനും ദേവന്മാരും തമ്മില്‍ യുദ്ധം നടന്നുകൊണ്ടിരിക്കുമ്പോള്‍ ജലന്ധരനെ ഒരു കാരണവശാലും തോല്‍പ്പിക്കാന്‍ പറ്റുന്നില്ലെന്ന്‍ അറിഞ്ഞ മഹാവിഷ്ണു, വ്ര്‌ന്ദയുടെ പാതിവ്രത്യത്തിന് ഭംഗം വന്നാലേ ജലന്ധരന്‍ നശിക്കൂ എന്ന്‍ മനസ്സിലാക്കുകയും അങ്ങനെ യുദ്ധം നടന്നുകൊണ്ടിരിക്കുമ്പോള്‍ വിഷ്ണു ജലന്ധരന്റെ വേഷത്തില്‍ വ്ര്‌ന്ദയുടെ അരികിലെത്തി. തന്റെ ഭര്‍ത്താവ്‍ വന്നുവല്ലൊ എന്ന്‍ കരുതി വ്ര്‌ന്ദ തന്റെ സാധനാദികളെല്ലാം, പൂജാദികളെല്ലാം നിര്‍ത്തി, പതിയുടെ വേഷത്തില്‍ വന്ന വിഷ്ണുവിനെ സ്വീകരിച്ചു. അതോടെ വ്ര്‌ന്ദയുടെ പാതിവ്രത്യത്തിന് ഹാനി സംഭവിച്ചു. ആ സമയത്ത്‍ യുദ്ധത്തില്‍ ജലന്ധരന്‍ വധിക്കപ്പെട്ടു.
ഭാര്യയുടെ പാത്രിവ്രത്യത്തിന്റെ ശക്തിയാല്‍ ഭര്‍ത്താവ്‍ അഹങ്കാരത്താല്‍ ശക്തനായി. ആരെയും കൂസാതെ ലോകത്തുള്ളവരെയൊക്കെ ഉപദ്രവിക്കുക, വെട്ടിക്കൊല്ലുക, നശിപ്പിക്കുക എന്നതായി മുദ്രാവാക്യം.
ധര്‍മ്മത്തിന്റെ മറവില്‍ അധര്‍മ്മം കളിയാടിക്കൊണ്ടിരുന്നു. ധര്‍മ്മത്തിന്റെ പേര് പറഞ്ഞ്‍ അധര്‍മ്മം ചെയ്ത്‍കൂട്ടുന്ന അവസ്ഥ എന്നും ഉണ്ടായിട്ടുണ്ട്‍. മറ്റുള്ളവരെ ഉപദ്രവിക്കുക എന്നത്‍ ഒരു തമാശയായി കരുതുന്ന പല ധര്‍മ്മക്കാരും നാട്ടിലുടനീളം വിലസുന്നു. സ്ത്രീകളുടെ ചാരിത്ര്യത്തെ, സ്ത്രീകളുടെ പാതിവ്രത്യത്തെ, ഇല്ലാതാക്കുകയും, സ്തീകളെ ചൂഷണം ചെയ്യുകയും, സ്ത്രീകളെ സ്വധര്‍മ്മത്തില്‍നിന്ന്‍ അടര്‍ത്തിയെടുക്കുകയും ഒക്കെ ചെയ്യുന്നത്‍ ഇന്ന്‍ പരക്കെ കാണാം. വ്ര്‌ന്ദയുടെ പാത്രിവ്രത്യത്തെ നശിപ്പിച്ചാല്‍ ലോകത്തുള്ള എല്ലാ സ്ത്രീകളുടെ പാതിവ്രത്യത്തെയും നിലനിര്‍ത്താമെന്ന്‍ കരുതിയിട്ടാണ് വിഷ്ണു വ്ര്‌ന്ദയുടെ പാതിവ്രത്യത്തിന് ഭംഗം വരുത്തിയത്‍.
പിന്നീട്‍, താന്‍ വഞ്ചിക്കപ്പെട്ടു എന്ന്‍ വ്ര്‌ന്ദയ്ക്ക്‍ മനസ്സിലായി. ആ നേരം വ്ര്‌ന്ദ ഭഗവാന്‍ വിഷ്ണുവിനെ ശപിക്കുന്നു. എന്റെ ഭര്‍ത്താവിന്റെ അസാന്നിധ്യത്തില്‍ നീ വേഷംമാറി വന്ന്‍ എന്നെ ചതിച്ചു. നിനക്ക്‍ ഭൂമിയില്‍ മനുഷ്യനായി അവതരിക്കേണ്ടി വരും. അന്ന്‍ നിന്റെ സാന്നിധ്യമില്ലാത്ത സമയത്ത്‍, എന്റെ ഭര്‍ത്താവ്‍, വേഷം മാറിവന്ന്‍, നിന്റെ ഭാര്യയെ കൊണ്ടുപോകും. അതില്‍ നീ അതീവ ദു:ഖം സഹിക്കും, നിന്റെ ഭാര്യയ്ക്കും അതീവ ദു:ഖമുണ്ടാകും. അപ്പോള്‍ മാത്രമേ ഇതിനുള്ള പരിഹാരമാകൂ, എന്ന്‍ വ്ര്‌ന്ദ ഭഗവാനെ ശപിച്ചു. വ്ര്‌ന്ദയുടെ ശാപം ഭഗവാന്‍ സ്വീകരിച്ചു. രാമാവതാരത്തില്‍ സീതയെ രാവണന്‍ കട്ടുകൊണ്ട്‍ പോകുന്നതും, ശ്രീരാമന്റെ കൈകളാല്‍ രാവണ വധവും എല്ലാം വ്ര്‌ന്ദയുടെ ശാപത്തിന്റെ ഫലം. ഇത് രാമാവതാരത്തിന്റെ രണ്ടാമത്തെ കാരണം.
ശുഭം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