2014 മേയ് 29, വ്യാഴാഴ്‌ച

സപ്തമാത്ര്‌ക്കള്‍



ബ്രഹ്മാണീ കമലേന്ദു സൌമ്യ വദനാ മാഹേശ്വരീ ലീലയാ 
കൌമാരീ രിപു ദര്‍പ്പ നാശന കരീ ചക്രായുധാ വൈഷ്ണവീ 
വാരാഹീ ഘന ഘോര ഘര്‍ഘര മുഖീ ദംഷ്ട്രീ ച വജ്രായുധാ 
ചാമുണ്ടാ ഗണനാഥ രുദ്ര സഹിതാ രക്ഷന്തു മാം മാതരഃ


ആദി പരാശക്തിയുടെ വിഭിന്ന രൂപങ്ങളാണ് സപ്ത മാതാക്കള്‍. ദേവീമാഹാത്മ്യത്തില്‍ സപ്തമാതാക്കളുടെ ഉത്ഭവത്തെപറ്റി പറയുന്നുണ്ട്. 

2014 മാർച്ച് 21, വെള്ളിയാഴ്‌ച

ബ്രഹ്മവിദ്യ ഗുരുമുഖത്ത്‍ സ്ഥിര



ഗുരുവക്ത്രേസ്ഥിതാ വിദ്യാ ഗുരുഭക്ത്യാചലഭ്യതേ
ത്രൈലോക്യസ്പൂടവക്താരോ ദേവര്‍ഷി പിത്ര്‌മാനവാ:

ബ്രഹ്മവിദ്യ ഗുരുമുഖത്ത്‍ സ്ഥിരമായിരിക്കുന്നു. അത്‍ ഗുരുവിലുള്ള അമിതമായ ഭക്തിയാല്‍ ലഭ്യമാകും. അല്ലാതെ വേറൊരു വിധത്തില്‍ ലഭിയ്ക്കുന്നതല്ലെന്ന്‌  ബ്രഹ്മാവ്‌ സ്പഷ്ടമായി പറയുന്നു.

ശാസ്ത്രം കര്‍മ്മകാണ്ഡമെന്നും ജ്ഞാനകാണ്ഡമെന്നും രണ്ടുണ്ട്‍. കര്‍മ്മകാണ്ഡപരമായ പ്രവ്ര്‌ത്തികള്‍ അശുചി/അശുദ്ധിയുള്ള സമയത്ത്‍ ആചരിയ്ക്കരുതെന്ന്‍ നിഷേധമുണ്ട്‍. ബ്രഹ്മധ്യാനത്തിന്‌ അത്തരത്തിലൊരു നിഷേധമില്ല. സ്വന്തം സ്വരൂപത്തെ അനുസന്ധാനം ചെയ്യുക അഥവാ ആത്മവിചാരം ചെയ്യുക എന്നത്‍ ജ്ഞാനകാണ്ഡമാകുന്നു. പരമാത്മാവ്‌ സര്‍വ്വദാ തന്റെതന്നെ ഹ്ര്‌ദയത്തില്‍ ഇരിക്കുന്നു. അത്‍ അഖണ്ഡം, സര്‍വ്വവ്യാപി, സര്‍വ്വത്ര ശുദ്ധമായിരിക്കുന്നു. നിജസ്വരൂപം അറിഞ്ഞവര്‍ക്ക്‍ കര്‍മ്മകാണ്ഡപ്രചോദിതങ്ങളായ സകലതും വ്യര്‍ത്ഥവുമാണ്‌. ആത്മാവ്‍ ഏത്‍ സമയത്തും ഏത്‍ കാലത്തും തന്നില്‍ത്തന്നെ ഇരിയ്ക്കുന്നതുകൊണ്ട്‍ ആത്മചിന്തനത്തിന്‌ കാലദേശാദി ഖണ്ഡനങ്ങള്‍ ബാധകമല്ല. ബ്രഹ്മവിദ്യയുടെ സ്ഥാനംതന്നെ ഗുരുവക്ത്രത്തിലാണ്‌. ഗുരുവക്ത്രത്തില്‍നിന്നുതിരുന്ന ശബ്ദങ്ങളും ഗുരുവിന്റെ ഹ്ര്‌ദയത്തില്‍നിന്ന്‍ നിര്‍ഗ്ഗളിയ്ക്കുന്ന ശുഭസങ്കല്പങ്ങളുംകൊണ്ട്‍ മാത്രമേ സാധകന്‌ ആത്മസ്വരൂപം പൂര്‍ണ്ണമായി തെളിഞ്ഞുകിട്ടുകയുള്ളു. അതല്ലാതെ ആരും ഇന്നേവരെ ഇവിടെ ആത്മവിദ്യ നേടിയതായി എവിടെയും രേഖപ്പെടുത്തിയിട്ടില്ല.  പ്രഗത്ഭമായ വാണീവിലാസംകൊണ്ട്‍ അന്യരെ വശഗതരാക്കാന്‍ സാധിച്ചേയ്ക്കും പക്ഷെ ഹ്ര്‌ദയത്തില്‍ ആത്മചൈതന്യം വിളങ്ങില്ല.  ഗുരുഭക്തിയൊന്നുകൊണ്ടുമാത്രം ലഭിയ്ക്കുന്നതാണ്‌ ബ്രഹ്മജ്ഞാനം. പരിപൂര്‍ണ്ണമായി നിഷ്കളങ്കവും നിഷ്കപടതയും ഗുരുവിങ്കല്‍  അടിയുറച്ച വിശ്വാസവുമുള്ള ജീവനുമാത്രമേ ബ്രഹ്മവിദ്യാപ്രാപ്തി ഉണ്ടാവൂ. അത്തരം അധികാരിയായ ശിഷ്യന്‍ ഗുരുസമീപം എത്തിപ്പെട്ടാല്‍, ജ്ഞാനമാകുന്ന ഗംഗാധാര ഇടതടവില്ലാതെ ഒഴുകാന്‍ തുടങ്ങും. തന്റെ പരിപൂര്‍ണ്ണ അനുഗ്രഹം ഗുരു ശിഷ്യനില്‍ ചൊരിയുന്നു. ചൊരിയുന്നു എന്ന്‍ പറയുമ്പോള്‍ കുറച്ച്‍ ഒഴിച്ചുകൊടുക്കുന്നു എന്നല്ല അര്‍ത്ഥം. ആ പ്രവാഹത്തിനെ തടുക്കാന്‍ ഗുരുതന്നെ അസമര്‍ത്ഥനായിത്തീരുന്ന അവസ്ഥയാണത്‍. അത്‍ പരമേശ്വരകാരുണ്യമാണ്‌.  ഗുരുവിനെ അന്വേഷിച്ച്‍ കണ്ടെത്താന്‍ പറ്റില്ല. ഗുരുവിനെ അന്വേഷിച്ച്‍ കണ്ടെത്താനുള്ള ദ്ര്‌ഷ്ടി മനുഷ്യനില്ല. ബാഹ്യചക്ഷുസ്സുകൊണ്ട്‍ അറിയപ്പെടേണ്ടതല്ല ആ തത്ത്വം. സാധകന്റെ മനസ്സ്‍ ഗുരുവിനുവേണ്ടി അത്യന്തം തപിയ്ക്കുമ്പോള്‍, സാധകന്റെ അരികിലേയ്ക്ക്‍ ഗുരുതത്ത്വത്തെ പ്രക്ര്‌തീശ്വരി എത്തിയ്ക്കുന്നു. സാധകന്റെ ഹ്ര്‌ദയം ഗുരുസാമീപ്യത്തിനായി തുടിയ്ക്കുമ്പോള്‍ ഗുരു വന്നെത്തുന്നു.  പുതുമഴ പെയ്യാറായാല്‍ കുയിലിന്‌ ഫോണ്‍ചെയ്ത്‍ പറയണ്ട ആവശ്യമില്ല. മഴയ്ക്ക്‍ മുമ്പെ കുയിലെത്തും. കാര്‍മേഘം ഉരുണ്ടുകൂടുമ്പോള്‍ മയിലിന്‌ , ഇതാ മേഘം കറുത്തിരുണ്ടിരിക്കുന്നു, നീ വേഗം വാ, ന്ര്‌ത്തം തുടങ്ങിക്കോ എന്ന്‍ പറഞ്ഞ്‍  കത്തയയ്ക്കണ്ട ആവശ്യമില്ല. മയില്‌ ന്ര്‌ത്തംവെയ്ക്കാന്‍ തുടങ്ങും. സാധകന്റെ ഹ്ര്‌ദയത്തുടിപ്പ്‍ പ്രക്ര്‌തീശ്വരി അറിയുന്നു. അവിടുന്ന്‍ ഉത്തമനായ ഒരു ഗുരുവിനെ പറഞ്ഞുവിടും. പുരുഷാര്‍ത്ഥം പ്രതീക്ഷ പ്രാകട്യം ഇതാണ്‌ ചുവട്‌. ഗുരുസാമീപ്യത്തോടെ സാധകന്‍ സാധകന്റെ നിലയില്‍നിന്നും മാറി ശിഷ്യനാകുന്നു, സത്യത്തെ തിരിച്ചറിയുന്നു,  ബ്രഹ്മജ്ഞനാകുന്നു.

