സം രോഹതിഷുണാ വിദ്ധം വനം പരശുനാ ഹതം
വാചാ ദുരുക്തം ബീഭത്സം ന പ്രയോഹതി വാക്‌ക്ഷതം
വാക്‍ സായകാ വദനാന്നിഷ്പദന്തി
തൈരാഹത: ശോചതി രാത്യഹാന
ന താന്‍ വിമുഞ്ചേന പണ്ഡിതോ
ബാണംകൊണ്ടുണ്ടായ മുറിവ്‍ ഉണങ്ങും. മഴുകൊണ്ട്‍ വെട്ടിവീഴ്‍ത്തിയ മരം വീണ്ടും വളര്‍ന്ന്‍ പച്ച പിടിയ്ക്കും. വാക്കുകൊണ്ട്‍ ചെയ്യപ്പെട്ട ദോഷപൂര്‍ണ്ണവും ബീഭത്സവുമായ വ്രണം ഉണങ്ങുകയില്ല. വായില്‍നിന്ന്‍ പുറപ്പെട്ട വാക്ക്‍ ബാണങ്ങളാല്‍ വ്രണിതനായ വ്യക്തി രാപ്പകല്‍ ചിന്താധീനനായിത്തീരുന്നു. അതിനാല്‍ അറിവുള്ളവര്‍ വാഗ്‍ബാണങ്ങള്‍ വിടരുത്‍.
ഇത്രയും സരളമായിട്ട് അല്ല ഇതിന്റെ അര്‍ത്ഥമുള്ളു. വാക്കുകള്‍ക്ക് ഒട്ടനവധി പരിമിതികളുണ്ട്‍. ലോകത്ത് ഇന്നേവരെ നടന്നിട്ടുള്ള വഴക്കുകളും യുദ്ധങ്ങളും സംഹാരങ്ങളും, അങ്ങിനെ ഓരോ ദു:ഖപ്രദായിനികളായ കാര്യങ്ങളും, എല്ലാത്തിന്റെയും തുടക്കം വാക്കില്‍നിന്നാണ്. വാക്കിന്റെ പ്രയോഗം, അതും വേണ്ടിടത്തും വേണ്ടാത്തിടത്തും ശരിയ്ക്കും ശരിയല്ലാതെയുമൊക്കെ ഇച്ഛാനുസരണവും അന്യനെ ദു:ഖിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടും കൂടി, വാക്കുകള്‍ പ്രയോഗിക്കുമ്പോഴാണ് അതൊക്കെ വഴക്കുകളും യുദ്ധങ്ങളുമൊക്കെയായി മാറുന്നതും, മാറിയിട്ടുള്ളതും. അല്ലാതെ ഒരു വഴക്കും വെറുപ്പും യുദ്ധവും ഉണ്ടായിട്ടില്ല. ഈ ഒരൊറ്റ കാരണംകൊണ്ട്‍തന്നെ നാം അതീവ ജാഗ്രതയോടെ വേണം ഈ രംഗത്തെ കൈകാര്യം ചെയ്യാന്‍. ഓരോ വാക്കും ഓരോ രാമബാണസമാനമാണ് എന്ന പരമാര്‍ത്ഥം തിരിച്ചറിയണം. എന്നില്‍നിന്ന് പുറപ്പെട്ടാ ആ ഒരു വാക്കാണ് മറ്റവന്റെ ജീവിതത്തെ തന്നെ ഇല്ലാതാക്കിയത്‍ എന്ന് ഞാന്‍ വ്യക്തമായും ക്ര്‌ത്യമായും അറിയുന്നുവെങ്കില്‍, ആ നിമിഷംമുതല്‍ ഞാന്‍ ഞാനല്ലാതാവുകയും ഒരു പുതിയ മനുഷ്യനായിത്തീരുകയും ചെയ്യും. അതെ, അറിയേണ്ടപോലെ അറിയണമെന്ന് മാത്രം. യാതൊരു വിദ്വേഷവുമില്ലാതെ, ഒന്നിനോടും ഒരു സംഗവുമില്ലാതിരിക്കുന്ന ഒരു വേളയില്‍ ആ സത്യം ഭാസിക്കും. വാക്കുകളെ സൂക്ഷിക്കുക. സൂക്ഷിച്ച് പ്രയോഗിക്കുക. എന്റെ വാക്കുകൊണ്ട്‍ മറ്റൊരുത്തന്റെ ജീവിതത്തില്‍ ഒരു നിമിഷത്തേക്കുപോലും ഒരു ദു:ഖം ഉണ്ടാവരുതേ, ഹേ, ജഗദീശ്വരാ... എന്റെ ഈ എളിയ പ്രാര്‍ത്ഥന കൈക്കൊണ്ട്‍, അതിനെ നിറവേറ്റാനുള്ള ശക്തി എനിക്ക് കൈവരുത്തണേ, എന്ന് ഋദയംതൊട്ട് വിളിച്ചു പറയുക, പ്രാര്‍ത്ഥിക്കുക. അന്തര്യാമിയായിട്ടുള്ള ഈശ്വരന്‍ തീര്‍ച്ചയായും അത്‍ കേള്‍ക്കും. അകത്തിരുന്നുകൊണ്ട്‍ നമ്മില്‍ നടക്കുന്ന സകലതും ആ ശക്തി കാണുന്നു, കേള്‍ക്കുന്നു, അതിനുള്ള മറുപടിയും തക്ക സമയം തന്നുകൊണ്ടുമിരിക്കുന്നു. അപ്പൊപ്പിന്നെ ഇതും കേള്‍ക്കുമെന്നതില്‍ സംശയമൊന്നും വേണ്ട.