ഗുരു അത്യാവശ്യമാണോ, ഗുരുവിന്‌ എന്താ പ്രാധാന്യം ഗുരു ഈശ്വരതുല്യമാണോ ഗുരുവിനെ അന്ധമായി വിശ്വസിയ്ക്കണോ ഇത്യാദി വിഢംബനങ്ങളൊന്നും അധ്യാത്മസാധനയില്‍ ഇല്ല.  അതൊക്കെ നമ്മെപ്പോലുള്ളവര്‍ക്ക്‍, ഗുരുവും അധ്യാത്മവും ഒന്നും ആവശ്യമില്ലാത്തവര്‍ക്കുള്ളതാണ്‌.


സാധകന്‍ അചഞ്ചലനാവണം


സാധകന്‍ അചഞ്ചലനാവണം

ആന റോട്ടിലൂടെ നടന്നുപോകുമ്പോള്‍, ഇരുഭാഗങ്ങളിലെയും വീടുകളിലുള്ള പട്ടികള്‍ ഇറങ്ങിവന്ന്‍ ആനയുടെ നേരെ കുരച്ച്‍ ചാടും. വഴിയുടെ രണ്ട്‍ ഭാഗങ്ങളിലുമുള്ള വീട്ടുകാര്‍ ആനയ്ക്ക്‍ അവില്‌ മലര്‌ ശര്‍ക്കര തേങ്ങ പഴം ഇത്യാദികളൊക്കെ കൊടുക്കും. ആന അതും തിന്നുകൊണ്ട്‍ മുന്നോട്ട്‍തന്നെ നീങ്ങിക്കൊണ്ടിരിയ്ക്കും. കുരയ്ക്കുന്ന പട്ടികള്‍ കുരച്ചുകൊണ്ട്‍ നാലുപാടും ഓടും. ആന ആ പട്ടികളെ ഒന്ന്‍ നോക്കുകപോലും ചെയ്യില്ല. ആനയ്ക്ക്‍ കൊടുത്ത അവിലിന്റെയും മലരിന്റെയും ശര്‍ക്കരയുടെയുമൊക്കെ അവശിഷ്ടങ്ങള്‍ നിലത്ത്‍ കിടക്കുന്നുണ്ടാവും. പട്ടികള്‍ കുരച്ചുകൊണ്ട്‍തന്നെ അതൊക്കെ നക്കിത്തിന്നും.  ആനയ്ക്ക്‌ ആ പട്ടികളോട്‍ യാതൊരു വിരോധവും കാണാറില്ല.  പക്ഷെ പട്ടികള്‍ ആ എച്ചില്‌ നക്കിത്തിന്നുമ്പോഴും കുരയ്ക്കുന്നുണ്ടാവും..................  ബഹു രസമാണ്‌ അതൊന്ന്‍ വീക്ഷിയ്ക്കാന്‍...........    ഇതില്‍ ഒരു വലിയ സിദ്ധാന്തം അടങ്ങിയിരിയ്ക്കുന്നു.

അധ്യാത്മ സാധനയില്‍ മുന്നേറാന്‍ ഉദ്ദേശിയ്ക്കുന്നവര്‍ എന്ത്‍ പ്രലോഭനങ്ങളുണ്ടായാലും അതിനെയൊന്നും എതിര്‍ക്കാതെ, അതിനെയൊന്നും ഗൗനിയ്ക്കാതെ ഒന്നിനേയും വെറുക്കാതെ തന്റെ ക്ര്‌ത്യതയില്‍ സത്യത്തെത്തന്നെ ബലമായി പിടിച്ച്‍കൊണ്ട്‍ മുന്നേറണം. അത്‍ എത്തേണ്ടിടത്ത്‍ എത്തുമ്പോള്‍ നാലുഭാഗത്തുനിന്നുമുള്ള എല്ലാ കുരയ്ക്കലുകളും താനേ അടങ്ങിക്കൊള്ളും. 

വിദുരരുടെ പൂര്‍വ്വവ്ര്‌ത്താന്തം

വിദുരരുടെ പൂര്‍വ്വവ്ര്‌ത്താന്തം

ഒരു മഹാമുനി ആരണ്യത്തിലൊരാശ്രമം വെച്ച്‍ അതിന്റെ മുന്നില്‍ ഒറ്റക്കാലില്‍ നിന്നുകൊണ്ട്‍ രണ്ട്‍ കൈകളുംകൂപ്പി തലയ്ക്കുമീതെ ഉയര്‍ത്തിപിടിച്ച്‍  തപസ്സുചെയ്യുന്നു. രാജ്യത്ത്‍ വലിയൊരു കളവ്‍ നടന്നു. കുറെ സ്വര്‍ണ്ണവും മറ്റും കളവുപോയി. നാട്ടുകാര്‍ ഓടിക്കൂടി,  കള്ളന്മാര്‍ ഓടി കാട്ടിലെത്തി, തപസ്വിയുടെ ആശ്രമത്തിന്റെ അകത്ത്‍ കടന്ന്‌ ചോരവസ്തുക്കളൊക്കെ ആശ്രമത്തിലൊളിപ്പിച്ച്‍ പുറത്ത്‍ കാട്ടില്‍ ഒളിച്ചു. അല്പസമയം കഴിഞ്ഞപ്പോള്‍ നാട്ടുകാരും സുരക്ഷാഭടന്മാരുമെല്ലാം തെരഞ്ഞുകൊണ്ട്‍ ആ വഴിയേ വന്നു. തപസ്വിയോട്‍ കാര്യങ്ങള്‍ ചോദിച്ചു, അദ്ദേഹം സമാധിസ്ഥനായതുകൊണ്ട്‍ ഒന്നും മിണ്ടിയില്ല. ഭടന്മാര്‍ ആശ്രമത്തിനുള്ളില്‍ കയറി പരിശോധിച്ചു, മോഷ്ടിച്ച ധനം കിട്ടി, പക്ഷെ മോഷ്ടാക്കളെ കിട്ടിയില്ല. കാട്ടില്‍ തിരഞ്ഞു, നാലുപേരെ പിടികിട്ടി. ഈ തപസ്വി ഒരു തട്ടിപ്പുകാരനാണെന്ന്‍ തീരുമാനിച്ച്‍ അദ്ദേഹത്തെയും കൂട്ടി അഞ്ചുപേരെയും പിടിച്ചുകൊണ്ടുപോയി. മോഷണക്കാര്യവും മോഷ്ടാക്കളെ പിടികൂടിയ കാര്യവും രാജാവിനെ അറിയിച്ചു. അവര്‍ക്കെല്ലാം വധ ശിക്ഷ കൊടുക്കാന്‍ രാജാവിന്റെ കല്പനയുമായി.  

ശൂലത്തില്‍ കയറ്റി നിര്‍ത്തുക എന്നതായിരുന്നു ശിക്ഷ. അഞ്ചുപേരെയും ശൂലത്തില്‍ തറച്ചു. നാലുപേരും മരിച്ചുപോയി എന്നാല്‍ തപസ്വി മരിച്ചില്ല. ദിവസങ്ങളോളം ശൂലത്തില്‍ കിടന്നു. ഒരു ദിവസം തപസ്വി മറ്റ്‍ ചില മഹര്‍ഷിമാരെ മനസാ സ്മരിച്ചു. ആ മഹര്‍ഷിമാരെല്ലാം പക്ഷികളുടെ രൂപത്തില്‍ അരികിലെത്തി. അവരൊക്കെ ദു:ഖം അറിയിച്ചു.  എനിയ്ക്ക്‍ യാതൊരു ദു:ഖവുമില്ലെന്നും നിങ്ങള്‍ക്കെല്ലാം സുഖംതന്നെയല്ലേ എന്ന്‍ അന്വേഷിയ്ക്കാനുമാണ്‌ സ്മരിച്ചത്‍ എന്ന്‍ പറഞ്ഞു. ഈ സംവാദം  തപസ്വിയെ കാണാന്‍ വന്നിരുന്ന നാട്ടുകാരില്‍ ചിലര്‍ കേട്ടു. വിവരം രാജാവിനെ ധരിപ്പിച്ചു. ഉടന്‍ രാജാവ്‍ ശൂലത്തിലേറ്റിയിട്ടുള്ള തപസ്വിയുടെ സമീപത്തെത്തി, കാല്‍ക്കല്‍ വീണ്‌, ഞാന്‍ അജ്ഞാനത്തില്‍ ചെയ്ത്‍ പോയ തെറ്റാണ്‌, അങ്ങ്‍ എന്നില്‍ പ്രീതികാട്ടണം, മാപ്പ്‍ തരണം, എന്നൊക്കെ വിനീതമായി അപേക്ഷിച്ചു.  തപസ്വിയെ താഴെ ഇറക്കി, രാജാവ്‍ ശൂലം വലിച്ചെടുക്കാന്‍ പറഞ്ഞു. എത്ര പരിശ്രമിച്ചിട്ടും തപസ്വിയെ ശരീരത്തില്‍നിന്ന്‍ ശൂലം പുറത്തേയ്ക്ക്‍ വരുന്നില്ല. ഒടുവില്‍ ആ ശൂലം രാവി മുറിച്ചു, എന്നിട്ട്‍ തപസ്വിയെ മുക്തമാക്കി. അന്നുമുതല്‍ ആ താപസന്‍ അണിമാണ്ഡവ്യന്‍ എന്നപേരില്‍ പ്രസിദ്ധനായി. അണിമാണ്ഡവ്യമഹര്‍ഷി നടന്നകന്നു.  എന്താണ്‌ ഇത്തരത്തിലൊരു ശിക്ഷയ്ക്ക്‍ തനിയ്ക്ക്‍ വിധേയനാകണ്ടി വന്നത്‍ എന്ന്‍ മുനി ചിന്തിച്ചു. ഓര്‍മ്മയില്‍ യാതൊരു ഹിംസയും ചെയ്തതായി കാണുന്നില്ല. ഏതായാലും ധര്‍മ്മരാജാവിന്റെ കൊട്ടാരത്തിലെത്തി, അദ്ദേഹത്തൊട്‍ ചോദിച്ചു, ഇത്തരത്തിലൊരു ശിക്ഷയ്ക്ക്‍ താന്‍ വിധേയനാവാന്‍ എന്താണ്‌ കാരണമെന്ന്‍. ധര്‍മ്മദേവന്‍ പറഞ്ഞു, താങ്കള്‍ ബാല്യത്തില്‍ ഒരു പ്രത്യേകയിനം പക്ഷികളെ കൂര്‍ത്ത പുല്ലുകൊണ്ട്‍ അവയുടെ പുറകില്‍  ഇത്തരത്തില്‍ കുത്തിക്കയറ്റിയിട്ടുണ്ട്‍. അതിന്റെ ശിക്ഷയാണ്‌ ഇപ്പോള്‍ അനുഭവിച്ചത്‍ എന്ന്‍. മുനി ചോദിച്ചു, ധര്‍മ്മദേവാ, ആ സംഭവം എപ്പോഴാണ്‌ നടന്നത്‍, അന്ന്‍ എനിയ്ക്ക്‍ എത്ര പ്രായമായിരുന്നു. ധര്‍മ്മദേവന്‍ പറഞ്ഞു, താങ്കള്‍ക്ക്‍ ചെറുപ്പമായിരുന്നു, പന്ത്രണ്ട്‍ വയസ്സ്‍ പ്രായം. മുനി പറഞ്ഞു, അല്ലയോ ധര്‍മ്മദേവാ.. ആ പ്രായം വളരെ ചെറിയ പ്രായമാണല്ലൊ. ആ സമയത്ത്‍ സത്യാസത്യങ്ങളെ തിരിച്ചറിയാനുള്ള കഴിവില്ലല്ലൊ. ഈ നിയമം ശരിയല്ല. പതിനാല്‌ വയസ്സ്‌ വരെ മനുഷ്യന്‍ ചെയ്യുന്ന പാപങ്ങളൊന്നും ഏല്‍ക്കാന്‍ പാടില്ല. അതുകൊണ്ട്‍ ഇന്നുമുതല്‍ ആ നിയമത്തില്‍ ഞാന്‍ മാറ്റം വരുത്തുന്നു. താങ്കള്‍ എനിയ്ക്ക്‍ ഏല്‍പ്പിച്ച ശിക്ഷ ഉചിതമല്ലാത്തതുകൊണ്ട്‍ താങ്കള്‍ ഒരു ശൂദ്രയോനിയില്‍ മനുഷ്യനായി മ്ര്‌ത്യുലോകത്ത്‍ ജനിക്കും. ലോകത്തിന്‌ നീതിശാസ്ത്രം മുഴുവനും ഉപദേശിയ്ക്കുന്നവനായി തീരും.  അവിടെ ഈശ്വരദര്‍ശനത്താല്‍ താങ്ങള്‍ ത്ര്‌പ്തനായി സകല പാപങ്ങളില്‍നിന്നും മുക്തനാകും. മഹാഭാരതത്തില്‍ വിദുരര്‍ എന്ന പ്രഗത്ഭനായ നീതിജ്ഞന്‍ ധര്‍മ്മദേവന്റെ മനുഷ്യജന്മമാണെന്ന്‍ കഥ.

പൊരുള്‍:
ഏതൊരു ഹിംസ ചെയ്താലും അതിനുള്ളത്‍ അതേ വ്യക്തിതന്നെ സഹിയ്ക്കണ്ടിവരും. അബോധത്തില്‍ ചെയ്ത ഹിംസയില്‍ പാപമില്ല. ആരെയും ദ്വേഷിയ്ക്കാതിരുന്നാല്‍ അറിവ്‍ പ്രകാശിക്കും. അഹിംസാപ്രതിഷ്ഠിതമായ ജീവിതമാണ്‌ നയിയ്ക്കുന്നതെങ്കില്‍, ആര്‍ക്കും എത്തിപ്പെടാന്‍ പറ്റാത്ത സ്ഥലത്തും എത്താം, ഈശ്വരങ്കലിയ്ക്കുള്ള എളുപ്പവഴിയാണെന്ന്‍ താല്പര്യം. സാക്ഷാത്‍ ധര്‍മ്മരാജന്‍ തന്നെയായാലും ബ്രാഹ്മണശാപം ഫലിയ്ക്കും. 

2014 ഫെബ്രുവരി 13, വ്യാഴാഴ്‌ച

വെറുപ്പും വിദ്വേഷവും രോഗകാരണമാണ്‌


രാസായനികങ്ങള്‍  -കെമിക്കല്‍സ്‍- ചേര്‍ത്ത ഭക്ഷണപദാര്‍ത്ഥങ്ങള്‍ രോഗത്തിന്‌ ഒരു പ്രധാനഘടകമാണ്‌. പരസ്പരവിരുദ്ധങ്ങളായ ആഹാരപദാര്‍ത്ഥങ്ങള്‍ കരളിനെ പ്രഥമമായി ബാധിയ്ക്കുകയും അതുതന്നെ അര്‍ബുദത്തിലേയ്ക്ക്‍ നയിക്കുകയും ചെയ്യുന്നു. ഉപ്പ്‍ചേര്‍ത്ത സാധനങ്ങളുടെകൂടെ പാല്‌, പാല്‍ഉല്പന്നങ്ങള്‍ ഒന്നും പാടില്ല. ഇന്ന്‍ ഉപ്പിന്റെകൂടെ പാലിന്റെ ഉപയോഗം വര്‍ദ്ധിച്ചിട്ടുണ്ട്‍. കാപ്പിയും ചായയും ഉപയോഗിക്കുമ്പോള്‍ അതിനോടൊപ്പം ഉപ്പുചേര്‍ത്ത സാധനങ്ങളാണ്‌ കഴിയ്ക്കുന്നത്‍. മത്സ്യമാംസാദികളുടെ അമിതമായ ഉപയോഗത്തിലാണ്‌ ഇന്ന്‍ നാം എത്തിയിട്ടുള്ളത്‍. മത്സ്യമാംസാദികള്‍ കഴിയ്ക്കുന്ന ദിവസം പാല്‌, പാലുല്പന്നങ്ങള്‍ ഒന്നും കഴിയ്ക്കാന്‍ പാടില്ല. കോഴിബിരിയാണിയ്ക്ക്‍ തൈരുചേര്‍ത്ത സലാഡും പാലുചേര്‍ത്ത ഐസ്‍ക്രീമും കഴിയ്ക്കുന്നത്‍ സര്‍വ്വസാധാരണമായിട്ടുണ്ട്‍. ഇതൊക്കെ 
കുറച്ച്‍ ദിവസം തുടര്‍ച്ചയായി കഴിച്ചാല്‍ ലിവര്‍ സിറോസിസ്സിലേയ്ക്ക്‍/അര്‍ബുദത്തിലേയ്ക്ക്‍ വളരെ എളുപ്പത്തിലെത്താം.  കണ്ടാലേ വിശ്വസിയ്ക്കൂ എന്ന്‍ പലരും വാശിപിടിയ്ക്കും. മത്സ്യക്കറിയുണ്ടാക്കി രണ്ട്‍, രണ്ടര വയസ്സായ കുട്ടിയ്ക്ക്‍ കൊടുക്കുക. അതിനുശേഷം ഒരു കപ്പ്‍ പാലും കൊടുക്കുക. എട്ടോ പത്തോ ദിവസംകഴിയുമ്പോഴേയ്ക്കും മോര്‍ച്ചറിയിലേയ്ക്ക്‍ മാറ്റാം.


വളരെ മരിയാദാമസ്ര്‌ണമായൊരു ജീവിതവ്ര്‌ത്തിയിലൂടെ ഒരുവിധം എല്ലാ രോഗങ്ങളെയും നിയന്ത്രിയ്ക്കാം. കോപവും, വെറുപ്പും, ദേഷ്യവും പൊട്ടിപ്പുറപ്പെടുന്ന മാത്രയില്‍തന്നെ മ്ര്‌ത്യുവിലേയ്ക്ക്‍ നയിയ്ക്കുന്ന പതിനായിരക്കണക്കിന്‌ സ്രവങ്ങള്‍, എന്‍സൈമുകള്‍, ഹോര്‍മോണുകള്‍ ഒക്കെ, ഒരാളുടെ ശരീരത്തില്‍ ഉല്പാദിപ്പിയ്ക്കപ്പെടാന്‍ വിഷംചേര്‍ത്ത ആഹാരാദികളും വിരുദ്ധ ഭക്ഷണവും, വൈറസ്സും, ബാക്‍ടീരിയയും ഒന്നും വേണ്ട. ദേഷ്യവും വെറുപ്പും ഒക്കെ ധാരാളം മതി. വെറുപ്പും വിദ്വേഷവും വെച്ചുപുലര്‍ത്തി ജീവിയ്ക്കുമ്പോള്‍, ഒരു രോഗംവന്നാല്‍ അതിനുശേഷം ആ വൈറസ്സുകളുടെയും ബാക്‍ടീരിയകളുടെയുമൊക്കെ സാന്നിദ്ധ്യം കണ്ടെത്തുകയാണ്‌ ലബോറട്ടറി ടെസ്റ്റുകളിലൂടെ നടത്തുന്നത്‍. ലളിതമായി പറഞ്ഞാല്‍ ക്രോധവും, വെറുപ്പും വിദ്വേഷവുമൊക്കെ ഉണ്ടാക്കുന്ന അന്തര്‍സ്രാവികളുടെ സാന്നിദ്ധ്യത്തില്‍ സജീവമാകുന്ന അണുജീവികളെ ടെസ്റ്റിലൂടെ കാണുകമാത്രമാണ്‌ ചെയ്യുന്നത്‍. എന്നിട്ട്‍ ആ വൈറസ്സുകളെ, ആ അണുക്കളെ നശിപ്പിയ്ക്കുകയാണ്‌  ഔഷധങ്ങളിലൂടെ ചെയ്യുന്നത്‍. ഇവിടെ ആ അണുക്കളെ കൊന്നിട്ട്‍ വല്ല പ്രയോജനവുമുണ്ടോ. വെറുപ്പും വിദ്വേഷവും ദേഷ്യവുമൊക്കെ ആദ്യം മാറുകയല്ലേ വേണ്ടത്‍. ആദ്യം മനസ്സിനെ നന്നാക്കിയെടുക്കുകയാണ്‌ ആവശ്യം. മനസ്സില്‍ ക്ര്‌പയും സ്നേഹവും വാത്സല്യവും സദ്‍ഗുണങ്ങളുമൊക്കെ നിറയട്ടെ.  വെറുപ്പിന്റെയും വിദ്വേഷത്തിന്റെയുമൊക്കെ ബീജങ്ങളുമായി മ്ര്‌ത്യുവിലേയ്ക്ക്‍ പോകുന്നവന്‍ അവന്റെ അടുത്ത ജന്മത്തില്‍ ജനിയ്ക്കുമ്പൊള്‍ത്തന്നെ രോഗങ്ങളും കൊണ്ടാണ്‌ ജനിയ്ക്കുക. എന്നിട്ട്‍ നമ്മള്‍ പറയും, ആ കുട്ടിയ്ക്ക്‍ രണ്ട്‍ വയസ്സേ ആയിട്ടുള്ളു, അര്‍ബുദമാണത്രെ, എന്ന്‍.  ഹിംസ, കളവ്‍, അസത്യവചനം, വിദ്വേഷം ക്രോധം ഇത്യാദികളെയെല്ലാം നിയന്ത്രിച്ചാല്‍, ശരീരത്തിനകത്തുണ്ടാകുന്ന അണുക്കളെ നിയന്ത്രിയ്ക്കാനാവും. ബാഹ്യവസ്തുക്കളുടെ ഉപയോഗത്തിലൂടെ അണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചുവെന്നിരിക്കട്ടെ, അതിനോടൊപ്പം ഹിംസ കളവ്‍ അസത്യം ക്രോധം വിദ്വേഷം ഇത്യാദികളില്‍നിന്ന്‍ ഉണ്ടാകുന്ന ബാക്‍ടീരിയകളും കൂടി ചേരുമ്പോള്‍ രോഗം മൂര്‍ച്ഛിയ്ക്കുന്നതാണ്‌ ഇന്നത്തെ പ്രധാനകാരണമായി കാണുന്നത്‍.

യജ്ഞസങ്കല്പം - ഒരു ചെറിയ ചിന്ത


വ്യക്തിയുടെ സങ്കല്പമാണ്‌ കര്‍മ്മങ്ങളായി പൊട്ടിവിടരുന്നത്‍.  സ്നേഹത്തോടും വാത്സല്യത്തോടും കൂടിയ സങ്കല്പങ്ങള്‍ ഉടലെടുക്കണം. ഒരിയ്ക്കലും വെറുപ്പിന്റെയോ വിദ്വേഷത്തിന്റെയോ ക്രോധത്തിന്റെയോ കൂടെ മനസ്സിനെ നിര്‍ത്തരുത്‌.  വെറുപ്പും വിദ്വേഷവും വരുമ്പോള്‍ത്തന്നെ അതിനെ ഇല്ലാതാക്കണം. ഉടന്‍ അവനവനോടുതന്നെ, സ്വന്തം മനസ്സിനോടുതന്നെ പറയണം, ഹേ മനസ്സേ എന്തിനാ ഇത്ര ദേഷ്യം വെയ്ക്കുന്നത്‍, എന്തിനാ അയാളോട്‍ എനിയ്ക്ക്‍ വെറുപ്പ്‌, എന്തിനാ അസൂയ, ഇത്യാദികളൊക്കെ. നമ്മുടെ സങ്കല്‍പ്പങ്ങള്‍ വാക്കുകളായും വാക്കുകള്‍ കര്‍മ്മങ്ങളായും പരിണമിയ്ക്കുന്നു. ആ കര്‍മ്മങ്ങളുടെ പരിണതിയാണ്‌ നമ്മുടെ സുഖങ്ങളും ദു:ഖങ്ങളും, നമ്മുടെ നേട്ടങ്ങളും കോട്ടങ്ങളും. അതില്‍ മറ്റൊരു ശക്തിയ്ക്കും യാതൊരു പങ്കുമില്ല. ഈശ്വരശക്തിയ്ക്കുകൂടി അതില്‍ യാതൊരു പങ്കുമില്ല. ഫലപ്രാപ്തിവരുമ്പോള്‍ അത്‍ ദു:ഖപൂരിതമാണെങ്കില്‍ ഈശ്വരനെ കുറ്റം പറയുന്നു എന്നുമാത്രം. ആ കുറ്റം പറച്ചിലിലും  കേള്‍ക്കുന്നവന്‍ പരിഭവിയ്ക്കേണ്ടതില്ല.  ആ ചെയ്തികളെല്ലാം, അതിന്റെ സ്മരണികകളെല്ലാം എന്നില്‍ത്തന്നെ രൂപപ്പെട്ടതാണ്‌, അതിനെ നട്ടുണ്ടാക്കി ക്രോധത്തിന്റെയോ വിദ്വേഷത്തിന്റെയോ ഭാവനകളാല്‍ സേചനംചെയ്ത്‍ വളര്‍ത്തിവലുതാക്കി ഫലഭൂയിഷ്ടമാക്കുന്നു. ആ ഫലങ്ങള്‍ പാകമാകുന്നതോടെ അതിന്റെ ഉപഭോഗം ഒരാള്‍ ചെയ്യുന്നു. അതിന്റെ പരിണതി മോശമാണെന്ന്‍ പറഞ്ഞ്‍ അതിനെ  സ്വീകരിയ്ക്കാതിരിയ്ക്കാന്‍ സാധ്യമല്ല. നല്ലത്‍ കുഴിച്ചിട്ടാലല്ലേ നല്ലത്‍ മുളയ്ക്കൂ. അതുകൊണ്ട്‍ എന്തായാലും സ്വീകരിച്ചേ പറ്റു. 

വൈദികഗ്രന്ഥങ്ങളില്‍ യജ്ഞമെന്ന പ്രയോഗം എല്ലായിടത്തും കാണാം. ഒരു തടം/കുഴി ഉണ്ടാക്കി അതില്‍ കുറെ ചമതയും നാളികേരവും നെയ്യും തേനും അവിലും ശര്‍ക്കരയും ഒക്കെ ഇട്ട്‍ കത്തിച്ചുകളയുന്നതിനെയല്ല യജ്ഞമെന്ന്‍ പറയുന്നത്‍. ഭാരതീയ ഋഷീശ്വരന്മാര്‍ അത്രയ്ക്ക്‍ മന്ദബുദ്ധികളായിരുന്നുവോ ഇത്തരത്തിലൊരു കര്‍മ്മം എല്ലാവരും ചെയ്യണമെന്ന്‍ പറയാന്‍. ആവാന്‍ തരമില്ല. അവരുടെ വാക്കുകള്‍ അതിന്റേതായ അര്‍ത്ഥത്തില്‍ മനസ്സിലാക്കാന്‍ നമുക്ക്‍ പറ്റുന്നില്ല. സ്വാത്മാവില്‍ രമിച്ചിരുന്ന ഋഷീശ്വരന്മാര്‍ അത്യന്തം സാങ്കേതികത്വം നിറഞ്ഞ ഭാഷയാണ്‌ ഉപയോഗിച്ചത്‍. വൈദികതഥ്യകളെല്ലാം, വൈദിക ശബ്ദങ്ങളെല്ലാം പരോക്ഷാര്‍ത്ഥപ്രയോഗങ്ങളാണ്‌, പ്രത്യക്ഷാര്‍ത്ഥപ്രയോഗങ്ങളല്ല.

ഋഗ്‍വേദത്തിന്റെ ആദ്യമന്ത്രം അഗ്നിമീളേ പുരോഹിതം യജ്ഞസ്യ ദേവമ്ര്‌ത്യുജം ഹോതാരം യജ്ഞധാതമമ്‌ എന്ന്‍ തുടങ്ങുന്ന മന്ത്രത്തില്‍ മൂന്നാമത്തെ ശബ്ദമായി യജ്ഞ സംജ്ഞ വരുന്നു. ഇതേ മന്ത്രത്തില്‍ വീണ്ടും ആറാമത്തെ ശബ്ദവും യജ്ഞം എന്നുതന്നെ. എല്ലാ വേദഗ്രന്ഥങ്ങളിലും പുരാണങ്ങളിലും ഇതിഹാസങ്ങളിലുമൊക്കെ യജ്ഞശബ്ദം ലക്ഷക്കണക്കിന്‌ തവണ പ്രയോഗിച്ചതായി കാണാം. ഒരു പക്ഷേ ഇത്രയധികം തവണ ഉപയോഗിച്ച മറ്റൊരു ശബ്ദം ഉണ്ടോ എന്നുതന്നെ സംശയമാണ്‌. യജ്ഞമെന്ന തത്ത്വത്തിന്റെ പ്രാമുഖ്യമാണ്‌ അത്‍ കാണിയ്ക്കുന്നത്‍.  പലയിടത്തും കര്‍മ്മം, ധര്‍മ്മം ഇത്യാദി ശബ്ദങ്ങളെക്കൊണ്ടും യജ്ഞമെന്ന ശബ്ദത്തെ ദ്യോതിപ്പിയ്ക്കുന്നതായും കാണാം.

വേദവാണികള്‍ അപൗരുഷേയമാണ്‌. അവ ഒരു വ്യക്തിയുടെ വാക്കുകളല്ല. അത്‍ ബ്രഹ്മവാണിയാണ്‌. ഭഗവത്‍ ഗീതയില്‍ യജ്ഞത്തെകുറിച്ച്‍ വളരെ വിശദമായിത്തന്നെ പറയുന്നുണ്ട്‍. 

സഹയജ്ഞാ പ്രജാ സ്ര്‌ഷ്ട്വാ പുരോവാച പ്രജാപതി
അനേന പ്രസവിഷ്യദ്വമേഷ വോഽസ്തിഷ്ടകാമധുക്‌

പ്രജാപതി പ്രജകളോടുകൂടിത്തന്നെ യജ്ഞങ്ങളെയും സ്ര്‌ഷ്ടിച്ചു എന്നാണ്‌ പറയുന്നത്‍.  അത്‍ ഇഷ്ടഫലപ്രദമാണെന്നും അതുകൊണ്ട്‍ അഭിവ്ര്‌ദ്ധി പ്രാപിയ്ക്കണമെന്നും നിര്‍ദ്ദേശിച്ചു ആ യജ്ഞംകൊണ്ട്‍ ദേവതയെ പ്രീതിപ്പെടുത്തുക, പരസ്പരം സന്തോഷിപ്പിക്കുക എന്ന്‍ പറയുന്നു. യജ്ഞം കൊണ്ടാണ്‌ ജഗത്തിന്റെ നിലനില്പ്‌ എന്നും അതാണ്‌ സകല ജീവജാലങ്ങളുടെയും സുഖത്തിന്‌ കാരണം എന്ന്‍ പറയുന്നു. ദേവതയെ പ്രീതിപ്പെടുത്തുക എന്ന്‍ പറയുമ്പോള്‍ പഞ്ചഭൂതങ്ങളുടെ ദേവതകള്‍ എന്ന്‍ മനസ്സിലാക്കാം. വ്യക്തിയുടെ ശരീരവും പഞ്ചഭൂതാത്മകമായതുകൊണ്ട്‍ ശരീരത്തിലും ആ ദേവതകളുടെ സന്നിധിയുണ്ട്‍. ജീവാത്മാവിന്റെ ഇന്ദ്രിയാധിഷ്ഠിത ദേവതകളെ പ്രീതിപ്പെടുത്തുന്ന കര്‍മ്മമാണ്‌ യജ്ഞം എന്ന്‍ വരുന്നു. 

ദേവന്മാര്‍ പരബ്രഹ്മത്തെ സങ്കല്പിച്ചുകൊണ്ട്‍ യജ്ഞങ്ങള്‍ ചെയ്യുന്നു.  
എവിടെ ഒരു യജ്ഞകര്‍മ്മം നടക്കുന്നുവോ ആ യജ്ഞം പ്രജാപതിയുടെ വിശ്വവ്യാപകമായ ബ്രഹ്മത്തിന്റെ സ്വരൂപം തന്നെയാണ്‌ -  തതോ വിശ്വങ്‍വ്യക്രാമത്‍ സാശനാനശനേനഭി (ഋ.വേ).  സാശനാനശനേനഭി = ഭോജനാദി വ്യാപാരമുള്ള ചേതനത്തേയും അതില്ലാത്ത അചേതനത്തേയും, വിഷ്വങ്‍ = നാലുഭാഗത്തും (എല്ലായിടത്തും), വ്യക്രാമത്‍ = വ്യാപിക്കുന്നു.

വ്യക്തിയുടെ അഭീഷ്ടങ്ങളുടെ അഭിവ്ര്‌ദ്ധിയ്ക്കായി പൂര്‍ണ്ണമനസ്സോടെ ദ്രവ്യങ്ങള്‍ ഹവിസ്സായി അര്‍പ്പിക്കുമ്പോള്‍ ഇന്ദ്രിയാധിഷ്ഠിത ദേവതകള്‍ സക്രിയമാകുന്നു, സ്വന്തം ഇന്ദ്രിയങ്ങള്‍ സുസജ്ജവും സക്രിയവുമാകുമ്പോഴാണ്‌ വ്യക്തി സന്തോഷവാനാവുന്നത്‍. 

ഒരു സ്ഥലത്തിരുന്ന്‍ രണ്ടോ നാലോ പേര്‍ ചേര്‍ന്ന്‍ ഒരു യജ്ഞം ചെയ്താല്‍,  അത്‍ എങ്ങിനെ മറ്റുള്ളവര്‍ക്ക്‍ പ്രയോജനപ്രദമാകുന്നു. അതെങ്ങിനെ ഇതര ജീവജാലങ്ങള്‍ക്ക്‍ പ്രയോജനപ്പെടുന്നു.

ഏതെങ്കിലും ഒരു സ്ഥലത്തിരുന്ന്‍ യജ്ഞം ചെയ്യുന്നു എന്ന്‍ സങ്കല്പിയ്ക്കുക. ആ യജ്ഞകുണ്ഡത്തില്‍ ഹവിസ്സ്‍ അര്‍പ്പിയ്ക്കുമ്പോള്‍, അതിലേയ്ക്ക്‍ ചമത നെയ്യ്‌ നാളികേരം തേന്‍  ശര്‍ക്കര തുടങ്ങിയ പദാര്‍ത്ഥങ്ങള്‍ മന്ത്രോച്ഛാരണത്തോടെ  അഗ്നിയിലേയ്ക്കാണ്‌ അര്‍പ്പിയ്ക്കുന്നത്‍.  ആ അഗ്നിയില്‍ അത്‍ കത്തിത്തീരുന്നു. അങ്ങിനെ കത്തുമ്പോള്‍ അതില്‍ അര്‍പ്പിയ്ക്കുന്ന ഓരോ ദ്രവ്യത്തിനും ഔഷധവീര്യമുള്ളതുകൊണ്ട്‍ അണുനാശക ശക്തിയുള്ളതുകൊണ്ട്‍, അതില്‍നിന്നുത്ഭൂതമാകുന്ന പുകയ്ക്കും അണുനാശനശക്തി ഉണ്ടാകുന്നു. അതിന്റെ പുക യജ്ഞകുണ്ഡത്തിന്‌ ചുറ്റും നിറയുന്നു, അതിനടുത്തുള്ള സ്ഥലത്തൊക്കെ നിറയുന്നു, അവിടെയുള്ള അണുക്കളെ നശിപ്പിച്ച്‍ ശുദ്ധീകരിക്കുന്നു. യജ്ഞത്തിലെ പുക മേലോട്ട്‍ ഉയര്‍ന്നുപോകുന്നു. അന്തരീക്ഷത്തിലെ അണുക്കളെ അത്‍ നശിപ്പിയ്ക്കുന്നു. ആ പുക അന്തരീക്ഷത്തിലെ മേഘത്തില്‍ ലയിക്കുന്നു, അല്ലെങ്കില്‍ അത്‍ മേഘമായി മാറുന്നു. ആ മേഘം എത്രയോ ദൂരം സഞ്ചരിയ്ക്കുന്നു. സഞ്ചരിയ്ക്കുന്നിടത്തെ അണുക്കളെയും നശിപ്പിയ്ക്കുന്നു.. എത്രയോ കിലോമീറ്ററുകളോളം സഞ്ചരിച്ച്‍ ആ മേഘം ഘനീഭവിച്ച്‍ മഴയായി ഭൂമിയിലേയ്ക്ക്‍ വീഴുന്നു. പര്‍വ്വതമുകളിലും കുന്നിന്‍മുകളിലും കിണറ്റിലും അങ്ങിനെ എല്ലായിടത്തും ജലം വര്‍ഷിയ്ക്കുന്നു. അതിലെ സൂക്ഷ്മമായ അണുനാശക ശക്തിയാല്‍ അണുക്കള്‍ നശിക്കുന്നതിനുപുറമെ ആ ഗുണമുള്ള ജലം ചെടികള്‍ക്കും മരങ്ങള്‍ക്കും മ്ര്‌ഗങ്ങള്‍ക്കും മനുഷ്യനും ഔഷധവിര്യമുളളതായി തീരുന്നു. സസ്യലതാദികളില്‍ ഔഷധവീര്യം വര്‍ദ്ധിയ്ക്കുന്നു, പ്രതിരോധശക്തി കൂടുന്നു.  എത്രയോ കിലോമീറ്ററുകളോളം സഞ്ചരിച്ച ഔഷധവീര്യമുള്ള മേഘം ഏതോ രാജ്യത്ത്‍ പോയി വര്‍ഷമായി കീഴോട്ട്‍ പതിയ്ക്കുന്നു. ഏതോ രാജ്യത്ത്‍ നില്‍ക്കുന്ന ഒരു മരത്തിന്‌ ആ മഴവെള്ളം കിട്ടുന്നു. ആ മരം മുറിച്ച്‍ അത്‍ ഔഷധമായോ മറ്റെന്തെങ്കിലും ഒരു സാധനമായോ ഏതോ നാട്ടില്‍ കിടക്കുന്ന ഒരാള്‍ ഉപയോഗിയ്ക്കുന്നു. അയാളുടെ രോഗം മാറുന്നു.  ദൂരെ എവിടെയോ ഉള്ള ഒരു വ്യക്തിയ്ക്ക്‍ ഒരു വസ്ത്രം കൊടുക്കണമെന്ന്‍ വിചാരിക്കുക. ആ സങ്കല്പവുംകൊണ്ടാന്‌ യജ്ഞം ചെയ്യുന്നത്‍. മന്ത്രം ജപിച്ച്‍ ഹവിസ്സ്‍ അഗ്നിയില്‍ അര്‍പ്പിക്കുന്നു. അതിന്റെ പുക മേഘമായി എത്രയോ ദൂരം പോയി അത്‍ വര്‍ഷമായി ഭൂമിയിലേയ്ക്ക്‍ വീണ്‌ ആ ജലംകൊണ്ട്‍ ഒരു വ്ര്‌ക്ഷമുണ്ടായി ആ വ്ര്‌ക്ഷം ആരോ ഒരാള്‍ മുറിച്ച്‍ അതിനെ ഫാക്ടറിയില്‍ എത്തിച്ച്‍ അവിടെ അതിനെ മുറിച്ച്‍ അരച്ച്‍ പള്‍പ്പ്‍ ആക്കി അതുകൊണ്ട്‍ വസ്ത്രമുണ്ടാക്കി അത്‍ ഏതോ ഒരു രാജ്യത്തിലേയ്ക്ക്‍ കയറ്റിയയച്ച്‍ അവിടുന്ന്‍ ഏതോ ഒരു രാജ്യക്കാരന്‍ അതിനെ വാങ്ങിച്ച്‍ വീണ്ടും മറ്റൊരു രാജ്യത്തിലേയ്ക്ക്‍ കയറ്റിയയച്ച്‍ വീണ്ടും ഒരു ഡീലര്‍ അത്‍ വാങ്ങി ഒരു കടക്കാരന്‌ കൊടുത്ത്‍ അത്‍ അവിടുത്തെ ഓരാള്‍ വാങ്ങിച്ച്‍ ഞാന്‍ സങ്കല്പിച്ച വ്യക്തിയ്ക്ക്‍ ഒരു ഉപഹാരമായി കൊടുത്ത്‍ അത്‍ അദ്ദേഹം  ഉപയോഗിയ്ക്കുമ്പോള്‍ ഏതൊരു സങ്കല്പത്താലാണോ യജ്ഞം ചെയ്തത്‍ അത്‍ പൂര്‍ണ്ണമാകുന്നു. ഇങ്ങനെ ഓരോരുത്തരും യജ്ഞങ്ങളില്‍ ഏര്‍പ്പെടണമെന്നാണ്‌ പറയുന്നത്‍. ഇതേപോലെ മറ്റ്‍ വ്യക്തികളെ, മറ്റ്‍ ജീവജാലങ്ങളെ ഉദ്ദേശിച്ച്‍ ഓരോ വ്യക്തിയും ജീവിയ്ക്കുമ്പോള്‍ ഗീതയിലെ സഹയജ്ഞാ പ്രജാസ്ര്‌ഷ്ട്വാ എന്ന തലം സംജാതമാവുകയും യജ്ഞസങ്കല്പം പൂവണിയുകയും ചെയ്യുന്നു.  രാഷ്ട്രത്തിന്റെ ഒരറ്റത്തിരുന്ന്‍ ഓരോരുത്തരും യജ്ഞകര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ അത്‍ മറ്റുള്ളവരില്‍ എത്തുന്നു. അങ്ങിനെ രാഷ്ട്രത്തിലെ ഓരോ വ്യക്തിയും ആ രാഷ്ട്രനിര്‍മ്മാണത്തില്‍ പങ്കാളികളാകുന്നു. രാഷ്ട്രത്തിലെ ഓരോ വ്യക്തിയും എന്റെ സ്വന്തം കുടുംബാംഗമാണെന്ന ബോധത്തില്‍ കര്‍മ്മങ്ങള്‍ ചെയ്യുന്നു, ഓരോ ജീവജാലങ്ങളും മനുഷ്യനും മനുഷ്യേതര ജീവികള്‍ക്കും ഈ പ്രക്ര്‌തിയ്ക്കും വേണ്ടിയാണെന്ന്‍ അറിയുന്നു. ആരോടും വെറുപ്പോ വിദ്വേഷമോ ഇല്ലാതെ സ്നേഹത്തിലും സന്തോഷത്തിലും കഴിയുന്നു.  ഒരാള്‍ ചെയ്യുന്ന കര്‍മ്മത്തിന്റെ നല്ലവശങ്ങള്‍ മറ്റൊരാള്‍ അനുഭവിയ്ക്കുന്നു. ഇങ്ങനെ സഹയജ്ഞാ എന്ന സിദ്ധാന്തം സഫലീകരിക്കപ്പെടുന്നു.  ഇവിടെയാണ്‌ ലോകാ: സമസ്താ സുഖിനോ ഭവന്തു എന്ന സര്‍വ്വസമ്മതമായ മന്ത്രത്തിന്റെ പ്രസക്തിയും ഉണ്ടാകുന്നത്‍. 

ഈ ഒരു സങ്കല്പത്തില്‍ ഒരു ജനതതി ഉണ്ടായിത്തീരുക, അത് വളര്‍ന്നുവരിക, ഒരു രാഷ്ട്രംതന്നെ ഇത്തരത്തില്‍ ഉരുത്തിരിഞ്ഞ്‍ വികസിച്ചു വരിക, അതിനനുഗുണമായി അതിലെ ജനതതി ജീവിയ്ക്കുക...  എന്തായിരിയ്ക്കും ആ ഋഷീശ്വരന്മാരുടെ ദീര്‍ഘദ്ര്‌ഷ്ടി, ഒന്ന്‍ സങ്കല്‍പ്പിയ്ക്കാന്‍ പറ്റുന്നുണ്ടോ....... !!!!

മൂകം കരോതി വാചാലം പഗും ലംഘയതേ ഗിരിം.


മൂകം കരോതി വാചാലം പഗും ലംഘയതേ ഗിരിം.
യത്‍ക്ര്‌പാ തമഹം വന്ദേ പരമാനന്ദ മാധവം

മൂകനെ വാചാലനാക്കുകയും മുടന്തനെ പര്‍വ്വതം ലങ്‍ഘിക്കാന്‍ പ്രാപ്തനാക്കുകയും ചെയ്യുന്ന നിന്റെ പരമാനന്ദ ക്ര്‌പയെ ഞാന്‍ വന്ദിയ്ക്കുന്നു.

മൂകനെ വാചാലനാക്കുകയും മുടന്തനെ പര്‍വ്വതം ലംഘിയ്ക്കാന്‍ പ്രാപ്തനാക്കുകയും ചെയ്യുക. ഇതാണോ സര്‍വ്വശക്തനായ ജഗദീശ്വര കഴിവ്‌. ഇത്ര തുച്ഛമാണോ ഈശ്വരശക്തി.  ഇത്രമാത്രമേ ഭാരതീയ ഋഷീശ്വരന്മാരുടെ കഴിവ്‌ ഉള്ളു, അവരുടെ സങ്കല്പനങ്ങള്‍ ഇത്രയ്ക്കേ ഉള്ളു എന്നാണോ അര്‍ഥം. മിണ്ടാന്‍ വയ്യാത്തവനെ മരുന്നുകൊണ്ട്‍ ഭേദമാക്കിയ എത്രയോ ഉദാരഹരണങ്ങളുണ്ട്‍.  എത്രയോ മുടന്തന്മാരെ അതില്‍നിന്ന്‍ മോചിപ്പിച്ച ചരിത്രവും ശാസ്ത്രത്തിലുണ്ട്‍.  ജീവിതത്തിന്റെ യാത്രാവേളയില്‍ എന്നെങ്കിലും ഒരിയ്ക്കല്‍ സംഭവിച്ചേയ്ക്കാവുന്ന, ആര്‍ക്കെങ്കിലും ചിലര്‍ക്ക്‍ സംഭവിച്ചേയ്ക്കാവുന്ന ഒന്നാണ്‌ മൂകതയും നൊണ്ടലും. അതിനെ സുഖപ്പെടുത്തുന്ന കഴിവാണോ ജഗദീശ്വരനുള്ളത്‍. അദ്ദേഹത്തിന്‌ ഇതും നോക്കി നടക്കലാണോ പണി.  ഇത്രയും നിസ്സാരമായ ഒരു പണിയാണോ ഈശ്വരനുള്ളത്‍. എങ്കില്‍ പിന്നെ ഒരു ഭിഷഗ്വരനല്ലേ ഭേദം. ജഗദീശ്വരനെ വിട്ട്‍ ഭിഷഗ്വരനെയല്ലേ പൂജിയ്ക്കേണ്ടത്‍.

പിന്നെ എന്തുകൊണ്ടാണ്‌ ഇത്തരത്തിലൊരു വന്ദന എന്നാണ്‌ ചിന്തനീയം.  ആരാണ്‌ മൂകന്‍. എന്താണ്‌ വാചാലത. ആരാണ്‌ മുടന്തന്‍, എന്താണ്‌ പര്‍വ്വതം ഇത്യാദികളെല്ലാം മനനവിധേയമാക്കണം.  

മനുഷ്യന്‍ മിണ്ടാന്‍ തുടങ്ങുന്നത്‍ ഉണരുമ്പോളാണ്‌. ഉറക്കത്തില്‍ ആരും മിണ്ടില്ല. ഉറക്കത്തിനെ വിട്ട്‍ ഉണര്‍ച്ചയിലേയ്ക്ക്‍ എത്തുമ്പോള്‍ മൗനത്യാഗം സംഭവിയ്ക്കുന്നു.  വാസ്തവത്തിലുള്ള ജാഗ്രത  എന്താണ്‌.  പരമേശ്വരസ്മരണയില്‍ ജീവിയ്ക്കുന്നതാണ്‌ ജാഗ്രതയുടെ അടയാളം. യാതൊരുവന്‍ നിത്യനിരന്തരമായി ഈശ്വരമാഹാത്മ്യങ്ങള്‍ ധ്യാനിയ്ക്കുന്നുവോ, യാതൊരുവന്‍ അവനില്‍ത്തന്നെയുള്ള ജഗദീശ്വര തത്ത്വവുമായി സംവാദം നടത്തുന്നുവോ, അവനാണ്‌ ശരിയായ വാക്കുകള്‍ ഉച്ചരിയ്ക്കുന്നവന്‍, അവനാണ്‌ വാഗ്മി, വാചാലത എന്താണെന്ന്‍ അവനാണ്‌ അറിയുന്നത്‍.  ഏതൊരു നാവ്‌ ജഗദീശ്വരനാമങ്ങള്‍ ഉരുവിടുന്നുവോ, അവന്‍ ഉണര്‍ന്നവനാണ്‌, അവന്റെ മൂകത നശിച്ചിരിയ്ക്കുന്നു.  നാവുകൊണ്ട്‍ സദാ ഈശ്വരനാമങ്ങള്‍ ജപിച്ചുകൊണ്ടേയിരിയ്ക്കുക എന്നതാണ്‌ ജീവാത്മാവിന്‌ പറഞ്ഞിട്ടുള്ളത്‍. അതിനനുസരിച്ച്‍ വ്യക്തി അവന്റെതന്നെ നാക്കിനോട്‍ പറയണം, ഹേ നാവേ, നീ മധുരമുള്ളത്‍ തിന്നണമെന്ന്‍ പറഞ്ഞു, അതിന്‌ നിന്നെ ഞാന്‍ സമ്മതിച്ചു, എരിവ്‍ വേണമെന്ന്‍ പറഞ്ഞു, അതും ഞാന്‍ സാധിച്ചുതന്നു, പുളിവേണമെന്ന്‍ പറഞ്ഞു, അതും നിറവേറ്റിത്തന്നു. മറ്റവനെ ചീത്ത വിളിയ്ക്കണമെന്ന്‍ പറഞ്ഞു, അതും സമ്മതിച്ചു തന്നു, ഹേ നാവേ, നിന്റെ ആഗ്രഹങ്ങളൊക്കെ ഞാന്‍ നിനക്ക്‍ നിറവേറ്റിത്തന്നു, എനി എന്റെ ഒരാഗ്രഹമുണ്ട്‍, അത്‍ നീ നിറവേറ്റിത്തരണം, എന്താണ്‌ എന്റെ ആഗ്രഹം = ജിഹ്ന്വേ സദൈവം ഭജ സുന്ദരാണിം നാമാനി ക്ര്‌ഷ്ണസ്യ മനോഹരാണിം - ഇനി നീ ആ ക്ര്‌ഷ്ണന്റെ മനോഹരവും സുന്ദരവുമായ നാമങ്ങള്‍ ചൊല്ല്‌. അപ്പോള്‍ മാത്രമേ ജീവന്‍ ഉറക്കത്തില്‍ നിന്ന്‍ ഉണര്‍ന്നു എന്ന്‍ പറയാന്‍ പറ്റു, അതുവരെ എല്ലാം ഉറക്കത്തിലാണ്‍, മൂകരാണ്‌. ഇതാണ്‌ മൂകനെ വാചാലനാക്കുന്നു എന്ന്‍ പറയുന്നത്‍.

ഇപ്പൊ ദു:ഖത്തിലാണ്‌ എല്ലാവരും. ഖം എന്നാല്‍ ആകാശം. മനസ്സാകുന്ന ആകാശം. ദു എന്നാല്‍ ദുഷിയ്ക്കുക. എല്ലാവരുടെയും മനസ്സാകുന്ന ആകാശം ദുഷിച്ചിരിക്കുന്നു. അതില്‍നിന്ന്‍ ദു:ഖങ്ങള്‍ ഉണ്ടകുന്നു. ചെറിയചെറിയ ദു:ഖങ്ങളില്‍പോലും തളര്‍ന്നുപോകുന്നു, തകര്‍ന്നുപോകുന്നു മനുഷ്യര്‍. അവിടെയെല്ലാം മുടന്തി മുടന്തി കഴിയുന്നു.  ഓരോ പര്‍വ്വതംപോലെ ദു:ഖങ്ങളുടെ വര്‍ഷംതന്നെ ഉണ്ടായാല്‍ എന്ത്‍ ചെയ്യും. മുടന്തിക്കൊണ്ട്‍ നടക്കാനും വയ്യാത്ത സ്ഥിതി സംജാതമാകുന്നു. ചെറിയ ചെറിയ ദുഖങ്ങളില്‍പോലും പതറുന്ന ഈ അവസ്ഥയില്‍നിന്ന്‍ എത്രതന്നെ വലിയ പര്‍വ്വതംപോലത്തെ ദു:ഖങ്ങള്‍ വന്ന്‍ ഞാന്‍ മുടന്തിയാലും, ആ ദു:ഖപര്‍വ്വതത്തിന്റെ അപ്പുറത്തേയ്ക്ക്‍ എത്തിയ്ക്കാന്‍ നിന്റെ സ്മരണ എന്നില്‍ ഉണ്ടാകണേ.. നിന്റെ ക്ര്‌പാതിരേകം എന്നില്‍ വര്‍ഷിയ്ക്കണേ, ജഗദീശ്വരാ.. !! ഇതാണ്‌ പംഗും ലംഘയതേ ഗിരിം.


2014 ജനുവരി 31, വെള്ളിയാഴ്‌ച

പിത്ര്‌നിഷേധത്തിന്റെ ബാലപാഠം


അവനവന്റെ പാരമ്പര്യത്തെ നിഷേധിയ്ക്കുക എന്നത്‍ ഒരു ഫാഷനാണിന്ന്‍. പാശ്ചാത്യ സംസ്കാരം തലയ്ക്കുപിടിച്ച ഒരു തലമുറയുടെ വികലമായ ചിന്തകളുടെ പ്രതിഫലനമാണത്‍. ഈ നാടിന്റെ സകലതിനേയും തള്ളിപ്പറയുക, ചവിട്ടിമെതിയ്ക്കുക, അതിലൂടെ പ്രസിദ്ധനാവുക.

പാരമ്പര്യ നിഷേധം പ്രശസ്തിയുടെ കൊടുമുടികളിലേയ്ക്ക്‍ വ്യക്തികളെ കൊണ്ടുപോകുമെന്ന്‍ തെറ്റിദ്ധരിയ്ക്കുമ്പോള്‍, നാം ഇന്ന്‍ നിഷേധിച്ച്‍ സ്ഥാപിയ്ക്കുന്ന പാരമ്പര്യനിഷേധത്തിന്റെ സ്ഥാപനകള്‍ നാളെ നമ്മളെ നിഷേധിയ്ക്കാതെ ഒരുത്തന്‌ പേര്‌ കിട്ടില്ല എന്ന്‍ മറന്നുപോകരുത്‍.  പാരമ്പര്യം നിഷേധിച്ച്‍ നാം ഇന്ന്‍ സ്ഥാപിയ്ക്കുന്നതിന്‌ അല്പകാലത്തെ നിലനില്പേ ഉള്ളു. പാരമ്പര്യത്തിന്റെ രജതരേഖകള്‍ അപ്പോഴും പുനരുജ്ജീവനത്തിന്റെ തോറ്റംപാട്ടുകളുമായി നിലനില്‍ക്കുന്നുണ്ടാവും. പക്ഷെ നമ്മള്‍ ഉപാസിച്ച്‍ ഉദ്ദ്വസിച്ച്‍ കൊണ്ടുവന്നവയെല്ലാം നമ്മള്‍തന്നെ തമ്മിലടിച്ച്‍ തീര്‍ക്കുന്ന കാഴ്ചയും ലോകം കാണുന്നുണ്ട്. അച്ഛനേയും അമ്മയേയും നിഷേധിച്ച്‍ കരുത്തനായി തീര്‍ന്നവന്‍ മക്കളെകുറിച്ചുള്ള സങ്കല്‍പങ്ങളോടെ കെട്ടിപ്പൊക്കിയത്‍ അവന്‍ പൊക്കാനെടുത്തതിനേക്കാള്‍ വേഗതയില്‍ അവന്റെ മക്കള്‍ അവന്റെ മുമ്പില്‍വെച്ചുതന്നെ അതിനേയും അവനേയും തല്ലിതകര്‍ക്കുമ്പോള്‍ അവന്റെ അച്ഛനനുഭവിയ്ക്കാത്തൊരു വേദന അവന്‍ അനുഭവിയ്ക്കുന്നു. അച്ഛന്‍ ഇരുത്തംവന്ന മനുഷ്യനായിരുന്നതുകൊണ്ട്‍, തകര്‍ന്നപ്പോളും വേദനിച്ചിട്ടുണ്ടാവില്ല. അച്ഛന്റെ കയ്യില്‍നിന്ന്‍ പിടിച്ചെടുത്ത്‍ അച്ഛനെ രണ്ട്‍ ചവിട്ടും കൊടുത്ത്‍  അച്ഛനില്‍നിന്ന്‍ നേടിയെന്ന്‍ വിചാരിയ്ക്കുന്ന സാധനം നമ്മള്‍ അധികംകാലം കൊണ്ടുപോകുന്നുണ്ടോ? പിത്ര്‌നിഷേധിയായ ഒരച്ഛന്‍ ആദ്യം മകന്‌ കാണിച്ചുകൊടുത്തത്‍ പിത്ര്‌നിഷേധത്തിന്റെ ബാലപാഠങ്ങളാണെങ്കില്‍, ഒരു 35 കഴിഞ്ഞാണ്‌  അയാള്‍ നിഷേധിയ്ക്കാന്‍ തുടങ്ങിയതെങ്കില്‍, മകന്‍ 5 വയസ്സില്‍ത്തന്നെ നിഷേധിച്ച്‍ തുടങ്ങിയില്ലേ ഇന്ന്‍. ഇവന്‍ അച്ഛനെ പോടാ എന്ന്‍ വിളിച്ച്‍ കാണില്ല, ഭയം കാരണം. പക്ഷെ ഇന്ന്‍ 5 വയസ്സായവന്‍ അച്ഛനെ പോടാ എന്നും നീ എന്നുമൊക്കെ വിളിയ്ക്കുന്നില്ലേ, ഒരു ഭയവുമില്ലാതെ. അതിനെ മകന്റെ തന്റേടമായിട്ടാണ്‌ ഇന്ന്‍ പലരും കാണുന്നത്‍, അതിനെ പ്രോത്സാഹിപ്പിക്കുന്നതായും കാണുന്നു.

ആത്മാ വൈ പുത്രനാമോസി - ഞാന്‍ തന്നെ പുത്രനായി ജനിയ്ക്കുന്നു എന്ന്‍ ഭാരതീയശാസ്ത്രം. നിന്റെ ജനനത്തിലെന്നപോലെ നിന്റെ വളര്‍ച്ചയിലും നിന്റെ മ്ര്‌ത്യുവിലും മ്ര്‌ത്യുകഴിഞ്ഞുള്ള തുടര്‍നാടകങ്ങളിലും എല്ലാം ഒരു ചരടായി ഞാനുണ്ടവും, എന്നെ മാറ്റിനിര്‍ത്തി നീ ഇല്ല.  എനിക്കെതിരെയുള്ള നിന്റെ ഓരോ നിഷേധത്തിലും നിന്റെ കോശത്തിലിരുന്ന്‍ നിന്നെ തപിപ്പിയ്ക്കാന്‍, നിന്റെ ചൂടായി, നിന്റെ ചൂരായി, ഞാന്‍ അതിനകത്ത്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന്‍ നീ മറന്നുപോകുന്നു.

നീ ഒരിയ്ക്കലും സ്വതന്ത്രനല്ല. രാഷ്ട്രം സ്വതന്ത്രമാവും,  മനുഷ്യന്‍ സ്വതന്ത്രനല്ല, സ്വതന്ത്രനാവില്ല, സ്വതന്ത്രനാവാന്‍ സാധ്യമല്ല.  നിന്റെ കോശങ്ങള്‍ സ്വതന്ത്രമല്ല.  ഗ്രന്ഥങ്ങള്‍ എത്രതന്നെ പഠിച്ചാലും നിന്റെ  കോശങ്ങള്‍ എന്നില്‍നിന്നും സ്വതന്ത്രമാവില്ല എന്ന്‍ ഭാരതീയ പഠനം.

ഇത്തരത്തിലുള്ള ഒരു വിദ്യാഭ്യാസം മാതാപിതാക്കളില്‍നിന്ന്‍ കിട്ടണം. ആ കുട്ടി വളര്‍ന്ന്‍ എത്രതന്നെ വലിയവനായാലും, പിത്ര്‌നിഷേധിയാവില്ല, ആവാന്‍ പറ്റില്ല. അവനെ ഭരിയ്ക്കുന്നത്‍ അവന്റെ പിതാവിന്റെ  കോശഭാഗഅവയവങ്ങളാണ്‌. (ജീന്‍സ്). കോശം, കോശഭാഗം, കോശഭാഗയവയവം.